പൊതുവിദ്യാലയങ്ങളിൽ സംഘപരിവാർ ആശയപ്രചരണം അനുവദിക്കില്ല; വിദ്യാഭ്യാസ മേഖലയിലെ നുഴഞ്ഞുകയറ്റത്തിനെതിരെ വി. ശിവൻകുട്ടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളെ സംഘപരിവാർ സംഘടനകളുടെ ആശയപ്രചരണ കേന്ദ്രങ്ങളാക്കാൻ അനുവദിക്കില്ലെന്ന് മുൻ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. വിദ്യാഭ്യാസ മേഖലയിലെ സംഘപരിവാർ ഇടപെടലുകളും സമാന്തര പ്രവർത്തനങ്ങളും ചൂണ്ടിക്കാട്ടി ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം വിമർശനം ഉന്നയിച്ചത്.

സംസ്ഥാന സിലബസ് കമ്മിറ്റി അംഗീകരിച്ച പാഠ്യപദ്ധതി പ്രകാരം കുട്ടികൾക്ക് പരീക്ഷ നടത്തുമ്പോൾ സംഘപരിവാർ സംഘടനകൾ സമാന്തരമായി പരീക്ഷകൾ സംഘടിപ്പിച്ച് ആശയക്കുഴപ്പം സൃഷ്ടിക്കുകയാണെന്ന് ശിവൻകുട്ടി ആരോപിച്ചു. ഇക്കാര്യത്തിൽ വിദ്യാഭ്യാസ മന്ത്രിക്ക് അറിവുണ്ടായിരുന്നോ ഇല്ലയോ എന്ന ചർച്ചയിൽ വിഷയം ഒതുക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസ മേഖലയിൽ സംഘപരിവാറിനെ സഹായിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളും നുഴഞ്ഞുകയറ്റങ്ങളും നിരന്തരം നടക്കുന്നുണ്ടെന്നാണ് ശിവൻകുട്ടിയുടെ ആരോപണം. നേരത്തെ രഹസ്യസ്വഭാവത്തിൽ നടന്നിരുന്ന ആശയപ്രചരണം ഇപ്പോൾ പരസ്യമായ നിലയിലേക്ക് മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവുകൾ പുറപ്പെടുവിക്കുകയും പിന്നീട് എതിർപ്പുകൾ ഉയരുമ്പോൾ പിൻവലിക്കുകയും ചെയ്യുന്ന രീതി സംഘപരിവാറിന് വേണ്ടിയുള്ള പരീക്ഷണമാണോ എന്ന ചോദ്യവും അദ്ദേഹം ഉയർത്തി. സ്കൂളുകളിൽ പുറത്തുനിന്നുള്ളവർ പ്രവേശിക്കുന്നത് സംബന്ധിച്ച സർക്കാർ ഉത്തരവുകൾ കർശനമായി നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു.

വിവിധ പേരുകളിൽ കുട്ടികളെ ആകർഷിച്ച് ആശയങ്ങൾ അടിച്ചേൽപ്പിക്കാനാണ് സംഘപരിവാർ സംഘടനകൾ ശ്രമിക്കുന്നതെന്നും സ്കൂൾ മൈതാനങ്ങൾ ഉപയോഗിച്ച് ആശയപരിശീലനവും ആയുധപരിശീലനവും നടത്തുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ഗൗരവമായി കാണണമെന്നും ശിവൻകുട്ടി പറഞ്ഞു.

ഉത്തരവുകൾ ഇറക്കി കാത്തുനിൽക്കുന്നതിന് പകരം ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കണം. സംഘപരിവാർ സംഘടനകൾക്ക് മാത്രം പ്രത്യേക പരിഗണന ലഭിക്കുന്നതെന്തുകൊണ്ടാണെന്ന ചോദ്യത്തിന് ബന്ധപ്പെട്ടവർ വ്യക്തത വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News