Author: Anju Jolly Alex

റിലീസിനൊരുങ്ങി കാർത്തി ചിത്രം ‘സർദാർ 2’

കാര്‍ത്തി ഇരട്ട വേഷത്തിലെത്തുന്ന ചിത്രമാണ് സർദാർ 2. 2022 ല്‍ പുറത്തെത്തിയ സ്പൈ ആക്ഷന്‍ ത്രില്ലര്‍ ചിത്രം സര്‍ദാറിന്‍റെ സീക്വല്‍ ആയാണ് രണ്ടാം ഭാഗം ഒരുങ്ങുന്നത്. സര്‍ദാര്‍ ഒരുക്കിയ പി എസ് മിത്രന്‍ തന്നെയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടീസർ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ആദ്യ ഗാനം ഇന്ന് പുറത്തുവിടുമെന്ന് അറിയിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. അതേസമയം സര്‍ദാര്‍ എഴുതിയത് സംവിധായകനൊപ്പം എം ആര്‍ പൊന്‍ പാര്‍ഥിപന്‍, റോജു, ബിപിന്‍ രഗു, ഗീവീ എന്നിവര്‍ ചേര്‍ന്ന് […]
Read more

തിരുവനന്തപുരത്ത് പ്രിയദർശിനി ബസുകൾക്ക് നേരെ ആക്രമണം

തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ടിടങ്ങളിൽ കെഎസ്ആർടിസി പ്രിയദർശിനി ബസുകൾക്ക് നേരെ ആക്രമണം. കല്ലറയിലും വെഞ്ഞാറമൂട്ടിലുമാണ് ബസിന് നേരെ കല്ലേറുണ്ടായത്. ബൈക്കിലെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. കല്ലേറിൽ രണ്ട് ബസുകളുടെയും മുൻവശത്തെ ചില്ല് തകർന്നു. കഴിഞ്ഞദിവസം രാത്രി പരപ്പിൽ ജംക്‌ഷനിൽ നിർത്തിയിട്ടിരുന്ന ബസിനു നേരെയാണ് ആദ്യം ആക്രമണമുണ്ടായത്. പിന്നീട് ഇന്നു രാവിലെ മെഡിക്കൽ കോളജ് ഭാഗത്തേക്കുള്ള ബസിന്റെ ചില്ലും തകർത്തു. വെഞ്ഞാറമൂട്, കിളിമാനൂർ ഡിപ്പോകളിലെ ബസുകൾക്കുനേരെയാണ് ആക്രമണം. സംഭവത്തിൽ കെഎസ്ആർടിസി അധികൃതർ പൊലീസിൽ പരാതി നൽകി. പാങ്ങോട് പൊലീസ് […]
Read more

വിമാന സർവീസുകൾ വൈകിയാൽ നടപടി സ്വീകരിക്കുമെന്ന് സിയാൽ

കൊച്ചി: ഇനി മുതൽ വിമാന സര്‍വീസുകള്‍ തുടര്‍ച്ചയായി വൈകിയാല്‍ കടുത്ത നടപടി സ്വീകരിക്കുമെന്ന് അറിയിച്ച് കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാൽ). സര്‍വീസുകള്‍ വൈകിയതിനെ തുടര്‍ന്ന് വിമാനക്കമ്പനിയായ സ്‌പൈസ് ജെറ്റിന് നോട്ടിസ് നല്‍കിയിരിക്കുകയാണ് സിയാല്‍. ആഗസ്റ്റ് ഒന്ന് മുതല്‍ വിമാന സര്‍വീസുകള്‍ വൈകിയിരുന്നു. കൃത്യതയോടെ സര്‍വീസ് നടത്തിയില്ലെങ്കില്‍ സ്ലോട്ട് പിന്‍വലിക്കുമെന്ന് താക്കീത് നല്‍കിയാണ് സിയാല്‍ നോട്ടീസ് നല്‍കിയത്. വിവിധ സേവനങ്ങള്‍ നല്‍കുന്നതിന് സിയാലിന് കുടിശികയായി ലഭിക്കാനുള്ളത് കോടികള്‍ ആണ്. അതിനിടെ, ഞായറാഴ്ച രാത്രി 9.20ന് കൊച്ചിയിലെത്തേണ്ട സ്‌പൈസ് […]
Read more

പ്രതിപക്ഷ ഉപനേതാവ് പദവി; പിണറായി വിജയന്റെ പ്രതികരണം മുന്നണി മര്യാദയ്ക്ക് ചേരുന്നതല്ലെന്ന് പി.പ്രസാദ്

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച തര്‍ക്കത്തില്‍ വാതില്‍ അടഞ്ഞിട്ടില്ല എന്ന് സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി പ്രസാദ്. ഉപനേതാവ് ചര്‍ച്ചയ്ക്ക് ഫുള്‍ സ്റ്റോപ്പ് ഇടാന്‍ കഴിയില്ലെന്നും ചര്‍ച്ച തുടരും എന്നും അദ്ദേഹം പറഞ്ഞു. ഉപനേതാവ് പദവി സിപിഐക്ക് ലഭിക്കണം എന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട പിണറായി വിജയന്റെ പ്രതികരണം മുന്നണി മര്യാദയ്ക്ക് ചേരുന്നതല്ലെന്നും ഏകപക്ഷീയ നിലപാട് അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് കണ്‍വീനര്‍ അടക്കം സിപിഐയുമായി ചര്‍ച്ച നടത്തുകയാണ്. അതിനിടയിലുള്ള […]
Read more

ഡൽഹിയിൽ ശക്തമായ മഴയ്ക്ക് സാധ്യത; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

ന്യൂഡൽഹി: ഡൽഹിയിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ശക്തമായ കാറ്റോടും ഇടിമിന്നലോടും കൂടിയ മഴയ്ക്കാണ് സാധ്യത. കനത്ത മഴ വിമാന സർവീസുകളെയും സാരമായി ബാധിച്ചു. 357 വിമാന സർവീസുകളെ ബാധിച്ചു. ഇന്നലെ 26 വിമാനങ്ങൾ റദ്ദാക്കി. 15 വിമാനങ്ങൾ വഴിതിരിച്ചു വിട്ടു. ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ പെയ്തതോടെ നിരവധി പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. തെക്കൻ ഡൽഹിയിലെ ഛത്തർപൂരിലാണ് ഏറ്റവും ഉയർന്ന മഴ രേഖപ്പെടുത്തിയത്. […]
Read more

‘ഇപ്പോഴെനിക്ക് മനസ്സമാധാനമുണ്ട്, ഞാൻ സന്തോഷത്തിലാണ്’; അപർണ തോമസ്

11 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം അവതാരകൻ ജീവയും ഭാര്യ അപർണ തോമസും വേർപിരിഞ്ഞു. സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ജീവ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇനി ഒരുമിച്ച് മുന്നോട്ട് പോകാൻ കഴിയില്ലെന്ന തിരിച്ചറിവിലാണ് ഈ തീരുമാനമെന്നും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റിൽ ജീവ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ അപർണ തോമസും പ്രതികരണവുമായി എത്തിയിരിക്കുകയാണ്. തങ്ങളുടെ ദാമ്പത്യം അവസാനിച്ചുവെന്നും തുടർന്നുപോകാൻ ആഗ്രഹമില്ലായിരുന്നുവെന്നും ഇന്ന് താൻ മനഃസമാധാനത്തിലും സന്തോഷത്തിലുമാണെന്നും അപർണ കുറിച്ചു. എന്താണ് സംഭവിച്ചതെന്ന് വിശദീകരിക്കാനോ ഓരോ കാര്യങ്ങളും തുറന്നുപറയാനോ […]
Read more

അനധികൃത വാഹന രൂപമാറ്റം; നടപടി കടുപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ്

തിരുവനന്തപുരം: അനധികൃത വാഹന രൂപമാറ്റത്തിനെതിരെ നടപടി കടുപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളില്‍ കണ്ടെത്തുന്ന ഓരോ മാറ്റത്തിനും പിഴ ഈടാക്കും. അനധികൃതമായി കൂട്ടിച്ചേര്‍ത്ത ഭാഗങ്ങള്‍ ഉടമകള്‍ തന്നെ നീക്കം ചെയ്യണം. ഇത് നീക്കിയ ശേഷം വാഹനം എംവിഡിക്ക് മുന്നില്‍ ഹാജരാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഗതാഗത കമ്മീഷണറാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. റീല്‍സുകള്‍ക്ക് വേണ്ടി രൂപമാറ്റം വരുത്തുന്ന വാഹനങ്ങള്‍ക്കെതിരെയും നടപടിയുണ്ടാകുമെന്നും ഗതാഗത കമ്മീഷണറുടെ നിർദ്ദേശത്തിലുണ്ട്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഗതാഗത കമ്മീഷണര്‍ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. മൂന്ന് മാസത്തിനിടെ സ്വീകരിച്ച നടപടികളുടെ വിവരങ്ങള്‍ […]
Read more

മന്ത്രിമാര്‍ക്ക് പാര്‍ട്ടിയുടെ നിയന്ത്രണമില്ല; മുസ്‌ലിം ലീഗ് മന്ത്രിമാര്‍ക്ക് വിമര്‍ശനം

കാസർ​ഗോഡ്: മുസ്‌ലിം ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റിയില്‍ പാര്‍ട്ടി മന്ത്രിമാര്‍ക്ക് വിമര്‍ശനം. മന്ത്രിമാര്‍ക്ക് പാര്‍ട്ടിയുടെ നിയന്ത്രണമില്ലെന്നാണ് പ്രധാന പരാതി. മന്ത്രിമാര്‍ ഏജന്റുമാരാല്‍ നിയന്ത്രിക്കപ്പെടുന്നതായും ആരോപണമുയരുന്നുണ്ട്. മന്ത്രിമാരുടെ ജില്ലാ സന്ദര്‍ശനങ്ങളെയും പരിപാടികളെയും കുറിച്ച് പാര്‍ട്ടി നേതാക്കള്‍ അറിയുന്നില്ലെന്നും പരാതിയുണ്ട്. മന്ത്രിമാര്‍ ജില്ലയില്‍ എത്തുന്ന ദിവസവും പരിപാടികളും ഭാരവാഹികള്‍ അറിയുന്നില്ല. മന്ത്രിമാര്‍ക്ക് ഒപ്പമുള്ള ചില ഏജന്റുമാരാണ് ഷെഡ്യൂള്‍ നിയന്ത്രിക്കുന്നതെന്നും ഭാരവാഹികള്‍ പറയുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ പ്രവര്‍ത്തക സമിതി യോഗത്തിലാണ് വിമര്‍ശനം ഉയര്‍ന്നത്. ചുമതലയേറ്റ ശേഷം പൊതുവിദ്യാഭ്യാസ മന്ത്രി […]
Read more

കണ്ണൂര്‍ എളയാവൂരില്‍ ദേശീയപാത സംരക്ഷണ ഭിത്തി ഇടിഞ്ഞു

കണ്ണൂർ: കനത്ത മഴയെ തുട‌ർന്ന് കണ്ണൂര്‍ എളയാവൂരില്‍ ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞു. വീടുകളോട് ചേര്‍ന്ന ഭാഗത്താണ് മണ്ണിടിഞ്ഞത്. രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം. നേരത്തെയും ഇവിടെ സംരക്ഷണ ഭിത്തി ഇടിഞ്ഞിരുന്നു. ഒരു ഭാഗത്തെ മണ്ണ് ഇടിഞ്ഞുവീഴുകയായിരുന്നു. നിലവില്‍ പ്രദേശത്ത് മണ്ണ് നീക്കം ചെയ്യുന്ന പ്രവൃത്തി നടന്നുവരികയാണ്. സംഭവത്തില്‍ ജനങ്ങള്‍ വലിയ ആശങ്കയിലാണ്.‌ ഇപ്പോഴും പ്രദേശത്ത് പലയിടങ്ങളിലും ചെറിയ തോതില്‍ മണ്ണിളകുന്നുണ്ട് എന്നതും ആശങ്ക സൃഷ്ടിക്കുന്നു. നടുഭാഗം തുരന്ന് നിര്‍മ്മിച്ച പാതയായതിനാല്‍ തന്നെ ഇരുവശങ്ങളിലും വലിയ ഉയരത്തിലാണ് […]
Read more

റാസൽഖൈമയ്ക്കും ദുബായിക്കും ഇടയിലെ യാത്ര; കൂടുതൽ പൊതുഗതാഗത സൗകര്യങ്ങൾ

റാസൽഖൈമയ്ക്കും ദുബായിക്കും ഇടയിൽ യാത്ര ചെയ്യുന്നവർക്ക് ആശ്വാസമായി കൂടുതൽ പൊതുഗതാഗത സൗകര്യങ്ങൾ ഒരുക്കി റാസൽഖൈമ ട്രാൻസ്പോർട്ട് അതോറിറ്റി. ഓഗസ്റ്റ് 24 തിങ്കളാഴ്ച മുതൽ ഇരുദിശകളിലേക്കുമുള്ള പ്രതിദിന ബസ് സർവീസുകൾ 19 ആയി വർദ്ധിപ്പിച്ചു. യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് സർവീസ് സമയങ്ങളിൽ മാറ്റം വരുത്തുകയും കൂടുതൽ ഡയറക്ട് സർവീസുകൾ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. റാസൽഖൈമയിൽ നിന്ന് അതിരാവിലെ യാത്ര തുടങ്ങാനും ദുബായിൽ നിന്ന് രാത്രി വൈകി തിരികെ എത്തുന്നതിനും സഹായിക്കുന്ന വിധത്തിലാണ് പുതിയ സമയക്രമം. എമിറേറ്റിലെ ആഭ്യന്തര യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ […]
Read more

Recent News