തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫ് യോഗം ചേരാത്തത് എന്തുകൊണ്ടാണെന്ന് യുഡിഎഫ് ചെയര്‍മാനോട് ചോദിക്കണമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. താന്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നില്ല. അഭിപ്രായങ്ങള്‍ തുറന്നു പറയുകയാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതെ അഭിപ്രായത്തില്‍ തന്നെ താന്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അടൂര്‍ പ്രകാശ് കൂട്ടിച്ചേര്‍ത്തു. മാധ്യമങ്ങളിലൂടെയാണ് വിവരങ്ങള്‍ അറിയുന്നത് എന്ന സണ്ണി ജോസഫിന്റെ പ്രതികരണം അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നായിരുന്നു യുഡിഎഫ് കണ്‍വീനറുടെ നിലപാട്.
മന്ത്രി എന്ന നിലയില്‍ ആയിരിക്കും അദ്ദേഹം ആ അഭിപ്രായം പറഞ്ഞത്. മന്ത്രിസഭയില്‍ കൂട്ട് ഉത്തരവാദിത്വം ഉണ്ട് എന്നതിനുള്ള തെളിവാണ് പുറത്തുവരുന്നതെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് കണ്‍വീനര്‍ എന്ന നിലയില്‍ എല്ലാ കാര്യങ്ങളും എന്നെ അറിയിക്കണമെന്നില്ലെന്നും ക്യാബിനറ്റ് തീരുമാനങ്ങള്‍ എല്ലാം തന്നെ അറിയിക്കണ്ടതില്ലെന്നും അടൂര്‍ പ്രകാശ് വ്യകത്മാക്കി. കെപിസിസി അധ്യക്ഷന്‍ മന്ത്രിസഭയില്‍ ഉള്ള ആളാകുമോ എന്ന കാര്യം തനിക്കറിയില്ല.
ഉടന്‍ തീരുമാനം ഉണ്ടാകണം എന്നതാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. അത് എന്നത്തേക്ക് എന്ന് പറയാന്‍ താന്‍ അനുയോജ്യനല്ലെന്നും ഏതെങ്കിലും ഒരാള്‍ വരട്ടെ മാധ്യമങ്ങള്‍ വിഷമിക്കേണ്ട എന്നുമായിരുന്ന അടൂര്‍ പ്രകാശിന്റെ പ്രതികരണം. ബോര്‍ഡ് കോര്‍പ്പറേഷന്‍ നിയമനങ്ങളിലും തീരുമാനം വേഗത്തിലുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



