ചാവ്രി ബസാർ കെട്ടിടം തകർന്നത് തൊഴിലാളികളുടെ മുന്നറിയിപ്പ് അവഗണിച്ചതിനെ തുടർന്ന്; കരാറുകാർക്കെതിരെ എഫ്‌ഐആർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ഡൽഹിയിലെ ചാവ്രി ബസാറിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നുവീണ് രണ്ട് തൊഴിലാളികൾ മരിച്ച സംഭവത്തിൽ കരാറുകാർക്കെതിരെ ഗുരുതര ആരോപണങ്ങൾ. നിർമാണത്തിന്റെ ഗുണനിലവാരക്കുറവും നിലവിലുള്ള കോൺക്രീറ്റ് സ്ലാബിന് മറ്റൊന്നിന്റെ ഭാരം താങ്ങാനാകില്ലെന്നതും തൊഴിലാളികൾ നേരത്തെ തന്നെ കരാറുകാരെ അറിയിച്ചിരുന്നതായി എഫ്‌ഐആറിൽ പറയുന്നു. എന്നാൽ നിർമാണച്ചെലവ് കൂടുമെന്ന കാരണം പറഞ്ഞ് മുന്നറിയിപ്പുകൾ അവഗണിച്ച് ജോലി തുടരാൻ നിർബന്ധിച്ചെന്നാണ് ആരോപണം.

അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ബിഹാർ സ്വദേശിയായ 37കാരൻ ഫിറോസിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. നിർമാണത്തിനായി കൂടുതൽ സിമന്റും മരത്തടികളും ആവശ്യമായിരുന്നുവെന്നും നിലവിലുള്ള ലിന്റൽ ഉറച്ചിട്ടില്ലാത്തതിനാൽ അതിന് മുകളിൽ മറ്റൊരു സ്ലാബ് നിർമിക്കുന്നത് അപകടകരമാണെന്ന് കരാറുകാരെ അറിയിച്ചിരുന്നുവെന്നും ഫിറോസ് മൊഴി നൽകിയിട്ടുണ്ട്. എന്നാൽ ചെലവ് വർധിക്കുമെന്ന് പറഞ്ഞ് കരാറുകാർ നിർമാണം തുടരാൻ ആവശ്യപ്പെട്ടെന്നാണ് ആരോപണം.

ഏകദേശം 70 ചതുരശ്ര യാർഡ് വിസ്തൃതിയുള്ള സ്ഥലത്താണ് കെട്ടിട നിർമാണം നടന്നിരുന്നത്. ഘട്ടംഘട്ടമായി നിർമിച്ച കെട്ടിടത്തിൽ നേരത്തെ മൂന്ന് കോൺക്രീറ്റ് സ്ലാബുകൾ സ്ഥാപിച്ചിരുന്നു. നിർമാണത്തിന് ഉപയോഗിക്കുന്ന സിമന്റിന്റെ അളവിലും സാമഗ്രികളുടെ ഗുണനിലവാരത്തിലും തൊഴിലാളികൾക്ക് ആശങ്കയുണ്ടായിരുന്നുവെന്നും ഫിറോസിന്റെ മൊഴിയിലുണ്ട്. വിഷയത്തിൽ കെട്ടിട ഉടമകളുടെ ശ്രദ്ധയിൽപ്പെടുത്താൻ ശ്രമിച്ചെങ്കിലും നിർമാണത്തിന്റെ ചുമതല കരാറുകാർക്കാണെന്നും അവരോടുതന്നെ പറയണമെന്നുമായിരുന്നു ഉടമകളുടെ മറുപടിയെന്നും ഫിറോസ് ആരോപിച്ചു.

വ്യാഴാഴ്ച രാവിലെ 9.30ഓടെയാണ് അപകടം സംഭവിച്ചത്. തൊഴിലാളികൾ നിർമാണജോലിയിൽ ഏർപ്പെട്ടിരിക്കെ കെട്ടിടം പെട്ടെന്ന് തകർന്നുവീഴുകയായിരുന്നു. കെട്ടിടത്തിന്റെ പിൻഭാഗത്തായിരുന്നതിനാൽ ഫിറോസ് രക്ഷപ്പെട്ടു. എന്നാൽ രണ്ട് സഹപ്രവർത്തകർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി. കിഷോരി (40), സഞ്ജീത് (45) എന്നിവരാണ് മരിച്ചത്. മറ്റ് രണ്ട് തൊഴിലാളികൾക്ക് പരിക്കേൽക്കുകയും ചെയ്തു.

സംഭവവുമായി ബന്ധപ്പെട്ട് സിറാജ്, താജുദ്ദീൻ, ഫുർഖാൻ എന്നീ മൂന്ന് കരാറുകാരെ വെള്ളിയാഴ്ച പുലർച്ചെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ഫരീദാബാദിലെ ദൗജ് താലൂക്കിലുള്ള സിറോഹി ഗ്രാമത്തിൽ നിന്നാണ് ഇവരെ പിടികൂടിയത്. മൂന്നുപേരും അജ്മേരി ഗേറ്റ് സ്വദേശികളാണെന്ന് സെൻട്രൽ ഡൽഹി ഡെപ്യൂട്ടി കമ്മീഷണർ രോഹിത് രാജ്ബീർ സിങ് അറിയിച്ചു.

താജുദ്ദീനും ഫുർഖാനും ഉൾപ്പെടെയുള്ളവർക്കെതിരെയാണ് എഫ്‌ഐആറിൽ പരാമർശമുള്ളത്. ഭാരതീയ ന്യായ സംഹിതയിലെ കൊലപാതകമല്ലാത്ത നരഹത്യ, കെട്ടിടവുമായി ബന്ധപ്പെട്ട അശ്രദ്ധാപരമായ പ്രവൃത്തി, പൊതുവായ ഉദ്ദേശ്യത്തോടെയുള്ള കുറ്റകൃത്യം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

ചാവ്രി ബസാർ മെട്രോ സ്റ്റേഷന് സമീപം ഗലി സിതാരയിലുള്ള ഗ്രൗണ്ട് പ്ലസ് മൂന്ന് നില കെട്ടിടമാണ് വ്യാഴാഴ്ച തകർന്നുവീണത്. രണ്ട് ഘട്ടങ്ങളിലായിട്ടായിരുന്നു തകർച്ച. മൂന്നാം നിലയിലെ ലിന്റൽ തകർന്ന് വീണതിന് പിന്നാലെ 15 മുതൽ 20 മിനിറ്റിനുള്ളിൽ ബാക്കി നിലകളും നിലംപൊത്തുകയായിരുന്നു. കോൺക്രീറ്റ് നിർമാണജോലി നടക്കുന്നതിനിടെയാണ് ആദ്യം തകർച്ചയുണ്ടായതെന്നാണ് വിവരം.

അനുമതിയില്ലാത്ത നിർമാണപദ്ധതിയാണെന്ന ആരോപണവും സംഭവത്തിന് പിന്നാലെ ഉയർന്നിട്ടുണ്ട്. പ്രദേശത്ത് നിർമാണപ്രവർത്തനങ്ങൾ നടക്കുന്നതായി ഡൽഹി പൊലീസ് അഞ്ച് മാസം മുമ്പ് തന്നെ ഡൽഹി മുനിസിപ്പൽ കോർപ്പറേഷനെ അറിയിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. എന്നിട്ടും നിർമാണം തുടർന്നത് എങ്ങനെയെന്ന ചോദ്യവും ഉയരുന്നുണ്ട്. തൊഴിലാളികളുടെ മുന്നറിയിപ്പുകൾ അവഗണിച്ചെന്ന ആരോപണവും അനുമതിയില്ലാത്ത നിർമാണത്തെക്കുറിച്ചുള്ള വിവരങ്ങളും അപകടത്തിന്റെ ഉത്തരവാദിത്തം സംബന്ധിച്ച് കൂടുതൽ അന്വേഷണത്തിന് വഴിവെച്ചിരിക്കുകയാണ്.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News