സർക്കാർ അംഗീകാരമില്ലാതെ കാലടി സർവകലാശാലയിൽ 46 പ്രൊഫസർമാർ; അധ്യാപക നിയമനങ്ങളിൽ ക്രമക്കേടെന്ന് ഓഡിറ്റ് റിപ്പോർട്ട്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ അധ്യാപക നിയമനങ്ങളിൽ ക്രമക്കേടുണ്ടെന്ന് സർക്കാർ ഓഡിറ്റ് വിഭാഗത്തിന്റെ കണ്ടെത്തൽ. സർക്കാർ അംഗീകാരമില്ലാതെ 46 പ്രൊഫസർമാർ സർവകലാശാലയിൽ ജോലി ചെയ്യുന്നതായാണ് ഓഡിറ്റ് റിപ്പോർട്ടിലുള്ളത്. ഇവർക്ക് ശമ്പളയിനത്തിൽ നൽകിയ അധിക തുക സംബന്ധിച്ച് ഓഡിറ്റ് വിഭാഗം സർവകലാശാലയോട് വിശദീകരണം തേടിയിട്ടുണ്ട്. സർക്കാർ ഓഡിറ്റ് റിപ്പോർട്ടിന്റെ പകർപ്പും പുറത്തുവന്നു.

2023-24ലെ ആനുവൽ ക്വാളിറ്റി അഷ്വറൻസ് റിപ്പോർട്ട് പ്രകാരം സർവകലാശാലയിൽ സർക്കാർ അനുവദിച്ചിട്ടുള്ള അധ്യാപക തസ്തികകളുടെ എണ്ണം 220 ആണ്. ഇതിൽ ഒൻപത് പ്രൊഫസർമാർ, 21 അസോസിയേറ്റ് പ്രൊഫസർമാർ, 190 അസിസ്റ്റന്റ് പ്രൊഫസർമാർ എന്നിങ്ങനെയാണ് തസ്തികകൾ അനുവദിച്ചിരിക്കുന്നത്. എന്നാൽ സർവകലാശാലയിൽ 55 പ്രൊഫസർമാരും 15 അസോസിയേറ്റ് പ്രൊഫസർമാരും 52 അസിസ്റ്റന്റ് പ്രൊഫസർമാരും ജോലി ചെയ്യുന്നുണ്ടെന്നാണ് ഓഡിറ്റ് കണ്ടെത്തൽ. സർക്കാർ അംഗീകാരമുള്ള തസ്തികകളുടെ എണ്ണവും നിലവിൽ ജോലി ചെയ്യുന്ന അധ്യാപകരുടെ എണ്ണവും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

അധ്യാപകരുടെ ഹാജർ രേഖപ്പെടുത്തുന്നതിലും ഗുരുതരമായ വീഴ്ചകളുണ്ടെന്നാണ് ഓഡിറ്റ് വിഭാഗത്തിന്റെ മറ്റൊരു കണ്ടെത്തൽ. സർവകലാശാലയിലെ 90 ശതമാനം അധ്യാപകരും വർഷങ്ങളായി പഞ്ചിങ് സംവിധാനം ഉപയോഗിച്ച് ഹാജർ രേഖപ്പെടുത്തുന്നില്ല. സംസ്കൃത സാഹിത്യം, സംഗീതം എന്നീ വകുപ്പുകളിലെ ചില അധ്യാപകർ മാത്രമാണ് പഞ്ചിങ് ചെയ്യുന്നത്. മറ്റുള്ളവർ ഹാജർ ബുക്കിൽ ഒപ്പിടുന്ന രീതിയാണ് പിന്തുടരുന്നത്. അനുവദനീയമായ ഗ്രേസ് ടൈം കഴിഞ്ഞ് ജോലിക്കെത്തുന്ന അധ്യാപകരുമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

ഒരു മണിക്കൂർ എന്ന നിലയിൽ അഞ്ച് പ്രവൃത്തിദിവസങ്ങളിലായി ആകെ 300 മിനിറ്റാണ് അനുവദിച്ചിട്ടുള്ള ഗ്രേസ് ടൈം. ഈ സമയപരിധി കഴിഞ്ഞും എത്തുന്നവരുടെ കാര്യത്തിലും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. അധ്യാപകർ പഞ്ചിങ് സംവിധാനം ഉപയോഗിക്കാത്തതിന്റെ കാരണവും ഓഡിറ്റ് വിഭാഗം ചോദ്യം ചെയ്യുന്നു.

അനധ്യാപക ജീവനക്കാരുടെ ഹാജർ രേഖപ്പെടുത്തുന്നതിലും സമാനമായ പ്രശ്നങ്ങളുണ്ടെന്നാണ് റിപ്പോർട്ട്. സർവകലാശാലയിലും റീജിയണൽ സെന്ററുകളിലുമുള്ള പഞ്ചിങ് മെഷീനുകൾ പ്രവർത്തനരഹിതമാണെന്ന പരാതികളും ഉയർന്നിട്ടുണ്ട്. മെഷീനുകൾ തകരാറിലായതിനാൽ ഹാജർ രേഖപ്പെടുത്താൻ കഴിയുന്നില്ലെന്ന് ചിലർ സർവകലാശാലയെ അറിയിച്ചതായും റിപ്പോർട്ടിലുണ്ട്. നിലവിലുള്ള പഞ്ചിങ് മെഷീനുകളിൽ എത്രയെണ്ണം പ്രവർത്തനക്ഷമമാണെന്ന് വ്യക്തമാക്കണമെന്നും ഓഡിറ്റ് വിഭാഗം ആവശ്യപ്പെട്ടു.

അധ്യാപകരുടെ ശമ്പളം കൈകാര്യം ചെയ്യുന്ന സ്പാർക്ക് സോഫ്റ്റ്‌വെയറും പഞ്ചിങ് സംവിധാനവും തമ്മിൽ ബന്ധിപ്പിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ ഹാജർ പരിശോധന എങ്ങനെയാണ് നടത്തുന്നതെന്നും ഓഡിറ്റ് വിഭാഗം ചോദ്യം ചെയ്തിട്ടുണ്ട്. പഞ്ചിങ് രേഖകളില്ലാതെ ശമ്പളം അനുവദിക്കുന്നതിന്റെ നടപടിക്രമങ്ങളും വിശദീകരിക്കണമെന്നാണ് ആവശ്യം.

അധ്യാപക തസ്തികകളിലെ അംഗീകാരക്കുറവ്, അധിക ശമ്പളച്ചെലവ്, ഹാജർ രേഖപ്പെടുത്തുന്നതിലെ വീഴ്ചകൾ എന്നിവയെല്ലാം കാലടി സർവകലാശാലയിലെ ഭരണ-സാമ്പത്തിക നടപടികൾ സംബന്ധിച്ച് ഗൗരവമായ ചോദ്യങ്ങളാണ് ഉയർത്തുന്നത്. ഓഡിറ്റ് വിഭാഗത്തിന്റെ ചോദ്യങ്ങൾക്ക് സർവകലാശാല നൽകുന്ന വിശദീകരണമാണ് ഇനി നിർണായകമാകുക.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News