Author: Anju Jolly Alex

ആശുപത്രികളില്‍ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം; ആരോഗ്യവകുപ്പ് നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ജില്ല, ജനറൽ ആശുപത്രികളില്‍ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനങ്ങള്‍ ഏർപ്പെടുത്താനുള്ള ആരോഗ്യവകുപ്പ് നീക്കത്തിനെതിരെ കെജിഎംഒയിലെ ഒരു വിഭാഗം ഡോക്ടര്‍മാര്‍. മതിയായ ജീവനക്കാരില്ലാതെ സമയം നീട്ടാനാകില്ലെന്നാണ് നിലപാട്. ആറ് മാസത്തിനുള്ളില്‍ ജില്ല, ജനറല്‍ ആശുപത്രികളില്‍ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം ഏർപ്പെടുത്താനായിരുന്നു സര്‍ക്കാര്‍ ശ്രമം. കെജിഎംഒ കൊല്ലം ജില്ലാ ഘടകമാണ് സ്പെഷ്യാലിറ്റി സേവനങ്ങളുടെ സമയം നീട്ടുന്നതില്‍ കടുത്ത പ്രതിഷേധം ഉയർത്തിയിരിക്കുന്നത്. സ്പെഷ്യാലിറ്റി ഡോക്ടർമാരുടെയെും സ്റ്റാഫ് നഴ്സ് ഉൾപ്പെടെയുള്ളവരുടെയും തസ്തികകളും സൃഷ്ടിക്കാതെയാണ് സർക്കാർ നീക്കമെന്നാണ് വിമർശനം. ആദ്യ […]
Read more

കേരളത്തിലെ ഖജനാവ് മുക്കരുത്; ഒ. ജെ ജനീഷിന് മറുപടിയുമായി ചിന്ത ജെറോം

കൊച്ചി: കായിക യുവജനക്ഷേമ വകുപ്പ് മന്ത്രിയും യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷനുമായ ഒ. ജെ ജനീഷിന് മറുപടിയുമായി ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻ്റ് ചിന്ത ജെറോം. യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്. എന്നാൽ താങ്കളുടെ സംഘടന പാവപ്പെട്ട ജനങ്ങളെ പറ്റിച്ച് ശേഖരിച്ച വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് എന്നായിരുന്നു ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ചിന്ത ജെറോമിൻ്റെ വിമർശനം. താങ്കളുടെ മുൻഗാമിയെ കേസുകളിൽ […]
Read more

വിദേശത്ത് ഏറ്റവുമധികം ടെസ്റ്റ് റൺസ് നേടുന്ന വിക്കറ്റ് കീപ്പറായി പന്ത്‌

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ പുതിയ റെക്കോർഡ് സ്വന്തമാക്കി വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്ത്. വിദേശത്തോ നിഷ്പക്ഷ വേദിയിലോ വിക്കറ്റ് കീപ്പറായി ഏറ്റവും കൂടുതൽ ടെസ്റ്റ് റൺസ് നേടിയ ഇന്ത്യൻ താരമെന്ന റെക്കോർഡാണ് പന്ത് സ്വന്തമാക്കിയത്. മുൻ ഇന്ത്യൻ നായകൻ എം. എസ് ധോണിയുടെ ദീർഘകാല റെക്കോർഡാണ് പന്ത് മറികടന്നത്. കൊളംബോയിൽ നടക്കുന്ന രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനത്തിലാണ് പന്ത് ചരിത്രനേട്ടത്തിലെത്തിയത്. മത്സരത്തിനിടെ 2,501 റൺസാണ് പന്തിന്റെ സമ്പാദ്യം. 41.68 ശരാശരിയിലാണ് ഈ നേട്ടം. നേരത്തെ ധോണിയുടെ […]
Read more

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പ്; അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ 3,09,713 പേരാണ്. 1,64,241 പേർ സ്ത്രീകളും 1,45,468 പേർ പുരുഷന്മാരും 4 പേർ ട്രാൻസ്‌ജെൻഡറുകളുമാണ്. അതേസമയം, 1,148 പേരെ അന്തിമ വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കിയപ്പോൾ 3,897 പേരെ ഉൾപ്പെടുത്തി. 38 തദ്ദേശ വാർഡുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. മരണപ്പെട്ടതോ രാജിവെച്ചതോ അയോ​ഗ്യരാക്കപ്പെട്ടതോ ആയ 38 വാർഡുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കാനുള്ളത്. ഉടൻ തന്നെ തെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിക്കും. അതിന് മുന്നോടിയായിട്ടാണ് ഇപ്പോൾ അന്തിമ വോട്ടർ പട്ടിക […]
Read more

പ്രിയദർശനെ കണ്ടപ്പോൾ അച്ഛനെ ഓർത്തുപോയെന്ന് സെയ്ഫ് അലി ഖാൻ

സംവിധായകൻ പ്രിയദർശൻ തന്റെ അന്തരിച്ച പിതാവും ഇതിഹാസ ക്രിക്കറ്റ് താരവുമായ മൻസൂർ അലി ഖാൻ പട്ടൗഡിയെ (ടൈഗർ പട്ടൗഡി) ഓർമ്മിപ്പിക്കുന്നുവെന്ന് ബോളിവുഡ് താരം സെയ്ഫ് അലി ഖാൻ. പ്രിയദർശന്റെ ശാന്തതയും പ്രവൃത്തിപരിചയവും തന്റെ പിതാവിന്റേതിന് സമാനമാണെന്ന് സെയ്ഫ് വ്യക്തമാക്കി. ക്ലിന്റ് ഈസ്റ്റ്‌വുഡിനെപ്പോലെയാണ് പ്രിയദർശനെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഹൈവാൻ എന്ന ചിത്രത്തിൽ സെയ്ഫ് അലി ഖാൻ കാഴ്ചശക്തിയില്ലാത്ത നായകകഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. “ക്ലിന്റ് ഈസ്റ്റ്‌വുഡിനെപ്പോലെയാണ് പ്രിയദർശൻ. സീനിയറും ശാന്തനുമാണ്. അദ്ദേഹം എന്റെ അച്ഛനെ ഓർമ്മിപ്പിക്കുന്നു. ഇരുവരും […]
Read more

എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ലെെദുബായ് എന്നിവയുടെ വിമാന സർവീസുകളിൽ മാറ്റം

അബുദാബി: യുഎഇയിൽ നിന്നുള്ള എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ലെെദുബായ് തുടങ്ങിയവയുടെ വിമാനസർവീസുകളിൽ മാറ്റമുണ്ടെന്ന് വിമാനക്കമ്പനി അധികൃതർ അറിയിച്ചു. ആഴ്ചകള്‍ക്ക് ശേഷം യുഎഇയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ ഇന്നുമുതല്‍ വീണ്ടും സാധാരണ നിലയിലാകുന്നുണ്ടെങ്കിലും കുറച്ച് വിമാനങ്ങള്‍ ഇപ്പോള്‍ സര്‍വീസുകള്‍ നിര്‍ത്തി വെച്ചിട്ടുണ്ടെന്നും വൈകി സര്‍വീസ് നടത്തുന്നുണ്ടെന്നുമാണ് വിമാനക്കമ്പനി അധികൃതര്‍ അറിയിച്ചത്.എമിറേറ്റ്സ്, എത്തിഹാദ്, എയര്‍ അറേബ്യ, ഫ്ലെെ ദുബായ് എന്നീ വിമാനങ്ങള്‍ കുവൈറ്റ്, സൗദി അറേബ്യ എന്നിവിടങ്ങളിലേക്ക് സര്‍വീസുകള്‍ നടത്തുന്നുണ്ട്. എന്നാല്‍ യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് വിമാന സര്‍വീസുകളുടെ സ്റ്റാറ്റസ് […]
Read more

രാജ്യത്തെ യുവാക്കളെ അഭിസംബോധന ചെയ്യാൻ പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യത്തെ യുവാക്കളെ അഭിസംബോധന ചെയ്യാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദേശീയ കായിക ദിനമായ 29ന് ഓൺലൈനായി സംവദിക്കും. രാജ്യത്തെ 1500-ലധികം കേന്ദ്രങ്ങളിൽ സംവാദ പരിപാടി നടക്കും. ഖേലോ ഇന്ത്യ സംവാദ് പദ്ധതിയുടെ ഭാഗമാണ് അഭിസംബോധന നടക്കുക. ചടങ്ങിൽ കായികതാരങ്ങളും പങ്കെടുക്കും. പി.ടി ഉഷ, പി.ആർ ശ്രീജേഷ്, അഞ്ജു ബോബി ജോർജ്, മേരി കോം, സൈന നേഹ്‌വാൾ, ഗഗൻ നാരംഗ് ഉൾപ്പെടെയുള്ള മുൻനിര കായിക പ്രതിഭകൾ യുവാക്കളുമായി അദ്ദേഹം അനുഭവങ്ങൾ പങ്കുവെക്കും. ഓഗസ്റ്റ് 27 മുതൽ 29 […]
Read more

കേന്ദ്രത്തിനെതിരെ പ്രതിഷേധം ശക്തമാക്കാൻ സിജെപി; സെപ്തംബർ 5 ന് ഇന്ത്യ ഗേറ്റിൽ പ്രതിഷേധം

ന്യൂഡൽഹി: ജന്തർ മന്തിറിലെ വിദ്യാർഥി പ്രതിഷേധങ്ങൾക്കെതിരെ കേസെടുക്കില്ലെന്നതടക്കമുള്ള വാഗ്ദാനങ്ങൾ പാലിച്ചില്ലെന്ന് ആരോപിച്ച് വീണ്ടും പ്രതിഷേധം ശക്തമാക്കാൻ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) തീരുമാനിച്ചു. സെപ്തംബർ അഞ്ചിന് ദില്ലിയിലെ ഇന്ത്യാ ഗേറ്റിലാണ് പ്രതിഷേധം പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യാ ഗേറ്റിൽ നിന്ന് ദില്ലി പൊലീസ് ആസ്ഥാനത്തേക്ക് മാർച്ച് നടത്തുമെന്നാണ് സിജെപിയുടെ പ്രഖ്യാപനം. സമാധാനപരമായിരിക്കും മാർച്ചെന്നും നേതാക്കൾ വ്യക്തമാക്കി. ജൂലൈ 25 ന് യുവാക്കൾക്ക് നൽകിയ ഉറപ്പുകൾ നടപ്പിലാക്കുന്നതിൽ സർക്കാരും കേന്ദ്ര ഭരണസഖ്യവും പരാജയപ്പെട്ടുവെന്ന് ഇന്ന് ചേർന്ന സി ജെ പി ദേശീയ […]
Read more

ഓണാഘോഷത്തിനിടെ ജോലിക്ക് ഹാജരായില്ല; പൊലീസുകാർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: ഓണാഘോഷത്തിനിടെ ജോലിയിൽ നിന്ന് മുങ്ങിയ പൊലീസുകാർക്ക് സസ്പെൻഷൻ. ജോലിക്ക് ഹാജരാകാതിരുന്ന മൂന്ന് പൊലീസുകാരെയാണ് സസ്പെൻഡ് ചെയ്തത്. അരുവിക്കര സ്റ്റേഷനിലെ പൊലീസുകാരായ അച്ചുശങ്കർ, പ്രശാന്ത്, അനിൽകുമാർ എന്നിവരെയാണ് റൂറൽ എസ്പി സസ്പെൻഡ് ചെയ്തത്. ഓണാഘോഷത്തിനിടെ പൊലീസുകാർ മദ്യപിച്ചുവെന്ന വിവരം ലഭിച്ച റൂറൽ എസ്പി പ്രശാന്തൻ സ്റ്റേഷനിൽ മിന്നൽ പരിശോധനക്കായി എത്തി. അപ്പോഴാണ് മൂന്ന് പൊലീസുകാർ ഡ്യൂട്ടിയിൽ വീഴ്ചവരുത്തിയതായി കണ്ടെത്തിയത്. വൈദ്യപരിശോധനക്ക് മുമ്പ് പൊലീസുകാർ സ്ഥലം വിടുകയും ചെയ്തുവെന്ന് നെടുമങ്ങാട് ഡിവൈഎസ്പി റിപ്പോർട്ട് നൽകിയതോടെയാണ് റൂറൽ എസ്പി പൊലീസുകാരെ […]
Read more

ജില്ല വിഭജനം ഉണ്ടായാൽ ആദ്യം പരിഗണിക്കേണ്ടത് മലപ്പുറത്തെയാണെന്ന് എ.പി അനിൽകുമാർ

തിരുവനന്തപുരം: സംസ്ഥാനത്ത് ജില്ല വിഭജനം ഉണ്ടാകുമ്പോൾ ആദ്യം പരിഗണിക്കേണ്ടത് മലപ്പുറത്തെയാണെന്ന് മന്ത്രി എ.പി അനിൽകുമാർ. മൂവാറ്റുപുഴ ആസ്ഥാനമായി പുതിയ ജില്ല രൂപീകരിക്കുമെന്ന മുഖ്യമന്ത്രി വി.ഡി സതീശന്റെ പ്രസ്താവനക്ക് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. ഭൂവിസ്തൃതി കൊണ്ടും ജനസംഖ്യ കൊണ്ടും നിലവിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന മലപ്പുറം ജില്ലയ്ക്ക് തന്നെയാണ് വിഭജന കാര്യത്തിൽ പ്രഥമ പരിഗണന നൽകേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം മലപ്പുറം ജില്ല വിവേചനം നേരിടുന്നുണ്ടെന്ന മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം അടക്കമുള്ളവരുടെ വാദത്തോട് തനിക്ക് […]
Read more

Recent News