വിദ്യാഭ്യാസം കച്ചവടമാകുന്നോ?

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ പുതിയ വിവാദം, എയ്ഡഡ്, സ്വാശ്രയ സ്വയംഭരണ കോളേജുകൾക്ക് സർക്കാർ അനുമതിയില്ലാതെ സ്വാശ്രയ കോഴ്സുകൾ തുടങ്ങാൻ അനുമതി നൽകിയതിനെതിരെ രൂക്ഷ വിമർശനവുമായി മുൻ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ കച്ചവടവത്കരിക്കാനുള്ള നീക്കമാണിതെന്നാണ് ആർ. ബിന്ദുവിന്റെ ആരോപണം. കേന്ദ്ര നയങ്ങൾ കേരളത്തിലും നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഉത്തരവെന്നും അവർ വിമർശിച്ചു.

പുതിയ കോഴ്സുകൾ വരുന്നതിനെ എതിർക്കുന്നില്ലെന്നും എന്നാൽ സാധാരണക്കാരായ വിദ്യാർഥികൾക്ക് താങ്ങാനാകാത്ത ഫീസ് ഏർപ്പെടുത്തുന്ന സാഹചര്യം ഉണ്ടാകരുതെന്നും അവർ വ്യക്തമാക്കി. സ്വാശ്രയ ലോബിയുടെ ഇടപെടലിനെക്കുറിച്ചും സംശയം ഉന്നയിച്ച ആർ. ബിന്ദു, നയം മാറ്റത്തിന് പിന്നിലെ കാരണം വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.

പുതിയ ഉത്തരവ് പ്രകാരം, സ്വയംഭരണ കോളേജുകൾക്ക് പുതിയ സ്വാശ്രയ കോഴ്സുകൾ തുടങ്ങാൻ ഇനി സർക്കാരിന്റെ എൻഒസി ആവശ്യമില്ല. പകരം, കോഴ്സ് തുടങ്ങുന്ന വിവരം സർക്കാരിനെ അറിയിച്ചാൽ മതിയെന്നാണ് വ്യവസ്ഥ. ഈ മാറ്റം കോളേജുകളുടെ പ്രവർത്തനത്തിലും വിദ്യാർഥികളുടെ പഠനച്ചെലവിലും എന്തെല്ലാം പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന ചർച്ചയും ഉയരുന്നുണ്ട്.

Tags :

Raksha Balakrishnan

Leave a Reply

Your email address will not be published. Required fields are marked *

Recent News