SIRനെതിരെ കൊച്ചിയിൽ വൻ പ്രതിഷേധം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി : SIR നടപടിക്കെതിരെ കൊച്ചിയിൽ പ്രതിഷേധം ശക്തമാകുന്നു. ‘ജന്തർ മന്തർ @ കൊച്ചി’ എന്ന പേരിൽ മറൈൻ ഡ്രൈവിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനത്തിൽ നടൻ പ്രകാശ് രാജും പങ്കെടുത്തു. സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെയും പ്രതിഷേധത്തിൽ പങ്കെടുക്കാനായി കൊച്ചിയിലെത്തി.

നൂറുകണക്കിന് ആളുകളാണ് പ്രതിഷേധത്തിന്റെ ഭാഗമായത്. വിദ്യാർഥികളും യുവാക്കളും ഉൾപ്പെടെ വലിയ ജനപങ്കാളിത്തമാണ് പ്രകടനത്തിൽ ഉണ്ടായത്. മറൈൻ ഡ്രൈവിൽ നിന്ന് ആരംഭിച്ച പ്രതിഷേധം മഹാരാജാസ് കോളജിന് മുന്നിലൂടെ രാജേന്ദ്ര മൈതാനത്തേക്കാണ് നീങ്ങിയത്. ഇവിടെ പൊതുസമ്മേളനത്തിനായി വേദിയും ഒരുക്കിയിട്ടുണ്ട്.

പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകുന്നത് പ്രകാശ് രാജാണ്. നേരത്തെ കാലടി സർവകലാശാലയിലെത്തി സമരം ചെയ്യുന്ന വിദ്യാർഥികൾക്ക് അദ്ദേഹം പിന്തുണ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൊച്ചിയിലെ പ്രതിഷേധത്തിലും പങ്കുചേർന്നത്.

അതേസമയം, നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ അഭിജിത് ദീപ്കെ തെരഞ്ഞെടുപ്പ് സംവിധാനത്തെക്കുറിച്ച് ശക്തമായ നിലപാടാണ് വ്യക്തമാക്കിയത്. ഇന്ത്യയിൽ സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് സംവിധാനം ഉറപ്പാക്കുന്നതുവരെ ഗ്യാനേഷ് കുമാറിനെതിരായ പോരാട്ടം തുടരുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് വിശ്വാസ്യതയുള്ള തെരഞ്ഞെടുപ്പ് പ്രക്രിയ അനിവാര്യമാണെന്നും വ്യക്തമാക്കി.

കേരളത്തിലെ യുവാക്കൾ വലിയ തോതിൽ പ്രതിഷേധത്തിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്നും അഭിജിത് ദീപ്കെ പ്രതികരിച്ചു. തന്റെ സംഘടനയിൽ രജിസ്റ്റർ ചെയ്ത അംഗങ്ങളിൽ ഏറ്റവും വലിയ വിഭാഗം കേരളത്തിൽ നിന്നുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.

ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന മുദ്രാവാക്യമുയർത്തിയാണ് പ്രതിഷേധം നടക്കുന്നത്. SIR നടപടികൾക്കെതിരായ ഈ പ്രതിഷേധം രാഷ്ട്രീയ രംഗത്തും വലിയ ശ്രദ്ധ നേടുകയാണ്.

കൊച്ചിയിലെ പ്രതിഷേധത്തിൽ കൂടുതൽ ആളുകൾ പങ്കെടുക്കുമോ? പൊതുസമ്മേളനത്തിൽ പ്രകാശ് രാജും അഭിജിത് ദീപ്കെയും എന്ത് നിലപാടാകും വ്യക്തമാക്കുക? ഇനി ശ്രദ്ധ മുഴുവൻ രാജേന്ദ്ര മൈതാനിയിലെ പൊതുസമ്മേളനത്തിലേക്കാണ്.

Tags :

Raksha Balakrishnan

Leave a Reply

Your email address will not be published. Required fields are marked *

Recent News