കോട്ടയം: കോട്ടയത്ത് വിഷം കഴിച്ച് ചികിത്സയിലായിരുന്ന അമ്മയും മകളും മരിച്ചു. ളാകാട്ടൂർ സ്വദേശികളായ ജോസ്ന, മകൾ മരിയ തെരേസ എന്നിവരാണ് മരിച്ചത്. ജോസ്നയുടെ ഭർത്താവ് തോമസ് എബ്രഹാം, മകൻ അലൻ എന്നിവർ ചികിത്സയിൽ തുടരുകയാണ്. ഇവരുടെ ആരോഗ്യനിലയിൽ മാറ്റമില്ല.
സാമ്പത്തിക ബാധ്യതയെ തുടർന്നാണ് കുടുംബം കൂട്ട ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് വിവരം. ഒരാഴ്ചയായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു നാല് പേരും. ഇന്ന് രാവിലെ അമ്മയും മകളും മരണത്തിന് കീഴടങ്ങുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. )
