Author: Ardra

സലാലയിലെ സുൽത്താൻ ഖാബൂസ് ഹോസ്പിറ്റൽ നിർമ്മാണം അന്തിമ ഘട്ടത്തിലേക്ക്

സലാല: സലാലയിലെ സുൽത്താൻ ഖാബൂസ് ഹോസ്പിറ്റൽ നിർമാണം അന്തിമ ഘട്ടത്തിലേക്ക്. 90 ശതമാനം പൂർത്തിയായി. 2026-ന്റെ അവസാന പാദത്തിൽ ആശുപത്രി പ്രവർത്തന സജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആരോ​ഗ്യ മന്ത്രാലയത്തിലെ പ്രൊജക്ട്സ് ആൻഡ് എഞ്ചിനീയറിംഗ് സർവീസസ് ഡയറക്ടർ ജനറൽ യൂസഫ് ബിൻ യാക്കൂബ് അംബു അലി വ്യക്തമാക്കി. ഒമാനിൽ നിലവിൽ നിർമാണത്തിലിരിക്കുന്ന ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണിത്. 1,00,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ, ഏഴ് നിലകളിലായാണ് ആശുപത്രി നിർമിക്കുന്നത്. 3,238 മുറികളും 700 ബെഡുകളും ആശുപത്രിയിൽ ഉണ്ടാകും. എമർജൻസി കെയർ, […]
Read more

ഒമാനിലെ സുഹാറിൽ ബസ് മറിഞ്ഞ് അപകടം: 18 പേർക്ക് പരിക്ക്

മസ്‌കത്ത്: ഒമാനിലെ നോർത്ത് ബാത്തിന ഗവർണറേറ്റിലുള്ള സുഹാർ വിലായത്തിൽ പാസഞ്ചർ ബസ് മറിഞ്ഞ്. 18 പേർക്ക് പരിക്കേറ്റു. ഫലജ് അൽ ഖബാഇൽ മിൻതഖയിലാണ് സംഭവം. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി(സിഡിഎഎ)യാണ് ഇക്കാര്യം അറിയിച്ചത്. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയിലെ രക്ഷാപ്രവർത്തന, ആംബുലൻസ് സംഘങ്ങൾ എത്തി രക്ഷാപ്രവർത്തനം നടത്തിയതായി സിഡിഎഎ അറിയിച്ചു. പലർക്കും ചെറിയതോ ഇടത്തരമോ ആയ പരിക്കുകളാണ് ഏറ്റതെന്നും ആവശ്യമായ പ്രഥമശുശ്രൂഷ നൽകിയെന്നും തുടർന്ന് ചികിത്സക്കായി ആരോഗ്യ കേന്ദ്രങ്ങളിലേക്ക് മാറ്റിയെന്നും സിഡിഎഎ അറിയിച്ചു.
Read more

ഉച്ചവിശ്രമ നിയമം: ലംഘിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് പരാതിപ്പെടാമെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം

മസ്കത്ത്: ഒമാനിൽ ഉച്ചവിശ്രമ നിയമം ലംഘിക്കുന്നവർക്കെതിരെ പൊതുജനങ്ങൾക്ക് പരാതിപ്പെടാമെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം. നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനും ഇതുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കുമായി മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റും തജാവുബ് പ്ലാറ്റ്‌ഫോമും പൊതുജനങ്ങൾക്ക് ഉപയോഗിക്കാവുന്നതാണെന്നും മന്ത്രാലയം അറിയിച്ചു. കടുത്ത വേനൽച്ചൂട് കാരണം തൊഴിലാളികൾക്ക് ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ മന്ത്രാലയം നടപ്പിലാക്കിയതാണ് ഉച്ചവിശ്രമ നിയമം. ജോലിസ്ഥലങ്ങളിലെ സുരക്ഷാ സംസ്‌കാരം പ്രോത്സാഹിപ്പിക്കുക, ഉയർന്ന താപനിലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുക എന്നിവയാണ് മന്ത്രാലയത്തിന്റെ സമ്മർ കാമ്പെയ്‌ൻ വഴി ലക്ഷ്യമിടുന്നത്.
Read more

‘അമ്മയിലെ പ്രശ്നങ്ങൾ: പരിഹാരം കണ്ടെത്താൻ അഡ്ഹോക് കമ്മിറ്റിക്ക് കഴിയട്ടെ എന്ന് പൃഥ്വിരാജ് സുകുമാരൻ

കൊച്ചി: താരസംഘടനയായ അമ്മയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ അഡ്ഹോക് കമ്മിറ്റിക്ക് കഴിയട്ടെയെന്ന് നടൻ പൃഥ്വിരാജ് സുകുമാരൻ. ‘ഐ നോബഡി’ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായുള്ള വാർത്താസമ്മേളനത്തിൽ പങ്കെടുക്കുന്നതിനിടെയാണ് താരത്തിനോട് സംഘടനയിലെ പ്രശ്നങ്ങളെ കുറിച്ച് ചോദ്യങ്ങൾ ഉയർന്നത്. ”അമ്മ സംഘടനയിൽ എല്ലാവര്‍ക്കും അറിയുന്നതുപോലെ അംഗങ്ങൾക്കിടയിൽ പ്രശ്നങ്ങളുണ്ട്. ആശയപരമായും അല്ലാതെയും സംഭവിച്ചു. അതിന് സംഘനക്കുള്ളിൽ നിന്നുകൊണ്ട് രമ്യമായ പരിഹാരം കണ്ടെത്താൻ സാധിച്ചില്ല എന്നതിന്‍റെ പ്രതിഷേധാര്‍ഥം കുറച്ചു അംഗങ്ങൾ അവരുടെ അംഗത്വവും സ്ഥാനവും രാജിവെച്ചു. അത് യാഥാര്‍ഥ്യമാണ്. അപ്പോൾ ഒരു സംഘടനക്ക് […]
Read more

‘അധികാര ധാർഷ്ട്യത്തിൽ മുങ്ങിയിരിക്കുന്നു’; ധർമേന്ദ്ര പ്രധാനെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി

ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാരിനും കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനുമെതിരേ അതിരൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. എക്‌സിൽ കുറിപ്പിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തങ്ങളുടെ അവകാശങ്ങളും നീതിപൂർവമായ പരീക്ഷാ നടത്തിപ്പും സുരക്ഷിതമായ ഭാവിയും ആവശ്യപ്പെടുന്ന വിദ്യാർഥികളെ വിദ്യാഭ്യാസമന്ത്രി ‘ഭീകരവാദികൾ’ എന്ന് വിളിക്കുന്ന നിലയിലേക്ക് അധികാരത്തിന്റെ ധാർഷ്ട്യത്തിൽ മോദിസർക്കാർ മുങ്ങിത്താഴ്ന്നിരിക്കുകയാണെന്ന് രാഹുൽ വിമർശിച്ചു. 20 കുട്ടികൾക്ക് ജീവൻ നഷ്ടപ്പെടാനിടയാക്കിയ, ദശലക്ഷക്കണക്കിന് യുവാക്കളുടെ ഭാവി ഇരുളിലേക്ക് തള്ളിയിട്ട ആൾ, ഇന്ന് ദുരിതം അനുഭവിക്കുന്ന കുട്ടികളെയും ശബ്ദമുയർത്തുന്നവരെയും ഭീകരവാദികളെന്ന് […]
Read more

കേരളത്തിൽ ഷോകൾ കുറയ്ക്കാനുള്ള കാരണം വെളിപ്പെടുത്തി നടി സാനിയ ഇയ്യപ്പൻ

റിയാലിറ്റി ഷോയിലൂടെ ടെലിവിഷൻ സ്ക്രീനിനു മുന്നിലെത്തിയ നടിയാണ് സാനിയ ഇയ്യപ്പൻ. ബാല്യകാല സഖി എന്ന ചിത്രത്തിൽ ഇഷ തൽവാറിന്‍റെ കുട്ടിക്കാലം അവതരിപ്പിച്ചുകൊണ്ട് ആണ് സിനിമയിൽ അരങ്ങേറ്റം നടത്തിയത്. നിരവധി ചിത്രങ്ങളിൽ വേഷമിട്ട സാനിയ മികച്ച നര്‍ത്തകി കൂടിയാണ്. അന്താരാഷ്ട്ര ഷോകളിൽ പതിവായി പരിപാടികൾ അവതരിപ്പിക്കുന്നുണ്ടെങ്കിലും, കേരളത്തിൽ കുറച്ച് ഷോകൾ മാത്രമേ ചെയ്യുന്നുള്ളൂവെന്ന് നടി മുൻപ് പറഞ്ഞിരുന്നു. എന്നാൽ, ഇപ്പോൾ നാട്ടിൽ ഷോകൾ കുറച്ചതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ‘നാട്ടില്‍ ഡാന്‍സ് ഷോസ് ചെയ്യുന്നത് കുറവാണ്. നല്ല ഷോകള്‍ […]
Read more

നീലഗിരിയിൽ വീട്ടിനകത്തു കയറി പുള്ളിപ്പുലി ; പിടികൂടി ഉൾക്കാട്ടിൽ വിട്ടയച്ചു

നീലഗിരി: വീട്ടിൽ കയറിയ പുള്ളിപ്പുലിയെ വനം വകുപ്പ് പിടികൂടി. ഊട്ടിക്ക് സമീപം മായാറിലെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെ പുലി കുടുങ്ങിയത്. ഗ്രാമത്തിലേക്ക് ഇറങ്ങിയ പുലി നായയെ വേട്ടയാടുന്നതിനിടെയാണ് വീട്ടിനുള്ളിൽ കയറിയത്. ഇത് കണ്ട വീട്ടുടമ ഭയന്ന് വീടിന്റെ വാതിൽ പൂട്ടുകയും ഉടൻ വനംവകുപ്പിനെ വിവരം അറിയിക്കുകയുമായിരുന്നു. സംഭവസ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ വീട്ടിനുള്ളിലുണ്ടായിരുന്ന പുലിയെ പുറത്തേക്ക് വിടാൻ ശ്രമിച്ചെങ്കിലും ആക്രമണ സ്വഭാവം പ്രകടിപ്പിച്ചതിനാൽ പരാജയപ്പെട്ടു. തുടർന്ന് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ, ഏകദേശം ആറു മണിക്കൂർ […]
Read more

അടിയന്തരാവസ്ഥ പഠിക്കാം; ഒമ്പതാം ക്ലാസിലെ സമൂഹ്യശാസ്ത്ര പുസ്തകത്തിൽ അടിയന്തരാവസ്ഥ ഉൾപ്പെടുത്തി എൻസിഇആർടി

ന്യൂഡൽഹി: ഒമ്പതാം ക്ലാസിലെ സമൂഹ്യശാസ്ത്ര പാഠ പുസ്തകത്തിൽ അടിയന്തരാവസ്ഥ ഉൾപ്പെടുത്തി എൻസിഇആർടി. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ അമ്പതാം വാർഷികത്തിലാണ് അടിയന്തരാവസ്ഥയെ പാഠഭാ​ഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിലെ ജനാധിപത്യത്തിന്റെ കരുത്തും വെല്ലുവിളികളും ചർച്ച ചെയ്യുന്ന അധ്യായത്തിലാണ് ഈ പുതിയ ഭാഗം ചേർത്തത്. ‘ അണ്ടർസ്റ്റാൻഡിംഗ് സൊസൈറ്റി: ഇന്ത്യ ആൻഡ് ബിയോണ്ട്’ എന്ന പാഠപുസ്തകത്തിലാണ് അടിയന്തരാവസ്ഥയെ ഇന്ത്യൻ ജനാധിപത്യം നേരിട്ട ‘ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്ന്’ എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. 1975-77 കാലഘട്ടത്തിൽ ഏർപ്പെടുത്തിയ അടിയന്തരാവസ്ഥയെ കുറിച്ച് പാഠഭാ​ഗത്തിൽ വിശദമായി പറയുന്നുണ്ട്. 1970-കളുടെ തുടക്കത്തിൽ […]
Read more

18 കോടി വില വരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി; ഇതൊരു തുടക്കം മാത്രമെന്ന് റേഞ്ച് ഡിഐജി

കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ 18 കോടി രൂപ വില വരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. വൈപ്പിൻ അറുകാട് സ്വദേശി ആയുഷിനെ എറണാകുളം റൂറൽ പോലീസാണ് പിടികൂടിയത്. സമീപകാലത്ത് നടന്ന ഏറ്റവും വലിയ ഹൈബ്രിഡ് കഞ്ചാവുവേട്ടയാണ് എറണാകുളം റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘം നടത്തിയത്. ആയുഷ് ഹൗബ്രിഡ് കഞ്ചാവ് കടത്തുന്നുണ്ട് എന്ന് ഡാൻസാഫ് സംഘത്തിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് പെരുമ്പാവൂർ മാറമ്പള്ളിയിൽവെച്ച് ആയുഷ് സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ തടഞ്ഞ് പോലീസ് പരിശോധന നടത്തിയത്. സ്‌കൂട്ടറിനുള്ളിൽ പ്ലാസ്റ്റിക് […]
Read more

വ്യോമസേനയിൽ അഗ്‌നിവീർ; അവിവാഹിതരായ പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം

എയർഫോഴ്‌സിൽ അഗ്‌നിവിർ റിക്രൂട്ട്‌മെന്റിനുള്ള (02/2027) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം. അപേക്ഷകർ അവിവാഹിതരായിരിക്കണം. സെലക്ഷൻ ടെസ്റ്റ് 2026 സെപ്റ്റംബർ 22, 23 തീയതികളിൽ നടക്കും. ഓൺലൈനായി അപേക്ഷിക്കണം. രജിസ്‌ട്രേഷൻ/സൈൻ-അപ് ചെയ്തശേഷമാണ് അപേക്ഷിക്കേണ്ടത്. ജൂലായ് 6-ന് രാവിലെ 11 മുതൽ അപേക്ഷിക്കാം. അവസാന തീയതി ജൂലായ് 26 (രാത്രി 11 വരെ) ആണ്.18 വയസ്സ് തികയാത്തവർ രക്ഷിതാവിന്റെ ഒപ്പും അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും https://iafrecruitment.edcil.co.in/agniveervayu/ എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. പ്രായം: അപേക്ഷകർ 2005 ജൂലായ് […]
Read more

Recent News