‘സനാതനികളുടെ ഹിന്ദുത്വ വഴികൾ’ പതിനൊന്നാം പതിപ്പിലെത്തി; ഷാർജ പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്ത് പി. ജയരാജൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഷാർജ: പി. ജയരാജൻ രചിച്ച ‘സനാതനികളുടെ ഹിന്ദുത്വ വഴികൾ’ എന്ന പുസ്തകത്തിന്റെ പതിനൊന്നാം പതിപ്പ് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു. പുസ്തകത്തിന് ലഭിക്കുന്ന വായനക്കാരുടെ സ്വീകാര്യതയിൽ സന്തോഷം പങ്കുവച്ച് പി. ജയരാജൻ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ചിത്രങ്ങൾ പങ്കുവച്ചത്. റൈറ്റേഴ്സ് ഫോറം ഹാളിൽ നടന്ന ചടങ്ങിൽ നിരവധി പേർ പങ്കെടുത്തു. എഴുത്തുകാരൻ സന്തോഷ് ഏച്ചിക്കാനവും ചടങ്ങിൽ സംസാരിച്ചു.

കഴിഞ്ഞ മേയ് 20ന് കണ്ണൂരിൽ മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു പുസ്തകത്തിന്റെ ആദ്യ പ്രകാശനം നിർവഹിച്ചത്. അഞ്ച് മാസത്തിനുള്ളിൽ പതിനൊന്നാം പതിപ്പിലേക്ക് എത്തിയെന്നത് പുസ്തകത്തിന് ലഭിച്ച സ്വീകാര്യതയുടെ തെളിവാണെന്ന് ജയരാജൻ പറഞ്ഞു.

പുസ്തകത്തിന്റെ പ്രകാശനത്തിന് പിന്നാലെ സംസാരിച്ച ജയരാജൻ, ശ്രീനാരായണീയ പ്രസ്ഥാനങ്ങളെ വർഗീയവൽക്കരിക്കാനുള്ള ശ്രമങ്ങളെ പ്രതിരോധിക്കേണ്ടത് ഒരാളുടെ മാത്രം ഉത്തരവാദിത്വമല്ലെന്നും എഴുത്തും വായനയും അറിയുന്ന എല്ലാവരും ഏറ്റെടുക്കേണ്ട ദൗത്യമാണെന്നും വ്യക്തമാക്കി.

ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിലെ ‘നാം, ഇന്ത്യയിലെ ജനങ്ങൾ’ എന്ന ആശയം ഓർമിപ്പിച്ച ജയരാജൻ, രാജ്യത്തെ ജനങ്ങളെ വിഭജിക്കാനുള്ള നീക്കങ്ങൾക്കെതിരെ സമൂഹം ജാഗ്രത പുലർത്തണമെന്നും പറഞ്ഞു. മതസൗഹാർദവും പരസ്പര സ്നേഹവും നിലനിൽക്കുന്ന കേരളത്തിലും വിദ്വേഷത്തിന്റെ വിത്തുകൾ പാകാനുള്ള ശ്രമങ്ങളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മഹാത്മാഗാന്ധിയുടെ വധം, ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങൾ, അയ്യങ്കാളിയുടെ സംഭാവനകൾ, അംബേദ്കറുടെ ജനാധിപത്യ കാഴ്ചപ്പാടുകൾ തുടങ്ങിയ വിഷയങ്ങളും പുസ്തകത്തിൽ ചർച്ച ചെയ്യുന്നുണ്ടെന്നാണ് ജയരാജൻ വിശദീകരിച്ചത്. മതത്തെ തെറ്റായി വ്യാഖ്യാനിച്ച് യഥാർഥ വിശ്വാസികളെ വഴിതെറ്റിക്കുന്ന സാഹചര്യത്തിൽ ഇത്തരം വിഷയങ്ങൾ സമൂഹത്തിൽ ചർച്ച ചെയ്യപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഷാർജ ഭരണാധികാരിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവം ഇത്തരം ആശയസംവാദങ്ങൾക്ക് വേദിയൊരുക്കുന്നത് അഭിനന്ദനാർഹമാണെന്നും ജയരാജൻ കൂട്ടിച്ചേർത്തു. പുസ്തകത്തിന്റെ പതിനൊന്നാം പതിപ്പ് പ്രകാശനവും അതിനോടനുബന്ധിച്ചുള്ള ജയരാജന്റെ പ്രതികരണങ്ങളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News