KSRTCക്ക് സ്വകാര്യ ബസുകൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: KSRTC സ്വകാര്യ ബസുകൾ വെറ്റ് ലീസ് അടിസ്ഥാനത്തിൽ എടുക്കുന്ന പദ്ധതിയിൽ ആശങ്ക വേണ്ടെന്ന് ഗതാഗതമന്ത്രി സി.പി. ജോൺ. KSRTCക്കും ബസ് ഉടമകൾക്കും ഒരുപോലെ ഗുണകരമാകുന്ന രീതിയിലാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ബസുകളുടെ ഇന്ധനച്ചെലവും അറ്റകുറ്റപ്പണികളും ഉടമകൾ തന്നെയാണ് വഹിക്കേണ്ടത്.

AC ബസുകൾക്ക് കിലോമീറ്ററിന് 50 രൂപയും NON AC ബസുകൾക്ക് 46 രൂപയുമാണ് നൽകുന്നത്. എന്നാൽ ഈ പദ്ധതി KSRTC ക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. തിരുവനന്തപുരം–പാലക്കാട് റൂട്ടിൽ 754 കിലോമീറ്റർ യാത്രയ്ക്ക് AC ബസിന് 37,700 രൂപ ലീസ് തുകയായി നൽകണം. എന്നാൽ ചില ദിവസങ്ങളിൽ ഈ റൂട്ടിലെ വരുമാനം 30,000 രൂപയിൽ താഴെയാണ്.

ഇതിന് പുറമെ ജീവനക്കാരുടെ ശമ്പളച്ചെലവും KSRTC വഹിക്കണം. ബസ് ക്ഷാമം പരിഹരിച്ച് പൊതുഗതാഗതം ശക്തിപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. പദ്ധതി KSRTC ക്ക് എത്രത്തോളം ഗുണകരമാകുമെന്നതാണ് ഇനി അറിയേണ്ടത്. നിലവിലുള്ള സർവീസുകൾക്കൊപ്പം കൂടുതൽ ബസുകൾ നിരത്തിലിറക്കാൻ ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ. എന്നാൽ വരുമാനവും ചെലവും തമ്മിലുള്ള വ്യത്യാസം എങ്ങനെ പരിഹരിക്കുമെന്ന കാര്യത്തിൽ വ്യക്തത വരേണ്ടതുണ്ട്. വരും ദിവസങ്ങളിൽ പദ്ധതിയുടെ സാമ്പത്തിക വശങ്ങൾ കൂടുതൽ ചർച്ചയാകാനാണ് സാധ്യത

Tags :

Raksha Balakrishnan

Leave a Reply

Your email address will not be published. Required fields are marked *

Recent News