Author: Anju Jolly Alex

അമേരിക്കയെ തോൽപ്പിച്ചു, പിന്നാലെ ഫിഫയെയും ട്രംപിനെയും ട്രോളി ബെൽജിയം

ആതിഥേയരായ അമേരിക്കയെ പ്രീ ക്വാര്‍ട്ടറില്‍ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്ത് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറിയതിന് പിന്നാലെ ഫിഫയെ ട്രോളി ബെൽജിയം. അമേരിക്കൻ താരം ഫോളാരിൻ ബലോഗണിന്‍റെ റെഡ് കാര്‍ഡ് വിവാദത്തില്‍ അമേരിക്കക്ക് അനുകൂലമായി തീരുമാനമെടുത്ത ഫിഫയെയും അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനെയും പരിഹസിച്ചുകൊണ്ടാണ് ബെൽജിയം ടീം മറുപടി നല്‍കിയത്. നോക്കൗട്ട് മത്സരത്തിൽ ബോസ്നിയ-ഹെർസഗോവിന താരം താരിഖ് മുഹറെമോവിച്ചിനെ ഫൗൾ ചെയ്തതിന് യുഎസ് സ്ട്രൈക്കർ ഫോളാരിൻ ബലോഗണിന് റെഡ് കാർഡ് ലഭിച്ചിരുന്നു. നിയമപ്രകാരം അടുത്ത മത്സരത്തിൽ നിന്ന് താരത്തിന് […]
Read more

ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് വി. എസ് അച്യുതാനന്ദൻ്റെ മകനെ മാറ്റി

തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി. എസ് അച്യുതാനന്ദന്റെ മകന്‍ വി. എ അരുണ്‍ കുമാറിനെ ഐഎച്ച്ആര്‍ഡി സ്ഥാനത്ത് നിന്ന് മാറ്റി. പൂഞ്ഞാര്‍ ഐഎച്ച്ആര്‍ഡി കോളേജ് പ്രിന്‍സിപ്പാള്‍ എം. വി രാജേഷാണ് പുതിയ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍. ഐഎച്ച്ആര്‍ഡി പൂര്‍വവിദ്യാര്‍ത്ഥി കൂടിയാണ് രാജേഷ്. മൂന്ന് വർഷം മുമ്പാണ് എൽഡിഎഫ് സർക്കാർ വി. എ അരുൺകുമാറിന് ഐഎച്ച്ആർഡി ഡയറക്ടർ ഇൻ ചാർജ് ചുമതല നൽകിയത്. അരുൺകുമാറിനൻ്റെ നിയമനം ചോദ്യം ചെയ്ത് നിരവധി പരാതികൾ നേരത്തെ ഹൈക്കോടതിയിലെത്തിയിരുന്നു. […]
Read more

ഫിഫ ലോകകപ്പ്; അർജന്റീന – ഈജിപ്ത് പ്രീ-ക്വാർട്ടർ പോരാട്ടം ഇന്ന്

ഫിഫ ലോകകപ്പിൽ ഇന്ന് അർജന്റീന – ഈജിപ്ത് പ്രീ-ക്വാർട്ടർ പോരാട്ടം. രാത്രി 9:30 ന് അറ്റ്ലാന്റ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. വിജയിക്കുന്നവർ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറും. സ്വിറ്റ്സർലൻഡ് – കൊളംബിയ മത്സരത്തിലെ വിജയി ആയിരിക്കും ഇന്നത്തെ മത്സരത്തിലെ വിജയിയെ ക്വാർട്ടറിൽ ഏറ്റുമുട്ടുന്നത്. ആദ്യമായാണ് മെസിയും സലായും നേർക്കുനേർ വരുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ മൂന്ന് മത്സരങ്ങളും വിജയിച്ചാണ് അർജന്റീനയുടെ വരവ്. ജോർദാനെതിരെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കും അർജന്റീന – ഓസ്ട്രിയ മത്സരം എതിരില്ലാത്ത രണ്ട് ഗോളുകൾക്കും അൾജീരിയക്കെതിരെ എതിരില്ലാത്ത […]
Read more

റീ-രജിസ്ട്രേഷൻ നടത്താതെ വാഹനം മറ്റ് സംസ്ഥാനങ്ങളിൽ ഉപയോ​ഗിക്കാം

ന്യൂഡൽഹി: മറ്റ് സംസ്ഥാനങ്ങളിലേക്ക് ജോലി സംബന്ധമായും മറ്റും മാറേണ്ടി വരുന്നവർക്കും കരാർ ജീവനക്കാർക്കും വലിയ ആശ്വാസവുമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം. ഇനിമുതൽ വാഹനം റീ-രജിസ്ട്രേഷൻ നടത്താതെ തന്നെ മറ്റ് സംസ്ഥാനങ്ങളിൽ തുടർച്ചയായി ഉപയോ​ഗിക്കാനുള്ള കാലാവധി മൂന്ന് വർഷമായി ഉയർത്താനാണ് മന്ത്രാലയത്തിന്റെ ശുപാർശ. നിലവിലെ മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 47 പ്രകാരം ഒരു സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത വാഹനം മറ്റൊരു സംസ്ഥാനത്ത് ഒരു വർഷത്തിൽ കൂടുതൽ ഉപയോഗിക്കുകയാണെങ്കിൽ നിർബന്ധമായും റീ-രജിസ്ട്രേഷൻ നടത്തിയിരിക്കണം. ഇതിനൊരു ആശ്വാസമെന്ന നിലയിലും […]
Read more

പ്രിയദര്‍ശനി ബസില്‍ നിന്നും തെറിച്ചുവീണ് കണ്ടക്ടര്‍ക്ക് പരിക്ക്

പാലക്കാട്: പാലക്കാട് കെഎസ്ആര്‍ടിസി പ്രിയദര്‍ശനി ബസില്‍ നിന്നും തെറിച്ചുവീണ് കണ്ടക്ടര്‍ക്ക് പരിക്ക്. ആലത്തൂര്‍ വാനൂര്‍ സ്വദേശി മുഹമ്മദിനാണ് പരിക്കേറ്റത്. രാവിലെ 9 മണിയോടെയായിരുന്നു സംഭവം. ഒറ്റപ്പാലത്ത് നിന്നും വടക്കഞ്ചേരി വഴി പാണ്ടാംകോടേക്ക് സര്‍വീസ് നടത്തുന്ന ബസിലെ കണ്ടക്ടർക്കാണ് അപകടമുണ്ടായത്. ബസ് ആയക്കാട് മന്നത്ത് എത്തിയപ്പോള്‍ ഡോര്‍ തുറന്ന് മുഹമ്മദ് പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. സംഭവ സമയം ബസില്‍ ഏകദേശം 130 അധികം യാത്രക്കാര്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. തിരക്ക് മൂലം ആയക്കോട് സ്റ്റോപ്പില്‍ ബസ് നിര്‍ത്തിയിരുന്നില്ല. ഈ സ്റ്റോപ്പില്‍ […]
Read more

വയനാട് മണ്ണിടിച്ചിൽ ദുരന്തം ദാരുണവും ഞെട്ടിപ്പിക്കുന്നതുമെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: വയനാട് മേപ്പാടി തുരങ്കപാത നിര്‍മ്മാണ മേഖലയില്‍ മണ്ണടിച്ചിലിനെ തുടര്‍ന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. രക്ഷാപ്രവര്‍ത്തനം തുടരാനും അടിയന്തര വൈദ്യസഹായം ലഭ്യമാക്കാനുമുള്ള ഘട്ടമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്ന മുഴുവന്‍ പേരെയും പുറത്തെടുക്കാന്‍ അടിയന്തരമായ നടപടികള്‍ ആവശ്യമാണ്. സര്‍ക്കാരിന്റെയും ദുരന്തനിവാരണ വകുപ്പിന്റെയും പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. ദുരന്തത്തില്‍ ജീവഹാനി സംഭവിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. ആശ്രിതര്‍ക്ക് അടിയന്തര ധനസഹായം ലഭ്യമാക്കണമെന്നും പരിക്കേറ്റവര്‍ക്ക് സര്‍ക്കാര്‍ സൗജന്യമായി വിദഗ്ദ്ധ ചികിത്സയും […]
Read more

യുഎഇയിലെ ഇന്ത്യൻ കോൺസുലേറ്റുകളിൽ ഇനി സേവനങ്ങൾക്കായി നേരിട്ടെത്തേണ്ട

ദുബായ്: യുഎഇയിലെ ഇന്ത്യൻ കോൺസുലേറ്റുകളിൽ പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ തുടങ്ങിയ സേവനങ്ങൾക്കായി നേരിട്ടെത്തുന്ന രീതിയില്ല. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ ഇനി മുതൽ മുൻകൂട്ടി അപ്പോയിന്റ്മെന്റ് എടുത്തവർക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ എന്ന് അധികൃതർ അറിയിച്ചു. എന്നാൽ അബുദാബിയിലെ ഇന്ത്യൻ എംബസിയിൽ രാവിലെ 9 മണി മുതൽ 11 മണി വരെ പരിമിതമായ തോതിൽ വാക്ക്-ഇൻ സേവനങ്ങൾ ലഭ്യമായിരിക്കും. പുതിയ സേവന ദാതാക്കളായ ‘അൽഹിന്ദ്’ ഗ്രൂപ്പിന്റെ ഇന്ത്യൻ കോൺസുലാർ ആപ്ലിക്കേഷൻ സെന്ററുകളുടെ പ്രവർത്തനം ആരംഭിക്കാൻ വൈകുന്നതിനെ തുടർന്ന് എംബസിയിലും […]
Read more

കടുത്ത ഊര്‍ജ്ജപ്രതിസന്ധി; ക്യൂബയില്‍ വൈദ്യുതി പൂര്‍ണ്ണമായി മുടങ്ങി

ഹവാന: ക്യൂബയില്‍ കടുത്ത ഊര്‍ജ്ജപ്രതിസന്ധിയെ തുടർന്ന് വൈദ്യുതി പൂര്‍ണ്ണമായി മുടങ്ങി. വൈദ്യുത വിതരണം നടത്തുന്ന ദേശീയ പവര്‍ ഗ്രിഡ് പൂര്‍ണ്ണമായും തകര്‍ന്നതായി ക്യൂബന്‍ ഊര്‍ജ്ജ മന്ത്രാലയം അറിയിച്ചു. ഇന്ധനക്കപ്പലുകള്‍ ക്യൂബയില്‍ എത്താതിരിക്കാന്‍ അമേരിക്ക ഏര്‍പ്പെടുത്തിയ ശക്തമായ ഉപരോധമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. തിങ്കളാഴ്ചയോടെയാണ് രാജ്യത്തെ വൈദ്യുത വിതരണ ശൃംഖല പൂര്‍ണ്ണമായി നിലച്ചത്. ഗ്രിഡ് തകരാറിലാകാനുള്ള കാരണം അന്വേഷിച്ചുവരികയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. അടിയന്തര സേവനങ്ങള്‍ ഉറപ്പാക്കാന്‍ മൈക്രോസിസ്റ്റങ്ങള്‍ സജ്ജമാക്കിയിട്ടുണ്ടെന്നും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടക്കുകയാണെന്നും […]
Read more

വയനാട് മണ്ണിടിച്ചിൽ; മണ്ണ് നീക്കാനുളള നിർദേശം കരാറുകാർ പാലിച്ചില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മേപ്പാടി-കള്ളാടി തുരങ്കപാത നിര്‍മ്മാണ സ്ഥലത്ത് ഉണ്ടായ മണ്ണിടിച്ചിലില്‍ പ്രതികരിച്ച് മുഖ്യമന്ത്രി വി. ഡി സതീശന്‍. പ്രദേശത്തെ മണ്ണ് നീക്കം ചെയ്യണമെന്ന് ജില്ലാ കളക്ടറും ദുരന്തനിവാരണ അതോറിറ്റി മാനേജറും കഴിഞ്ഞ മാസം 20-ന് തന്നെ ഉത്തരവിറക്കിയതായിരുന്നു എന്നും കരാറുകാര്‍ നിര്‍ദേശം പാലിച്ചില്ലെന്നും മുഖ്യമന്ത്രി ആരോപിച്ചു. മഴ തുടരുന്നത് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാണെന്നും ദൗര്‍ഭാഗ്യകരമായ ദുരന്തമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. മീനങ്ങാടിയില്‍ നിന്നുളള എന്‍ഡിആര്‍എഫ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. കോഴിക്കോട് നിന്നുളള സംഘവും എത്തിച്ചേരും. പൊലീസും ഫയര്‍ഫോഴ്‌സും തൃശൂരില്‍ നിന്ന് […]
Read more

സർക്കാർ അവസരം ഉപയോഗപ്പെടുത്തണം, വിഴിഞ്ഞം ചെറിയ മീനല്ല; ഷോണ്‍ ജോർജ്

തിരുവനന്തപുരം: വിഴിഞ്ഞം ഒരു ചെറിയ മീനല്ലെന്ന് ബിജെപി നേതാവ് ഷോണ്‍ ജോർജ്. അദാനി പോർട്സിന്‍റെ ഓഹരികളിൽ 25 ശതമാനത്തിലധികം മറ്റൊരാൾക്ക് കൈമാറണമെങ്കിൽ സംസ്ഥാന സർക്കാരിന്റെ മുൻകൂർ അനുമതി നിർബന്ധമാണ്. അതുകൊണ്ട് ഇപ്പോൾ നടന്നിരിക്കുന്ന ഓഹരി കൈമാറ്റമോ ഇടപാടുകളോ സർക്കാർ അനുമതിക്ക് വിധേയമാണെന്നത് വ്യക്തമാണെന്നും ഷോണ്‍ ജോർജ് പറഞ്ഞു. 2015ൽ ഉമ്മൻചാണ്ടി സർക്കാർ സംസ്ഥാന താൽപര്യങ്ങൾ പൂർണമായി സംരക്ഷിക്കാതെ ഒപ്പുവെച്ച കരാർ പുനഃപരിശോധിക്കാനുള്ള ഏറ്റവും വലിയ അവസരമാണിത്. കരാറിലെ പല വ്യവസ്ഥകളും ഏകപക്ഷീയമായി സ്വകാര്യ കമ്പനിക്ക് അനുകൂലമായ രീതിയിലാണ് […]
Read more

Recent News