Author: Anju Jolly Alex

കേരളത്തിലെ കപ്പൽ നിർമ്മാണ മേഖലയിൽ നിക്ഷേപ സന്നദ്ധത അറിയിച്ച് ടാറ്റ

തിരുവനന്തപുരം: കേരളത്തിൽ കപ്പൽ നിർമ്മാണ മേഖലയിൽ നിക്ഷേപം നടത്താൻ സന്നദ്ധത അറിയിച്ച് ടാറ്റ. 10000 കോടിയുടെ പ്രപ്പോസൽ സർക്കാരിന് നൽകിയെന്നും രൂപരേഖ വിശദമായി പരിശോധിച്ച് തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി വി.ഡി സതീശൻ വ്യക്തമാക്കി. ടാറ്റയുമായുള്ള ചർച്ച ഒരു മാസം കൊണ്ട് പൂർത്തിയാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്താരാഷ്ട്ര മാധ്യമമായ ബ്ലൂംബർഗിന് മുഖ്യമന്ത്രി നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ പറഞ്ഞത്. കപ്പൽ നിർമാണ മേഖലയിൽ ടാറ്റാ ഗ്രൂപ്പിന്റെ ആദ്യ സംരംഭമാണിതെന്നും ആവശ്യമായ ഭൂമി സർക്കാർ അനുവദിക്കുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. മുഖ്യമന്ത്രിയുടെ സ്വപ്ന പദ്ധതിയായ […]
Read more

വഖഫ് ബോർഡിൻ്റെ പ്രവർത്തനം മരവിപ്പിച്ച് ഹൈക്കോടതി

തിരുവനന്തപുരം: സംസ്ഥാന വഖഫ് ബോർഡിന്റെ പ്രവർത്തനം ഹൈക്കോടതി താൽക്കാലികമായി മരവിപ്പിച്ചു. ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ. ഷോൺ ജോർജ് ഉൾപ്പെടെ നൽകിയ പൊതു താൽപ്പര്യ ഹർജിയിലാണ് നടപടി. പ്രവർത്തനം താൽക്കാലികമായി മരവിപ്പിച്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. വഖഫ് നിയമത്തിലെ ചട്ടം പ്രകാരമല്ല പ്രവർത്തനമെന്നാണ് വിലയിരുത്തൽ. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. ഭരണഘടന വിരുദ്ധമായ പ്രവർത്തനങ്ങൾ അടക്കം ആരോപിച്ചായിരുന്നു ഹർജികൾ. കേസിൽ ഇനിയൊരു ഉത്തരവ് ഉണ്ടാകും വരെ വഖഫ് ബോർഡ് നടപടികൾ നിർത്തിവെക്കണം. സംസ്ഥാന വഖഫ് വകുപ്പിന്റെ […]
Read more

നാ​ഗ സൈരന്ധ്രി കേന്ദ്ര കഥാപാത്രം; ‘സോഷ്യൽ സ്വാമി’യുടെ പ്രിവ്യൂ നടന്നു

സോഷ്യൽ മീഡിയയിലൂടെ മലയാളികൾക്ക് സുപരിചിതയായ ആളാണ് നാ​ഗ സൈരന്ധ്രി. ഇപ്പോഴിതാ നാ​ഗ ചേച്ചിയെ കേന്ദ്ര കഥാപാത്രമാക്കി ഡോ. അഭിലാഷ് ബാബു സംവിധാനം ചെയ്ത സിനിമ ‘സോഷ്യൽ സ്വാമി’യുടെ പ്രിവ്യൂ നടന്നു. എറണാകുളം ഷേണായീസ് തിയേറ്ററിലാണ് പ്രിവ്യൂ നടന്നത്. എറണാകുളം മെട്രോ ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിലാണ് പ്രിവ്യൂ സംഘടിപ്പിച്ചത്. സിനിമാ പ്രവർത്തകരും ആസ്വാദകരും ഉൾപ്പെടെ നിറഞ്ഞ സദസിലാണ് സിനിമ പ്രദർശിപ്പിച്ചത്. സിനിമയ്ക്കുശേഷം ആസ്വാദകരും ചലച്ചിത്രത്തിന്റെ അണിയറ പ്രവർത്തകരും പങ്കെടുത്ത സജീവമായ ചോദ്യോത്തരവേളയും ഉണ്ടായിരുന്നു. തിരുവനന്തപുരം ദ വീക്കെൻഡ് അക്കാദമിയയുടെ […]
Read more

എം.ആര്‍ അജിത് കുമാർ പൊളിറ്റിക്കല്‍ ക്രിമിനലെന്ന് എ.ഡി തോമസ് എംഎല്‍എ

തിരുവനന്തപുരം: ആലപ്പുഴയിൽ നവകേരള സദസ്സിനിടെ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ എഡിജിപി എം. ആര്‍ അജിത് കുമാറിനെതിരെ നടപടി വൈകുന്നതില്‍ പരാതിക്കാര്‍ക്ക് അതൃപ്തി. അജിത് കുമാര്‍ പൊളിറ്റിക്കല്‍ ക്രിമിനല്‍ ആണെന്ന് എ.ഡി തോമസ് എംഎല്‍എ പറഞ്ഞു. യുഡിഎഫ് മന്ത്രിസഭയുടെ ആദ്യ തീരുമാനമായിരുന്നു രക്ഷാപ്രവര്‍ത്തന കേസില്‍ എസ്‌ഐടി അന്വേഷണം. മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാരുടെ മര്‍ദ്ദനമേറ്റ എ.ഡി തോമസും അജയ് ജൂവല്‍ കുര്യാക്കോസും സര്‍ക്കാര്‍ നടപടികളെ പ്രതീക്ഷയോടെയാണ് കണ്ടത്. എസ്ഐടി അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും നടപടി വൈകുന്നതോടെ […]
Read more

കൈക്കൂലി വാങ്ങിയാൽ കുടുങ്ങും; പുതിയ നീക്കവുമായി വിജയ് സർക്കാർ

ചെന്നൈ: തമിഴ്നാട്ടിൽ കൈക്കൂലി വാങ്ങുന്ന സർക്കാർ ഉദ്യോഗസ്ഥരെ കുടുക്കാൻ വാട്സ്ആപ്പ് നമ്പറുമായി വിജയ് സർക്കാർ. പൊതുജനങ്ങൾക്ക് അഴിമതി സംബന്ധിച്ച പരാതികൾ വാട്സ്ആപ്പിലൂടെ വിജിലൻസിനെ അറിയിക്കാം. ഇതിനായി ഒരു വാട്സ്ആപ്പ് നമ്പറും സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. അഴിമതി വിരുദ്ധ ഹെൽപ്പ്‌ലൈൻ നമ്പറും ബോധവൽക്കരണ സന്ദേശവും സംസ്ഥാനത്തെ മുഴുവൻ സർക്കാർ ഓഫീസുകളിലും ആളുകൾക്ക് കാണാൻ കഴിയുന്ന രീതിയിൽ വ്യക്തമായി പ്രദർശിപ്പിക്കണമെന്നും തമിഴ്‌നാട് സർക്കാർ നിർദേശിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മുഴുവൻ സർക്കാർ സ്ഥാപനങ്ങളിലും കൈക്കൂലി കൊടുക്കുന്നതും വാങ്ങുന്നതും കുറ്റക്കരമാണ്’ എന്ന ബോധവൽക്കരണ സന്ദേശം തമിഴ്, […]
Read more

പി.രാജീവിനെ പോലെയല്ല, താൻ സാധാരണക്കാരൻ; മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്റെ ബോഡി ലാംഗ്വേജ് ആണ് മുഖ്യമന്ത്രിക്കുള്ളതെന്ന മുൻ മന്ത്രി പി. രാജീവിന്റെ ആരോപണത്തിന് മറുപടി നൽകി മുഖ്യമന്ത്രി. പി. രാജീവ് ബുദ്ധിജീവിയും മികച്ച പ്രഭാഷകനും എഴുത്തുകാരനുമൊക്കെയാണ്. എന്നാൽ, ഞാൻ അങ്ങനെയല്ല, ഒരു സാധാരണ നാട്ടിൻപുറത്തുകാരനാണ്. തമാശ കേൾക്കുമ്പോൾ ചിരിക്കുകയും സങ്കടം വരുമ്പോൾ കരയുകയും ദേഷ്യം വരുമ്പോൾ പൊട്ടിത്തെറിക്കുകയും ചെയ്യുന്ന സാധാരണക്കാരനാണ് ഞാൻ. എന്റെ ശൈലി അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ലെങ്കിൽ അതിന് കാരണമുണ്ട്, അത് അദ്ദേഹത്തിന്റെ ശൈലിയല്ലാത്തതുകൊണ്ടാണ് അതെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം സർക്കാർ പ്ലീഡർ നിയമനങ്ങൾ […]
Read more

പാസ്‌പോര്‍ട്ട് പൗരത്വ രേഖയല്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: പാസ്‌പോര്‍ട്ട് യാത്രരേഖയാണ്, അല്ലാതെ പൗരത്വ രേഖയല്ലെന്ന് വ്യക്തമാക്കി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. ഇന്ത്യന്‍ പാസ്‌പോര്‍ട്ട് യാത്ര ചെയ്യുന്നതിന് വേണ്ടി ഉപയോഗിക്കേണ്ട രേഖയാണെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം. പാസ്‌പോര്‍ട്ട് പൗരത്വം തെളിയിക്കുന്ന രേഖയാണോ എന്ന തര്‍ക്കം മുറുകുന്നതിനിടെയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന പുറത്ത് വരുന്നത്. എസ്‌ഐആര്‍ പരിഷ്‌കരണത്തിന്റെ ഭാഗമായി പാസ്‌പോര്‍ട്ട് പൗരത്വ രേഖയായി ഉപയോഗിക്കാന്‍ കഴിയുമോ എന്ന ചോദ്യത്തിന് കേന്ദ്രം പാസ്‌പോര്‍ട്ട് പൗരത്വ രേഖയല്ലെന്നും വാദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പ്രസ്താവന. 1967 ലെ പാസ്പോര്‍ട്ട് നിയമപ്രകാരം […]
Read more

കെട്ടിടങ്ങളിൽ സിസിടിവി സ്ഥാപിക്കുന്നത് നിർബന്ധമാക്കി കുവൈത്ത് ആഭ്യന്തര മന്ത്രാലയം

കുവൈത്ത് സിറ്റി: രാജ്യസുരക്ഷ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി വിവിധ കെട്ടിടങ്ങളിലും സ്ഥാപനങ്ങളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നത് നിർബന്ധമാക്കി കുവൈത്ത് ആഭ്യന്തര മന്ത്രാലയം പുതിയ നിയമം പുറത്തിറക്കി. ഹോട്ടലുകൾ, ഹോട്ടൽ അപ്പാർട്ട്മെന്‍റുകൾ, ഷോപ്പിംഗ് മാളുകൾ, വാണിജ്യ സമുച്ചയങ്ങൾ, സഹകരണ സംഘങ്ങൾ, റെസിഡൻഷ്യൽ കോംപ്ലക്സുകൾ, ബാങ്കുകൾ, യുവജന കേന്ദ്രങ്ങൾ, സ്പോർട്സ്-സാംസ്കാരിക ക്ലബ്ബുകൾ, പെട്രോൾ പമ്പുകൾ, പള്ളികളും ആരാധനാലയങ്ങളും, വ്യാവസായിക മേഖലകൾ, ഡോക്കിംഗ് ഏരിയകൾ, ഷൂട്ടിംഗ് റേഞ്ചുകൾ, ഗോഡൗണുകൾ, വിലപിടിപ്പുള്ളതും അപകടസാധ്യതയുള്ളതുമായ വസ്തുക്കൾ സൂക്ഷിക്കുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിലെ ഉടമകൾ സിസിടിവി ക്യാമറകൾ സ്ഥാപിക്കണം. […]
Read more

വ്യാജ ബിരുദം ഉപയോ​ഗിച്ച് നിയമനം; ബീഹാറിൽ 3035 അധ്യാപകർക്ക് ജോലി നഷ്ടമാകും

പട്ന: ബീഹാറിൽ വ്യാജ ബിരുദം ഉപയോ​ഗിച്ച് നിയമനം നടത്തി. 3035 അധ്യാപകർക്ക് ജോലി നഷ്ടമാകും. വ്യാജ ബിരുദവും സർട്ടിഫിക്കറ്റുകളും ഉപയോഗിച്ച് നിയമനം നടത്തിയതിനെതിരെയാണ് സർക്കാർ നടപടി. സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് അധ്യാപകർക്കെതിരെ നടപടി ആരംഭിച്ചു. 2006 നും 2015 നും ഇടയിൽ നടത്തിയ നിയമനങ്ങളെക്കുറിച്ച് വിജിലൻസ് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തൽ. ഈ അധ്യാപകരെ പ്രതികളാക്കി 1,830 എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തു. വ്യാജ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, നിയമന സമയത്ത് ഉപയോഗിച്ച വ്യാജ അക്കാദമിക് രേഖകൾ എന്നിവ ഉൾപ്പെടുന്ന വ്യാപകമായ […]
Read more

സിംബാബ്വെ പര്യടനം; ടീമിൽ നിന്ന് സഞ്ജു സാസണെ ഒഴിവാക്കിയതിനെതിരെ അശ്വിന്‍

സിംബാബ്വെ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് മലയാളി താരം സഞ്ജു സാംസണെ ഒഴിവാക്കിയ സെലക്ടര്‍മാരുടെ തീരുമാനത്തിനെതിരെ വിമര്‍ശനവുമായി മുതിര്‍ന്ന ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍. സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്താത്തത് തികച്ചും അന്യായമാണെന്ന് അശ്വിന്‍ തന്റെ യൂട്യൂബ് ചാനലിലൂടെ തുറന്നടിച്ചു. സമീപകാലത്ത് ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും മികച്ച പ്രകടനം പുറത്തെടുത്തിട്ടും സഞ്ജുവിനെ വീണ്ടും തഴഞ്ഞതാണ് അശ്വിനെ ചൊടിപ്പിച്ചത്. സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്ന ഒരു കളിക്കാരനോട് സെലക്ടര്‍മാര്‍ കാണിക്കുന്ന ഈ സമീപനം ഒട്ടും ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ‘സഞ്ജുവിനെ സിംബാബ്വെ […]
Read more

Recent News