ഇ.ഡി സൂപ്പർ പൊലീസല്ല

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബെംഗളൂരു: ഇ.ഡി എന്തും അന്വേഷിക്കാനുള്ള സൂപ്പർ പൊലീസല്ലെന്ന് വ്യക്തമാക്കി കർണാടക ഹൈക്കോടതി. നിയമപരമായ ചട്ടക്കൂടുകൾ മറികടന്ന് അന്വേഷണവുമായി മുന്നോട്ടുപോകാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് അധികാരമില്ലെന്നും കോടതി നിരീക്ഷിച്ചു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമമായ പി.എം.എൽ.എ പ്രകാരമുള്ള ഇ.ഡിയുടെ അധികാരങ്ങൾ മറ്റ് നിയമവ്യവസ്ഥകളെ ആശ്രയിച്ചുള്ളതാണെന്നും കോടതി ചൂണ്ടിക്കാട്ടി.

കർണാടക കോൺഗ്രസ് എം.എൽ.എ കെ.വൈ. നഞ്ചെഗൗഡയുമായി ബന്ധപ്പെട്ട കേസിലാണ് നിർണായക വിധി. പ്രാഥമിക കുറ്റം നിലനിൽക്കുന്നില്ലെങ്കിൽ അതിന്റെ അടിസ്ഥാനത്തിലുള്ള ഇ.ഡി നടപടികളും നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി. ഇതോടെ ഹർജിക്കാർക്കെതിരായ ഇ.സി.ഐ.ആർ നടപടികളും സ്വത്ത് കണ്ടുകെട്ടിയ ഉത്തരവും കോടതി റദ്ദാക്കി. പിടിച്ചെടുത്ത വസ്തുക്കൾ തിരികെ നൽകാനും നിർദേശിച്ചു.

അന്വേഷണ ഏജൻസികൾ നിയമത്തിന് അതീതരല്ലെന്നും ഓരോ നടപടിക്കും കൃത്യമായ നിയമപരമായ അടിത്തറ വേണമെന്നും ഈ വിധി ഓർമിപ്പിക്കുന്നു. പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിട്ട് കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നുവെന്ന രാഷ്ട്രീയ ആരോപണങ്ങൾ നിലനിൽക്കുന്നതിനിടെയാണ് കോടതി നിരീക്ഷണം പുറത്തുവന്നിരിക്കുന്നത്. ഇതോടെ ഇ.ഡിയുടെ അധികാരപരിധിയും അന്വേഷണരീതികളും വീണ്ടും രാഷ്ട്രീയ ചർച്ചകളിൽ ഇടംപിടിക്കുകയാണ്.

Tags :

Raksha Balakrishnan

Leave a Reply

Your email address will not be published. Required fields are marked *

Recent News