കുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 13 വർഷം കഠിനതടവ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: അച്ഛന്റെ സുഹൃത്താണെന്ന് പരിചയപ്പെടുത്തി 14കാരിയെ ബൈക്കിൽ കയറ്റിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് 13 വർഷം കഠിനതടവ്പ ത്തനംതിട്ട പന്തളം സ്വദേശി സദ്ദാം ഹുസൈനെയാണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചത്. 40,000 രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട് 2025 ജനുവരി 24നായിരുന്നു കേസിനാസ്പദമായ സംഭവം. അനിയനൊപ്പം സ്കൂളിലേക്ക് പോകുകയായിരുന്ന പെൺകുട്ടിയെ അച്ഛന്റെ സുഹൃത്താണെന്ന് വിശ്വസിപ്പിച്ചാണ് പ്രതി ബൈക്കിൽ കയറ്റിയത്.

പാതിവഴിയിൽ അനിയനെ ഇറക്കിയ ശേഷം ചോക്ലേറ്റ് വാങ്ങിത്തരാമെന്ന് പറഞ്ഞ് പെൺകുട്ടിയെ കടയിലെത്തിക്കുകയും മടങ്ങുന്നതിനിടെ അതിക്രമം നടത്തുകയുമായിരുന്നു. സംഭവം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. കുട്ടിയുടെ കൂട്ടുകാരി വിവരം സ്കൂളിൽ അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത് . 31 സാക്ഷികളെ വിസ്തരിക്കുകയും നിരവധി രേഖകൾ പരിശോധിക്കുകയും ചെയ്ത ശേഷമാണ് കോടതി ശിക്ഷ വിധിച്ചത്.

Tags :

Raksha Balakrishnan

Leave a Reply

Your email address will not be published. Required fields are marked *

Recent News