Author: Ardra

‘കേരളത്തെ മയക്കുമരുന്ന് മുക്ത സംസ്ഥാനമാക്കും ‘; ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരി മാഫിയ്ക്കെതിരെ കേരള പൊലീസ് തുടരുന്ന ഓപ്പറേഷൻ തൂഫാൻ കൊടുങ്കാറ്റായി ആഞ്ഞടിക്കുകയാണെന്നും കേരളത്തെ മയക്കുമരുന്ന് മുക്ത സംസ്ഥാനമാക്കി മാറ്റുക എന്നതാണ് ലക്ഷ്യമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. വലിയ അളവിലുള്ള മയക്കുമരുന്നാണ് പിടിച്ചെടുക്കുന്നത്. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ തുടരുന്ന ഓപ്പറേഷൻ തൂഫാന് ജനങ്ങളുടെ വലിയ സഹായം ലഭിക്കുന്നുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അന്താരാഷ്ട്ര മയക്കുമരുന്ന് ലോബി ലക്ഷ്യംവെച്ചിരിക്കുന്ന സംസ്ഥാനമാണ് കേരളം. മയക്കുമരുന്ന് ലോബിയുടെ അടിവേര് തകർക്കാതെ കേരള പൊലീസ് പിന്നോട്ടുപോകില്ല. കേരളത്തെ ഡ്രഗ് […]
Read more

‘പാഠ്യപദ്ധതിയിലേക്ക് ഡ്രൈവിങ് പഠനം കൊണ്ടുവരാൻ ആലോചന’; ഗതാഗത മന്ത്രി സി പി ജോൺ

ന്യൂഡൽഹി: സ്‌കൂൾ പാഠ്യപദ്ധതിയിലേക്ക് ഡ്രൈവിങ് പഠനം കൊണ്ടുവരാൻ ആലോചിക്കുന്നതായി ഗതാഗതമന്ത്രി സി.പി. ജോൺ. ഇക്കാര്യം വിദ്യാഭ്യാസ മന്ത്രിയോടുൾപ്പെടെ ചർച്ചചെയ്താണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് ഡ്രൈവിങ് അറിയില്ലെന്നും ലൈസൻസില്ലെന്നും റൈഡിങ്ങേ അറിയുകയുള്ളൂ എന്നും മന്ത്രി പറഞ്ഞു. ഹോളോഗ്രാമും ചിപ്പുമുള്ള ഡ്രൈവിങ് ലൈസൻസ് നടപ്പാക്കുമെന്നും കേരള പത്രപ്രവർത്തക യൂണിയൻ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ അദ്ദേഹം അറിയിച്ചു. നിലവിൽ കെ.എസ്.ആർ.ടി.സി.യുടെ മൗലികമായ പ്രശ്നം മാനേജ്മെന്റിലെ കെടുകാര്യസ്ഥതയാണ്. ഇക്കാര്യത്തിൽ പഴയ മന്ത്രിയെ കുറ്റപ്പെടുത്താനില്ല. ടിക്കറ്റിതര വരുമാനം കൂട്ടേണ്ടത് അത്യാവശ്യമാണെന്നും മന്ത്രി പറഞ്ഞു. […]
Read more

സുരേഷ് ഗോപിക്ക് ഇന്ന് അറുപത്തിയെട്ടാം പിറന്നാള്‍

മലയാളികളുടെ ആക്ഷന്‍ സൂപ്പര്‍സ്റ്റാര്‍ സുരേഷ് ഗോപിക്ക് ഇന്ന് അറുപത്തിയെട്ടാം പിറന്നാള്‍. ആറാം വയസ്സില്‍ ഓടയില്‍നിന്ന് എന്ന ചിത്രത്തില്‍ ബാലതാരമായാണ് വെള്ളിത്തിരയിലേക്ക് സുരേഷ് ഗോപിയുടെ അരങ്ങറ്റം. കെ ബാലാജിയുടെ നിരപരാധികള്‍ എന്ന ചിത്രത്തിലൂടെ സുരേഷ് ഗോപിയായെത്തി. ടി പി ബാലഗോപാലന്‍ എംഎ എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം ചെയ്തത് അദ്ദേഹത്തിന്റെ സിനിമ ജീവിതത്തെ മാറ്റിയെഴുതി. വില്ലന്‍ വേഷങ്ങളായിരുന്നു ആദ്യകാലങ്ങളില്‍ കൂടുതലും. ഇന്നലെ, മനു അങ്കിള്‍, വടക്കന്‍ വീരഗാഥ, മണിച്ചിത്രത്താഴ്, കളിയാട്ടം വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്ത് അദ്ദേഹം മലയാള സിനിമയില്‍ […]
Read more

പ്രവാസി മലയാളി ഹൃദയാഘാതം മൂലം സൗദിയിൽ മരിച്ചു

റിയാദ്: ഉച്ചഭക്ഷണത്തിന് ശേഷം താമസസ്ഥലത്ത് ഉറങ്ങുന്നതിനിടയിലുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് കാഞ്ഞിരപ്പള്ളി ചോറ്റി സ്വദേശി സൗദി അറേബ്യയിൽ അന്തരിച്ചു. കോട്ടയം കാഞ്ഞിരപ്പള്ളി ചോറ്റി സ്വദേശിയും നിലവിൽ പാറത്തോട് സ്ഥിരതാമസക്കാരനുമായ പുതുപ്പറമ്പിൽ ഷാഹുൽ ഹമീദ് (ഷാമോൻ – 50) ആണ് റിയാദിന് സമീപമുള്ള അൽഖർജ് മേഖലയിലെ ദിലത്തിൽ നിര്യാതനായത്. ഉറക്കത്തിനിടയിൽ അസ്വസ്ഥത ശ്രദ്ധയിൽപെട്ട ഉടൻ തന്നെ ഒപ്പമുണ്ടായിരുന്ന ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ 25 വർഷത്തോളമായി സൗദി അറേബ്യയിൽ പ്രവാസിയായിരുന്ന ഷാഹുൽ ഹമീദ്, കോവിഡ് […]
Read more

KSRTC സൗജന്യ യാത്ര: കോംപറ്റീഷൻ കമ്മിഷനെ സമീപിക്കാൻ ഒരുങ്ങി സ്വകാര്യബസുകൾ

തൃശ്ശൂർ: കെ.എസ്.ആർ.ടി.സി. ബസുകളിൽ സ്ത്രീകളുടെ സൗജന്യയാത്ര സ്വകാര്യ ബസ് മേഖലയെ ബാധിച്ചതോടെ കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യയെ (സിസിഐ.) സമീപിക്കാനൊരുങ്ങി ബസ് ഉടമകൾ. തിരഞ്ഞെടുപ്പു വാഗ്ദാനപ്രകാരം സർക്കാർ നടപ്പാക്കിയ സൗജന്യ യാത്രയ്‌ക്കെതിരേ സ്വകാര്യവ്യക്തി നൽകിയ ഹർജി ഹൈക്കോടതി തള്ളിയതോടെയാണ് ഒരു വിഭാഗം ബസ്സുടമകൾ സി.സി.ഐയെ സമീപിക്കാൻ തീരുമാനിച്ചത്. ഇടതുപക്ഷ ആനുകൂല്യമുള്ള ബസ്സുടമാ സംഘടനയുടെ നേതാക്കൾ ഇതിനായുള്ള നിയമോപദേശം തേടി. വിപണികളിൽ ന്യായവും ആരോഗ്യകരവുമായ മത്സരം ഉറപ്പാക്കാനും, കുത്തകവത്കരണം തടയാനും, ഉപഭോക്താക്കളുടെ താത്പര്യങ്ങൾ സംരക്ഷിക്കാനുമായി 2002-ലെ കോംപറ്റീഷൻ ആക്ട് […]
Read more

’18 വയസിന് മുകളില്‍ ഉള്ളവര്‍ ഡ്രൈവിംഗ് പഠിക്കണം’; സി പി ജോണ്‍

തിരുവനന്തപുരം: കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി ഗതാഗത വകുപ്പ് മന്ത്രി സി പി ജോണ്‍. കെഎസ്ആര്‍ടിസി ബസ് നവീകരണം, വായു മലിനീകരണ നിയന്ത്രണ കേന്ദ്രം, ഇ-ചലാന്‍ സംയോജനം തുടങ്ങിയവ ചര്‍ച്ചയായി. വാഹന്‍ സാരഥിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഒരാഴ്ചയ്ക്കകം പരിഹരിക്കാന്‍ എന്‍ഐസിക്ക് നിര്‍ദേശം നല്‍കി. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയില്‍ നിന്ന് അനുകൂല പ്രതികരണം ലഭിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. പൊതുഗതാഗതം ശക്തിപ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവെച്ചുവെന്നും അദ്ദേഹം പറഞ്ഞു. വാഹന്‍ സാരഥി സേവനകളെ […]
Read more

ഇനി അങ്ങോട്ട് ചുട്ടുപൊള്ളും; താപനില 55 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യത, കുവൈത്തിൽ ജാഗ്രത നിർദ്ദേശങ്ങൾ പുറത്തിറക്കി

കുവൈത്ത് സിറ്റി: അടുത്ത ദിവസങ്ങളിൽ കുവൈത്ത് താപനില 47 മുതൽ 55 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. ഉയർന്ന ചൂടിനെ തുടർന്ന് പൗരന്മാരും പ്രവാസികളും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു. താഴ്ന്ന മർദ്ദ സംവിധാനത്തിന്‍റെ സ്വാധീനത്തിൽ രാജ്യത്തിന്‍റെ ഭൂരിഭാഗം പ്രദേശങ്ങളിലും കാലാവസ്ഥയിൽ മാറ്റമുണ്ടാകുമെന്നും സിവിൽ ഡിഫൻസ് അറിയിച്ചു. വാഹനങ്ങളിൽ ചൂട് മൂലം അപകടസാധ്യതയുള്ള വസ്തുക്കൾ, സ്പ്രേ കാനുകൾ, പെർഫ്യൂമുകൾ , ബാറ്ററികൾ, പാനീയങ്ങൾ എന്നിവ […]
Read more

മാസങ്ങൾക്ക് ശേഷം പ്രവർത്തനം പുനരാരംഭിച്ച് കുവൈത്തിലെ യുഎസ് എംബസി

കുവൈത്ത് സിറ്റി: ഇറാനുമായുള്ള യുദ്ധത്തെത്തുടർന്ന് അടച്ചുപൂട്ടിയിരുന്ന കുവൈത്തിലെ അമേരിക്കൻ എംബസി വീണ്ടും പ്രവർത്തനം ആരംഭിച്ചു. മൂന്ന് മാസത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് പ്രവർത്തനം ആരംഭിക്കുന്നത്. ഇറാൻ നടത്തിയ ആക്രമണങ്ങളെ തുടർന്ന് താൽക്കാലികമായി നിർത്തിവെച്ചിരുന്ന നയതന്ത്ര പ്രവർത്തനങ്ങൾ ജൂൺ 24 അർദ്ധരാത്രി മുതൽ പുനരാരംഭിച്ചതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് വക്താവ് ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. എംബസി വഴി അമേരിക്കൻ പൗരന്മാർക്കുള്ള അടിയന്തര സേവനങ്ങൾ ഉടൻ ലഭ്യമാക്കുമെന്നും മറ്റ് സേവനങ്ങൾ ഘട്ടം ഘട്ടമായി പുനഃസ്ഥാപിക്കുമെന്നും വക്താവ് വ്യക്തമാക്കി. എംബസിയിൽ വീണ്ടും […]
Read more

ശക്തമായ ഭൂചലനം: വെനസ്വേലയിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു, കൊല്ലപ്പെട്ടവരുടെ എണ്ണം 164ആയി

കാരക്കാസ്: രണ്ട് അതിശക്ത ഭൂചലനം. വെനസ്വേലയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 164 ആയി. 974 പേർക്കാണ് തുടർച്ചയായുണ്ടായ ഭൂകമ്പത്തിൽ പരിക്കേറ്റത്. ബുധനാഴ്ച രാത്രിയുണ്ടായ ഭൂചലനങ്ങളിൽ മരണസംഖ്യ ആദ്യം 32 ആണെന്നാണ് റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ തകർന്നുവീണ കെട്ടിടങ്ങൾക്കിടയിൽ രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുന്നതിനാലും ദുരന്തബാധിത പ്രദേശങ്ങളിലേക്ക് അടിയന്തര രക്ഷാസേനയ്ക്ക് എത്തിച്ചേരാൻ സാധിച്ചില്ലാത്തതിനാലും മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് ആക്ടിങ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് വ്യക്തമാക്കി. കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയിൽ വെനസ്വേലയിലുണ്ടായ ഏറ്റവും ശക്തമായ ഭൂചലനങ്ങളിൽ ഒന്നാണ് ബുധനാഴ്ചയുണ്ടായത്. ഭൂചലനത്തിന്റെ ആഘാതം […]
Read more

മയക്കുമരുന്ന് കടത്തിയ അഞ്ച് വിദേശികളുടെ വധശിക്ഷ നടപ്പാക്കി സൗദി അറേബ്യ

റിയാദ്: വൻതോതിൽ ഹാഷിഷ് രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ അഞ്ച് എത്യോപ്യൻ പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി സൗദി അറേബ്യ. അസീർ പ്രവിശ്യയിൽ വെച്ചാണ് ചൊവ്വാഴ്ച ഇവരുടെ ശിക്ഷ നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. മയക്കുമരുന്ന് കടത്ത് സംഘത്തിൽ ഉൾപ്പെട്ട അലം അസ്ഫഹാനി ഹഖൂസ് നഖൂസ, കിബ്രം കൽഫ അർഖാവി ലമ, ലഖ്സ ഹെയ്ലു ഖബർ മറിയം ദസ്ത, മിലസ് ഖബർ മദീൻ ഖബറു വാലു, കിബ്രം തസ്ഫായ് ഖദീ മിലസ് […]
Read more

Recent News