Author: Ardra

എ എ റഹീം എംപിക്കെതിരെ വ്യാജ പ്രചരണം; കോൺഗ്രസ് പ്രവർത്തകനെതിരെ കേസെടുത്തു പോലീസ്

കോഴിക്കോട്: ഫേസ്ബുക്കിൽ എ എ റഹീം എംപിക്കെതിരെ വ്യാജ പ്രചരണം നടത്തിയെന്ന പരാതിയില്‍ കോഴിക്കോട് പേരാമ്പ്രയിൽ കോൺഗ്രസ് പ്രവർത്തകനെതിരെ കേസെടുത്തു പോലീസ്. പേരാമ്പ്ര സ്വദേശി ആദംകുട്ടിക്കെതിരെയാണ് പോലീസ് കേസെടുത്തത്. കെഎസ്ആർടിസി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര ഡിവൈഎഫ്‌ഐ തടയുമെന്ന തരത്തിൽ എ എ റഹീമിന്റെ ചിത്രം ഉൾപ്പെടുത്തി പ്രചരണം നടത്തി എന്നായിരുന്നു പരാതി. കലാപാഹ്വാനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Read more

‘വിഐപി ലോഞ്ചിൽ സ്വീകരിക്കാൻ വിമാനക്കമ്പനി അധികൃതർ എത്തിയില്ല’; പിണറായി വിജയൻറെ യാത്ര മുടങ്ങി

ഡല്‍ഹി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ കേരളത്തിലേക്കുള്ള വിമാന യാത്ര മുടങ്ങി. ഉച്ചയ്ക്ക് 2.50 നുള്ള വിമാനത്തിൽ കോഴിക്കോടേക്കാണ് പോകേണ്ടിയിരുന്നത്. എന്നാല്‍ വിമാനത്താവളത്തിൽ എത്തിയെങ്കിലും വിമാനത്തിൽ കയറാനായില്ല. വി ഐ പി ലോഞ്ചിൽ ഇരുന്ന പിണറായിയെ സ്വീകരിക്കാൻ വിമാനക്കമ്പനി അധികൃതർ എത്താതെയിരുന്നതിനെ തുടർന്നുള്ള ആശയക്കുഴപ്പമാണ് വിമാനത്തിൽ കയറാൻ കഴിയാതെ പോയതിൻ്റെ കാരണം എന്നാണ് വിവരം. നിലവില്‍ അദ്ദേഹം ഡൽഹിയിൽ തുടരുകയാണ്. വൈകുന്നേരത്തെ വിമാനത്തിൽ കോഴിക്കോടേക്ക് പുറപ്പെടും എന്നാണ് വിവരം. പോളിറ്റ് ബ്യൂറോയില്‍ പങ്കെടുക്കാൻ വ്യാഴാഴ്ചയാണ് പിണറായി ഡല്‍ഹിയിൽ […]
Read more

കേരള സർവകലാശാലയിൽ ബോർഡ് ഓഫ് സ്റ്റഡീസിലേക്ക് സ്വന്തം നിലയ്ക്ക് നിയമനം നടത്താൻ നീക്കം നടത്തി വി സി

തിരുവനന്തപുരം: കേരള സർവകലാശാലയിൽ വൈസ് ചാൻസലറുടെ അസാധാരണ ഇടപെടൽ. ബോർഡ് ഓഫ് സ്റ്റഡീസിലേക്ക് സ്വന്തം നിലയ്ക്ക് നിയമനം നടത്താൻ നീക്കം. സിൻഡിക്കേറ്റിനെ ഒഴിവാക്കി വൈസ് ചാൻസലർ വിജ്ഞാപനം പുറത്തിറക്കി. ചട്ട പ്രകാരം സിൻഡിക്കേറ്റാണ് പഠന ബോർഡുകളിലേക്ക് നിയമനം നടത്തേണ്ടത്. സമയപരിധി കഴിഞ്ഞിട്ടും വി സി മോഹനൻ കുന്നുമ്മൽ സിൻഡിക്കേറ്റ് യോഗം വിളിക്കുന്നില്ല. സർവകലാശാലയ്ക്ക് കീഴിലുള്ള 37 പഠന ബോർഡുകളിലേക്കാണ് നിയമനം നടത്തുന്നത്. ജൂലൈ 3 നകം അപേക്ഷകൾ സമർപ്പിക്കണം എന്ന് വിജ്ഞാപനത്തിൽ വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ കടുത്ത പ്രതിഷേധവുമായി […]
Read more

ഭർതൃ പീഡനം; ആറ്റുകാലിൽ 27 കാരി ജീവനൊടുക്കി

തിരുവനന്തപുരം: ആറ്റുകാലിൽ ഭർതൃപീഡനത്തെ തുടർന്ന് 27 കാരി ആത്മഹത്യ ചെയ്തു. ചിറമുക്കിലെ വാടക വീട്ടിലാണ് വർക്കല വടശ്ശേരിക്കോണം സ്വദേശിനി ആരതി ജീവനൊടുക്കിയത്. ആരതിയുടെ കഴുത്തിലും കൈയിലുമായി നഖം കൊണ്ട് മുറിഞ്ഞ പാടുകൾ കണ്ടെത്തി. ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. യുവതി ആത്മഹത്യ ചെയ്തത് ഭർത്താവിന്റെ പീഡനത്തെ തുടർന്നാണെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. യുവതി ഇതിന് മുൻപും ഭർത്താവിൽ നിന്ന് മർദനമേറ്റിരുന്നുവെന്ന് വാർഡ് മെമ്പർ പറഞ്ഞു. 5 മാസം മുൻപ് ഇതുമായി ബന്ധപ്പെട്ട പരാതി ലഭിച്ചിരുന്നുവെന്നും മർദിച്ചതിന്റെ ദൃശ്യങ്ങളും മറ്റും അമ്മയ്ക്ക് […]
Read more

സംസ്ഥാനത്ത് അങ്കണവാടികൾക്ക് പുതിയ മാനദണ്ഡം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

തിരുവനന്തപുരം: സംസ്ഥാനത്തെ അങ്കണവാടികൾക്ക് പുതിയ മാനദണ്ഡം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ. കൊച്ചിയിലെ അങ്കണവാടിയിൽ മൂന്നര വയസുകാരി ലൈംഗികാതിക്രമത്തിനിരയായ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് മന്ത്രി അറിയിച്ചു. സംഭവത്തിൽ റിപ്പോർട്ട് കിട്ടിയശേഷം വേണ്ട നടപടികൾ സ്വീകരിക്കും. അങ്കണവാടികൾക്കുള്ളിലേക്ക് ആളുകളെ കയറ്റി വിടുന്നതിൽ കർശന നിയന്ത്രണം ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. കൊച്ചി എളമക്കരയിലെ അങ്കണവാടിയിലാണ് മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമമുണ്ടായത്. ഇക്കഴിഞ്ഞ പതിനെട്ടാം തീയതിയായിരുന്നു കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടന്നത്. മൂന്നര വയസുകാരി പോയിരുന്ന അങ്കണവാടിയിലെ ടീച്ചറുടെ മകനാണ് കേസിലെ […]
Read more

‘ബഡ്ജറ്റിൽ മധ്യതിരുവിതാംകൂറിനെ അവഗണിച്ചു’; മുൻ മന്ത്രി വി എൻ വാസവൻ

തിരുവനന്തപുരം: സംസ്ഥാന ബഡ്ജറ്റിൽ മധ്യതിരുവിതാംകൂറിനെ അവഗണിച്ചുവെന്ന് മുൻ മന്ത്രി വി എൻ വാസവൻ. പൊതുമേഖല സ്ഥാപനമായ കെപിപിഎലിനെയും കോട്ടയം മെഡിക്കൽ കോളേജിനും ബഡ്ജറ്റിൽ പരിഗണിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി കുപ്രസിദ്ധൻ ആവുകയാണെന്നും, സർക്കാരിനെ താങ്ങുന്ന എംഎൽഎയെ പോലും തകർക്കുന്ന നടപടിയാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നും മുൻ മന്ത്രി പറഞ്ഞു.
Read more

തിരഞ്ഞെടുപ്പ് പരാജയം: സിപിഎമ്മിനെതിരെ ഡിവൈഎഫ്ഐ

പാലക്കാട്: സിപിഎമ്മിനെയും പിണറായി വിജയനെയും വിമർശിച്ച് ഡിവൈഎഫ്ഐ. തിരഞ്ഞെടുപ്പ് തോൽവിക്ക് കാരണം സിപിഎമ്മിന്റെ നിലപാടുകളാണെന്നും പിണറായി വിജയന്റെ പല പരാമർശങ്ങളും ജനങ്ങൾക്കിടയിൽ ദോഷകരമായി ബാധിച്ചുവെന്നും ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ സമ്മേളനത്തിലെ പൊതുചർച്ചയിൽ വിമര്ശനനമുയർന്നു. നേതാക്കളുടെ ബന്ധുക്കളെ സ്ഥാനാർഥികളാക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും യുഡിഎഫ് യുവാക്കൾക്ക് നൽകുന്ന പ്രാതിനിധ്യം പോലും എൽഡിഎഫിൽ ലഭിക്കുന്നില്ലെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി. മട്ടന്നൂരിൽ വി.കെ. സനോജിന്റെ ഭൂരിപക്ഷം കുറഞ്ഞത് നേതൃത്വം ഗൗരവമായി പരിശോധിക്കണമെന്നും സമ്മേളനത്തിൽ ആവശ്യമുയർന്നു. പാലക്കാട് ജില്ലയിൽ സിപിഎം നേതാവായ സുരേഷ് ബാബുവിനെപ്പോലെയുള്ളവർ ഡിവൈഎഫ്ഐയെ […]
Read more

ഇലോൺ മാസ്കിന്റെ തൊട്ടടുത്തെത്തി ഇന്ത്യൻ വംശജൻ; ലോകത്തെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന രണ്ടാമത്തെ സിഇഓ ആയി ഷങ്ക് മിത്ര

ലോകത്തെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന രണ്ടാമത്തെ സിഇഓ ആയി ഇന്ത്യൻ വംശജനായ ഷങ്ക് മിത്ര. ലോകത്തെ ഏറ്റവും വലിയ സമ്പന്നനും സ്‌പേസ്എക്‌സ്, ടെസ്‌ല എന്നിവ അടക്കമുള്ളവയുടെ സിഇഓയുമായ ഇലോൺ മസ്‌കാണ് പ്രതിഫലത്തിന്റെ കാര്യത്തിൽ ഒന്നാം സ്ഥാനത്തുള്ളത്. യുഎസ് ആസ്ഥാനമായ ഹെൽത്ത് കെയർ – റിയൽ എസ്റ്റേറ്റ് ഭീമനായ വെൽടവറിന്റെ സിഇഒ ആണ് പ്രതിഫലത്തിൽ നിലവിൽ മസ്‌ക് കഴിഞ്ഞാൽ രണ്ടാം സ്ഥാനത്തുള്ള ഷങ്ക് മിത്ര. 821 മില്യൺ ഡോളറിന്റെ പ്രതിഫല പാക്കേജ് ലഭിച്ചതിനെത്തുടർന്നാണ് അദ്ദേഹം ഈ നേട്ടം […]
Read more

‘തിരുവനന്തപുരം കോര്‍പറേഷനില്‍ ഭരണപ്രതിസന്ധിയില്ല’; സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനിലെ ഭരണത്തില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍. കോര്‍പ്പറേഷനില്‍ ഭരണ പ്രതിസന്ധി ഇല്ലെന്നും അവിശ്വാസ പ്രമേയത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഭരണസ്തംഭനം ഉണ്ടെന്ന് തനിക്ക് തോന്നിയിട്ടില്ലെന്നും രാധാകൃഷ്ണൻ പറഞ്ഞു. എല്‍ഡിഎഫും യുഡിഎഫുമൊക്കെ ഈ ഭരണ സംവിധാനത്തെ അവിശ്വസിക്കാം. ഞാന്‍ ഒു രാഷ്ട്രീയ പാര്‍ട്ടിയുടെയും പിന്തുണയോടെയല്ല മത്സരിച്ചത്. എനിക്ക് അവിശ്വാസം തോന്നത്തക്ക വിധത്തിലുള്ള സാഹചര്യം ഉണ്ടായിട്ടില്ല. ഔദ്യോഗികമായി പ്രതിപക്ഷത്ത് നിന്ന് ഇതുവരെയും ക്ഷണം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആര്‍ സുഗതന്‍ […]
Read more

ഐ.വി.ആർ.ഐ. പി.ജി. ഡിപ്ലോമ കോഴ്സുകൾ; വെറ്ററിനറി മേഖലയിൽ മികച്ച കരിയർ സ്വന്തമാക്കാൻ അപേക്ഷിക്കാം

കന്നുകാലി-മൃഗസംരക്ഷണ മേഖലയിൽ കൂടുതൽ പ്രായോഗിക നൈപുണിയും കരിയർ വളർച്ചയും ആഗ്രഹിക്കുന്ന വെറ്ററിനറി ബിരുദധാരികൾക്ക്, രാജ്യത്തെ പ്രമുഖ വെറ്ററിനറി ഗവേഷണ സ്ഥാപനവും ഡീംഡ് സർവകലാശാലയുമായ ഐ.സി.എ.ആർ.-ഇന്ത്യൻ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ഐ.വി.ആർ.ഐ.-ഇസത്‌നഗർ, യു.പി.) പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര കൃഷി-കർഷകക്ഷേമ മന്ത്രാലയത്തിന് കീഴിലാണ് ഇത് പ്രവർത്തിക്കുന്നത്. ആകെ 30 സ്പെഷ്യലൈസ്ഡ് പി.ജി. ഡിപ്ലോമ കോഴ്സുകളാണ് ഇവിടെയുള്ളത്. ഓഫ്‌ലൈൻ കോഴ്സുകൾ: ഓൺലൈൻ/ഹൈബ്രിഡ് കോഴ്സുകൾ: ഓൺലൈൻ/ഹൈബ്രിഡ് കോഴ്സുകൾ തിരഞ്ഞെടുക്കുന്നവർ ഓരോ സെമസ്റ്ററിലും 10 ദിവസം നിർബന്ധമായും അതത് […]
Read more

Recent News