Author: Anju Jolly Alex

കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

‌തിരുവനന്തപുരം: കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് അവധി. ജില്ലയിലെ സ്‌കൂളുകള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, അങ്കണവാടികള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. സര്‍വകലാശാല പരീക്ഷകള്‍, പിഎസ്‌സി പരീക്ഷകള്‍ എന്നിവ മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം നടക്കുമെന്നും ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് അവധി ബാധകമല്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു. ജില്ലയിൽ ഓറഞ്ച് അലർട്ടാണ്. ജില്ലയിൽ ക്വാറി, ഖനന പ്രവർത്തനങ്ങൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ജലാശയങ്ങളിലേക്കുള്ള പ്രവേശനവും നിരോധിച്ചു. ക്വാറികളുടെ പ്രവർത്തനം, മണ്ണെടുക്കൽ, […]
Read more

കാറും ഗുഡ്‌സ് വാനും കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്ക്

കോഴിക്കോട്: കൊയിലാണ്ടി, താമരശ്ശേരി സംസ്ഥാനപാതയിൽ വട്ടോളി ബസാറിൽ കാറും ഗുഡ്‌സ് വാനും കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 11 മണിക്ക് ശേഷമാണ് അപകടം ഉണ്ടായത്. താമരശ്ശേരി ഭാഗത്ത് നിന്ന് വരികയായിരുന്ന കാറും ബാലുശ്ശേരി ഭാഗത്തുനിന്ന് വരികയായിരുന്നു വാനും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ രണ്ടു വാഹനങ്ങളുടെയും മുൻഭാഗം തകർന്നിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റവരെ രാത്രി ലോകകപ്പ് മത്സരം കാണുകയായിരുന്ന യുവാക്കളാണ് വിവിധ ആശുപത്രിയിൽ എത്തിച്ചത്.
Read more

വിഴിഞ്ഞം ഓഹരി കൈമാറ്റം; മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട ഓഹരി കൈമാറ്റത്തില്‍ മുഖ്യമന്ത്രി വി ഡി സതീശന് കത്തയച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. സര്‍ക്കാരിന് അദാനി കമ്പനി നല്‍കിയ കത്തിന്മേൽ എന്തൊക്കെ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും ഇതുമായി ബന്ധപ്പെട്ട് നിയമോപദേശം തേടിയിട്ടുണ്ടോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. കരാര്‍ ലംഘനം സ്റ്റോക്ക് എക്‌സ്‌ചേഞ്ച് അധികാരികളെ സര്‍ക്കാര്‍ അറിയിച്ചോ എന്നതിലടക്കം വ്യക്തത നല്‍കണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചതിനെ ലാഘവത്തോടെ കാണാന്‍ ആവില്ല. സര്‍ക്കാര്‍ പുലര്‍ത്തുന്ന മൗനം ദുരൂഹമാണെന്നും അദ്ദേഹം […]
Read more

ഡല്‍ഹിയില്‍ മലയാളി വിദ്യാര്‍ത്ഥിനിയെ കാണാതായി

ന്യൂഡൽഹി: ഡല്‍ഹിയില്‍ മലയാളി വിദ്യാര്‍ത്ഥിനിയെ കാണാതായി. 23 കാരി സഫിയ അയ്യൂബിനെയാണ് ഇന്നലെ രാത്രി 11:30 മുതല്‍ കാണാതായത്. തിരുവനന്തപുരം പൂന്തുറ സ്വദേശിനിയാണ് സഫിയ, ജാമിയ മില്ലിയ ഇസ്ലാമിയയിലെ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് (വെസ്റ്റ് ഏഷ്യന്‍ സ്റ്റഡീസ്) രണ്ടാം വര്‍ഷ എംഎ വിദ്യാര്‍ത്ഥിനിയാണ്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരുന്ന് വാങ്ങാന്‍ വേണ്ടി ഓഖ്‌ല ഹെഡിലെ താമസസ്ഥലത്ത് നിന്നും പുറത്ത് പോയതായാണ് വിവരം. ഫോണ്‍ മുറിയില്‍ വെച്ചിട്ടാണ് സഫിയ പുറത്ത് പോയത്. അതിന് ശേഷമാണ് വിദ്യാര്‍ത്ഥിയെ കാണാതായത്.
Read more

ലിഫ്റ്റിൽ തല കുടുങ്ങി വയോധികൻ മരിച്ചു

പത്തനംതിട്ട: പത്തനംതിട്ടയിൽ ലിഫ്റ്റിൽ തല കുടുങ്ങി വയോധികൻ മരിച്ചു. കടമ്മനിട്ട കല്ലേലിമുക്കിൽ മാത്തുക്കുട്ടി (75) ആണ് മരിച്ചത്. മാത്തുക്കുട്ടിയും ഭാര്യയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഫയർഫോഴ്സ് എത്തിയെങ്കിലും രക്ഷിക്കാനായില്ല. കറന്‍റ് പോയി ലിഫ്റ്റ് നിന്നപ്പോൾ തല പുറത്തേക്കിട്ടതാവാം മരണ കാരണമെന്നാണ് റിപ്പോർട്ട്. ഭിന്നശേഷിക്കാരനായ വ്യക്തിയാണ് അദ്ദേഹം. വീട് സ്ഥിതി ചെയ്യുന്നത് താഴ്ചയിൽ ആയതിനാൽ വീട്ടിൽ നിന്നും റോഡിലേക്ക് ഇറങ്ങുന്നതിനായാണ് ലിഫ്റ്റ് സ്ഥാപിച്ചത്. മാത്തുക്കുട്ടി ശാരീരിക പരിമിതിയുള്ള വ്യക്തി ആയതിനാലാണ് ഇത്തരമൊരു ലിഫ്റ്റ് സ്ഥാപിച്ചത്. സാധാരണ കാണുന്ന രീതിയിലുള്ള ലിഫ്റ്റല്ല […]
Read more

റെക്കോർഡ് കുറിച്ച് ഇതിഹാസ താരം ലയണൽ മെസി

പ്രീ-ക്വാർട്ടർ പോരിൽ ഈജിപ്തിനെ പരാജയപ്പെടുത്തിയതിന് പിന്നാലെ റെക്കോർഡ് കുറിച്ച് അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസി. ഡീഗോ മറഡോണയുടെ റെക്കോർഡ് പഴങ്കഥയാക്കി കൊണ്ടാണ് മെസി ഈ നേട്ടം കൈവരിച്ചത്. ലോകകപ്പിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നേടുന്ന താരമെന്ന റെക്കോർഡാണ് മെസി ഇന്നലത്തെ മത്സരത്തിന് ശേഷം സ്വന്തം പേരിൽ കുറിച്ചത്. ഈജിപ്തിനെതിരായ അർജന്റീനയുടെ ആദ്യ ഗോളിന് വഴി ഒരുക്കിയത് മെസിയായിരുന്നു. ഇതോടെ ലോകകപ്പിലെ മെസിയുടെ അസിസ്റ്റ് നേട്ടം ഒമ്പതായി. മെസി മറികടന്ന അർജന്റീനയുടെ തന്നെ ഇതിഹാസമായ ഡീഗോ മറഡോണ […]
Read more

കൊളംബിയയെ കീഴടക്കി ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്ന് സ്വിറ്റ്സര്‍ലന്‍ഡ്

ഫിഫ ലോകകപ്പിലെ ആവേശകരമായ പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ കൊളംബിയയെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ കീഴടക്കി സ്വിറ്റ്സര്‍ലന്‍ഡ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. കാനഡയിലെ വാന്‍കൂവറില്‍ നടന്ന മത്സരത്തില്‍ നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമുകള്‍ക്കും ഗോളൊന്നും നേടാനായില്ല. തുടര്‍ന്ന് ഷൂട്ടൗട്ടില്‍ 4-3 നാണ് സ്വിസ് പട വിജയം പിടിച്ചെടുത്തത്. ഇതോടെ ലാറ്റിനമേരിക്കന്‍ ശക്തികള്‍ അവസാന എട്ടിലെത്താനാകാതെ മടങ്ങി. ക്വാര്‍ട്ടര്‍ ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയാണ് സ്വിറ്റ്സര്‍ലന്‍ഡിന്റെ എതിരാളികള്‍. കൊളംബിയ മുന്നിട്ടുനിന്നെങ്കിലും സ്വിസ് പ്രതിരോധക്കോട്ട തകര്‍ക്കാന്‍ ലൂയിസ് ഡയസ് നയിച്ച കൊളംബിയന്‍ മുന്നേറ്റ […]
Read more

സിംബാബ്‌വെ പര്യടനത്തിലും ഏഷ്യൻ ഗെയിംസിലും ഗംഭീറിന് പകരം ലക്ഷ്മൺ കോച്ചാകുമെന്ന് റിപ്പോർട്ട്

‌‌‌സിംബാബ്‌വെ പര്യടനത്തിലും ഏഷ്യൻ ഗെയിംസിലും വി.വി.എസ് ലക്ഷ്മൺ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. ഏഷ്യൻ ഗെയിംസ് നടക്കുന്ന അതേ സമയത്തുതന്നെയാണ് വെസ്റ്റ് ഇൻഡീസ് ടീം ഇന്ത്യയിൽ പര്യടനം നടത്തുന്നത്. ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകനായ ഗൗതം ഗംഭീർ വെസ്റ്റ് ഇൻഡീസിനെതിരെയുള്ള പരമ്പരയിൽ ടീമിനൊപ്പം ഉണ്ടായിരിക്കും. ഈ സാഹചര്യത്തിലാണ് ലക്ഷ്മണിനെ ഏഷ്യൻ ഗെയിംസിനും സിംബാബ്‌വെ പര്യടനത്തിനുമുള്ള പരിശീലകനായി പരിഗണിക്കുന്നത്. ജൂലായ് 23,25, 27 തീയതികളിലാണ് സിംബാബ്‌വെയ്‌ക്കെതിരായ ഇന്ത്യൻ ടീമിന്റെ ട്വന്റി 20 മത്സരങ്ങൾ. തുടർന്ന് സെപ്റ്റംബർ 19 […]
Read more

ഫ്രാൻസ്- മൊറോക്കോ മത്സരം; നിയന്ത്രിക്കാൻ അർജന്റീനയുടെ റഫറിമാർ

ഫിഫ ലോകകപ്പ് ക്വാർട്ടർ പോരാടത്തിൽ ഫ്രാൻസും മൊറോക്കോയും തമ്മിലുള്ള മത്സരം നിയന്ത്രിക്കാൻ അർജന്റീനയുടെ റഫറിമാർ. മത്സരം നിയന്ത്രിക്കുന്ന റഫറിമാരുടെ പാനലിലെ അഞ്ച് റഫറിമാരും അർജന്റീനയിൽ നിന്നുള്ളവർ തന്നെയാണ്. അർജന്റീനയും റഫറിയും തമ്മിൽ ഒത്തുകളികൾ ഉണ്ടെന്ന വിവാദങ്ങൾ നിലനിൽക്കെയാണ് ഇപ്പോൾ ഇങ്ങനെ ഒരു വാർത്ത പുറത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെ തകർത്തായിരുന്നു അർജന്റീന കപ്പ് ഉയർത്തിയത്. ഇരുടീമുകളും തമ്മിൽ ഏറ്റുമുട്ടേണ്ട ഒരു സാഹചര്യം വന്നാൽ അത് ഒരു കടുത്ത പോരാട്ടം തന്നെയാകും എന്ന് ഉറപ്പാണ്. ജൂലൈ […]
Read more

വിഴിഞ്ഞം ഓഹരി കൈമാറ്റം; മുഖ്യമന്ത്രിക്ക് മുന്‍കൂര്‍ അറിവ് ഉണ്ടായിരുന്നുവെന്ന് എം.വി ഗോവിന്ദന്‍

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട ഓഹരി കൈമാറ്റം സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി സതീശന് മുന്‍കൂര്‍ അറിവ് ഉണ്ടായിരുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദന്‍. മംഗലാപുരം സന്ദര്‍ശനം ഇതിന് വേണ്ടിക്കൂടിയായിരുന്നു. സര്‍ക്കാര്‍ അറിയാതെയാണെങ്കില്‍ എന്ത് നിയമ നടപടി സ്വീകരിക്കുമെന്ന് എം വി ഗോവിന്ദന്‍ ചോദിച്ചു. അത് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കണം. അദാനി ഡീലും മുഖ്യമന്ത്രിയുടെ മംഗലാപുരം യാത്രയുമായും ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി പ്രതികരിക്കണമെന്നും എം. വി ഗോവിന്ദന്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തിലായിരുന്നു എം. വി ഗോവിന്ദന്റെ പ്രതികരണം. […]
Read more

Recent News