‘അധികാര ധാർഷ്ട്യത്തിൽ മുങ്ങിയിരിക്കുന്നു’; ധർമേന്ദ്ര പ്രധാനെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാരിനും കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനുമെതിരേ അതിരൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. എക്‌സിൽ കുറിപ്പിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തങ്ങളുടെ അവകാശങ്ങളും നീതിപൂർവമായ പരീക്ഷാ നടത്തിപ്പും സുരക്ഷിതമായ ഭാവിയും ആവശ്യപ്പെടുന്ന വിദ്യാർഥികളെ വിദ്യാഭ്യാസമന്ത്രി ‘ഭീകരവാദികൾ’ എന്ന് വിളിക്കുന്ന നിലയിലേക്ക് അധികാരത്തിന്റെ ധാർഷ്ട്യത്തിൽ മോദിസർക്കാർ മുങ്ങിത്താഴ്ന്നിരിക്കുകയാണെന്ന് രാഹുൽ വിമർശിച്ചു. 20 കുട്ടികൾക്ക് ജീവൻ നഷ്ടപ്പെടാനിടയാക്കിയ, ദശലക്ഷക്കണക്കിന് യുവാക്കളുടെ ഭാവി ഇരുളിലേക്ക് തള്ളിയിട്ട ആൾ, ഇന്ന് ദുരിതം അനുഭവിക്കുന്ന കുട്ടികളെയും ശബ്ദമുയർത്തുന്നവരെയും ഭീകരവാദികളെന്ന് വിളിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.

സർക്കാരിനെ ചോദ്യംചെയ്യുന്നവരെ അപഹസിക്കുന്ന വിധത്തിൽ മുദ്രകുത്തുകയാണ് ബിജെപി സർക്കാരെന്നും രാഹുൽ ആരോപിച്ചു. ചോദ്യങ്ങൾ ചോദിക്കുന്നവരെ ദേശവിരുദ്ധരെന്ന് മുദ്രകുത്തി. ഇപ്പോൾ യുവാക്കളെ ഭീകരവാദികളെന്ന് വിളിക്കുന്നു. സർക്കാരിനെ ചോദ്യം ചെയ്യുന്നവരെ ദേശദ്രോഹികളെന്ന് മുദ്രകുത്തുകയാണ്. അവരുടെ രാഷ്ട്രീയത്തിന്റെ ആകെത്തുകയാണത്, രാഹുൽ ആരോപിച്ചു. രാജ്യത്തെ ദശലക്ഷക്കണക്കിന് യുവാക്കളോട് അടിയന്തരമായി ധർമേന്ദ്ര പ്രധാൻ മാപ്പുപറയണമെന്നും പരാജയങ്ങളുടെ ഉത്തരവാദിത്വമേറ്റെടുത്ത് രാജിവെക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.

Tags :

Ardra

Leave a Reply

Your email address will not be published. Required fields are marked *

Recent News