Author: Anju Jolly Alex

മെക്‌സിക്കോയില്‍ ആഘോഷം പരിധിവിട്ടു; രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

ഒരിടവേളയ്ക്ക് ശേഷമാണ് മെക്‌സിക്കോ ഫുട്‌ബോള്‍ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറിലെത്തുന്നത്. നാട്ടില്‍ നടക്കുന്ന ലോകകപ്പില്‍ വന്‍ മുന്നേറ്റമാണ് മെക്‌സിക്കോയുടെ ലക്ഷ്യം. ഖത്തര്‍ ലോകകപ്പില്‍ ഗ്രൂപ്പുഘട്ടം പിന്നിടാനാകാതെ മടങ്ങിയവരിതാ ഇപ്പോള്‍ പ്രീക്വാര്‍ട്ടറിലെത്തിയിരിക്കുന്നു. അതിന്റെ ആഘോഷം മെക്‌സിക്കോയില്‍ അലയടിക്കുകയാണ്. പക്ഷെ, ആഘോഷം പരിധി വിട്ടതോടെ മെക്‌സിക്കോയില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു.തിക്കിലും തിരക്കിലും പെട്ടാണ് ദാരുണാന്ത്യം. ശ്വാസം മുട്ടിയാണ് രണ്ടുപേരും മരിച്ചത്. എക്വഡോറിനെതിരായ 2-0ത്തിന്റെ വിജയമാഘോഷിക്കാന്‍ തെരുവുകളില്‍ പതിനായിരങ്ങളാണ് എത്തിയത്. ഇതിനിടെയാണ് രണ്ടുപേര്‍ മരിച്ചതെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു. ഹാംബര്‍ഗോ ലങ്കാസ്റ്റര്‍ തെരുവിലാണ് ദുരന്തമുണ്ടായത്. 44 […]
Read more

ശേഷാദ്രിനാഥനെ തെരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിക്കാനുള്ള ശുപാർശ ഗവർണർ അംഗീകരിച്ചു

തിരുവനന്തപുരം: എൻ. ശേഷാദ്രിനാഥനെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിക്കാനുള്ള മന്ത്രിസഭായോഗത്തിന്റെ ശുപാർശ ഗവർണർ അംഗീകരിച്ചു. ശേഷാദ്രിനാഥിനെ തിരഞ്ഞെടുപ്പ് കമ്മിഷണറാക്കുന്നതിൽ കോൺഗ്രസിനുള്ളിൽ എതിർപ്പുകളുയർന്നിരുന്നു. അദ്ദേഹത്തിന് സംഘപരിവാർ ബന്ധമുണ്ടെന്ന് ചില കോൺഗ്രസ് നേതാക്കൾ ആരോപിച്ചിരുന്നു. ഭരണ മുന്നണിയിൽ ഇതുമായി ബന്ധപ്പെട്ട് അഭിപ്രായ ഭിന്നത നിലനിൽക്കെയാണ് ഗവർണർ നിയമനത്തിന് അംഗീകാരം നൽകിയിരിക്കുന്നത്. മാർച്ച് 30-ന് എ. ഷാജഹാൻ സ്ഥാനമൊഴിഞ്ഞതിനുശേഷം മൂന്നുമാസത്തോളമായി സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷണർസ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു. ചവറ കുടുംബക്കോടതി ജഡ്ജിയായിരുന്ന കെ.ജി. സനൽകുമാറിനെ കമ്മിഷണറായി നിയമിക്കാൻ മുൻ എൽ.ഡി.എഫ്. സർക്കാർ തീരുമാനിച്ചിരുന്നു. […]
Read more

ദേശാഭിമാനിക്കെതിരെ നിലപാട് വ്യക്തമാക്കി തോമസ് ഐസക്

തിരുവനന്തപുരം: ദേശാഭിമാനിക്കെതിരെ നിലപാട് വ്യക്തമാക്കി സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. വിഴിഞ്ഞത്ത് മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനി വന്‍ നിക്ഷേപം നടത്തിയതുമായി ബന്ധപ്പെട്ട് ഇന്ന് ദേശാഭിമാനി നല്‍കിയ വാര്‍ത്തയിലാണ് തോമസ് ഐസക്കിന്റെ വിമര്‍ശനം. കാള പെറ്റെന്നു കേള്‍ക്കുമ്പോള്‍ കയര്‍ എടുക്കാന്‍ ഓടരുതെന്നായിരുന്നു തോമസ് ഐസക്കിന്റെ പരിഹാസം. ദേശാഭിമാനി തെറ്റിദ്ധരിച്ചു അവര്‍ തിരുത്തിക്കോളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് എല്‍ഡിഎഫ് നേട്ടമെന്നായിരുന്നു ദേശാഭിമാനിയിലെ വാര്‍ത്ത. എന്നാല്‍ നിയമസഭയില്‍ പ്രതിപക്ഷ നേതാവ് പിണറയി വിജയന്‍ വിഷയത്തില്‍ ആശങ്ക ഉന്നയിച്ചതോടെ പാര്‍ട്ടി […]
Read more

ഖമനേയിയുടെ സംസ്‌കാര ചടങ്ങിലേക്ക് കോൺ​ഗ്രസ് – ബിജെപി അധ്യക്ഷമാർക്ക് ക്ഷണം

ന്യൂഡൽഹി: ഇസ്രയേൽ- അമേരിക്ക ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ സംസ്‌കാര ചടങ്ങിലേക്ക് ഇന്ത്യയിലെ പ്രധാന പാർട്ടികളായ ബിജെപിയുടെയും കോൺ​ഗ്രസിന്റെയും അധ്യക്ഷന്മാർക്ക് ക്ഷണം. ബിജെപി പ്രസിഡന്റ് നിതിൻ നബിനും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കുമാണ് ക്ഷണം ലഭിച്ചിരിക്കുന്നത്. ഫെബ്രുവരി 28ന് കൊല്ലപ്പെട്ട ഖമനേയിയുടെ സംസ്‌കാര ചടങ്ങ് അടുത്ത ആഴ്ചയാണ് നടക്കുക. ഖമനേയിയുടെ അനുശോചന ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരിറ്റയും ബിഹാർ ഗവർണർ ലെഫ്റ്റനന്റ് ജനറൽ (റിട്ട) സയീദ് അത്വാ […]
Read more

ഇന്ദ്രജിത്തും സന്ദീപ് പ്രദീപും ഒന്നിച്ചെത്തുന്നു; പുതിയ ചിത്രവുമായി ഭാവന സ്റ്റുഡിയോസ്

നടനും സംവിധായകനുമായ സിദ്ധാര്‍ഥ് ഭരതന്റെ ഭാര്യയും പ്രശസ്‍ത നര്‍ത്തകിയുമായ സുജിന ശ്രീധരൻ ആദ്യമായി ക്യാമറയ്‍ക്ക് മുന്നിലേക്ക് എത്തുന്നു. ഇന്ദ്രജിത്ത് സുകുമാരന്റെ നായികയായാണ് സുജിനയുടെ സിനിമാ അരങ്ങേറ്റം. ഇവരുടെ മകനായി സന്ദീപ് പ്രദീപും ചിത്രത്തില്‍ വേഷമിടുന്നു. ഭാവന സ്‍റ്റുഡിയോസാണ് ചിത്രത്തിന്റെ നിര്‍മാണം. ഫഹദ് ഫാസില്‍, ദിലീഷ് പോത്തൻ, ശ്യാം പുഷ്‍കരൻ എന്നിവര്‍ ചേര്‍ന്നാണ് ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ഈ ചിത്രം നിര്‍മിക്കുന്നത്. അനുരാഗ് എൻജിനീയറിംഗ് വർക്ക്സ്’, ‘ബിനീഷേട്ടൻ റൂം മേറ്റ്’ എന്നീ ശ്രദ്ധേയമായ ഹ്രസ്വചിത്രങ്ങളിലൂടെയും ‘പൂവൻ’, ‘ഐ ആം […]
Read more

സംസ്ഥാന സർക്കാരിന്‍റെ ആദ്യ 100 ദിന കർമ്മ പരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്‍റെ ആദ്യത്തെ 100 ദിന കർമ്മ പരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി. ഡി സതീശൻ. നിയമസഭയിലെ ബജറ്റ് ചർച്ചക്ക് മറുപടി നൽകുന്നതിനിടിയിലാണ് സതീശൻ, 100 ദിന കർമ്മ പരിപാടിയും പ്രഖ്യപിച്ചത്. 541 പരിപാടികളാണ് 100 ദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ന് മുതൽ കൗണ്ട് ഡൗൺ തുടങ്ങിയെന്നും ഓരോ 20 ദിവസം കുടുമ്പോഴും പുരോഗതി വിലയിരുത്തുമെന്നും സതീശൻ വ്യക്തമാക്കി. ധനബിൽ പാസാക്കിയതിന് പിന്നാലെ കർമ്മ പദ്ധതിയും പ്രഖ്യാപിച്ച് നിയമസഭ അനിശ്ചിതകാലത്തേയ്ക്ക് പിരിയുകയും ചെയ്തു. വൻ […]
Read more

കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർ തമ്മിൽ സംഘർഷം

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർ തമ്മിൽ സംഘർഷം. തടയാൻ എത്തിയ ഉദ്യോഗസ്ഥർക്കും പരുക്കേറ്റു. സെൻട്രൽ ജയിലിലെ ഒന്നാം ബ്ലോക്കിലാണ് കഴിഞ്ഞ ദിവസം ഏറ്റുമുട്ടൽ ഉണ്ടായത്. മലപ്പുറം സ്വദേശി ജലാലുദ്ധീനാണ് സംഘർഷം ഉണ്ടാക്കിയത്. ജലാലുദ്ധീൻ സെല്ലിൽ ബ്ലേഡ് കൊണ്ട് സ്വയം മുറിവേൽപ്പിച്ചതാണ് അക്രമത്തിൻ്റെ തുടക്കം. ഇത് അറിഞ്ഞ് ജയിൽ ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തിയിരുന്നു. തുടർന്ന് കാപ്പ കേസ് പ്രതികൾ ഉദ്യോഗസ്ഥർക്കെതിരെ തിരിഞ്ഞ് ആക്രമണം നടത്തി. ഉദ്യോഗസ്ഥരും തടവുകാരും ഉൾപ്പെടെ 11 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ആരുടേയും പരുക്ക് സരമുള്ളതല്ല.
Read more

സൈബർ ആക്രമണം നേരിടുന്നു; നിയമസഭയിൽ പരാതി ഉന്നയിച്ച് ഫാത്തിമ തെഹ്‍ലിയ

തിരുവനന്തപുരം: താൻ സൈബർ ആക്രമണം നേരിടുന്നുവെന്ന് നിയമസഭയിൽ പരാതി ഉന്നയിച്ച് എംഎൽഎ ഫാത്തിമ തെഹ്‍ലിയ. ആർക്കും എന്തും പറയാൻ കഴിയുന്ന സാഹചര്യത്തിലേക്ക് നമ്മുടെ സോഷ്യൽ മീഡിയ മാറി. മുഖമില്ലാത്ത എത്രയോ മനുഷ്യർ എത്രയോ ആളുകളെ സമൂഹമാധ്യമത്തിലൂടെ ചീത്ത വിളിക്കുന്നു. വർഷങ്ങളായി സോഷ്യൽ മീഡിയയുടെ അതിപ്രസരം നമ്മൾ ഓരോരുത്തരും അനുഭവിക്കുന്നു. ഇത് എ ഐ കാലമാണ്, ആർക്കും എവിടെയും ഇരുന്ന് പോസ്റ്റുകൾ ഫോട്ടോ ഉപയോഗിച്ച് ചെയ്യാൻ കഴിയും. എല്ലാ സ്ത്രീകൾക്കും പൊതുമധ്യത്തിലും സമൂഹമാധ്യമത്തിലും നല്ല രീതിയിൽ സംസാരിക്കാൻ കഴിയുന്ന […]
Read more

യുഇയിൽ ഇന്ധനവിലയിൽ വൻ കുറവ്

ദുബായ്: തുടർച്ചയായ നാല് മാസത്തെ വർധനവിന് ശേഷം യുഎഇയിൽ ഇന്ധനവിലയിൽ വൻ കുറവ്. ജൂലൈ മാസത്തെ പുതുക്കിയ ഇന്ധന നിരക്കുകൾ അധികൃതർ പ്രഖ്യാപിച്ചു. ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വന്ന പുതിയ നിരക്കുകൾ പ്രകാരം പെട്രോൾ, ഡീസൽ വിലകളിൽ ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സൂപ്പർ 98 : ലിറ്ററിന് 3.40 ദിർഹമാണ് പുതിയ വില. ജൂൺ മാസത്തിൽ ഇത് 3.95 ദിർഹമായിരുന്നുസ്പെഷ്യൽ 95 : ലിറ്ററിന് 3.29 ദിർഹമായി കുറഞ്ഞു. ജൂണിലെ വില 3.83 ദിർഹമായിരുന്നുഇ-പ്ലസ് 91: […]
Read more

വേണ്ടി വന്നാൽ ഇറാനെ വീണ്ടും ആക്രമിക്കാൻ മടിക്കില്ലെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി

ജറുസലേം: പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ അന്താരാഷ്ട്ര തലത്തിൽ അമേരിക്കയുടെ നേതൃത്വത്തിൽ ശക്തമായ നയതന്ത്ര ചർച്ചകൾ പുരോഗമിക്കുകയാണ്. ഇതിനിടെ ആവശ്യമെന്ന് കണ്ടാൽ ഇറാനെ വീണ്ടും ആക്രമിക്കാൻ മടിക്കില്ലെന്ന് ആവർത്തിക്കുകയാണ് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ്. 2006-ലെ ലെബനൻ യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ സ്മരണാർത്ഥം സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “ഇറാനിൽ മുൻകൂട്ടി ആസൂത്രണം ചെയ്ത രണ്ട് ശക്തമായ ആക്രമണങ്ങൾ ഞങ്ങൾ ഇതിനകം നടത്തിക്കഴിഞ്ഞു. ഇനി ആവശ്യമായി വരികയാണെങ്കിൽ മൂന്നാമതൊരു തവണ കൂടി ഞങ്ങൾ ഇറാനെ ആക്രമിക്കുക തന്നെ ചെയ്യും,” […]
Read more

Recent News