Author: Anju Jolly Alex

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ്; ജെൻ സി പ്ലാനുമായി കോൺ​ഗ്രസ്, യുവാക്കൾക്ക് കൂടുതൽ സീറ്റ്

ന്യൂഡൽഹി: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാൻ കോൺഗ്രസ് ഒരുങ്ങുന്നു. രാഷ്ട്രീയത്തിലെ തലമുറമാറ്റം ഉൾക്കൊണ്ട് കൂടുതൽ യുവാക്കളെ പാർട്ടിയിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് കോൺഗ്രസ് ഈ പുതിയ വഴി സ്വീകരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഗുജറാത്ത് കോൺഗ്രസ് അധ്യക്ഷൻ അമിത് ചൗദയും സി.എൽ.പി നേതാവ് തുഷാർ ചൗധരിയും കഴിഞ്ഞ ആഴ്ച കോൺഗ്രസ് ഹൈക്കമാൻഡുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ ചർച്ചയിലാണ് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പുതുതലമുറയിൽ […]
Read more

വീണ്ടും അവയവദാനം; പ്ലസ് വൺ വിദ്യാർത്ഥി ആദിൽ മൂന്ന് പേർക്ക് പുതുജീവനേകും

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അവയവദാനം. വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച പാലക്കാട് അലനല്ലൂർ സ്വദേശി ആദിലിന്റെ അവയവങ്ങൾ 3 പേർക്ക് പുതുജീവനേകും. കരൾ, രണ്ട് വൃക്ക എന്നിവയാണ് ദാനം ചെയ്തത്. വെള്ളിയാഴ്ച രാത്രി സുഹൃത്തിനൊപ്പം വീട്ടിലേക്ക് മടങ്ങവെ പ്ലസ് വൺ വിദ്യാർത്ഥിയായ ആദിൽ സഞ്ചരിച്ച സ്കൂട്ടറിൽ കാർ ഇടിച്ചാണ് അപകടമുണ്ടായത്. സുഹൃത്ത് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ആദിലിനെ മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് കോഴിക്കോടേക്ക് മാറ്റുകയായിരുന്നു. […]
Read more

ഡൽഹിയിൽ കനത്ത മഴ; വിമാന സർവീസുകൾ തടസ്സപ്പെട്ടു

ന്യൂഡൽഹി: ഉത്തരേന്ത്യയിൽ കാലവർഷം ശക്തമായതിനെ തുടർന്ന് ഡൽഹിയിലും സമീപ പ്രദേശങ്ങളിലും കനത്ത മഴയും ശക്തമായ കാറ്റും. കനത്ത മഴ ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചു. മോശം കാലാവസ്ഥയെ ത്തുടർന്ന് മൂന്ന് അന്താരാഷ്ട്ര സർവീസുകൾ ഉൾപ്പെടെ 15 വിമാനങ്ങളാണ് മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടത്. 12 വിമാനങ്ങൾ ജയ്പൂരിലേക്കും രണ്ടെണ്ണം ചണ്ഡീഗഡിലേക്കും ഒരെണ്ണം ലഖ്‌നൗവിലേക്കുമാണ് തിരിച്ചുവിട്ടത്. സർവീസുകൾ ശരാശരി 32 മിനിറ്റോളം വൈകിയാണ് ഓപറേറ്റ് ചെയ്യുന്നത്. കാലാവസ്ഥാ വ്യതിയാനം മൂലം ഇതുവരെ 262 സർവീസുകളെയാണ് ഈ […]
Read more

കണ്ണൂർ കല്യാശേരിയിൽ സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്

കണ്ണൂർ: കണ്ണൂർ കല്യാശേരി കീഴ്ച്ചേരികുന്നിൽ സ്വകാര്യ ബസ് മറിഞ്ഞ് നിരവധിപേർക്ക് പരിക്ക്. തളിപ്പറമ്പ് ഭാഗത്തുനിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. പത്തോളംപേർക്ക് പരിക്കേറ്റുവെന്നാണ് വിവരം. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് അറിയുന്നത്. പരിക്കേറ്റവരെ സമീപത്തെ രണ്ട് സ്വകാര്യ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്. രാവിലെ പതിനൊന്നരയോടെയാണ് സംഭവം. മുപ്പത്തിയഞ്ചോളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. റോഡ് മുറിച്ചുകടക്കുകയായിരുന്ന കാൽനട യാത്രക്കാരനെ ഇടിക്കാതിരിക്കാൻ പെട്ടെന്ന് ബ്രേക്ക് ചവിട്ടിയപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ട് ബസ് മറിയുകയായിരുന്നു എന്നാണ് വിവരം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. എന്നാൽ ഈ […]
Read more

എല്ലാ സംസ്ഥാനങ്ങളിലെയും വിദ്യാഭ്യാസ മന്ത്രിമാർക്ക് കത്തയച്ച് സിജെപി

ഡൽഹി: സർക്കാർ സ്കൂളുകളുടെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി എല്ലാ സംസ്ഥാനങ്ങളിലെയും വിദ്യാഭ്യാസ മന്ത്രിമാർക്ക് കത്തയച്ച് CJP. കുടിവെള്ളവും ബെഞ്ചും ശുചിമുറിയുമില്ലാതെ വിദ്യാർത്ഥികൾ ദുരിതത്തിലെന്ന് സിജെപി കൺവീനർ അഭിജീത് ദിപ്കെ വ്യക്തമാക്കി. മൃഗങ്ങളെക്കാൾ മോശമായാണ് വിദ്യാർത്ഥികളെ കണക്കാക്കുന്നത്. കഴിഞ്ഞ 5 വർഷത്തിനിടെ സ്കൂളുകൾക്കായി അനുവദിച്ച തുകയും ചെലവഴിച്ച തുകയും പരസ്യപ്പെടുത്തണം. ഒഴിഞ്ഞുകിടക്കുന്ന അധ്യാപക തസ്തികകളുടെ കണക്ക് പുറത്തുവിടണം. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ നവീകരിച്ച കെട്ടിടങ്ങൾ എത്ര. കുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കാൻ ഇനിയും സംസ്ഥാനത്ത് എത്ര സ്കൂളുകൾ ആവശ്യമാണ്. പഠിപ്പിക്കുന്നതല്ലാതെ അധ്യാപകർക്ക് […]
Read more

തെരുവിലൂടെ നടന്ന് കേട്ടാൽ അറയ്ക്കുന്ന മുദ്രാവാക്യം വിളിക്കരുത്; ചിന്ത ജെറോമിനെതിരെ മന്ത്രി ഒ.ജെ ജനീഷ്

തൃശൂർ: ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ്‌ ചിന്ത ജെറോമിനെതിരെ മന്ത്രി ഒ.ജെ ജനീഷ്. വനിത പ്രസിഡൻറ് ആകുന്നതൊക്കെ കൊള്ളാം പക്ഷേ കേട്ടാൽ അറക്കുന്ന മുദ്രാവാക്യം വിളിക്കരുത്. വനിതാ പ്രസിഡന്റ എന്ന ഡിവൈഎഫ്ഐ തീരുമാനം സ്വാഗതാർഹം. യൂത്ത് കോൺഗ്രസ് അടക്കമുള്ള സംഘടനകൾക്ക് മാതൃകയാക്കാവുന്നതാണ്. എന്നാൽ വനിതാ അധ്യക്ഷ തെരുവിലൂടെ നടന്ന് കേട്ടാൽ അറയ്ക്കുന്ന മുദ്രാവാക്യം വിളിക്കരുതെന്നും അദ്ദേഹം വിമർശിച്ചു. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ് പദവിയിലേക്ക് ചിന്ത ജെറോമിനെ കഴിഞ്ഞ ദിവസമാണ് തെരഞ്ഞെടുത്തത്. ആദ്യമായാണ് സംഘടന‍യ്ക്ക് വനിതാ പ്രസിഡന്‍റിനെ ലഭിക്കുന്നത്. ഡിവൈഎഫ്ഐ […]
Read more

ബേപ്പൂരിലെ തെരഞ്ഞെടുപ്പ് തോൽ‌വി; കോൺഗ്രസിനെതിരെ പി. വി അൻവർ

കോഴിക്കോട്: ബേപ്പൂരിലെ തെരഞ്ഞെടുപ്പ് തോൽ‌വിയിൽ കോൺഗ്രസിനെതിരെ പി.വി അൻവർ. ചേർത്തുനിർത്താൻ ബാധ്യതപ്പെട്ടവർ എന്നെ പരാജയപ്പെടുത്തി. കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺ കുമാറിന്റെ പ്രസംഗം പങ്കുവെച്ചാണ് വിമർശനം. മലർന്നു കിടന്നു തുപ്പുന്നവർ നൽകുന്ന സന്ദേശമെന്തെന്ന് അൻവർ ചോദിച്ചു. മന്ത്രിസ്ഥാനം സ്വപ്നം കണ്ടവർ തന്നെ പിന്നിൽ നിന്ന് കുത്തി. ചതിക്കപ്പെട്ടു എന്ന് ഈ സമൂഹത്തോട് വിളിച്ചു പറയാൻ തനിക്ക് ജാള്യതയുണ്ടെന്നും അൻവർ വ്യക്തമാക്കി. ബേപ്പൂരിൽ സ്ഥാനാർഥി നിർണ്ണയം പാളിയെന്നായിരുന്നു പ്രവീൺ കുമാറിന്റെ വിമർശനം. ബേപ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച […]
Read more

പ്രവാസികള്‍ക്ക് വമ്പന്‍ ഓഫറുമായി വിമാനക്കമ്പനി സൗദിയ

പ്രവാസികള്‍ക്ക് വമ്പന്‍ ഓഫറുമായി സൗദിയ. സൗദിയില്‍ നിന്ന് വിവിധ അന്താരാഷ്ട്ര നഗരങ്ങളിലേക്കുള്ള യാത്രകള്‍ക്കായി വമ്പന്‍ ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ദേശീയ വിമാനക്കമ്പനിയായ സൗദിയ. ഗസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ് ടിക്കറ്റുകള്‍ക്ക് 50 ശതമാനം വരെയാണ് ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഓഗസ്റ്റ് 20 മുതല്‍ ആരംഭിച്ച ഈ പ്രത്യക നിരക്കുകള്‍ സെപ്തംബര്‍ 3 വരെ ബുക്ക് ചെയ്യാന്‍ സാധിക്കും.സെപ്തംബര്‍ ഒന്നിനും ഡിസംബര്‍ പത്തിനും ഇടയില്‍ യാത്രചെയ്യുന്നവര്‍ക്കാണ് ഈ ഓഫറുകള്‍ ലഭിക്കുക. വണ്‍വേ, റിട്ടേണ്‍ ടിക്കറ്റുകള്‍ക്ക് ഈ ഇളവുകള്‍ ലഭിക്കും. കൂടാതെ അല്‍ഫുര്‍സാന്‍ […]
Read more

യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ സംഭവം; അക്രമി സംഘത്തെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് പരാതി

ആലപ്പുഴ: ആലപ്പുഴ ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ അക്രമി സംഘത്തെ ദൃശ്യങ്ങൾ അടക്കം തെളിവുകളുണ്ടായിട്ടും പോലീസ് അറസ്റ്റ് ചെയ്യുന്നില്ല എന്ന് പരാതി. റോഡില്‍ വഴക്കുകൂടിയ രണ്ട് ചെറുപ്പക്കാരെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ചേര്‍ത്ത സ്വദേശി രതീഷിനെ വളഞ്ഞിട്ടു തല്ലിയത്. പ്രതികള്‍ ഒളിവിലാണെന്നും കണ്ടെത്താനുളള അന്വേഷണം ഊര്‍ജിതമാണെന്നും പൊലീസ് അറിയിച്ചു.ഈ മാസം പതിനേഴിന് രാത്രി ഏഴു മണിക്ക് ചേര്‍ത്തല പളളിച്ചന്ത ഓട്ടോ സ്റ്റാന്‍ഡ് പരിസരച്ച് വച്ചാണ് രതീഷ് എന്ന 41കാരനെ 25 വയസില്‍ താഴെ മാത്രം പ്രായമുളള മൂന്നു […]
Read more

അക്രമകാരികളായ തെരുവ് നായ്ക്കളെ കൊല്ലാം: മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്. അക്രമകാരികളായ നായ്ക്കളെ കൊല്ലാം. കൂടാതെ, പേവിഷ ബാധയേറ്റതും ഗുരുതരമായി പരിക്ക് പറ്റിയതും മാറ്റാനാകാത്ത രോഗ ബാധയേറ്റതുമായ നായ്ക്കളെയും കൊല്ലാമെന്ന് മാർ​ഗനിർദേശങ്ങളിൽ പറയുന്നു. നായ്ക്കൾക്ക് മരുന്ന് കുത്തിവെക്കുന്നത് വെറ്ററിനറി സർജൻ ആയിരിക്കണമെന്നും കർശനമാക്കിയിട്ടുണ്ട്.നായ്ക്കളെ യന്ത്രം ഉപയോഗിച്ച് കൊല്ലാൻ പാടില്ല. സോഡിയം പെന്റോ ബാർബിറ്റൽ, തയോ പെന്റാൽ സോഡിയം എന്നിവ മാത്രമേ കുത്തിവെക്കാൻ പാടുള്ളൂ. ദയാവധത്തിന് നായ്ക്കളെ പിടികൂടിയ ശേഷം മൂന്നുനാൾ ഐസൊലേഷൻ സെല്ലിൽ പാർപ്പിക്കണം. ആരെങ്കിലും […]
Read more

Recent News