Author: Anju Jolly Alex

‘പ്രധാനമന്ത്രിക്കെതിരെ കർശന നടപടി വേണം’; അവകാശലംഘന നോട്ടീസ് നൽകി കെ. സി വേണുഗോപാൽ

ന്യൂഡൽഹി: രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗത്തിന് പിന്നാലെ മോദിക്കെതിരെ അവകാശ ലംഘന നോട്ടീസ് നല്‍കി കെ. സി വേണുഗോപാൽ. സ്പീക്കർക്ക് കത്തും നൽകി. രാജ്യത്തോടുള്ള അഭിസംബോധനയിൽ പ്രധാനമന്ത്രി എംപിമാരെ അപമാനിച്ചെന്നാണ് പരാതി. പ്രതിപക്ഷം വോട്ട് ചെയ്തത് സ്ത്രീ സംവരണം തടയാനെന്ന‌ പ്രസ്താവന അസത്യമാണെന്നും കെ. സി വേണുഗോപാൽ നോട്ടീസിൽ പറയുന്നു. കോൺഗ്രസ് എന്ന് 50 തവണയാണ് മോദി പറഞ്ഞത്. ഇത് ലജ്ജാകരവും പക്ഷപാതപരവുമായിരുന്നുവെന്നും കെ. സി വേണുഗോപാൽ വ്യക്തമാക്കി. പാർലമെന്റിലെ നടപടിക്രമങ്ങളെ കുറിച്ചാണ് […]
Read more

ധോണിയെ മറികടക്കാന്‍ രാഹുല്‍; ഐപിഎല്‍ റണ്‍വേട്ടക്കാരില്‍ ആറാമനാകാന്‍ അവസരം

ഹൈദരാബാദ്: ​ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ എം. എസ് ധോണിയെ മറികടക്കാന്‍ ഒരുങ്ങി കെ. എല്‍ രാഹുല്‍. ഇന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ നടക്കുന്ന മത്സരത്തില്‍ 50 റണ്‍സ് കൂടി നേടാനായാല്‍ ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ആറാമത്തെ താരമെന്ന ബഹുമതി രാഹുലിന് സ്വന്തമാകും. ഈ സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് വേണ്ടി കളിക്കുന്ന രാഹുല്‍ മികച്ച ഫോമിലാണ്. മുന്‍ സീസണുകളെ അപേക്ഷിച്ച് കൂടുതല്‍ ആക്രമണകാരിയായ രാഹുലിനെയാണ് ഇത്തവണ കാണാന്‍ സാധിക്കുന്നത്. […]
Read more

കേരളത്തിലേക്ക് ഉൾപ്പെടെ കൂടുതൽ വിമാന സർവീസുകൾ; പ്രവർത്തനം വ്യാപിപ്പിക്കാനൊരുങ്ങി യുഎഇ എയർലൈനുകൾ

അബുദാബി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥക്ക് അയവ് വന്നതോടെ സർവീസുകൾ പൂർണതോതിൽ പുനഃസ്ഥാപിക്കാൻ ഒരുങ്ങുകയാണ് യുഎഇയിലെ പ്രമുഖ വിമാനക്കമ്പനികൾ. എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ലൈ ദുബായ്, എയർ അറേബ്യ ഉൾപ്പെടെയുള്ളവ സർവീസുകള്‍ വർധിപ്പിച്ചിട്ടുണ്ട്. ഈ മാസം ആദ്യം 250 ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഉണ്ടായിരുന്ന കണക്റ്റിവിറ്റി ഇപ്പോൾ 420 ആയി വിമാന കമ്പനികൾ വർധിപ്പിച്ചിട്ടുണ്ട്. അബുദാബി ആസ്ഥാനമായുള്ള ഇത്തിഹാദ് ആറ് പുതിയ ആഫ്രിക്കൻ നഗരങ്ങളിലേക്ക് സർവീസ് ആരംഭിച്ചു. അക്ര, അസ്മാര, ഹരാരെ, കിൻഷാസ, ലുബുംബാഷി, ലാഗോസ് എന്നിവിടങ്ങളിലേക്കാണ് സർവീസുകൾ. ചൈന, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ള […]
Read more

‘ഇരിക്കുന്ന കൊമ്പ് സ്വയം മുറിക്കരുത്’; നന്ദഗോവിന്ദം ഭജൻസിനെതിരെ കെ പി ശശികല

കോട്ടയം: ക്ഷേത്രോത്സവത്തിന്റെ ഭാ​ഗമായി നടന്ന സംഗീത പരിപാടിയില്‍ ക്രിസ്തീയ ഭക്തിഗാനം ആലപിച്ചതില്‍ നന്ദഗോവിന്ദം ഭജന്‍സിനെതിരെ വിമര്‍ശനവുമായി ഹിന്ദു ഐക്യവേദി കേരളം മുഖ്യരക്ഷാധികാരി കെ. പി ശശികല. കോട്ടയം വേമ്പിന്‍കുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ ഭജന അവതരിപ്പിക്കുന്നതിനിടെ ‘ഈ പരദേവനഹോ’ എന്ന ഗാനമാണ് നന്ദഗോവിന്ദം ഭജന്‍സ് ആലപിച്ചത്. പിന്നാലെ നിരവധി പേർ ഇവർക്ക് അഭിനന്ദനമറിയിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വിമർശനവുമായി ശശികല രം​ഗത്ത് വന്നത്. ഇരിക്കുന്ന കൊമ്പ് എത്ര ബലമുളളതാണെങ്കിലും സ്വയം മുറിച്ചാല്‍ അത് മുറിയാതിരിക്കില്ല. ചിക്കന്‍ മസാല […]
Read more

ഷൂസ് ധരിക്കുന്നതിനെ ചൊല്ലി തർക്കം; സഹോദരനെ കൊലപ്പെടുത്തി 16 കാരൻ

ലഖ്നൗ: ഉത്തർപ്രദേശിലെ ​ഗു​ഗ്ലീയിൽ ഇളയ സഹോദരനെ കുത്തിക്കൊലപ്പെടുത്തി പതിനാറുകാരൻ. ഷൂ ധരിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സഹോദരൻ 15 വയസ്സുള്ള ലക്ഷ്മൺ ശർമ്മയാണ് കൊല്ലപ്പെട്ടത്. 16 വയസ്സുള്ള സൂരജ് ശർമ്മയാണ് കത്രിക ഉപയോഗിച്ച് സഹോദരനെ കുത്തിക്കൊലപ്പെടുത്തിയത്. തിങ്കളാഴ്ച രാവിലെ 10.30 ഓടെയായിരുന്നു സംഭവം. ഓൺലൈനായി ഓർഡർ ചെയ്ത പുതിയ ഷൂസ് ആര് ധരിക്കണം എന്ന തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ലക്ഷ്മൺ ശർമ്മയുടെ തലയിലും കൈകളിലും കത്രിക ഉപയോഗിച്ച് നിരവധി പരിക്കുകൾ ഏൽപ്പിച്ചു. പരിക്കേറ്റ ലക്ഷ്മൺ ശർമ്മ […]
Read more

വോട്ടിന് പണം ആരോപണം: ഇഡി കേസെടുക്കണം എന്ന ഹർജി തള്ളി, തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രന് ആശ്വാസം

ചെന്നൈ: വോട്ടിന് പണം നൽകിയെന്ന ആരോപണത്തിൽ തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രന് ആശ്വാസം. ഇ.ഡി കേസെടുക്കണം എന്ന ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. ഡിഎംകെ എംപി ആർ. ഗിരിരാജൻ നൽകിയ ഹർജിയാണ് കോടതി തള്ളിയത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിനിടെ 4 കോടി രൂപയുടെ കള്ളപ്പണം പിടിച്ച സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു ഹർജി. താംബരം റെയിൽവേ സ്റ്റേഷനിൽ വച്ച് നൈനാരിന്റെ ജീവനക്കാരുടെ കൈയിൽ നിന്നാണ് പണം പിടിച്ചത്. തിരുനെൽവേലിയിൽ സ്ഥാനാർഥി ആയിരുന്നു നൈനാർ നാഗേന്ദ്രൻ. അതേസമയം പരസ്യപ്രചാരണം […]
Read more

‘വാഴ 2’ തെലുങ്കിലേക്ക്; ട്രെയ്ലര്‍ പുറത്ത്

നവാ​ഗതരുമായി എത്തി വിസ്മയ വിജയം നേടി മുന്നേറുന്ന വാഴ 2 തെലുങ്കിൽ എത്തുന്നു. ഉടന്‍ തിയറ്ററുകളിലെത്തുന്ന തെലുങ്ക് മൊഴിമാറ്റ പതിപ്പിന്‍റെ ട്രെയ്‍ലര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. തിങ്ക് മ്യൂസിക് തെലുങ്ക്, ഷൈന്‍ സ്ക്രീന്‍സ് എന്നിവരുടെ യുട്യൂബ് ചാനലുകളിലൂടെയാണ് ട്രെയ്‍ലര്‍ എത്തിയിരിക്കുന്നത്. മികച്ച പ്രതികരണമാണ് ട്രെയ്‍ലറിന് ലഭിക്കുന്നത്. അതേസമയം വാഴ 2 ചിത്രം ആ​ഗോള ബോക്സ് ഓഫീസില്‍ നിന്ന് 200 കോടിയും മറികടന്ന് കുതിപ്പ് തുടരുകയാണ്. കേരളത്തില്‍ നിന്ന് മാത്രം 100 കോടിയിലേറെ ​ഗ്രോസും ചിത്രം ഇതിനകം നേടി. മലയാളത്തിലെ […]
Read more

ശബരിമല സ്വർണക്കൊള്ള; പി.എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്ത് എസ്ഐടി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിനേയും മുൻ ബോർഡ് അംഗം അജികുമാറിനേയും എസ്ഐടി ചോദ്യം ചെയ്തു. മൂന്നാം തവണയാണ് പ്രശാന്തിനെ എസ്ഐടി ചോദ്യം ചെയ്യുന്നത്. 2025-ൽ സ്വർണപ്പാളി കൊണ്ടുപോയ കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതിനായിരുന്നു ചോദ്യം ചെയ്യൽ. കുറ്റപത്രം നൽകുന്ന നടപടികൾ വേഗത്തിലാക്കാനും എസ്ഐടി നീക്കം നടത്തുന്നുണ്ട്. കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായാണ് പി.എസ്. പ്രശാന്തിനെ ചോദ്യം ചെയ്തതെന്നാണ് വിവരം. കഴിഞ്ഞ ദിവസമാണ് എസ്ഐടി ഇരുവരുടേയും മൊഴി രേഖപ്പെടുത്തിയത്. ശേഷം ഇരുവരേയും വിട്ടയച്ചു. സ്വർണപ്പാളിക്കേസിലും […]
Read more

ചൂടുപിടിച്ച് തണ്ണിമത്തൻ വില

കൊല്ലം: കനത്ത ചൂടിനിടെ തണ്ണിമത്തന്റെ വിലയും കൂടുന്നു. കൊല്ലത്തെ പൊതുവിപണിയിൽ തിങ്കളാഴ്ചത്തെ വില കിലോഗ്രാമിന് 34 രൂപയാണ്. വില ഇനിയും കൂടുമെന്നാണ് വ്യാപാരികൾ പറയുന്നത്. ഒരുമാസംമുൻപുവരെ 20-25 രൂപയായിരുന്നു വില. ഇപ്പോൾ ആവശ്യത്തിന് തണ്ണിമത്തൻ കിട്ടാനില്ല. റംസാൻ വിപണി കണ്ട് വിളവെടുത്ത തണ്ണിമത്തൻ തീർന്നെന്നാണ് സൂചന. തമിഴ്‌നാട്ടിൽനിന്നുള്ള നാന്താരി ഇനത്തിലുള്ള തണ്ണിമത്തനും കർണാടകയിൽനിന്നുള്ള കടുംപച്ച നിറത്തിലുള്ള കിരൺ തണ്ണിമത്തനുമാണ് വിപണിയിൽ കൂടുതലുണ്ടായിരുന്നത്. നാന്താരിയുടെ വരവ് നിലച്ചു. കിരണാണ് ഇപ്പോൾ വിപണിയിലുള്ളത്. പൊള്ളാച്ചിയിൽനിന്നാണ് നിലവിൽ തണ്ണിമത്തൻ കൊല്ലത്ത് എത്തുന്നത്.
Read more

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു; 12 ജില്ലകളിൽ ജാ​ഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു. നിലവിൽ 12 ജില്ലകളിലാണ് താപനില മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. കൊല്ലത്ത് 39 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാം. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാമെന്നും മുന്നറിയിപ്പുണ്ട്. തിരുവനന്തപുരത്ത് 36 ഡിഗ്രി സെൽഷ്യസ് വരെ ഉയരാം. ഈ മാസം 24 […]
Read more

Recent News