Author: Anju Jolly Alex

പരാതിയില്‍ നടപടി എടുക്കുന്നില്ല; കോടതിയെ സമീപിച്ച് നടി അന്‍സിബ

കൊച്ചി: തന്നെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന പരാതിയില്‍ വീണ്ടും കോടതിയെ സമീപിച്ച് നടി അന്‍സിബ ഹസന്‍. പരാതിയില്‍ പൊലീസ് നടപടി എടുക്കുന്നില്ലെന്ന് കാട്ടിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ലക്ഷ്മിപ്രിയ, സുകുമാരന്‍, സുരേഷ്, പാലാരിവട്ടം എസ്എച്ച്ഒ എന്നിവര്‍ക്കെതിരെയാണ് പരാതി. വിഷയത്തില്‍ ശ്വേത മേനോന്റെ പങ്ക് അന്വേഷണിക്കണമെന്നും ആവശ്യമുണ്ട്. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹര്‍ജിയില്‍ കോടതി പൊലീസിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.ഈ മാസം ഒമ്പതിന് ഹര്‍ജി വീണ്ടും പരിഗണിക്കും. പരാതിയില്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് കാട്ടി നേരത്തെ […]
Read more

ബെംഗളൂരുവിൽ ക്വാറി അപകടം; ഒമ്പത് തൊഴിലാളികൾക്ക് ദാരുണാന്ത്യം

ബെംഗളൂരു: കർണാടകയിലെ ബെംഗളൂരു ദക്ഷിണ താലൂക്കിലുണ്ടായ ക്വാറി അപകടത്തിൽ ഒമ്പത് തൊഴിലാളികൾ മരണപ്പെട്ടു. ഇന്ന് രാവിലെ മാദാപട്ടണത്തിന് സമീപം പ്രവർത്തിക്കുന്ന ‘കാവേരി ക്രഷർ’ എന്ന ക്വാറിയിലാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. ട്രാക്ടർ ഉപയോഗിച്ച് മുകളിലെ പാറ നീക്കം ചെയ്യുന്നതിനിടെ അപ്രതീക്ഷിതമായി കൂറ്റൻ കല്ലുകളും മണ്ണും താഴെ ജോലി ചെയ്തിരുന്ന തൊഴിലാളികളുടെ ദേഹത്തേക്ക് പതിക്കുകയായിരുന്നു. അപകടത്തിൽപ്പെട്ടവരെല്ലാം അസം, ബിഹാർ സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അഞ്ച് പേരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദുരന്തവിവരമറിഞ്ഞ് […]
Read more

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ജപ്പാൻ പ്രധാനമന്ത്രി ഇന്ത്യയിലെത്തി

ന്യൂഡൽഹി: ജപ്പാൻ പ്രധാനമന്ത്രി സനായ് ടക്കായ്ച്ചി മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തി. ബുധനാഴ്ച വൈകിട്ട് ന്യൂഡൽഹിയിൽ വിമാനമിറങ്ങിയ ജാപ്പനീസ് പ്രധാനമന്ത്രിയെ കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് ഉൾപ്പെടെയുള്ളവർ സ്വീകരിച്ചു. ഹൈദരാബാദ് ഹൗസിൽ വെച്ച് നരേന്ദ്രമോദിയും സനായ് ടക്കായ്ച്ചിയും തമ്മിൽ ഉഭയകക്ഷി ചർച്ച നടത്തും. വ്യാപാര, നിക്ഷേപ, പ്രതിരോധ രം​ഗത്ത് ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ചർച്ചചെയ്യും. ഇന്തോ-പസഫിക് മേഖലയിൽ സമാധാനവും സുസ്ഥിരതയും ഉറപ്പുവരുത്തുന്നതും ചർച്ചയാകും. ഇതിന് പിന്നാലെ നരേന്ദ്രമോദിയും ജാപ്പനീസ് പ്രധാനമന്ത്രിയും ചേർന്ന് ഹരിയാനയിൽ മാരുതി സുസുക്കി നിർമിക്കുന്ന പുതിയ […]
Read more

മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നു; വിമർശനവുമായി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ അദാനി-എംഎസ്‌സി ഓഹരികൈമാറ്റത്തില്‍ ഗുരുതര ആരോപണവുമായി പ്രതിപക്ഷം. ഓഹരികൈമാറ്റം സര്‍ക്കാര്‍ അറിഞ്ഞിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പറഞ്ഞു. അദാനിയുടെ നിയമവിരുദ്ധ നീക്കത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ജൂൺ 29 തന്നെ കരാർ ഒപ്പിട്ടു കഴിഞ്ഞു. കരാർ ലംഘിച്ചതിന് സർക്കാർ ഏത് തരത്തിലുള്ള നിയമ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ വ്യക്തമാക്കണം. വലിയ വിദേശ നിക്ഷേപം എന്ന രീതിയിൽ പ്രചാരണം ഉണ്ടെന്നും ഓഹരി കൈ മാറ്റത്തിലൂടെ […]
Read more

മുംബൈയിൽ സ്‌കൂള്‍ വാനിന് മുകളിൽ മരം വീണ് 11കാരന്‍ മരിച്ച സംഭവം; ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

മുംബൈ: മുംബൈയിലെ ചെമ്പൂരില്‍ ആല്‍മരം സ്‌കൂള്‍ വാനിന് മുകളില്‍ പതിച്ച് 11കാരന്‍ മരിച്ച സംഭവത്തില്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. അസിസ്റ്റന്റ് ഗാര്‍ഡന്‍ സൂപ്രണ്ട് ജഗ്ദീഷ് ബോറിനാണ് സസ്‌പെന്‍ഷന്‍ ലഭിച്ചത്. പ്രഥമ ദൃഷ്ട്യാ ഉദ്യോഗസ്ഥന്റെ ഭാഗത്ത് തെറ്റുണ്ടെന്ന് മനസിലാക്കിയതിനാലാണ് നടപടിയെന്നാണ് ഉത്തരവില്‍ പറയുന്നത്. വകുപ്പ് തല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. രണ്ടംഗ കമ്മിറ്റിയെയാണ് അന്വേഷണത്തിനായി കോര്‍പ്പറേഷന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്.എട്ട് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. ബിഎംസി കമ്മിഷണര്‍ അശ്വിനി ഭിഡേയാണ് ഡെപ്യൂട്ടി മുന്‍സിപ്പില്‍ കമ്മീഷണര്‍മാരായ പുരുഷോത്തം മാലവാഡേ, ശശാങ്ക് ഭോറേ എന്നിവരെയാണ് […]
Read more

പതിമൂന്ന് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; അയല്‍വാസിയുടെ കാല് അടിച്ചൊടിച്ച് പിതാവ്

തിരുവനന്തപുരം: തിരുവനന്തപുരം പോത്തന്‍കോട് പതിമൂന്ന് വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം. അതിക്രമം കണ്ടുവന്ന പെണ്‍കുട്ടിയുടെ പിതാവ് പ്രതിയായ അയല്‍വാസിയുടെ കാല് അടിച്ചൊടിച്ചു. ചികിത്സയിലുള്ള പ്രതിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ അയല്‍വാസിയായ 40കാരന്‍ കുട്ടിയെ ആരും ഇല്ലാത്ത സമയത്ത് വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. അവിടെ വെച്ച് ആക്രമിക്കാന്‍ ശ്രമിക്കുന്നതിനിടെ കുട്ടിയുടെ അച്ഛന്‍ എത്തി. മകളെ രക്ഷിക്കാന്‍ തടിക്കഷണം കൊണ്ട് അടിച്ചതോടെ പ്രതിയുടെ കാല്‍ ഒടിയുകയായിരുന്നു.എന്നാല്‍ മുന്‍ വൈരാഗ്യത്താല്‍ തന്നെ മര്‍ദ്ദിച്ചതാണെന്ന് ആരോപിച്ച് ഇയാള്‍ പൊലീസില്‍ […]
Read more

നന്ദനത്തിലെ ‘ഗുരുവായൂരപ്പൻ’, അരവിന്ദ് ആകാശ് വിവാഹിതനായി

നന്ദനം സിനിമയിൽ ബാലമണിയുടെ സ്വന്തം ​​ഗുരുവായൂരപ്പനായെത്തി മലയാളികളുടെ മനസ്സ് കീഴടക്കിയ നടൻ അരവിന്ദ് ആകാശ് വിവാഹിതനായി. സാധ്വി ആർ. എസ് ആണ് വധു. അരവിന്ദിന്റെ സന്തത സഹചാരിയായിരുന്നു സാധ്വി. ആ ബന്ധം പിന്നീട് ​ദീർഘകാല പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തുകയായിരുന്നു. ഈ വർഷം ആദ്യമായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം. ഇന്നലെ മലേഷ്യയിലെ ക്വാലാലംപൂരിൽ വച്ച് വളരെ ലളിതമായ നടത്തിയ ചടങ്ങിൽ വിവാഹവും നടന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. പ്രിയതാരത്തിന്റെ വിവാഹത്തിന് ആശംസകൾ നേർന്ന് മലയാളികൾ […]
Read more

വിഴിഞ്ഞത്തെ വിദേശനിക്ഷേപം; സര്‍ക്കാരിന്റെ അനുമതി തേടി അദാനി ഗ്രൂപ്പ്

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് വിദേശനിക്ഷേപം എത്തിക്കുന്നതിനായി അദാനി ഗ്രൂപ്പ് ഔദ്യോഗികമായി സംസ്ഥാന സര്‍ക്കാരിന്റെ അനുമതി തേടി. വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മ്മാണത്തിനും നടത്തിപ്പിനുമായി രൂപീകരിച്ച ‘അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ്’ കമ്പനിയാണ് ഓഹരി കൈമാറാന്‍ അനുമതി തേടിയത്. VISL എംഡിക്കാണ് അപേക്ഷ നല്‍കിയത്. ഒരാഴ്ചയ്ക്കകം അപേക്ഷ നല്‍കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ അദാനി ലീഗല്‍ വിഭാഗത്തിന്റെ നിയമോപദേശം കൂടി തേടിയ ശേഷമാണ് ഇന്നലെ അപേക്ഷ സമര്‍പ്പിച്ചത്. നിയമപരമായ ഓഹരി കൈമാറ്റത്തിന് അനുമതി വേണമെന്നാണ് അപേക്ഷ. ഓഹരി […]
Read more

പിഎംശ്രീയിൽ നിന്ന് പിന്നോട്ട് പോകാൻ കഴിയാത്ത സാഹചര്യമെന്ന് ഉപസമിതി

തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ പിഎംശ്രീ പദ്ധതിയുടെ കരാറില്‍ നിന്ന് പിന്നോട്ടുപോകാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് മന്ത്രിസഭാ ഉപസമിതിയുടെ വിലയിരുത്തല്‍. വകുപ്പുതല രേഖകള്‍ പഠിച്ച ശേഷമാണ് മന്ത്രിമാരായി എന്‍. ഷംസുദ്ദീന്‍, എം ലിജു, റോജി എം ജോണ്‍, പി സി വിഷ്ണുനാഥ് എന്നിവരടങ്ങിയ സമിതിയുടെ വിലയിരുത്തല്‍. സിലബസ്, സ്‌കൂള്‍ തെരഞ്ഞെടുപ്പ് തുടങ്ങിയ വിഷയങ്ങളില്‍ രേഖകള്‍ പഠിച്ച ശേഷം സമിതി വീണ്ടും യോഗം ചേരും. യുഡിഎഫിന്റെ അന്തിമ നിലപാട് കൂടി അറിഞ്ഞ ശേഷമാകും ഉപസമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. പദ്ധതിയുമായി മുന്നോട്ട് പോവുകയാണെങ്കില്‍ […]
Read more

നിതീഷ് കുമാറിനെ ഉപപ്രധാനമന്ത്രിയാക്കണമെന്ന് ജെഡിയു എംഎൽഎ

ന്യൂഡൽഹി: ബിഹാർ മുൻ മുഖ്യമന്ത്രിയും ജനതാദൾ നേതാവുമായ നിതീഷ് കുമാറിന് ഉപ പ്രധാനമന്ത്രി പദം നൽകണമെന്ന് ജെഡിയു എംഎൽഎ പങ്കജ് മിശ്ര. കേന്ദ്രമന്ത്രിയായും മുഖ്യമന്ത്രിയായി 20 വർഷവും അനുഭവസമ്പത്തുള്ള നേതാവാണ് നിതീഷ് കുമാർ. അദ്ദേഹത്തെ ഉപപ്രധാനമന്ത്രിയാക്കിയാൽ ബിഹാറിലെ ജനങ്ങൾ സന്തോഷിക്കും. സോഷ്യലിസ്റ്റ് നേതാക്കളിൽ അവശേഷിക്കുന്ന ഏറ്റവും വലിയ നേതാവാണ് നിതീഷ് കുമാറെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രമന്ത്രിസഭാ പുനസംഘടന ഉടനെന്ന സൂചനങ്ങൾക്കിടെയാണ് ജെഡിയു സമ്മർദ്ദം ശക്തമാക്കുന്നത്. നിതീഷ് കുമാറിനെ ഉപപ്രധാനമന്ത്രിയാക്കണമെന്ന് ആർജെഡിയും ആവശ്യപ്പെട്ടിരുന്നു. ആർജെഡി നേതാവ് മുകേഷ് റോഷനാണ് […]
Read more

Recent News