Author: Anju Jolly Alex

‘പരാശക്തി’ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്കെതിരെ പരാതിയുമായി സംവിധായക സുധ കൊങ്കര

ശിവകാര്‍ത്തികേയനും രവി മോഹനും പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ‘പരാശക്തി’. ബോക്സ് ഓഫീസില്‍ ചിത്രം മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്കെതിരെ പരാതിയുമായി എത്തിയിരിക്കുകയാണ് പരാശക്തിയുടെ സംവിധായക സുധ കൊങ്കര. പ്രതിഫലമായ 8.39 കോടി രൂപ ലഭിച്ചില്ലെന്ന് ആരോപിച്ചാണ് സംവിധായിക മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. ഇതേ നിര്‍മാണക്കമ്പനിയുടെ അടുത്ത ചിത്രമായ ഇദയം മുരളിയുടെ റിലീസ് തടയണമെന്നാണ് ഹര്‍ജിയിലെ ആവശ്യമെന്ന് ബാര്‍ ആന്‍ഡ് ബെഞ്ച് റിപ്പോര്‍ട്ട് ചെയ്തു. പരാശക്തിയുടെ സാറ്റ്ലൈറ്റ് റിലീസ് ജൂലൈ എട്ടുവരെ കോടതി തടഞ്ഞു. മുന്‍ […]
Read more

ഐവറി കോസ്റ്റ്-നോർവേ നോക്കൗട്ട് പോരാട്ടം ഇന്ന്

ലോകകപ്പിൽ പ്രീ-ക്വാർട്ടർ ബർത്ത് ലക്ഷ്യമിട്ട് ആഫ്രിക്കൻ കരുത്തരായ ഐവറി കോസ്റ്റ് ഇന്ന് യൂറോപ്യൻ ശക്തികളായ നോർവേയെ നേരിടും. ഇന്ത്യൻ സമയം രാത്രി 10:30-ന് ടെക്സസിലെ ഡാലസ് സ്റ്റേഡിയത്തിലാണ് മത്സരം. ഇന്നത്തെ മത്സരത്തിൽ വിജയിക്കുന്നവരെ പ്രീ-ക്വാർട്ടറിൽ കാത്തിരിക്കുന്നത് മുൻ ചാമ്പ്യന്മാരായ ബ്രസീലാണ്. ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണ് ഐവറി കോസ്റ്റ് നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ ഇക്വഡോറിനെയും ക്യുറാസാവോയെയും പരാജയപ്പെടുത്തി മികച്ച ഫോമിലാണ് എമേഴ്സ് ഫായെ പരിശീലിപ്പിക്കുന്ന ഐവറി കോസ്റ്റ് വരുന്നത്. ആദ്യമായി ലഭിച്ച നോക്കൗട്ട് അവസരം […]
Read more

വർക്കലയിൽ വയോധികരെ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ വയോധികരെ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. ചേന്നന്‍കോട് ഒറ്റൂരിലാണ് സംഭവം. ചേന്നന്‍കോട് സ്വദേശിയായ സുകുമാരന്‍(87), ഓമന(81) എന്നിവരാണ് മരിച്ചത്. ഓമനയുടെ ഭര്‍ത്താവിന്റെ സഹോദരനാണ് സുകുമാരന്‍. ഓമനയുടെ ഭര്‍ത്താവ് നേരത്തെ മരണപ്പെട്ടിരുന്നു. തുടര്‍ന്ന് ഇവര്‍ ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്. ഉച്ചയ്ക്ക് ഒന്നരയോടെ വീടിനുളളില്‍ നിന്നും പുക വരുന്നത് കണ്ട് സമീപത്തുളളവര്‍ നോക്കുമ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സും കല്ലമ്പലം പൊലീസും സ്ഥലത്തെത്തി. മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ഇരുവരും ജീവനൊടുക്കിയതാണ് എന്നാണ് പ്രാഥമിക […]
Read more

വികസന പ്രവർത്തനങ്ങൾക്ക് കിഫ്‌ബി ആവശ്യം, ഉപേക്ഷിക്കാൻ പാടില്ല; ജി. സുധാകരൻ

തിരുവനന്തപുരം: കിഫ്‌ബി പദ്ധതി ഉപേക്ഷിക്കാൻ പാടില്ലെന്ന് അമ്പലപ്പുഴ എംഎൽഎ ജി. സുധാകരൻ. വലിയ വികസന പ്രവർത്തനങ്ങൾക്ക് കിഫ്‌ബി ആവശ്യമാണെന്നും കിഫ്ബി നല്ലനിലയിൽ നടത്തിയാൽ നന്നാകുമെന്നും ജി. സുധാകരൻ വ്യക്തമാക്കി. വിരമിച്ച ഉദ്യോഗസ്ഥനെ വെച്ച് കഴിഞ്ഞ അഞ്ചുവർഷം നടത്തിയ കളികൾ അന്വേഷിക്കണമെന്നും ജി സുധാകരൻ ആവശ്യപ്പെട്ടു. അന്വേഷണത്തിന് സർക്കാർ തയ്യാറാകണമെന്നായിരുന്നു ജി സുധാകരൻ്റെ ആവശ്യം. നിയമസഭയിൽ സംസാരിക്കുമ്പോഴായിരുന്നു ജി സുധാകരൻ്റെ പ്രതികരണം. കിഫ്ബി സിഇഒ ആയിരുന്ന മുൻ ചീഫ് സെക്രട്ടറി കെ എം എബ്രഹാമിനെതിരെയായിരുന്നു ജി സുധാകരൻ്റെ ഒളിയമ്പ്. […]
Read more

നാട്ടുകാരുടെ ജീവന് ഭീഷണി; കൊല്ലത്ത് തെരുവുനായയെ വെടിവെച്ച് കൊന്നു

കൊല്ലം: നായ നാട്ടുകാരുടെ ജീവന് ഭീഷണി ഉയര്‍ത്തിയതോടെ കൊല്ലത്ത് തെരുവുനായയെ വെടിവെച്ച് കൊന്നു. ഇടമുളയ്ക്കല്‍ ഗ്രാമപഞ്ചായത്തിലാണ് സംഭവം. പഞ്ചായത്ത് പ്രസിഡന്റ് ലിജു ആലുവിളയുടെ നേതൃത്വത്തിലാണ് നായയെ വെടിവെച്ചത്. തെരുവുനായയെക്കൊണ്ട് നാടാകെ പൊറുതിമുട്ടിയിരുന്നു. 12-ാം വാര്‍ഡില്‍ കുട്ടികള്‍ ഉള്‍പ്പെടെ മൂന്നുപേരെ ഈ നായ ആക്രമിച്ചിരുന്നു. നായയെ ഓടിക്കാനുളള ശ്രമങ്ങള്‍ ഫലം കാണാതായതോടെയാണ് ലിജുവിന്റെ നേതൃത്വത്തില്‍ വെടിവയ്ക്കാന്‍ തീരുമാനിച്ചത്. ഷൂട്ടറെ ഉപയോഗിച്ച് വാർഡ് മെമ്പറുടെ സാന്നിദ്ധ്യത്തിലാണ് നായയെ വെടിവെച്ചത്. മനുഷ്യജീവന് ഭീഷണിയാകുന്ന സാഹചര്യങ്ങളില്‍ അപകടകാരികളും അക്രമകാരികളുമായ തെരുവുനായ്ക്കളെ ദയാവധം ചെയ്യാന്‍ […]
Read more

ശേഷാദ്രിനാഥിന്റെ നിയമന ശുപാര്‍ശ; ഇടപെടലുമായി കോണ്‍ഗ്രസ് ഹൈക്കമാന്റ്

തിരുവനന്തപുരം: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായുള്ള എന്‍ ശേഷാദ്രിനാഥിന്റെ നിയമന ശുപാര്‍ശയില്‍ കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ ഇടപെടൽ. നിയമനവുമായി ബന്ധപ്പെട്ട പരാതി പരിശോധിക്കും. ശേഷാദ്രിനാഥിന്റെ സംഘപരിവാര്‍ പശ്ചാത്തലമാണ് പരിശോധിക്കുന്നത്. കൂടിയാലോചന നടത്താതെയുള്ള നിയമനത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അതൃപ്തിയുണ്ട്. നിയമന നീക്കത്തില്‍ രാഹുല്‍ ഗാന്ധി ഇടപെടണമെന്നാവശ്യപ്പെട്ട് കെപിസിസി ജനറല്‍ സെക്രട്ടറി പി. എം നിയാസ് കത്ത് നല്‍കിയിട്ടുണ്ട്. രാഹുല്‍ ഗാന്ധി എംപിയ്ക്കും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്കുമാണ് പരാതി നല്‍കിയത്. പി. എം നിയാസ് ഇന്ന് ആഭ്യന്തര മന്ത്രിയെ കണ്ടും പരാതിയറിയിച്ചിരുന്നു. […]
Read more

വിഴിഞ്ഞം തുറമുഖത്ത് വന്‍ വിദേശ നിക്ഷേപം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് വന്‍ വിദേശ നിക്ഷേപത്തിന് വഴിയൊരുങ്ങുന്നു. അദാനി ഗ്രൂപ്പിന്റെ ഉപസ്ഥാപനമായ അദാനി പോര്‍ട്ട്‌സിന് കീഴിലെ അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ 49 ശതമാനം ഓഹരികള്‍ സ്വന്തമാക്കാനൊരുങ്ങുകയാണ് ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിങ് കമ്പനികളിലൊന്നായ എംഎസ്‌സി. എംഎസ്‌സി ഗ്രൂപ്പിന്റെ ടെര്‍മിനല്‍ വിഭാഗമായ ടെര്‍മിനല്‍ ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡിന്റെ (TiL) ഉപസ്ഥാപനമായ മുന്‍ഡി ലിമിറ്റഡ് ആണ് അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ 49 ശതമാനം ഓഹരി സ്വന്തമാക്കുന്നത്. എവിപിപിഎല്ലിന് 285 കോടി ഡോളര്‍ (ഏകദേശം 27,000 […]
Read more

വധശ്രമത്തിന് കേസ്; യൂട്യൂബർ ഖാദർ കരിപ്പൊടി സംസ്ഥാനം വിട്ടതായി സൂചന

കാസർ​ഗോഡ്: വധശ്രമത്തിന് കേസെടുത്തതിന് പിന്നാലെ യൂട്യൂബർ ഖാദർ കരിപ്പൊടി സംസ്ഥാനം വിട്ടതായി സൂചന. ഇയാൾ കർണാടകത്തിലേക്ക് കടന്നതായാണ് പൊലീസിന്‍റെ നിഗമനം. പള്ളിക്കര സ്വദേശി അബ്ദുൾ അഹദിനെ കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് കേസ്. കൂട്ടാളികളായ റാഷിദ്, അഷ്‌റഫ് എന്നിവരും ഒളിവിലാണ്. കഴിഞ്ഞ ദിവസമാണ് കാസർ​ഗോഡ് പൊലീസ് ഖാദർ കരിപ്പൊടിക്കെതിരെ കേസ് എടുത്തത്. ഗൾഫിലെ ഒരു പണമിടപാടുമായി ബന്ധപ്പെട്ട് അബ്ദുൾ അഹദിനെ വിളിച്ചുവരുത്തി ഖാദർ കരിപ്പൊടിയും സംഘവും ഇരുമ്പ് വടി കൊണ്ടു പേനാ കത്തി കൊണ്ടും ആക്രമിക്കുകയും തലയ്ക്കടിക്കുകയും ചെയ്തെന്നാണ് പരാതി. […]
Read more

കെ.സുധാകരന്‍ കൊച്ചിയിൽ നടത്തിയ യോഗം സര്‍ക്കാര്‍ പരിപാടിയുടെ ഭാഗമല്ലെന്ന് ആഭ്യന്തരമന്ത്രി

തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനെന്ന പേരില്‍ കെ. സുധാകരന്‍ എംപി കൊച്ചിയില്‍ യോഗം വിളിച്ചതില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കടുത്ത അതൃപ്തി. കൊച്ചിയിലെ യോഗം സര്‍ക്കാര്‍ പരിപാടിയുടെ ഭാഗമല്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ആഭ്യന്തര വകുപ്പ് അങ്ങനെ ഒരു യോഗം ചേരുമെന്ന് തോന്നുന്നുണ്ടോ എന്നും ചെന്നിത്തല ചോദിച്ചു. ആരാണ് യോഗം വിളിച്ചതെന്നോ ആരൊക്കെയാണ് യോഗത്തില്‍ പങ്കെടുത്തതെന്നോ അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അ​ദ്ദേഹം. ഓപ്പറേഷന്‍ തൂഫാന്റെ യോഗം വിളിക്കുന്നത് പൊലീസ് ഉദ്യോഗസ്ഥരാണ്. ഉന്നത […]
Read more

തമിഴ്നാട്ടിൽ ഇനി എസി ബസുകൾ മാത്രം; പ്രഖ്യാപനവുമായി ​ഗതാ​ഗത മന്ത്രി

ചെന്നൈ: ഇനി മുതൽ തമിഴ്‌നാട് സർക്കാർ എസി ബസുകൾ മാത്രമേ വാങ്ങുകയുള്ളൂ എന്ന് ഗതാഗത മന്ത്രി വിജയ് തമിഴൻ പാർത്ഥിപൻ അറിയിച്ചു. പൊതുജനങ്ങൾക്ക് കൂടുതൽ സൗകര്യപ്രദമായി എസി ബസുകളിൽ വിപുലമായി യാത്ര ചെയ്യാൻ അവസരമൊരുക്കാനാണ് മുഖ്യമന്ത്രി വിജയ് ആഗ്രഹിക്കുന്നതെന്ന് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി. സേലത്ത് വെച്ച് നടന്ന ഭരണകക്ഷിയായ ടിവികെയുടെ ചടങ്ങിൽ സംസാരിക്കവെയായിരുന്നു മന്ത്രിയുടെ ഈ പ്രസ്താവന. തമിഴ്‌നാട്ടിലെ ഓരോ വിദൂര പ്രദേശങ്ങളെയും ബസ് ശൃംഖല വഴി ബന്ധിപ്പിക്കണമെന്ന് മുഖ്യമന്ത്രി വിജയ് നിർദ്ദേശിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു […]
Read more

Recent News