Author: Anju Jolly Alex

അന്‍സിബയുടെ പരാതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി ടിനി ടോം

കൊച്ചി: നടി അന്‍സിബ നൽകിയ പരാതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി നടന്‍ ടിനി ടോം. എറണാകുളം സെഷന്‍സ് കോടതിയിലാണ് ടിനി ടോം മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. നടിയുടെ പരാതിയില്‍ കടവന്ത്ര പൊലീസ് ടിനി ടോമിനെതിരെ കേസെടുത്തിരുന്നു. അന്‍സിബയ്‌ക്കെതിരായ ജിഹാദി പരാമര്‍ശത്തിലായിരുന്നു നടപടി. സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗിക ചുവയോടുള്ള പെരുമാറ്റം, മതവികാരം വ്രണപ്പെടുത്തല്‍ എന്നീ വകുപ്പുകളാണ് ടിനിക്കെതിരെ ചുമത്തിയിരിക്കുന്നത്. കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പൊലീസ് നടനെതിരെ കേസെടുത്തത്. താരസംഘടനയായ അമ്മയില്‍ താന്‍ ഉന്നയിച്ച ഗുരുതര പരാതികള്‍ സംഘടന ഗൗരവമായെടുത്തില്ല. […]
Read more

രാജ്യത്ത് അധ്യാപകരുടെ എണ്ണം ഒരു കോടി കടന്നു

ന്യൂഡൽഹി: ചരിത്രത്തിൽ ആദ്യമായി രാജ്യത്ത് അധ്യാപകരുടെ എണ്ണം ഒരു കോടി പിന്നിട്ടതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ റിപ്പോർട്ട്.ഏറ്റവും ഒടുവിലെ കണക്കുകൾ പ്രകാരം രാജ്യത്താകെ 1.03 കോടി അധ്യാപകരാണുള്ളത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പെർഫോമൻസ് ഗ്രേഡിംഗ് ഇൻഡക്സ് 2.0, പെർഫോമൻസ് ഗ്രേഡിംഗ് ഇൻഡക്സ് ഫോർ ഡിസ്ട്രിക്റ്റ്സ് എന്നിവയുടെ അടിസ്ഥാനത്തിലാണ് കണക്കുകൾ തയ്യാറാക്കിയിരിക്കുന്നത്. സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെ വിലയിരുത്തുന്ന ‘യുഡിസ് പ്ലസ്’ അടക്കമുള്ള സർക്കാർ പോർട്ടലുകളിൽ നിന്നുള്ള വിവരങ്ങളാണ് ഇതിനായി ശേഖരിച്ചത്. വിവിധ സാമൂഹിക-സാമ്പത്തിക പശ്ചാത്തലങ്ങളിൽ നിന്നുള്ള 24.72 […]
Read more

വീണയുടെ സ്വത്തുവിവരങ്ങൾ തിരക്കാൻ‍ ഇഡി സംഘം പിണറായിയിലെത്തി

കണ്ണൂർ: പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ മകൾ വീണയുടെ സ്വത്തുവിവരങ്ങൾ തിരക്കാനായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സംഘം കണ്ണൂർ പിണറായിയിലെത്തി. പാതിരിയാട്, പിണറായി വില്ലേജ് പരിധിയിലുള്ള വീണയുടെ പേരിലുള്ള സ്ഥലത്തിന്റെ വിവരങ്ങൾ തിരക്കിയാണ് ഇ.ഡി. ഉദ്യോഗസ്ഥരെത്തിയത്. ഇ.ഡി കൊച്ചി സോണൽ ഓഫീസിൽ നിന്നെത്തിയ ഉദ്യോഗസ്ഥരാണ് സംഘത്തിലുണ്ടായിരുന്നത്. പാതിരിയാട് വില്ലേജ് ഓഫീസിലെത്തിയ ഉദ്യോഗസ്ഥർ സ്പെഷ്യൽ വില്ലേജ് ഓഫീസർ സന്തോഷ് കുമാറിനോടൊപ്പം പ്രതിപക്ഷനേതാവിന്റെ വസതിക്ക് സമീപത്തുള്ള സ്ഥലം സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചു. വസതിക്ക് മുന്നിലുളള സ്ഥലത്തിന്റെ ഫോട്ടോ പകര്‍ത്തിയ ശേഷമാണ് സംഘം മടങ്ങിയത്. […]
Read more

പൊതുഭരണ വകുപ്പ് പുറത്തിറക്കിയ ജീവനക്കാരുടെ സ്ഥലംമാറ്റ ഉത്തരവിൽ പിശക്

തിരുവനന്തപുരം: സംസ്ഥാന പൊതുഭരണ വകുപ്പ് പുറത്തിറക്കിയ ജീവനക്കാരുടെ സ്ഥലംമാറ്റ ഉത്തരവിൽ ഗുരുതര പിശക്. പിശക് കണ്ടെത്തിയതിന് പിന്നാലെ അതിവേഗം തിരുത്തി പൊതു ഭരണ വകുപ്പ് തലയൂരി. ചീഫ് സെക്രട്ടറിയുടെ ഓഫീസിലെ സിഎയുടെ നിയമന ഉത്തരവിലാണ് ഗുരുതരമായ വാചകപ്പിശക് സംഭവിച്ചത്. നിയമിച്ചത് ചീഫ് സെക്രട്ടറിയായെന്നാണ് ഉത്തരവില്‍ പറയുന്നത്. ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റിനെ (CA) ഒറ്റയടിക്ക് സംസ്ഥാനത്തിന്റെ ചീഫ് സെക്രട്ടറിയാക്കി നിയമിക്കുന്ന തരത്തിലാണ് പൊതുഭരണ വകുപ്പ് ഉത്തരവിറക്കിയത്. സെക്രട്ടേറിയറ്റിലും സോഷ്യൽ മീഡിയയിലും വൻ ചർച്ചയായതിന് […]
Read more

വയനാട്ടിലെ ക്വാറികളുടെ പ്രവർത്തനം നിർത്തിവെയ്ക്കാൻ ഉത്തരവ്

കൽപ്പറ്റ: മഴ മുന്നറിയിപ്പും കനത്ത മഴയും തുടരുന്ന പശ്ചാത്തലത്തിൽ വയനാട് ജില്ലയിലെ ക്വാറികളുടെ പ്രവർത്തനം നിർത്തിവെയ്ക്കാൻ ഉത്തരവ്. ദുരന്തനിവാരണ നിയമം 2005 സെക്ഷൻ 34 പ്രകാരം ജില്ലാ കളക്ടറാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ദുരന്ത സാധ്യത നേരിടുന്ന ദുർബല പ്രദേശങ്ങളിലെ ഹോംസ്റ്റേ ഉൾപ്പടെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ പ്രവർത്തനവും നിർത്തിവെയ്ക്കാൻ ഉത്തരവുണ്ട്. ഇതിന് പുറമെ എല്ലാ അഡ്വഞ്ചർ ടൂറിസം സെന്ററുകളും, ട്രക്കിംഗുകളും, യന്ത്ര സഹായത്തോടെയുള്ള മണ്ണ് നീക്കവും ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ നിർത്തിവെയ്ക്കാൻ ഉത്തരവുണ്ട്. കള്ളാടി – […]
Read more

എട്ടാമത്തെ തെരഞ്ഞെടുപ്പ് കമ്മീഷണറായി എൻ. ശേഷാദ്രിനാഥൻ ചുമതലയേറ്റു

തിരുവനന്തപുരം: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുൻ ജില്ലാ ജഡ്ജി എൻ ശേഷാദ്രിനാഥൻ ചുമതലയേറ്റു. കേരളത്തിൻ്റെ എട്ടാമത്തെ തെരഞ്ഞെടുപ്പ് കമ്മീഷണറായാണ് ശേഷാദ്രിനാഥൻ ചുമതലയേറ്റെടുത്തത്. വി.ഡി സതീശൻ്റെ നേതൃത്വത്തിലുള്ള സംസ്ഥാന മന്ത്രിസഭയായിരുന്നു ശേഷാദ്രിനാഥനെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിക്കാൻ ശുപാർശ ചെയ്തത്. ശേഷാദ്രിനാഥൻ്റെ നിയമനവുമായി ബന്ധപ്പെട്ട് വലിയ രാഷ്ട്രീയ വിവാദം കോൺ​ഗ്രസിനുള്ളിൽ തന്നെ ഉയർന്നെങ്കിലും തീരുമാനവുമായി സർക്കാർ മുന്നോട്ട് പോകുകയായിരുന്നു. ​ ഗവണർ രാജേന്ദ്ര കുമാർ ആ‍ർലേക്കറും സർക്കാരിൻ്റെ ശുപാർശയ്ക്ക് അം​ഗീകാരം നൽകിയിരുന്നു. എറണാകുളം സ്വദേശിയായ എൻ ശേഷാദ്രിനാഥൻ കോഴിക്കോട് […]
Read more

സിംബാബ്‌വെക്കെതിരായ പരമ്പര; സഞ്ജുവിനെ ഉൾപ്പെടുത്താത്തതിൻ്റെ കാരണം വ്യക്തമാക്കി ബിസിസിഐ

ഇന്ത്യ – സിംബാബ്‌വെ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എന്നാൽ, മലയാളി താരം സഞ്ജു സാംസണെ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇപ്പോൾ സഞ്ജുവിനെ ടീമിൽ നിന്ന് ഒഴിവാക്കിയതല്ലെന്നും താരത്തിന് വിശ്രമം നൽകിയതാണെന്നും ചൂണ്ടിക്കാട്ടി ബിസിസിഐ രംഗത്തെത്തിയിരിക്കുകയാണ്. ‘സിംബാബ്‌വെ പരമ്പരയിൽ കൂടുതലും യുവതാരങ്ങൾക്കാണ് അവസരം നൽകുക. അതുകൊണ്ട് തന്നെ സഞ്ജുവിനെ പോലെ ഒരു സീനിയർ താരത്തെ മൈതാനത്തിറക്കാതെ ടീമിനൊപ്പം കൊണ്ടുനടക്കുന്നതിൽ അർഥമില്ല. അഥവാ അങ്ങനെ ടീമിനൊപ്പം ചേർന്നാലും പ്ലെയിങ് ഇലവനിൽ അവസരം ലഭിക്കാൻ സാധ്യത വളരെ […]
Read more

അപൂർവ രോഗത്തിന്റെ പിടിയിലായിരുന്ന അഫ്ഗാൻ പേസർ ഷാപൂർ അന്തരിച്ചു

അപൂർവ രോഗത്തിന്റെ പിടിയിൽപ്പെട്ട് ദില്ലിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അഫ്ഗാനിസ്ഥാൻ മുൻ പേസ് ബൗളർ ഷാപൂർ സദ്രാൻ അന്തരിച്ചു. 39-ാം പിറന്നാളിന് ഒരു ദിനം മാത്രം ബാക്കി നിൽക്കെയാണ് ക്രിക്കറ്റ് ആരാധകരെ കണ്ണീരിലാഴ്ത്തി വിട പറച്ചിൽ. ഹിമോഫാഗോസൈറ്റിക് ലിംഫോഹിസ്റ്റിയോ സൈറ്റോസീസ് എന്ന അപൂർവ രോഗമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്.രോഗപ്രതിരോധ ശേഷി തകരാറിലാകുന്ന ഗുരുതരമായ അവസ്ഥയാണ് ഹിമോഫാഗോസൈറ്റിക് ലിംഫോഹിസ്റ്റിയോ സൈറ്റോസീസ്. കൂടുതലായും കുട്ടികളിലാണ് ഈ രോഗാവസ്ഥ കണ്ടുവരാറുള്ളത്. അമിതമായി പ്രതികരിക്കുന്ന രോഗപ്രതിരോധ സംവിധാനം മൂലം ഹൈപ്പർഇൻഫ്ലമേഷൻ ഉണ്ടാകുകയും ഇത് അസ്ഥി മജ്ജ, കരൾ, […]
Read more

ഏഷ്യൻ ഗെയിംസ് ടീമില്‍ നിന്നും സഞ്ജുവിനെ ഒഴിവാക്കുമെന്ന് റിപ്പോര്‍ട്ട്

മുംബൈ: മലയാളി താരം സഞ്ജു സാംസണെ സിംബാബ്‌വെ പരമ്പരയിൽ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ ഏഷ്യൻ ഗെയിംസ് ടീമില്‍ നിന്നും സഞ്ജുവിനെ ഒഴിവാക്കുമെന്ന് റിപ്പോര്‍ട്ട്. സിംബാബ്‌വെ പര്യടനത്തിനുള്ള ടീമില്‍ നിന്ന് സഞ്ജുവിനെ ഒഴിവാക്കയതല്ലെന്നും വിശ്രമം അനുവദിച്ചതാണെന്നുമായിരുന്നു ബിസിസിഐയുടെ അനൗദ്യോഗിക വിശദീകരണം. വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസ് മുന്നിൽക്കണ്ടാണ് സഞ്ജുവിന് വിശ്രമം അനുവദിച്ചതെന്നും ഏഷ്യൻ ഗെയിംസ് ടീമില്‍ സഞ്ജുവുണ്ടല്ലോ എന്നും ബിസിസിഐ വൃത്തങ്ങൾ സൂചിപ്പിച്ചിരുന്നു. എന്നാല്‍ സിംബാബ്‌വെ പര്യടനത്തിന് പിന്നാലെ സഞ്ജുവിനെ ഏഷ്യൻ ഗെയിംസ് സ്ക്വാഡിൽ നിന്നും ഒഴിവാക്കിയേക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. […]
Read more

മധുരപാനീയങ്ങൾക്ക് ഖത്തറിൽ പുതിയ എക്സൈസ് നികുതി നിലവിൽ വന്നു

ദോഹ: ഖത്തറിൽ മധുരപാനീയങ്ങൾക്ക് പുതിയ എക്സൈസ് നികുതി നിലവിൽ വന്നു. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന്‍റെയും പഞ്ചസാരയുടെ അമിത ഉപയോഗം കുറയ്ക്കുന്നതിന്റെയും ഭാഗമായാണ് നീക്കം. ജൂലൈ 6 മുതൽ പുതിയ നികുതി വ്യവസ്ഥ പ്രാബല്യത്തിൽ വന്നതായി ഖത്തർ ജനറൽ ടാക്സ് അതോറിറ്റി അറിയിച്ചു. മുൻപ് പാനീയങ്ങളുടെ അളവ് മാത്രം നോക്കിയായിരുന്നു നികുതി നിശ്ചയിച്ചിരുന്നതെങ്കിൽ, ഇനി മുതൽ പാനീയങ്ങളിൽ അടങ്ങിയിരിക്കുന്ന പഞ്ചസാരയുടെയോ മധുരത്തിന്റെയോ അളവ് അനുസരിച്ചായിരിക്കും നികുതി ഈടാക്കുക. 2026-ലെ രണ്ടാം നമ്പർ നിയമ ഭേദഗതി പ്രകാരമാണ് ഈ പുതിയ പരിഷ്കാരം.മധുരം […]
Read more

Recent News