കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: കേരളത്തിലെ രൂക്ഷമായ ഊർജപ്രതിസന്ധി പരിഹരിക്കാൻ നിർണായക ഇടപെടലുമായി പാർലമെന്ററി പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി. കുമരകത്ത് നടന്ന യോഗത്തിൽ വിഷയം വിശദമായി ചർച്ച ചെയ്തതായി കെ സി വേണുഗോപാൽ അറിയിച്ചു. കായംകുളം എൻടിപിസി താപവൈദ്യുതി നിലയത്തിന്റെ വികസനമാണ് പ്രധാനമായും ചർച്ചയായത്. ഏകദേശം 300 ഏക്കർ സ്ഥലം നൽകിയിട്ടും ഇവിടെ ആവശ്യമായ രീതിയിൽ വൈദ്യുതി ഉൽപ്പാദനം നടക്കുന്നില്ലെന്നാണ് കെ സി വേണുഗോപാലിന്റെ വിമർശനം.

മാത്രമല്ല, വർഷംതോറും 100 കോടി രൂപ കേരളം എൻടിപിസിക്ക് നൽകുന്നുമുണ്ട്. സോളാർ വൈദ്യുതി രാത്രിയിലും ഉപയോഗിക്കാൻ സഹായിക്കുന്ന ബാറ്ററി സ്റ്റോറേജ്, പമ്പിങ് സ്റ്റോറേജ് സംവിധാനങ്ങൾ എന്നിവയും പരിഗണനയിലുണ്ട്. ഒരു മാസത്തിനകം വിശദമായ പദ്ധതി റിപ്പോർട്ട് സമർപ്പിക്കാൻ കമ്മിറ്റി നിർദ്ദേശിച്ചിട്ടുണ്ട്. പദ്ധതി നടപ്പായില്ലെങ്കിൽ സ്ഥലം തിരിച്ചെടുക്കുന്നതടക്കമുള്ള കാര്യങ്ങൾ സർക്കാർ പരിഗണിക്കണമെന്നാണ് പിഎസിയുടെ അഭിപ്രായം.

ഇതിലൂടെ നിലവിലുള്ള ഭൂമിയും അടിസ്ഥാന സൗകര്യങ്ങളും കേരളത്തിന് പ്രയോജനകരമായ രീതിയിൽ ഉപയോഗിക്കാനാകുമെന്നാണ് പ്രതീക്ഷ. സംസ്ഥാനത്തിന്റെ വൈദ്യുതി ആവശ്യങ്ങൾ നിറവേറ്റാൻ പദ്ധതി എങ്ങനെ സഹായിക്കുമെന്നതും റിപ്പോർട്ടിൽ വ്യക്തമാക്കേണ്ടതുണ്ട്. ഇനി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ തുടർനടപടികളാണ് നിർണായകമാകുന്നത്.

Tags :

Raksha Balakrishnan

Leave a Reply

Your email address will not be published. Required fields are marked *

Recent News