അഭിറാം കേസ്: ചാറ്റിൽ തെളിവ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: പാങ്ങപ്പാറയിലെ അഭിറാം കൊലപാതക കേസിൽ നിർണായക തെളിവുകൾ കണ്ടെത്തിയതായി പൊലീസ്. പ്രതികളുടെ സോഷ്യൽ മീഡിയ ചാറ്റുകളിൽ നിന്നാണ് കൊലപാതകത്തിന്റെ ആസൂത്രണം സംബന്ധിച്ച വിവരങ്ങൾ ലഭിച്ചത്. രണ്ടാം പ്രതി അനന്തയ്ക്കും നാലാം പ്രതി ഉമറിന്റെ പെൺസുഹൃത്തിനും കൊലപാതകത്തെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഡിലീറ്റ് ചെയ്യാത്ത ചാറ്റുകളും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾ വീണ്ടെടുക്കാൻ നാല് പ്രതികളുടെയും ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയക്കും. അതേസമയം, അഭിറാമിന്റെ മൊബൈൽ ഫോണും കൊലപാതകത്തിന് ഉപയോഗിച്ച ബെൽറ്റും ഇതുവരെ കണ്ടെത്താനായിട്ടില്ല. പ്രതികളുടെ മൊഴികളിലും വൈരുധ്യങ്ങളുണ്ട്.

കൊലപാതകത്തിന് രണ്ട് ദിവസം മുമ്പ് തന്നെ ആസൂത്രണം തുടങ്ങിയെന്നാണ് മൂന്നാം പ്രതിയുടെ മൊഴി. അഭിറാമിന്റെ ഫോണും വസ്ത്രങ്ങളും വാച്ചും കണ്ടെത്താൻ സംഭവസ്ഥലത്ത് കൂടുതൽ പരിശോധന നടത്താനാണ് പൊലീസിന്റെ തീരുമാനം.

കേസിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.കൂടാതെ, ഒന്നാം പ്രതിയായ പതിനേഴുകാരനെ വിശദമായി ചോദ്യം ചെയ്യാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. പ്രതികളെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നതിലൂടെ മൊഴികളിലെ വൈരുധ്യങ്ങൾ പരിഹരിക്കാനാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ഫോറൻസിക് പരിശോധനാ ഫലവും കേസിൽ നിർണായകമാകും.

Tags :

Raksha Balakrishnan

Leave a Reply

Your email address will not be published. Required fields are marked *

Recent News