Author: Ardra

കുവൈത്തിലെ കോൺസുലാർ സേവനങ്ങൾക്കായി പുതിയ നാല് കേന്ദ്രങ്ങൾ വരുന്നു

കുവൈത്ത് സിറ്റി: കുവൈത്തിലെ ലക്ഷക്കണക്കിന് വരുന്ന ഇന്ത്യൻ പ്രവാസികൾക്ക് പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ, ഒസിഐ തുടങ്ങിയ കോൺസുലാർ സേവനങ്ങൾ ഇനിമുതൽ കൂടുതൽ വേഗത്തിലും എളുപ്പത്തിലും ലഭ്യമാകും. ഇന്ത്യൻ എംബസിയുടെ പുതിയ നിർദ്ദേശപ്രകാരം കുവൈത്തിലെ ഇന്ത്യൻ കോൺസുലാർ ആപ്ലിക്കേഷൻ സെന്ററുകളുടെ ചുമതല ഡി യു ഡിജിറ്റൽ ഗ്ലോബൽ കമ്പനി ഏറ്റെടുക്കുന്നതോടെയാണിത്. ജൂലൈ ഒന്ന് മുതൽ പുതിയ കേന്ദ്രങ്ങൾ ഔദ്യോഗികമായി പ്രവർത്തനം ആരംഭിക്കും. കുവൈത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹങ്ങളിലൊന്നായ ഇന്ത്യക്കാർക്ക് വലിയ രീതിയിൽ പ്രയോജനം ചെയ്യുന്നതാണ് ഈ പുതിയ […]
Read more

‘മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു’; ഷോൺ ജോർജ്

കോട്ടയം: കേരളത്തിലെ തീരമേഖലയിലെ ഖനനം സ്വകാര്യവൽകരിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്ന് ബിജെപി നേതാവ് ഷോൺ ജോർജ്. ഇത് ചോദ്യം ചെയ്തപ്പോൾ സ്വകാര്യവൽക്കരണം ഇല്ലെന്ന് മുഖ്യമന്ത്രി സഭയിൽ പറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി വി ഡി സതീശൻ കേരള നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു. തെല്ലങ്കാന ആസ്ഥാനമായ ഒരു കമ്പനിയുമായി ഖനനത്തിന് ധാരണ ഉണ്ടാക്കിയിട്ട് ആണ് മുഖ്യമന്ത്രി സ്വകാര്യവൽക്കരണം ഇല്ലെന്ന് പറയുന്നതെന്നും ഷോൺ ജോർജ് പറഞ്ഞു. രാജ്യസുരക്ഷയ്ക്ക് പോലും ഭീഷണി ആണ് ഖനനം സ്വകാര്യവൽകരിക്കുന്നത്. ഖനനം കെഎംഎംഎല്ലിന് കൊടുത്തിട്ട് മിനറൽസ് സ്വകാര്യ കമ്പനിക്ക് […]
Read more

‘ഇന്ത്യക്കാരിയായി ജന്മനാട്ടിൽ മരിക്കണമെന്ന് ആഗ്രഹം’, അമേരിക്കൻ പൗരത്വം ഉപേക്ഷിക്കാൻ നിയമ സഹായം തേടി 94കാരി

ബപട്‌ല: ഇന്ത്യക്കാരിയായി മരിക്കണമെന്ന് ആഗ്രഹം. 94ാം വയസിൽ അമേരിക്കൻ പൗരത്വം ഉപേക്ഷിക്കാൻ നിയമ സഹായം ആവശ്യപ്പെട്ട് വയോധിക. ആന്ധ്ര പ്രദേശിലെ ബപട്‌ലയിലാണ് സംഭവം. കൊണ്ട്രഗുണ്ട മഹാലക്ഷ്മമ്മ എന്ന 94കാരിയാണ് അമേരിക്കൻ പൗരത്വം ഉപേക്ഷിക്കാനായി ജില്ലാ കളക്ടറുടെ സഹായം തേടിയിട്ടുള്ളത്. ചൊവ്വാഴ്ചയാണ് ഇവർ കളക്ട്രേറ്റിലെത്തിയത്. ആന്ധ്രാ പ്രദേശിലെ ചിന്താഗുപാല ഗ്രാമവാസിയായ കൊണ്ട്രഗുണ്ട മഹാലക്ഷ്മമ്മ ഭർത്താവിന്റെ മരണശേഷമാണ് അമേരിക്കയിലേക്ക് കുടിയേറിയത്. ക്യാൻസർ ചികിത്സാ വിദഗ്ധനായ മകനൊപ്പമായിരുന്നു കൊണ്ട്രഗുണ്ട മഹാലക്ഷ്മമ്മ താമസിച്ചിരുന്നത്. 2000 ജൂലൈയിലാണ് ഇവർക്ക് അമേരിക്കൻ പൗരത്വം ലഭിച്ചത്. രണ്ട് […]
Read more

റോളക്സ് വാച്ചുകൾ, വെള്ളി പാത്രങ്ങൾ; വിശിഷ്ടമായ സമ്മാനങ്ങൾ പൊതുലേലത്തിന് വെച്ച് കേന്ദ്രം

ന്യൂഡൽഹി: വിദേശ പ്രതിനിധികളിൽനിന്നും നയതന്ത്രജ്ഞരിൽനിന്നും ലഭിച്ച വിശിഷ്ടമായ സമ്മാനങ്ങൾ പൊതുലേലത്തിന് വെച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. റോളക്‌സ് വാച്ചുകൾ, വെള്ളി പാത്രങ്ങൾ, ആഭരണങ്ങൾ എന്നിങ്ങനെയുള്ള മുന്നൂറോളം വസ്തുക്കളാണ് ഓൺലൈൻ ലേലത്തിലൂടെ പൊതുജനങ്ങൾക്ക് സ്വന്തമാക്കാൻ സാധിക്കുക. ചരിത്രത്തിലാദ്യമായാണ് ഇത്തരത്തിലൊരു നീക്കം.ശേഖരിക്കാൻ താൽപര്യമുള്ളവർക്കും പൊതുജനങ്ങൾക്കും സർക്കാർ ഉടമസ്ഥതയിലുള്ള ഈ വസ്തുക്കൾ ലേലം വിളിച്ച് വാങ്ങാനുള്ള സുവർണാവസരമാണിത്. വിദേശ യാത്രകളിലും ചടങ്ങുകളിലും ലഭിച്ച ഇത്തരം ഉപഹാരങ്ങൾ സൂക്ഷിക്കുന്ന തോഷഖാനയിലെ ശേഖരമാണ് ലേലത്തിൽ വെക്കുന്നത്. 2024 ജൂൺ മുതൽ 2026 ജൂൺ വരെ […]
Read more

‘ജനങ്ങൾക്ക് ആവശ്യമായ സേവനങ്ങൾ സമയബന്ധിതമായി നടപ്പാക്കും’; മന്ത്രി കെ. എ തുളസി

തിരുവനന്തപുരം: ജനങ്ങൾക്ക് ആവശ്യമായ സേവനങ്ങൾ സമയബന്ധിതമായി നടപ്പാക്കാൻ വകുപ്പ് പ്രതിജ്ഞാബദ്ധമാണെന്ന് പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വികസന വകുപ്പ് മന്ത്രി കെഎ തുളസി. പൊതുജനസേവനത്തിന് പരിധികളുണ്ടാകരുതെന്നും മന്ത്രി പറഞ്ഞു . കുടുംബശ്രീ ജില്ലാ മിഷൻ പട്ടികവർഗ സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ‘കോംപസ്’ കരിയർ ഗൈഡൻസ് ശില്പശാലയും എസ്.എസ്എൽ.സി, പ്ലസ് ടു വിജയികൾക്കുള്ള അനുമോദനവും തൊളിക്കോട് ഗ്രാമപഞ്ചായത്ത് ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വകുപ്പിന്റെ വാതിലുകൾ ജനങ്ങൾക്കായി എപ്പോഴും തുറന്നിട്ടിരിക്കുകയാണ്. ഏതാവശ്യത്തിനും പൊതുജനങ്ങൾക്ക് നേരിട്ടോ അല്ലാതെയോ […]
Read more

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവിൽനിന്ന് സർക്കാർ പിൻമാറുമെന്ന സൂചന നൽകി സ്പീക്കർ

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ് തീരുമാനത്തിൽ നിന്ന് സർക്കാർ പിൻമാറുമെന്ന സൂചന നൽകി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. ജനസമൂഹത്തിന്റെ ശബ്ദം യു.ഡി.എഫ് കേൾക്കും എന്ന് തന്നെയാണ് തന്റെ വിശ്വാസമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. വിഷയം യുഡിഎഫിൽ തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ തന്നെ പറഞ്ഞിട്ടുണ്ടെന്നും സ്പീക്കർ പ്രതികരിച്ചു. അതേസമയം, ധനബില്ല് മാറ്റം കൂടാതെ പാസാക്കുന്നതിന് കോൺഗ്രസിലും മുന്നണിയിലും സമവായത്തിനാണ് മുഖ്യമന്ത്രി വി ഡി സതീശന്റെ നീക്കം. നികുതി കുറക്കുന്നതിനുളള ബജറ്റ് നിർദ്ദേശം ചർച്ച ചെയ്യാൻ യു.ഡി.എഫ് യോഗം […]
Read more

‘SFI ബ്ലേഡ് ഉപയോഗിച്ചതിന് തെളിവ് കാണിച്ചാൽ പൊതുസമൂഹത്തോട് മാപ്പ് പറയാൻ തയ്യാർ’; പി എസ് സഞ്ജീവ്

തിരുവനന്തപുരം: എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡ് ഉപയോഗിച്ചതിന് തെളിവ് കാണിച്ചാൽ പൊതുസമൂഹത്തോട് മാപ്പ് പറയാൻ തയ്യാറാണെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്. പോലീസ് തന്നെയാണ് ബ്ലേഡ് കൊണ്ടുവന്നത്. വിഷയത്തിൽ കേസെടുത്തത് ജനാധിപത്യ വിരുദ്ധമാണ്. ആരെങ്കിലും സ്വന്തം ശരീരം സ്വന്തം ബ്ലേഡ് ഉപയോഗിച്ച് കീറുമോയെന്നും പിഎസ് സഞ്ജീവ് ചോദിച്ചു. കൂടാതെ, ബ്ലേഡ് എങ്ങനെ വന്നുവെന്നത് അന്വേഷിക്കണമെന്ന് പിഎസ് സഞ്ജീവ് ആവശ്യപ്പെട്ടു. മാധ്യമങ്ങൾ തെളിവ് പുറത്തു വിട്ടിട്ട് വേണം വിചാരണ ചെയ്യാൻ. എല്ലാ സിസിടിവിയും ക്യാമറകളും പരിശോധിക്കൂവെന്ന് സഞ്ജീവ് […]
Read more

അഡ്‌ഹോക് കമ്മിറ്റി ഓണ്‍ലൈന്‍ യോഗം ചേര്‍ന്നെന്ന് രമേശ് പിഷാരടി, വാര്‍ത്താസമ്മേളനം മാറ്റിവെച്ച് ശ്വേത മേനോന്‍

കൊച്ചി: അഡ് ഹോക്ക് കമ്മിറ്റി ഓണ്‍ലൈനായി യോഗം ചേര്‍ന്നെന്ന് രമേശ് പിഷാരടി എംഎല്‍എ. രാജിവെച്ചുപുറത്തുപോയ വരെ തിരിച്ചെത്തിക്കാനുള്ള ശ്രമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മുന്‍ അധ്യക്ഷ ശ്വേതാ മേനോന്‍ ഇന്ന് നടത്താനിരുന്ന വാര്‍ത്താസമ്മേളനം മാറ്റിവെച്ചു. അമ്മയിലെ പൊട്ടിത്തെറിയും ശ്വേതാ മേനോന്റെ അധ്യക്ഷതയിലുള്ള ഭരണസമിതി കൂട്ടത്തോടെ രാജിവച്ചതും സംഘടനയിലെ ഗ്രൂപ്പിസം വര്‍ദ്ധിപ്പിക്കുകയാണ് ഉണ്ടായത്. അതുകൊണ്ടുതന്നെ അഡ്‌ഹോക്ക് കമ്മിറ്റിക്ക് ഉത്തരവാദിത്വങ്ങളും കൂടുതലാണ്. എംഎല്‍എ കൂടിയായ രമേഷ് പിഷാരടിയാണ് കമ്മിറ്റിയുടെ കണ്‍വീനര്‍. ഓണ്‍ലൈനായി ആദ്യയോഗം ചേര്‍ന്നുവെന്നും പുതിയ ഭരണസമിതി വൈകാതെ […]
Read more

പുതിയ മദ്യനയം; മുഖ്യമന്ത്രിയുടെ തീരുമാനം സ്വാഗതാർഹമെന്ന് ബിഷപ്പ് പാംപ്ലാനി

തലശ്ശേരി: പുതിയ മദ്യനയവുമായി ബന്ധപ്പെട്ട വിഷയത്തിൽ മുഖ്യമന്ത്രി വിഡി സതീശന്റെ നിലപാടിനെ അനുകൂലിച്ച് തലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി. മദ്യനയത്തിൽ വിശദമായ ചർച്ചയാകാമെന്ന മുഖ്യമന്ത്രിയുടെ തീരുമാനം തികച്ചും സ്വാഗതാർഹമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പൊതുസമൂഹത്തിൽ നിന്ന് ഉയർന്നുവന്ന വികാരങ്ങളെ മാനിച്ചുകൊണ്ടാണ് മുഖ്യമന്ത്രി ഈ വിഷയം വിശദമായ ചർച്ചയ്ക്കായി മാറ്റിവെച്ചതെന്നും ബിഷപ്പ് ചൂണ്ടിക്കാട്ടി. മാത്രമല്ല, കേരളത്തിലുടനീളം ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ശക്തമായി വ്യാപിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, ലഹരിക്ക് അനുകൂലമെന്ന് തോന്നിപ്പിക്കുന്ന ഒരു നിലപാടും ആരുടെയും ഭാഗത്തുനിന്നുണ്ടാകാൻ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മദ്യനയത്തിന്റെ […]
Read more

ഉത്പാദനം കുത്തനെ ഇടിഞ്ഞു; ചിറ്റൂരിൽ കള്ളിന് ക്ഷാമം

പാലക്കാട്: സംസ്ഥാനത്തെ പ്രധാന കള്ളുത്പാദനമേഖലയായ പാലക്കാട്ടെ ചിറ്റൂരിൽ കള്ളിന് ക്ഷാമം. രണ്ടുലിറ്റർവരെ കള്ള് ലഭിച്ചിരുന്ന തെങ്ങുകളിൽ ഉത്പാദനം അരലിറ്റർപോലും ഇല്ലാതായി. ദിനംപ്രതി 45 ലിറ്റർവരെ കള്ള് അളന്നിരുന്ന ചെത്തുതൊഴിലാളികൾക്ക് 20 ലിറ്റർപോലും അളക്കാനില്ലാത്ത സ്ഥിതിയാണ്. പ്രതിദിനം രണ്ടരലക്ഷം ലിറ്റർ കള്ളാണ് ഇവിടെനിന്ന് വിവിധ ജില്ലകളിലേക്ക് കൊണ്ടുപോയിരുന്നത്. തിരുവനന്തപുരവും കണ്ണൂരും ഒഴികെ 12 ജില്ലകളിലെ ഷാപ്പുകൾ ചിറ്റൂരിൽനിന്നുള്ള കള്ളിനെയാണ് പ്രധാനമായി ആശ്രയിക്കുന്നത്. ഉത്പാദനം ഒരുലക്ഷം ലിറ്ററിലും താഴേക്കെത്തിയതായി കർഷകർ പറയുന്നു. ഇതോടെ ജില്ലകളിലേക്ക് കൊണ്ടുപോകുന്ന കള്ളിന്റെ അളവും കുറഞ്ഞു. […]
Read more

Recent News