മമ്മൂട്ടിക്കെതിരായ വിദ്വേഷ പോസ്റ്റ് ഡിലീറ്റ് ചെയ്ത് ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്‍.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഫേസ്ബുക്കിൽ നടന്‍ മമ്മൂട്ടി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഇട്ട വിദ്വേഷ പോസ്റ്റ് ഡിലീറ്റ് ചെയ്ത് ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്‍. മമ്മൂട്ടിയുടെ ഉള്‍പ്പെടെ ഫോട്ടോ വെച്ചുള്ള പോസ്റ്റാണ് ഡിലീറ്റ് ചെയ്തത്. അതേസമയം, റാപ്പര്‍ വേടനെതിരെ അതേദിവസം ഗോപാലകൃഷ്ണന്‍ ഇട്ട വിദ്വേഷ പോസ്റ്റ് ഇപ്പോഴും ഫേസ്ബുക്കിലുണ്ട്. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തിന് പിന്നാലെ 2025 നവംബര്‍ നാലിന് ഇട്ട ഫേസ്ബുക്ക് പോസ്റ്റാണ് ബി. ഗോപാലകൃഷ്ണന്‍ ഡിലീറ്റ് ചെയ്തത്.

അവാര്‍ഡ് നേടിയ മുസ്ലിംകളുടെ പേര് മാത്രം എടുത്തുപറഞ്ഞായിരുന്നു ഗോപാലകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്. ‘ബിസ്മയം… ബിസ്മയം… മികച്ച നടി ഷംല ഹംസ… മികച്ച നടന്‍ മമ്മൂട്ടി… പ്രത്യേക ജൂറി പരാമര്‍ശം ആസിഫ് അലി. മികച്ച സ്വഭാവ നടന്‍ സൗബിന്‍ ഷാഹിര്‍… മികച്ച ഛായാഗ്രഹണം ഷൈജു ഖാലിദ്, മികച്ച നവാഗത സംവിധായകന്‍ ഫാസില്‍ മുഹമ്മദ്… ഈ തെരഞ്ഞെടുപ്പ് കാലത്ത് ഇത് ബല്ലാത്ത ബിസ്മയം തന്നെ”- എന്നായിരുന്നു ഗോപാലകൃഷ്ണന്റെ പോസ്റ്റ്.

ഗോപാലകൃഷ്ണന്റെ വീട്ടില്‍ മമ്മൂട്ടി സന്ദര്‍ശനം നടത്തിയതിന് പിന്നാലെയാണ് പോസ്റ്റ് ഡിലീറ്റ് ചെയ്തത്. നേരത്തെ, മമ്മൂട്ടിക്കെതിരെ സൈബര്‍ ആക്രമണം നടക്കുന്നുവെന്ന് ഗോപാലകൃഷ്ണന്‍ ആരോപിച്ചിരുന്നു. മമ്മൂട്ടിയുമായി മാത്രമല്ല, എല്ലാവരുമായും തനിക്ക് നല്ല വ്യക്തിബന്ധമുണ്ടെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞിരുന്നു.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News