ബിഎൽഎം കേസിൽ പൊലീസിന് ഹൈക്കോടതിയുടെ താക്കീത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: ബിഎൽഎം കേസിൽ കേരള പൊലീസിന് കർശന നിർദേശവുമായി ഹൈക്കോടതി. കേസിലെ പ്രതികളെ മുന്നറിയിപ്പില്ലാതെ അറസ്റ്റ് ചെയ്യരുതെന്നും ഉപദ്രവിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യരുതെന്നും ആഭ്യന്തരവകുപ്പിനും പൊലീസിനും കോടതി നിർദേശം നൽകി.

ബിഎൽഎം മുൻ ചെയർമാൻ ആർ. പ്രേംകുമാർ സമർപ്പിച്ച റിട്ട് ഹരജിയിലാണ് ഹൈക്കോടതിയുടെ നിർണായക ഉത്തരവ്. ജസ്റ്റിസ് മുരളി പുരുഷോത്തമനാണ് ഹരജി പരിഗണിച്ചത്.

ഭാരതീയ ന്യായസംഹിതയിലെ 35(3) വകുപ്പ് പ്രകാരം പ്രതികൾക്ക് നോട്ടീസ് നൽകിയ ശേഷമേ അന്വേഷണത്തിന്റെ ഭാഗമായി വിളിച്ചുവരുത്താവൂ എന്ന് കോടതി വ്യക്തമാക്കി. മുൻകൂർ നോട്ടീസ് നൽകാതെ പ്രതികളെ ചോദ്യം ചെയ്യാനോ അന്വേഷണത്തിന്റെ ഭാഗമായി ഹാജരാകാൻ ആവശ്യപ്പെടാനോ പാടില്ലെന്നും നിർദേശമുണ്ട്.

അന്വേഷണത്തിന്റെ പേരിൽ പ്രതികളെ ഭീഷണിപ്പെടുത്തുകയോ സമ്മർദത്തിലാക്കുകയോ ചെയ്യരുതെന്ന കോടതിയുടെ നിലപാട് കേസിൽ നിർണായകമാണ്. നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചുകൊണ്ടായിരിക്കണം പൊലീസ് അന്വേഷണം മുന്നോട്ടുപോകേണ്ടതെന്നും ഉത്തരവ് വ്യക്തമാക്കുന്നു.

പൊലീസ് നടപടികളിൽ നിയമപരമായ സംരക്ഷണം ഉറപ്പാക്കുന്നതാണ് ഹൈക്കോടതിയുടെ ഈ ഇടപെടൽ. കേസിൽ ഇനി പൊലീസ് സ്വീകരിക്കുന്ന നടപടികൾ എന്തായിരിക്കുമെന്നാണ് ശ്രദ്ധേയമാകുന്നത്.

Tags :

Raksha Balakrishnan

Leave a Reply

Your email address will not be published. Required fields are marked *

Recent News