Author: Anju Jolly Alex

വ്യാജ ലോൺ പരസ്യത്തിൽ പേരും ചിത്രവും; മുന്നറിയിപ്പുമായി നടൻ അജു വർ​ഗീസ്

തന്റെ പേരും ചിത്രവും ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ ലോൺ പരസ്യങ്ങൾക്കെതിരെ മുന്നറിയിപ്പുമായി നടൻ അജു വർ​ഗീസ്. എ എം ട്രസ്റ്റ് ലോണ്‍ സര്‍വീസസ് എന്ന സ്ഥാപനത്തിന്‍റെ പരസ്യം പങ്കുവച്ചുകൊണ്ടാണ് അജു വര്‍ഗീസ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 3 ലക്ഷം വരെ കേരളത്തില്‍ എവിടെയും നല്‍കുന്നു എന്ന വാഗ്‍ദാനം നല്‍കുന്ന സ്ഥാപനത്തിന്‍റെ പരസ്യത്തില്‍ ബ്രാന്‍ഡ് അംബാസിഡര്‍ എന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ അജു വര്‍ഗീസിന്‍റെ ചിത്രവും കാണാം. എന്നാൽ ഇത് തന്‍റെ അനുമതിയോടെ ഉള്ള പരസ്യം […]
Read more

ശ്രീകാര്യത്ത് കിണറ്റിനുള്ളിൽ പുരുഷൻ്റെ മൃതദേഹം കണ്ടെത്തി; മൂന്ന് ദിവസത്തെ പഴക്കം

തിരുവനന്തപുരം: ശ്രീകാര്യം കരിയത്ത് കിണറ്റിനുള്ളിൽ പുരുഷൻ്റെ മൃതദേഹം കണ്ടെത്തി. ആറ്റിങ്ങൽ സ്വദേശി ഭാസ്‌കരപിള്ള (68) യുടേതാണ് മൃതദേഹം. ഒന്നര വർഷമായി കരിയത്ത് നിർമ്മാണം നടക്കുന്ന ഫ്ലാറ്റിലെ സുരക്ഷാ ജീവനക്കാരനായിരുന്നു. മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം തൊട്ടടുത്ത് നിർമ്മാണം നടക്കുന്ന വീട്ടിലെ തൊഴിലാളികളാണ് രാവിലെ മൃതദേഹം കണ്ടത്. തൊട്ടടുത്ത് നിര്‍മ്മാണം നടക്കുന്ന വീട്ടിലെ തൊഴിലാളികളാണ് രാവിലെ മൃതദേഹം കണ്ടത്. മൂന്നുദിവസമായി ഭാസ്‌കരന്‍ പിള്ളയെ വീട്ടുകാര്‍ ഫോണില്‍ വിളിച്ചിരുന്നെങ്കിലും ലഭിച്ചിരുന്നില്ല. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്താത്തതിനെ തുടര്‍ന്നാണ് ഫോണ്‍ […]
Read more

മലയാളത്തിലെ ആദ്യ മ്യൂസിക്കൽ- ഹൊറർ- കോമഡി ചിത്രം; ‘കറക്കം’ ടീസർ പുറത്തിറക്കി മോഹൻലാൽ

മലയാളത്തിലെ ആദ്യ മ്യൂസിക്കൽ ഹൊറർ കോമഡി ചിത്രമായ ‘കറക്കം’ ടീസർ റിലീസ് ചെയ്തു. താരരാജാവ് മോഹൻലാൽ തന്റെ സോഷ്യൽ മീഡിയ വഴിയാണ് ടീസര്‍ ലോഞ്ച് ചെയ്തത്. എൺപതുകളിലെ റെട്രോ ആത്മാക്കൾ കഥാപാത്രങ്ങളെ പിന്തുടരുന്ന തരത്തിലാണ് ടീസർ ഒരുക്കിയിരിക്കുന്നത്. പാട്ടും ഡിസ്കോയും കൊണ്ട് മൈക്കൽ ജാക്സൺ ലഹരിപിടിപ്പിച്ച എൺപതുകളിൽ നിന്ന്, പുതിയ കാലത്തിന്റെ കുരുക്കുകളിലേയ്ക്ക് റെട്രോ ആത്മാക്കൾ എത്തുന്നു. ഒരു കൂട്ടം ന്യൂജനറേഷൻ യുവാക്കളും അശാന്തരായി കറങ്ങിനടക്കുന്ന പ്രേതങ്ങളും തമ്മിൽ ഉണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് സിനിമയുടെ പശ്ചാത്തലം. ശ്രീനാഥ് […]
Read more

ജപ്പാനിൽ ഭൂചലനം, 7.4 തീവ്രത രേഖപ്പെടുത്തി; സുനാമിക്കും സാധ്യത

ടോക്കിയോ: വടക്കൻ ജപ്പാനിൽ വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ രാജ്യത്ത് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. മൂന്ന് മീറ്റർ ഉയരത്തിൽ വരെ തിരമാലകൾ ആഞ്ഞടിക്കാൻ സാധ്യതയുണ്ടെന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസി അറിയിച്ചു. തിങ്കളാഴ്ച പ്രാദേശിക സമയം വൈകുന്നരം 4.53-ഓടെയാണ് ഭൂചലനം ഉണ്ടായത്. വടക്കൻ ഇവേറ്റ് പ്രിഫെക്ചറിനടുത്തുള്ള പസഫിക് സമുദ്രത്തിലാണ് ഭൂചലനം അനുഭവപ്പെട്ടത്. നൂറുകണക്കിന് കിലോമീറ്റർ അകലെയുള്ള തലസ്ഥാനമായ ടോക്കിയോയിലെ വൻകിട കെട്ടിടങ്ങൾ വരെ കുലുങ്ങാൻ തക്ക ശക്തമായിരുന്നു ഈ ഭൂകമ്പം. ആദ്യഘട്ട […]
Read more

സ്ട്രോങ്ങ് റൂം തുറന്ന സംഭവം; അട്ടിമറി സംശയിക്കുന്നുവെന്ന് യുഡിഎഫ്

കോഴിക്കോട്: കോഴിക്കോട് വെള്ളിമാട്കുന്ന് ജെഡിടിയിലെ വോട്ടിംങ് മെഷീൻ സൂക്ഷിച്ച അതീവസുരക്ഷയുള്ള റൂം രഹസ്യമായി തുറന്ന സംഭവത്തിൽ അട്ടിമറി സംശയിക്കുന്നതായി ആവർത്തിച്ച് യുഡിഎഫ്. തെരഞ്ഞെടുപ്പ് അട്ടിമറിയ്ക്കാൻ ശ്രമം നടന്നതായും സംഭവത്തിൽ ദുരൂഹത സംശയിക്കുന്നുവെന്നും കോൺഗ്രസ് നേതാക്കളായ എംകെ രാഘവൻ, ഡിസിസി അധ്യക്ഷൻ പ്രവീൺകുമാർ തുടങ്ങിയ നേതാക്കൾ പറഞ്ഞു. സ്ട്രോങ്ങ് റൂമിന് സമീപം ഒരു സ്പെയർ റൂമുണ്ട്. ഇത് അടയ്ക്കണമെന്നും സുരക്ഷ പൂർണമായും ബിഎസ്എഫിനെ ഏൽപ്പിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. അതേസമയം തുറന്നത് സ്ട്രോങ്ങ് റൂം അല്ലെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. […]
Read more

തുടര്‍ച്ചയായ നാലാം ജയം തേടി ഗുജറാത്ത്; വിജയവഴിയിൽ തിരിച്ചെത്താൻ മുംബൈ

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയല്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സ് ഇന്ന് ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും. രാത്രി 7.30 ന് അഹമ്മദാബാദിലാണ് മത്സരം. ജയിച്ച് തുടങ്ങി തുടര്‍ച്ചയായി നാല് മത്സരങ്ങളില്‍ മുംബൈ പരാജയപ്പെട്ടിരുന്നു. വിജയവഴിയിൽ തിരിച്ചെത്തുക എന്ന ലക്ഷ്യത്തോടെയാണ് മുംബൈ ഇന്ന് കളത്തിലിറങ്ങുന്നത്. രണ്ട് മത്സരം തോറ്റ് തുടങ്ങി, പിന്നാലെ വിന്നിങ് ട്രാക്കിലേക്ക് മടങ്ങിയെത്തിയ ടീമാണ് ഗുജറാത്ത് ടൈറ്റന്‍സ്. ഫോമിലേക്ക് എത്തിയ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിലാണ് ടൈറ്റന്‍സിന്റെ പ്രതീക്ഷ. ബുംറയും ബോള്‍ട്ടുമടക്കമുള്ള മുംബൈ ബോളിങ്ങിനെ കരുതലോടെ നേരിട്ട് വന്‍ സ്‌കോര്‍ […]
Read more

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് പി.വി അൻവര്‍; പുതിയ പാര്‍ട്ടി രൂപീകരിക്കും

കൊച്ചി: കോഴിക്കോട് ബേപ്പൂരിൽ യുഡിഎഫ് സ്വതന്ത്രനായി മത്സരിച്ച പി.വി അൻവര്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടു. കൊച്ചിയിൽ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പാര്‍ട്ടിയുടെ സംസ്ഥാന കണ്‍വീനര്‍ സ്ഥാനം രാജിവെ‌ച്ചതായി പി.വി അൻവര്‍ അറിയിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായുള്ള എല്ല ബന്ധവും ഉപേക്ഷിച്ചു. മെയ് 15നുള്ളിൽ പുതിയ സംസ്ഥാന പാര്‍ട്ടിക്ക് രൂപം നൽകുമെന്നും തൃണമൂൽ കോണ്‍ഗ്രസുമായി ഇനി ഒരു ബന്ധവുമില്ലെന്നും അൻവര്‍ പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ ദേശീയ നേതൃത്വത്തിൽ നിന്ന് തനിക്ക് യാതൊരു പിന്തുണയും ലഭിച്ചില്ലെന്നും കോണ്‍ഗ്രസുമായുള്ള സഹകരണം ടിഎംസി […]
Read more

ലോൺ ആപ്പ് ഭീഷണി; വടകരയിൽ നിന്ന് കാണാതായ വിഷ്ണുവിനെ കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് ലോൺ ആപ്പ് ഭീഷണിക്ക് പിന്നാലെ കാണാതായ വിഷ്ണുവിനെ പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും കണ്ടെത്തി. കാണാതായി എട്ടാം ദിവസമാണ് യുവാവിനെ കണ്ടെത്തിയത്. നേത്രാവതി എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്ന യുവാവ് കുടുംബത്തെ ഫോണിൽ വിളിച്ച് സംസാരിക്കുകയായിരുന്നു. ഇന്ന് രാവിലെ സഹയാത്രക്കാരന്‍റെ ഫോണിൽ നിന്നാണ് വിഷ്ണു സഹോദരൻ അദ്വൈദിനെ വിളിച്ചത്. താൻ ജീവനോടെയുണ്ടെന്നും പ്രതിസന്ധിയുള്ളതിനാൽ നാട്ടിലേക്കില്ലെന്നും അറിയിച്ചു. എന്നാൽ അമ്മയും മറ്റ് കുടുംബാംഗങ്ങളും നേരിടുന്ന പ്രതിസന്ധി സഹോദരൻ വിഷ്ണുവിനെ അറിയിച്ചു. തുട‍‍ർന്ന് യുവാവ് പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ […]
Read more

ചൂരൽമലക്കാർക്ക് താൻ മന്ത്രിയല്ല, വീട്ടുകാരൻ; കൂലിപ്പണിക്കാരനെന്ന് വിളിച്ചപ്പോൾ ആത്മാഭിമാനമെന്ന് മന്ത്രി കെ. രാജൻ

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ-ചൂരൽമല ടൗൺ ഷിപ്പിലെ വീട്ടിൽപോയി വിള്ളലുണ്ടോയെന്ന് ആരോപിക്കപ്പെട്ട ഭാഗം സ്വന്തം നിലയ്ക്ക് പരിശോധിച്ചതിൽ വിശദീകരണവുമായി റവന്യൂ മന്ത്രി കെ.രാജൻ. കേരളത്തിനെതിരെ അപകടകരമായ വിധത്തിലുള്ള പ്രചരണമാണ് നടക്കുന്നത്. താപനിലയിലുണ്ടാകുന്ന വ്യത്യാസം മൂലം നിർമാണവേളയിലുണ്ടാകാവുന്ന ഷ്രിങ്കേജ് ആണ് അവിടെയുണ്ടായതെന്നാണ് ബന്ധപ്പെട്ട എൻജിനീയർമാർ അറിയിച്ചത്. ക്രാക്ക് എന്ന വാക്ക് ഉപയോഗിക്കുമ്പോൾ ആളുകൾ മനസ്സിലാക്കുന്നത് അത് സ്ട്രക്ചറൽ ക്രാക്ക് എന്നാണ്. എന്നാൽ, അത് അത്തരത്തിലുള്ളതല്ല എന്ന് അന്ന് അവിടെ ചെന്ന് പരിശോധിച്ചപ്പോൾ എൻജിനീയർമാർ ഉറപ്പുനൽകുകയും വീടിന്റെ ഉറപ്പിനെ ബാധിക്കില്ലെന്ന് പറയുകയും […]
Read more

പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ വീട്ടില്‍ വീണ്ടും പാമ്പ്; നാട്ടുകാർ പാമ്പിനെ തല്ലിക്കൊന്നു

തൃശൂര്‍: തൃശൂർ കോടാലിയില്‍ പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ വീട്ടില്‍ വീണ്ടും പാമ്പ്. മരിച്ച ആല്‍ജോയുടെ മൃതദേഹം കൊണ്ടുവന്ന സമയത്താണ് ശംഖുവരയന്‍ ഇനത്തില്‍പ്പെട്ട പാമ്പിന്‍ കുഞ്ഞിനെ കണ്ടത്. തുടർന്ന് നാട്ടുകാര്‍ ഇതിനെ തല്ലിക്കൊന്നു. റബർ മരങ്ങളുടെ നടുവിലാണ് ഇവരുടെ വീട്. സമീപപ്രദേശങ്ങളിൽ ശംഖുവരയന്‍ പാമ്പുകളെ നിരവധി കണ്ടിട്ടുണ്ടെന്ന് നാട്ടുകാരും പറയുന്നു. വീടിനോട് ചേർത്ത് വെച്ച വിറക് കെട്ടുകളും ഭിത്തിയിലൂടെയുള്ള വള്ളിപ്പടർപ്പുകളും വീടിനുള്ളിലേക്ക് പാമ്പ് കയറാനുള്ള സാധ്യതകൾ വർദ്ധിപ്പിക്കുന്നുവെന്ന് സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരും പറഞ്ഞു. നാട്ടുകാർ തല്ലിക്കൊന്ന പാമ്പിനെ […]
Read more

Recent News