ആസൂത്രണ ബോർഡിലെ വനിതാ പ്രാതിനിധ്യം: മന്ത്രിമാരെയല്ല, വനിതാ വിദഗ്ധരെയാണ് ആവശ്യപ്പെട്ടതെന്ന് ബിന്ദു കൃഷ്ണ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: സംസ്ഥാന ആസൂത്രണ ബോർഡിലെ വനിതാ പ്രാതിനിധ്യവുമായി ബന്ധപ്പെട്ട അതൃപ്തി പരസ്യമാക്കി മന്ത്രി ബിന്ദു കൃഷ്ണ. ബോർഡിൽ വനിതകളെ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടപ്പോൾ മന്ത്രിമാരെയല്ല, വിവിധ മേഖലകളിൽ പ്രാവീണ്യമുള്ള വനിതാ വിദഗ്ധരെയാണ് ഉദ്ദേശിച്ചതെന്ന് മന്ത്രി വ്യക്തമാക്കി. വിഷയത്തിൽ മുഖ്യമന്ത്രിയുമായി സംസാരിക്കുമെന്നും അവർ അറിയിച്ചു.

ആസൂത്രണ ബോർഡിലെ വിദഗ്ധ അംഗങ്ങളിൽ സ്ത്രീകളില്ലെന്ന് ചൂണ്ടിക്കാട്ടി ബിന്ദു കൃഷ്ണ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട് വനിതാ മന്ത്രിമാരായ കെ. തുളസിയെയും ബിന്ദു കൃഷ്ണയെയും ബോർഡിൽ ഉൾപ്പെടുത്തിയത്. ഡോ. എസ്.എസ്. ലാൽ, സി.എച്ച്. അബ്ദുൽ റഹീം എന്നിവരെയും പുതിയ അംഗങ്ങളായി ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ വിദഗ്ധ അംഗങ്ങളായി പുതുതായി എത്തിയ രണ്ടുപേരും പുരുഷന്മാരാണെന്നതാണ് മന്ത്രിയുടെ അതൃപ്തിക്ക് കാരണം.

വനിതാ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന ആവശ്യത്തിന്റെ ഉദ്ദേശ്യം വനിതാ മന്ത്രിമാരെ ഉൾപ്പെടുത്തുക എന്നതായിരുന്നില്ലെന്നും മേഖലകളിൽ കഴിവും പരിചയവുമുള്ള സ്ത്രീകൾക്ക് ബോർഡിൽ ഇടം നൽകണമെന്നായിരുന്നുവെന്നും ബിന്ദു കൃഷ്ണ വിശദീകരിച്ചു. ഇന്ന് ചേരുന്ന ആസൂത്രണ ബോർഡ് യോഗത്തിൽ വിഷയം ചർച്ചയായേക്കുമെന്നാണ് സൂചന.

അതേസമയം, മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ ഭരണസമിതിയുമായി ബന്ധപ്പെട്ട വിഷയത്തിലും മന്ത്രി പ്രതികരിച്ചു. ഭരണസമിതി തുടരാൻ അനുവദിക്കില്ലെന്നും ഹൈക്കോടതി നിർദേശിച്ച നടപടിക്രമങ്ങൾ പാലിച്ച് നോട്ടീസ് നൽകി ഹിയറിങ് നടത്തിയ ശേഷം തുടർനടപടി സ്വീകരിക്കുമെന്നും അവർ പറഞ്ഞു. ഹൈക്കോടതി ഉത്തരവ് സർക്കാരിന് തിരിച്ചടിയല്ലെന്നും ബിന്ദു കൃഷ്ണ കൂട്ടിച്ചേർത്തു.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News