Author: Anju Jolly Alex

ബ്ലൂ ടൈഗേഴ്സ് യുകെയുടെ സഹ ഉടമയായി ക്രിസ് ഗെയ്ല്‍ ചുമതലയേറ്റു

ആഗോള ക്രിക്കറ്റിങ് ബ്രാന്‍ഡായ ബ്ലൂ ടൈഗേഴ്സ് യുകെയുടെ സഹ ഉടമയായി ക്രിക്കറ്റ് ലോകത്തെ ഇതിഹാസ താരമായ വെസ്റ്റ് ഇന്‍ഡീസിന്റെ ക്രിസ് ഗെയ്ല്‍ ചുമതലയേറ്റു. ബ്ലൂ ടൈഗേഴ്സ് യുകെയുടെ വളര്‍ച്ചയിലെ സുപ്രധാന നാഴികക്കല്ലായാണ് ഈ സവിശേഷ കൂട്ടുകെട്ട് വിലയിരുത്തപ്പെടുന്നത്. ആഗോളതലത്തില്‍ അംഗീകരിക്കപ്പെടുന്ന ഒരു ക്രിക്കറ്റ് ബ്രാന്‍ഡ് കെട്ടിപ്പടുക്കുന്നതിനൊപ്പം വളര്‍ന്നുവരുന്ന യുവ പ്രതിഭകള്‍ക്ക് മികച്ച അവസരങ്ങള്‍ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തിനും ഈ പങ്കാളിത്തം കരുത്തേകും. കേരള ക്രിക്കറ്റ് ലീഗിന്റെ ഈ സീസണ്‍ മുതല്‍ കൊച്ചി ബ്ലൂ ടൈഗേഴ്സിനെ പിന്തുണയ്ക്കുന്നതിലും ശാക്തീകരിക്കുന്നതിലും ക്രിസ് […]
Read more

അയോധ്യ സംഭാവന കൊള്ള; അന്വേഷണത്തിന് ഇഡി

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന കൊള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കും. അഞ്ച് വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് ഉൾപ്പെടെ പരിശോധിക്കും. എഫ്ഐറിന്റെ അടിസ്ഥാനത്തിലാകും പരിശോധന നടത്തുക. അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന കൊള്ളയിലെ പ്രധാന പ്രതിയായ അവനാശ് ശുക്ളയെ ചോദ്യം ചെയ്തതിൽ നിന്നാണ് നിർണായക വിവരങ്ങൾ പുറത്ത് വന്നത്. കോടതിയുടെ പ്രത്യേക അനുമതിയോടെ പ്രതിയായ അവിനാഷ് ശുക്ലയെ ചൊവ്വാഴ്ച പോലീസ് രണ്ട് മണിക്കൂറോളം വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കോടിക്കണക്കിന് രൂപയുടെ മോഷണം നടത്തിയതിന്റെ ചുരുളഴിഞ്ഞത്. കാണിക്കപ്പണം എണ്ണുന്ന മുറിയിലെ സിസിടിവി […]
Read more

ശ്രീശാന്തിന് കെസിഎ ഏർപ്പെടുത്തിയ മൂന്ന് വർഷത്തെ വിലക്ക് പിൻവലിച്ചു

മുൻ അന്താരാഷ്ട്ര ക്രിക്കറ്റ് താരം ശ്രീശാന്തിന് കേരള ക്രിക്കറ്റ് അസോസിയേഷൻ ഏർപ്പെടുത്തിയിരുന്ന മൂന്നു വർഷത്തെ വിലക്ക് പിൻവലിച്ചു. സംഘടനയ്ക്ക് അപകീർത്തി വരുത്തുന്ന രീതിയിൽ ദൃശ്യ-സാമൂഹിക മാധ്യമങ്ങളിലൂടെ പരാമർശങ്ങൾ നടത്തിയതിന്റെ പേരിലാണ് ശ്രീശാന്തിനെ മൂന്ന് വർഷത്തേക്ക് കെസിഎ വിലക്കിയിരുന്നത്. ഈ നടപടിക്കെതിരെ ശ്രീശാന്ത് തിരുവനന്തപുരം മുൻസിഫ് കോടതിയിൽ ഹർജി നൽകിയെങ്കിലും കോടതി ഹർജി തള്ളിയിരുന്നു. തുടർന്ന് കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ നടത്തിയ പരാമർശങ്ങളിൽ ഖേദം പ്രകടിപ്പിച്ച് ശ്രീശാന്ത് ഔദ്യോഗികമായി മാപ്പപേക്ഷ സമർപ്പിച്ചു. 2026 ജൂലൈ 1ന് ചേർന്ന കെസിഎ […]
Read more

ഔദ്യോഗിക വേഷത്തില്‍ പൊലീസുകാർ ചടങ്ങുകളിലോ ആഘോഷങ്ങളിലോ പങ്കെടുക്കരുത്; സര്‍ക്കുലര്‍ പുറത്തിറക്കി

തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥര്‍ ഔദ്യോഗിക വേഷത്തില്‍ മതപരമായ ചടങ്ങുകളിലും ആഘോഷങ്ങളിലും പങ്കെടുക്കരുതെന്ന നിര്‍ദേശവുമായി ഡിജിപി. ഇത് സംബന്ധിച്ച് സര്‍ക്കുലര്‍ പുറത്തിറക്കി. നിരവധി പരാതികള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നടപടി. പൊലീസ് സേനയില്‍പ്പെട്ട ഉദ്യോഗസ്ഥര്‍ നിയമപരിപാലനത്തിനല്ലാതെ മതപരമായ ചടങ്ങുകളിലും ആഘോഷങ്ങളിലും ഔദ്യോഗിക വേഷത്തില്‍ പങ്കെടുക്കുന്നത് ഒഴിവാക്കണം എന്നാണ് നിര്‍ദേശം. നേരത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ ഇത്തരത്തില്‍ പരിപാടികളില്‍ പങ്കെടുക്കുകയും റീല്‍സ് ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി. ഔദ്യോഗികമായ ക്രമസമാധാന പാലനത്തിലല്ലാതെ ഇത്തരത്തില്‍ യൂണിഫോം ധരിച്ചുകൊണ്ട് മറ്റുമതപരമായ ചടങ്ങുകളിലോ […]
Read more

ചവറ KMML കമ്പനിയുടെ വാഹനം വിറ്റതിൽ ക്രമക്കേടെന്ന് ആരോപണം

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനമായ കൊല്ലം ചവറയിലെ കെഎംഎംഎല്‍ കമ്പനിയുടെ വാഹനം വിറ്റതിൽ വന്‍ ക്രമക്കേടെന്ന് ആരോപണം. കമ്പനി വാഹനമായിരുന്ന ഇന്നോവ ക്രിസ്റ്റ വിറ്റത് ഏഴ് ലക്ഷം രൂപയ്‌ക്കെന്നാണ് കണ്ടെത്തല്‍. 2018 മോഡല്‍ ടൊയൊട്ട ഇന്നോവാ ക്രിസ്റ്റ ഹൈ-എന്‍ഡ് വേര്‍ഷന്‍ വാഹനം വെറും ഏഴ് ലക്ഷം രൂപയ്ക്ക് വിറ്റഴിച്ചതായാണ് പരാതി. വിപണിയില്‍ 15 ലക്ഷം രൂപയ്ക്ക് മുകളില്‍ കിട്ടുന്ന വാഹനമാണ് നഷ്ടത്തില്‍ വിറ്റത്. സംഭവത്തില്‍ വിജിലന്‍സിന് പരാതി നല്‍കിയിട്ടുണ്ട്.
Read more

പാലക്കാട് ആശുപത്രിയില്‍ ഗുരുതര അനാസ്ഥയെന്ന് പരാതി

പാലക്കാട്: പാലക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ ഗുരുതര അനാസ്ഥെയെന്ന് പരാതി. ആംബുലന്‍സില്‍ നിന്നും ആശുപത്രിക്കുള്ളിലേക്ക് പൂര്‍ണ ഗര്‍ഭിണിയായ സ്ത്രീയെ കൊണ്ടുപോകാന്‍ വീല്‍ ചെയറോ സ്ട്രച്ചറോ ലഭിച്ചില്ലെന്നാണ് പരാതി. അത്യാഹിത വിഭാഗത്തിന് മുന്നിലെത്തിയ ആംബുലന്‍സില്‍ നിന്ന് ഗര്‍ഭിണിയെ ആശുപത്രിയിലേക്ക് മാറ്റാനാണ് സമയമെടുത്തത്. ഏറെനേരം ആംബുലന്‍സില്‍ അത്യാഹിത വിഭാഗത്തിന് മുന്നില്‍ കാത്ത് നില്‍ക്കേണ്ടി വന്നു. ഇന്നലെയാണ് ഗുരുതര അനാസ്ഥ സംഭവിച്ചത്. മുതലമട കാമ്പ്രത്ത് ചള്ളയില്‍ നിന്നുള്ള കുടുംബത്തിനാണ് ദുരനുഭവമുണ്ടായത്. കൃത്യസമയത്ത് ചികിത്സ കിട്ടാതെ ആരോഗ്യനില മോശമായ യുവതിയെ പിന്നീട് തൃശ്ശൂര്‍ […]
Read more

എക്കണോമി ക്ലാസ് യാത്രികർക്കായി പുതിയ നിരക്കുകൾ പ്രഖ്യാപിച്ച് ഇൻഡിഗോ

ന്യൂഡൽഹി: ഇനി മുതൽ ചെക്ക്- ഇൻ ലഗേജുകൾ ഇല്ലാതെ, ഹാന്റ് ല​ഗേജ് അഥവാ ക്യാബിൻ ബാഗേജുമായി മാത്രം യാത്ര ചെയ്യുന്ന എക്കണോമി ക്ലാസ് യാത്രികർക്കായി പുതിയ നിരക്കുകൾ പ്രഖ്യാപിച്ച് ഇൻഡിഗോ. ‘ഇൻഡിഗോ ലൈറ്റ്’ എന്ന പേരിലാണ് കമ്പനി ഈ പുതിയ ഓഫർ അവതരിപ്പിച്ചിരിക്കുന്നത്. യാത്രക്കാർ ഉപയോഗിക്കുന്ന സേവനങ്ങൾക്ക് മാത്രം പണം ഈടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ എൻട്രി ലെവൽ ടിക്കറ്റ് നിരക്കുകൾ ഇൻഡിഗോ നിശ്ചയിച്ചിട്ടുള്ളത്. ചെക്ക്-ഇൻ ബാഗേജ് ആവശ്യമില്ലാത്ത യാത്രക്കാർക്ക് ഈ ആനുകൂല്യം ഏറെ പ്രയോജനപ്പെടും. ഇന്ന് […]
Read more

സമൂഹമാധ്യമങ്ങളില്‍ വീഡിയോയുമായി വധശ്രമക്കേസ് പ്രതി ഖാദര്‍ കരിപ്പൊടി

കൊച്ചി: ഒളിവിലെന്ന് പൊലീസ് പറയുന്ന വധശ്രമക്കേസ് പ്രതി ഖാദര്‍ കരിപ്പൊടി സമൂഹമാധ്യമങ്ങളില്‍ വീഡിയോയുമായി പ്രതൃക്ഷപ്പെട്ടു. മാധ്യമങ്ങള്‍ക്കും പരാതിക്കാരനും എതിരെയാണ് വീഡിയോ. താന്‍ ഉള്‍പ്പെടെ പാര്‍ട്ണര്‍ഷിപ്പുള്ള കമ്പനിയില്‍ നിന്നും പരാതിക്കാരന്‍ ഒരുവര്‍ഷം മുമ്പ് വാങ്ങിയ സാധനങ്ങള്‍ക്ക് പണം നല്‍കിയിട്ടില്ലെന്ന് ഖാദര്‍ വീഡിയോയില്‍ ആരോപിക്കുന്നു. വാട്‌സ്ആപ്പിലൂടെ പരാതിക്കാരനോട് പണം ആവശ്യപ്പെടുന്ന സ്‌ക്രീന്‍ഷോട്ടും വീഡിയോയില്‍ ഖാദര്‍ പങ്കുവെച്ചിട്ടുണ്ട്. പണം വാങ്ങിയെങ്കില്‍ തിരിച്ചുകൊടുക്കാനുള്ള മര്യാദ കാണിക്കണമെന്നും പണം ചോദിച്ച തന്റെ കര്‍ണാടകക്കാരനായ ബിസിനസ് പങ്കാളിയെ പരാതിക്കാരന്‍ നിസ്സാരവല്‍ക്കരിച്ച് സംസാരിച്ചെന്നും ഖാദര്‍ പറയുന്നു. സാമ്പത്തിക […]
Read more

രാജ്യത്ത് വ്യോമയാന ഇന്ധന വിലയും കുറച്ചു

ന്യൂഡൽഹി: രാജ്യത്ത് വ്യോമയാന ഇന്ധന വിലയും കുറച്ചു. ലിറ്ററിന് 5 രൂപയാണ് കുറച്ചിരിക്കുന്നത്. നിലവിൽ ലിറ്ററിന് 110 രൂപയാണ് വില. പശ്ചിമേഷ്യൻ സംഘർഷ സമയത്ത് ചരിത്രത്തിലെ ഏറ്റവും കൂടിയ നിരക്കിലേക്ക് വില കൂടിയിരുന്നു. പെട്രോൾ, ഡീസൽ വില കുറച്ചതിന് ശേഷമാണ് ഇത്. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ എണ്ണ വിതരണ കമ്പനിയായ നയാര എനർജിയാണ് പെട്രോൾ, ഡീസൽ വില കുറച്ചിരിക്കുന്നത്. കമ്പനിയുടെ കീഴിലുള്ള പമ്പുകളിൽ പെട്രോളിന് ലിറ്ററിന് 5 രൂപയും ഡീസലിന് 3 രൂപയുമാണ് കുറച്ചത്. പശ്ചിമേഷ്യയിലെ […]
Read more

ഇന്ത്യൻ കരസേനയുടെ ആധുനികവൽക്കരണം; കർമ്മ പദ്ധതി പ്രഖ്യാപിച്ച് കരസേന മേധാവി

ന്യൂഡൽഹി: ഇന്ത്യൻ കരസേനയുടെ ആധുനികവൽക്കരണത്തിനായി `വിജയ്’ (VIJAY) കർമ്മ പദ്ധതി പ്രഖ്യാപിച്ച് കരസേന മേധാവി ജനറൽ ധീരജ് സേത്ത്. സേനയിൽ നടപ്പാക്കുന്ന ആധുനികവൽക്കരണത്തിനാണ് വിജയ് എന്ന് കരസേന മേധാവി പേര് നൽകിയിരിക്കുന്നത്. പുതിയ യുദ്ധമുഖങ്ങൾക്ക് പ്രാപ്തമാകുന്ന രീതിയിൽ സേനയിൽ മാറ്റം കൊണ്ടുവരിക എന്നതും ലക്ഷ്യമാണെന്ന് അദ്ദേഹം പറഞ്ഞു. നാവിക വ്യോമസേനകളും ആയി സഹകരിച്ച് ഒന്നിച്ചു പോകും. ഏതു വെല്ലുവിളിയും നേരിടാൻ കരസേന സജ്ജമാണെന്നും കരസേന മേധാവി വ്യക്തമാക്കി. ജനറൽ ധീരജ് സേത്തിന് ആചാരപരമായ വരവേൽപ്പ് നൽകുകയും ചെയ്തു. […]
Read more

Recent News