Author: Anju Jolly Alex

തൃണമൂൽ പിടിക്കാൻ വിമതരുടെ നീക്കം; പാർട്ടി ചിഹ്നവും ആസ്തിയും വേണമെന്ന് ആവശ്യം

ന്യൂഡൽഹി: തൃണമൂൽ പിടിക്കാൻ വിമതരുടെ നിർണായക നീക്കം. പ്രതിപക്ഷ നേതാവ് ഋതബ്രത ബാനർജിയുടെ നേതൃത്വത്തിൽ എംഎൽഎമാർ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു. പാർട്ടിയുടെ ചിഹ്നവും ആസ്തിയും തങ്ങൾക്ക് അവകാശപ്പെട്ടതാണെന്നും , യഥാർത്ഥ തൃണമൂൽ കോൺ​ഗ്രസ് തങ്ങളാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് ഇവർ അവകാശപ്പെട്ടു. 440 കോടി രൂപയാണ് ടിഎംസിയുടെ അക്കൗണ്ടിൽ ഉള്ളത്. ടിഎംസി അധ്യക്ഷനായി അരൂപ് റോയിയെ നിയമിച്ചതായും കമ്മീഷണറെ അറിയിച്ചു. മമതയുടെ അനന്തരവനായ അഭിഷേക് ബാനർജിയെ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും വിമതർ നീക്കിയിരുന്നു. പാർട്ടിയിലെ ഭൂരിഭാഗം […]
Read more

തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ പൈലിങ് യന്ത്രം ട്രാക്കിലേക്ക് ചെരിഞ്ഞു

തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ റെയിൽവെ സ്റ്റേഷനിൽ ഒന്നാം നമ്പർ പ്ലാറ്റ് ഫോമിൽ പൈലിങ് നടത്തുന്ന യന്ത്രം റെയിൽവേ ട്രാക്കിലേക്ക് ചെരിഞ്ഞു. സംഭവത്തിന് പിന്നാലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ ഗതാഗതം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. യന്ത്രം ഉയർത്താൻ ശ്രമം നടക്കുകയാണ്. റെയിൽവെ സ്റ്റേഷന്‍റെ രണ്ട് സൈഡിലുമായി വികസന പ്രവർത്തനം നടത്തുകയാണ്. ഇതിന്‍റെ ഭാഗമായി പൈലിങ് ജോലി നടക്കുന്നതിനിടെയാണ് യന്ത്രം ചെരിഞ്ഞ് റെയിൽവെ ലൈനിൽ തട്ടിയത്. പ്ലാറ്റ്ഫോമിൽ യാത്രക്കാർ കുറവായിരുന്ന സമയത്താണ് അപകടം നടന്നത് എന്നതിനാൽ വലിയൊരു ദുരന്തം ഒഴിവായി. ആദ്യ […]
Read more

ഓസ്‌ട്രേലിയയിൽ നിന്നുള്ള ഇന്ത്യൻ വിസ, പാസ്‌പോർട്ട് പുതുക്കൽ താൽക്കാലികമായി നിർത്തിവെച്ചു

കാൻബെറ: ഓസ്‌ട്രേലിയയിൽ നിന്നുള്ള ഇന്ത്യൻ വിസ, പാസ്‌പോർട്ട് പുതുക്കൽ ഉൾപ്പെടെയുള്ള കോൺസുലാർ സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചതായി വിഎഫ്എസ് ഗ്ലോബൽ അറിയിച്ചു. ജൂലൈ 1 മുതൽ രാജ്യത്തുടനീളമുള്ള വിഎഫ്എസ് കേന്ദ്രങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചതോടെ, അടിയന്തര ആവശ്യങ്ങൾക്കായി ഇന്ത്യയിലേക്ക് യാത്ര തിരിക്കാനിരുന്ന നൂറുകണക്കിന് ആളുകൾ പ്രതിസന്ധിയിലായി. കോൺസുലാർ, പാസ്‌പോർട്ട്, വിസ, ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ അപേക്ഷകളും സ്വീകരിക്കുന്നത് താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണെന്ന് വിഎഫ്എസ് ഗ്ലോബൽ വെബ്‌സൈറ്റിലൂടെ അറിയിച്ചു. സേവനങ്ങൾ എന്ന് പുനഃരാരംഭിക്കുമെന്ന് വ്യക്തമാക്കാത്ത കമ്പനി, ബുദ്ധിമുട്ടിൽ […]
Read more

ലോകകപ്പിലെ മിന്നും താരം ഇസ്മായില്‍ സയ്ബാരിയെ സ്വന്തമാക്കി ബയേണ്‍ മ്യൂണിക്ക്

ലോകകപ്പിലെ മിന്നും താരവും മൊറോക്കന്‍ മിഡ്ഫീല്‍ഡറുമായ ഇസ്മായില്‍ സയ്ബാരിയെ സ്വന്തമാക്കി ജര്‍മന്‍ ക്ലബ്ബായ ബയേണ്‍ മ്യൂണിക്ക്. അഞ്ചുവര്‍ഷത്തേക്കാണ് താരവുമായുള്ള കരാര്‍. ഡച്ച് ക്ലബ്ബായ പി.എസ്.വി. ഐന്തോവന്റെ ഭാഗമായിരുന്ന സയ്ബാരിയെ 57 മില്യണ്‍ ഡോളര്‍ കൈമാറ്റത്തുകയിലാണ് ബയേണിലെത്തിച്ചത്. ഹാരി കെയിന്‍, മൈക്കിള്‍ ഒലിസെ, ലൂയിസ് ഡയസ്, ജമാല്‍ മുസിയാള, ലെനാര്‍ട്ട് കാള്‍, സെര്‍ജ് നാബ്ര എന്നിവരടങ്ങിയ വമ്പന്‍ ടീമിലേക്കാണ് സയ്ബാരി കൂടിയെത്തുന്നത്. ഇസ്മായില്‍ സയ്ബാരി കൂടിയെത്തുന്നതോടെ ടീമിന്റെ മധ്യനിര കരുത്തുറ്റതാകും. കുട്ടിയായിരുന്നപ്പോള്‍ ബയേണ്‍ പോലുള്ള ലോകത്തെ ഏറ്റവും വലിയ […]
Read more

കരിപ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് എട്ട് പവന്‍ സ്വര്‍ണ്ണം കാണാതായ സംഭവത്തില്‍ നടപടി

മലപ്പുറം: കരിപ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് എട്ട് പവന്‍ സ്വര്‍ണ്ണം കാണാതായ സംഭവത്തില്‍ കരിപ്പൂര്‍ മുന്‍ എസ്എച്ച്ഒ എം. അബ്ബാസലിയെ സസ്‌പെന്‍ഡ് ചെയ്തു. കൊണ്ടോട്ടി എഎസ്പി സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍. കൂടുതല്‍ അന്വേഷണത്തിന് മലപ്പുറം ഡിവൈഎസ്പിയെ ചുമതലപ്പെടുത്തി. പാലക്കാട് സൗത്ത് എസ്എച്ച്ഒ ചുമതലയില്‍ ഇരിക്കെ നേരത്തെയും ഇയാള്‍ സസ്‌പെന്‍ഷനില്‍ ആയിരുന്നു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നടക്കം കളഞ്ഞുകിട്ടി നാട്ടുകാര്‍ പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ച സ്വര്‍ണാഭരണങ്ങളാണ് കാണാതായത്. മോഷണം സ്ഥിരീകരിച്ച് കൊണ്ടോട്ടി എഎസ്പി മലപ്പുറം എസ്പിക്ക് റിപ്പോര്‍ട്ട് […]
Read more

സ്വർണക്കൊള്ളക്കേസിൽ തനിക്ക് യാതൊരു പങ്കുമില്ല; പി.എസ് പ്രശാന്ത്

തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശിൽപവുമായി ബന്ധപ്പെട്ട സ്വർണക്കൊള്ളക്കേസിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ് പ്രശാന്ത്. ശിൽപിയായ ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി ചേർന്ന് താൻ ഗൂഢാലോചന നടത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. 2025ൽ കോടതിയെ അറിയിക്കാതെ സ്വർണം കൊണ്ടുപോയി എന്നത് മാത്രമാണ് സംഭവിച്ച ഏക വീഴ്ച. എന്നാൽ ഇതിൽ യാതൊരുവിധത്തിലുള്ള സ്വർണവും നഷ്ടപ്പെട്ടിട്ടില്ല. 2019ലെ സാഹചര്യങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ 2025ൽ എല്ലാവിധ നടപടിക്രമങ്ങളും കൃത്യമായി പാലിച്ചാണ് മുന്നോട്ടുപോയതെന്നും പ്രശാന്ത് വിശദീകരിച്ചു. കേസിൽ തന്നെ പ്രതിചേർത്തതിന് […]
Read more

ഇന്ത്യൻ സംസ്ഥാനങ്ങളിലേക്ക് മാമ്പഴങ്ങൾ സമ്മാനമായി അയച്ച് ബംഗ്ലാദേശ് സർക്കാർ

ന്യൂഡൽഹി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിക്കും ത്രിപുര മുഖ്യമന്ത്രി മാണിക് സാഹയ്ക്കും മാമ്പഴങ്ങൾ സമ്മാനമായി അയച്ച് ബംഗ്ലാദേശ് സർക്കാർ. ബംഗ്ലാദേശിലെ പ്രശസ്തമായ ഹിംസാഗർ, അമ്രപാലി ഇനങ്ങളിൽപ്പെട്ട മാമ്പഴങ്ങളാണ് ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർക്ക് അയച്ചത്. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള സൗഹൃദ നടപടിയുടെ ഭാഗമാണിതെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു. 1100 കിലോഗ്രാം മാമ്പഴമാണ് ഇരു മുഖ്യമന്ത്രിമാർക്കുമായി ബംഗ്ലാദേശ് അയച്ചത്. ഇതിൽ 500 കിലോഗ്രാം മാമ്പഴം പശ്ചിമ ബംഗാളിലേക്കും 600 കിലോഗ്രാം മാമ്പഴം ത്രിപുരയിലേക്കുമാണ് എത്തിയത് എത്തിച്ചിട്ടുള്ളത്. […]
Read more

സംസ്ഥാനത്ത് നാളെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. തെക്കൻ ഗുജറാത്ത് തീരം മുതൽ കർണാടക തീരം വരെ സമുദ്രനിരപ്പിൽ തീരദേശ ന്യൂനമർദ്ദ പാത്തി സ്ഥിതി ചെയ്യുന്നുണ്ട്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു. വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്നുള്ള വടക്കൻ ഒഡീഷ തീരത്തിനും മുകളിലുള്ള ചക്രവാത ചുഴി സ്വാധീനത്താൽ, വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള വടക്കൻ ഒഡീഷ – പശ്ചിമ ബംഗാൾ തീരങ്ങൾക്കു മുകളിലായി ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്. സീസണിലെ ആദ്യ […]
Read more

ഇഡിയെ പേടി, മുസ്ലിം ലീഗിനെ കടന്നാക്രമിച്ച് കെ.ടി ജലീല്‍

മലപ്പുറം: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എന്‍ ശേഷാദ്രിനാഥിനെ നിയമിച്ചതിലും പിഎംശ്രീ പദ്ധതിയിലും മുസ്ലിം ലീഗിനെ കടന്നാക്രമിച്ച് കെ.ടി ജലീല്‍. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിനെ പേടിച്ചാണ് മുസ്ലിം ലീഗ് ഇത്തരം നിയമനങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നതെന്നും പിഎംശ്രീ നടപ്പാക്കിയില്ലെങ്കില്‍ നിങ്ങളെ പിടിക്കുമെന്ന് കേന്ദ്രം പറഞ്ഞിട്ടുണ്ടാകാമെന്നും കെ. ടി ജലീല്‍ പറഞ്ഞു. പിഎംശ്രീയില്‍ മുസ്ലിം ലീഗിനെക്കൊണ്ടുതന്നെ ഒപ്പുവെയ്പ്പിക്കുമെന്ന് കെ. സുരേന്ദ്രന്‍ പറഞ്ഞത് അതുകൊണ്ടാണ്. കേന്ദ്രസര്‍ക്കാരുമായി ഏറ്റുമുട്ടാന്‍ ഇല്ലെന്ന് കെഎം ഷാജി പറഞ്ഞുകഴിഞ്ഞു. കഴിഞ്ഞ സര്‍ക്കാര്‍ ഈ പ്രസ്താവന പറഞ്ഞിരുന്നെങ്കില്‍ ഇവിടെ എന്താകുമായിരുന്നു പുകില്‍ എന്നും […]
Read more

കനത്ത മഴയിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നാശനഷ്ടം; ജമ്മുവിൽ മേഘവിസ്ഫോടനം

ന്യൂഡൽഹി: കനത്ത മഴയെ തുടർന്ന് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വൻ നാശനഷ്ടവും വെള്ളപ്പൊക്കവും. ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും പ്രളയസമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്. ഹിമാചൽ പ്രദേശിൽ മാത്രം ഇതിനകം നാല് മരണങ്ങൾ റിപ്പോർട്ട് ചെയ്തു കഴിഞ്ഞു. ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നടിയുകയും ജനജീവിതം സ്തംഭിക്കുകയും ചെയ്തെങ്കിലും നിലവിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കനത്ത മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ തലസ്ഥാനമായ ഡൽഹിയിൽ നാളെ മുതൽ അടുത്ത ചൊവ്വാഴ്ച വരെ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ അസമിലും അരുണാചൽ […]
Read more

Recent News