കമൽ ഹാസന് ജന്മദിനാശംസകൾ നേർന്ന് പിണറായി വിജയൻ; കലാരംഗത്തെ സംഭാവനകളെയും രാഷ്ട്രീയ നിലപാടുകളെയും പ്രശംസിച്ച് മുഖ്യമന്ത്രി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: നടനും സംവിധായകനും രാഷ്ട്രീയ നേതാവുമായ കമൽ ഹാസന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഭാഷകളുടെയും സംസ്കാരങ്ങളുടെയും അതിരുകൾ ഭേദിച്ച് ഇന്ത്യൻ ചലച്ചിത്രമേഖലയിൽ തന്റേതായ ഇടം സ്വന്തമാക്കിയ പ്രതിഭയാണ് കമൽ ഹാസനെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

അഭിനയത്തിൽ തുടങ്ങി തിരക്കഥ, സംവിധാനം, നിർമ്മാണം തുടങ്ങി ചലച്ചിത്രകലയുടെ വിവിധ മേഖലകളിൽ കമൽ ഹാസൻ മികവ് തെളിയിച്ചിട്ടുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു. വെള്ളിത്തിരയിലെ തിളക്കത്തിൽ മാത്രം ഒതുങ്ങിനിൽക്കാത്ത രാഷ്ട്രീയ വ്യക്തിത്വമാണ് അദ്ദേഹത്തിന്റേതെന്നും മതനിരപേക്ഷതയിലും മാനവികതയിലും പുരോഗമന ചിന്തകളിലും ഉറച്ചുനിന്ന് ജനാധിപത്യ രാഷ്ട്രീയത്തിന് കരുത്തുപകരുന്ന വ്യക്തിയാണെന്നും അദ്ദേഹം പ്രശംസിച്ചു.

കേരളത്തിന്റെ സാമൂഹിക മുന്നേറ്റങ്ങളെ ഹൃദയത്തോട് ചേർത്തുപിടിക്കുകയും നാടിനോട് പ്രത്യേക സ്നേഹവും ആത്മബന്ധവും പുലർത്തുകയും ചെയ്യുന്ന വ്യക്തിയാണ് കമൽ ഹാസനെന്നും പിണറായി വിജയൻ കുറിച്ചു. പ്രിയ സുഹൃത്തിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ നേരുന്നതായും ജീവിതത്തിൽ ആരോഗ്യവും സന്തോഷവും പുലരട്ടെയെന്നും സിനിമയ്ക്കും നാടിനും മികവുറ്റ സംഭാവനകൾ നൽകാൻ തുടർന്നും സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News