ജപ്പാനിൽ ഭൂചലനം, 7.4 തീവ്രത രേഖപ്പെടുത്തി; സുനാമിക്കും സാധ്യത

ടോക്കിയോ: വടക്കൻ ജപ്പാനിൽ വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ രാജ്യത്ത് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. മൂന്ന് മീറ്റർ ഉയരത്തിൽ വരെ തിരമാലകൾ ആഞ്ഞടിക്കാൻ സാധ്യതയുണ്ടെന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസി അറിയിച്ചു.

തിങ്കളാഴ്ച പ്രാദേശിക സമയം വൈകുന്നരം 4.53-ഓടെയാണ് ഭൂചലനം ഉണ്ടായത്. വടക്കൻ ഇവേറ്റ് പ്രിഫെക്ചറിനടുത്തുള്ള പസഫിക് സമുദ്രത്തിലാണ് ഭൂചലനം അനുഭവപ്പെട്ടത്. നൂറുകണക്കിന് കിലോമീറ്റർ അകലെയുള്ള തലസ്ഥാനമായ ടോക്കിയോയിലെ വൻകിട കെട്ടിടങ്ങൾ വരെ കുലുങ്ങാൻ തക്ക ശക്തമായിരുന്നു ഈ ഭൂകമ്പം. ആദ്യഘട്ട സുനാമി തിരമാലകൾ ഉടൻ തന്നെ വടക്കൻ തീരത്ത് എത്തുമെന്നാണ് റിപ്പോർട്ടുകൾ.അധികൃതർ സാഹചര്യം നിരീക്ഷിച്ചുവരുകയാണ്. ആളുകൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

തീരപ്രദേശത്തുള്ളവർ സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്നും നിർദേശം. ‘തീരദേശ മേഖലകളിൽ നിന്നും പുഴയോരങ്ങളിൽ നിന്നും ഉടൻ സുരക്ഷിതമായ ഉയർന്ന സ്ഥലങ്ങളിലേക്കോ, കെട്ടിടങ്ങളിലേക്കോ മാറണം. മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ സുരക്ഷിതമായ ഇടം വിട്ടു പോകരുതെന്നും’ അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *