Author: Ardra

കയറ്റം കയറുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ടു, താഴ്ചയിലേക്ക് മറിഞ്ഞ് ജീപ്പ് ; ഇടുക്കിയിൽ അഞ്ചുപേർക്ക് പരുക്ക്

ഇടുക്കി: ഇടുക്കി പൈനാവിന് സമീപം ജീപ്പ് മറിഞ്ഞ് അഞ്ചുപേർക്ക് പരുക്ക്. ഒരാളുടെ നില ഗുരുതരം. പൈനാവ് അമൽജ്യോതി സ്പെഷ്യൽ സ്കൂളിന്റെ മതിൽ തകർത്ത് മുറ്റത്തേക്കാണ് വാഹനം മറിഞ്ഞത്. കയറ്റം കയറുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് അമൽ ജ്യോതി സ്പെഷ്യൽ സ്കൂളിനു മുന്നിലേക്ക് പതിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ കാഞ്ഞിരപ്പള്ളി സ്വദേശി ജോജോയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ബാക്കി നാലു പേർ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവ സമയം സ്കൂൾ മുറ്റത്ത് കുട്ടികളും ജീവനക്കാരും […]
Read more

മെട്രോ സ്റ്റേഷനുകളില്‍ ഇനി മില്‍മ; ലക്ഷ്യം ഒരുകോടി ലിറ്റര്‍ പാലുല്‍പാദനം തന്നെയെന്ന് പ്രഖ്യാപിച്ച് ബിന്ദു കൃഷ്ണ

കൊച്ചി: മെട്രോ സ്റ്റേഷനുകളിലെ മില്‍മ ഓട്ടോമാറ്റിക് വെന്‍ഡിംഗ് മെഷീനുകളുടെ ഉദ്ഘാടനം ക്ഷീരവികസന- മൃഗസംരക്ഷണ വനിത-ശിശുവികസന വകുപ്പ് മന്ത്രി ബിന്ദുകൃഷ്ണ നിര്‍വ്വഹിച്ചു. എറണാകുളം മേഖല സഹകരണ ക്ഷീരോത്പാദക യൂണിയനാണ് (ഇആര്‍സിഎംപിയു – മില്‍മ) പദ്ധതി നടപ്പാക്കുന്നത്. മുഖ്യമന്ത്രി മുന്നോട്ടുവച്ച ഒരുകോടി ലിറ്റര്‍ പാലുല്‍പാദനം എന്ന ലക്ഷ്യം കൈവരിക്കാന്‍ മില്‍മ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി പറഞ്ഞു. മില്‍മയുടെ എല്ലാ പരിപാടികളിലും ക്ഷീരകര്‍ഷകരുടെ സാന്നിധ്യം കൂടുതലായി ഉറപ്പാക്കണം എന്നും മന്ത്രി അറിയിച്ചു. നഗരത്തിലെ മണ്‍സൂണ്‍ എംപ്രസ്സ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഫിഷറീസ് വകുപ്പ് […]
Read more

എബോള പ്രതിരോധം; മൂന്ന് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യാത്രാവിലക്കേർപ്പെടുത്തി സൗദി അറേബ്യ

റിയാദ്: ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് ബാധ പടരുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടിയുമായി സൗദി അറേബ്യ. മൂന്ന് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സൗദിയിലേക്ക് പ്രവേശന വിലക്കും പൗരന്മാർക്ക് ഇവിടങ്ങളിലേക്ക് യാത്രാവിലക്കും ഏർപ്പെടുത്തി. രോഗവ്യാപന സാധ്യതകൾ ലഘൂകരിക്കുന്നതിന്‍റെ ഭാഗമായാണ് നടപടിയെന്ന് അധികൃതർ വ്യക്തമാക്കി. കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നീ രാജ്യങ്ങൾക്കാണ് സൗദി അറേബ്യ താൽക്കാലികമായി വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഈ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് എല്ലാത്തരം വിസകളും സൗദിയിലേക്ക് പ്രവേശിക്കുന്നതും താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. മറ്റ് രാജ്യങ്ങൾ വഴി വരുന്നവരാണെങ്കിലും സൗദിയിൽ എത്തുന്നതിന് […]
Read more

ഒമാനിൽ മുന്തിരി വിളവെടുപ്പ് ഉത്സവം സംഘടിപ്പിച്ചു

മസ്കത്ത്: രണ്ട് ദിവസത്തെ മുന്തിരി വിളവെടുപ്പ് ഉത്സവം സംഘടിപ്പിച്ച് സൗദി . ഒമാനിലെ പൈതൃക ടൂറിസം മന്ത്രി ഇബ്രാഹിം ബിൻ സഈദ് അൽ ബുസൈദിയുടെ നേതൃത്വത്തിലാണ് വിളവെടുപ്പ് ഉത്സവം സംഘടിപ്പിച്ചത്. പ്രാദേശികമായി ഉൽപാദിപ്പിക്കുന്ന മുന്തിരിയെ ഉയർന്ന മൂല്യമുള്ള ഒരു സീസണൽ വിളയായി പ്രോത്സാഹിപ്പിക്കാനും, കൃഷി വ്യാപിപ്പിക്കുന്നതിനും ആധുനിക ഉൽപാദന സാങ്കേതിക വിദ്യകൾ സ്വീകരിക്കുന്നതിനും കർഷകരെ പ്രോത്സാഹിപ്പിക്കുകയുമാണ് ഈ ഉത്സവം ലക്ഷ്യമിടുന്നത്. വാദി ബാനി ഖരൂസിലെ ജലാബ് ഫാമിൽ സംഘടിപ്പിച്ച ഈ മേള കർഷകർക്ക് തങ്ങളുടെ ഉൽപന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനും […]
Read more

മസ്ജിദുന്നബവിയിൽ 99,000 ച.മീ വിസ്‍തൃതിയിൽ AC സംവിധാനം ഒരുങ്ങുന്നു

റിയാദ്: മസ്ജിദുന്നബവിയിലെത്തുന്ന വിശ്വാസികളുടെയും സന്ദർശകരുടെയും സുഖസൗകര്യങ്ങൾ ഉറപ്പാക്കുന്നതിനായി 98.7 ആയിരം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ആധുനിക കൂളിങ് സംവിധാനം സജ്ജീകരിച്ചിരിക്കുന്നു. വിവിധ ഭാഗങ്ങളിൽ കാര്യക്ഷമമായി തണുപ്പ് എത്തിക്കുന്നതിനായി രൂപകൽപന ചെയ്തിട്ടുള്ള ഈ സംയോജിത ശൃംഖലയ്ക്ക് 19.3 ആയിരത്തിലധികം ടൺ കൂളിങ് ശേഷിയുണ്ട്. മസ്ജിദുന്നബവിക്ക് പുറത്തായി സ്ഥിതി ചെയ്യുന്ന പ്രധാന കൂളിങ് സ്റ്റേഷൻ കേന്ദ്രീകരിച്ചാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്. ഇതിൽ 6 പ്രധാന കൂളിങ് യൂണിറ്റുകളാണുള്ളത്. ഓരോ യൂണിറ്റിനും 3000 ടൺ കൂളിങ് ശേഷിയുണ്ട്. പൈപ്പ് ലൈൻ ശൃംഖല […]
Read more

പ്ലാസ്റ്റിക് ബാ​ഗ് നിരോധനം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കും; ഒമാനിൽ ഫർണിച്ചർ, ജ്വല്ലറി, കാർ ഷോറൂമുകൾക്കും വിലക്ക്

മസ്കത്ത്: ഒമാനിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകൾക്കെതിരെയുള്ള രാജ്യവ്യാപകമായ നിരോധനത്തിന്റെ അഞ്ചാം ഘട്ടം ജൂലൈ 1 മുതൽ പരിസ്ഥിതി അതോറിറ്റി നടപ്പിലാക്കും. പരിസ്ഥിതി സൗഹൃദ ബദൽ മാർ​ഗങ്ങൾ പ്രോത്സാഹിപ്പിക്കുക, പ്ലാസ്റ്റിക് മാലിന്യങ്ങൾ കുറക്കുക, രാജ്യത്തിന്റെ പ്രകൃതിവിഭവങ്ങളും ജൈവവൈവിധ്യവും സംരക്ഷിക്കുക എന്നിവയിലൂടെ ‘ഒമാൻ വിഷൻ 2040′-ന് പിന്തുണ നൽകുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പൊതു-സ്വകാര്യ മേഖലകളിലെ വാണിജ്യ സ്ഥാപനങ്ങളിൽ പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം ഘട്ടംഘട്ടമായി കുറക്കുന്നതിനായി പരിസ്ഥിതി അതോറിറ്റിയുടെ തീരുമാനം നമ്പർ 8/2024’-ന്റെ അഞ്ചാം ഘട്ടമാണിത്. പുതിയ […]
Read more

വൻ നേട്ടം കൈവരിച്ച് ദക്ഷിണ റെയിൽവേ; സ്പെഷ്യൽ ട്രെയിനുകളിൽ കഴിഞ്ഞ വർഷം യാത്രചെയ്തത് 32.98 ലക്ഷം പേർ

ചെന്നൈ: സ്പെഷ്യൽ ട്രെയിനുകളിലെ യാത്രക്കാരുടെ എണ്ണത്തിൽ ദക്ഷിണ റെയിൽവേയ്ക്ക് (സതേൺ റെയിൽവേ) വൻ നേട്ടം. 2025-26 സാമ്പത്തിക വർഷം സതേൺ റെയിൽവേയ്ക്ക് കീഴിൽ സ‍ർവീസ് നടത്തിയ സ്പെഷ്യൽ ട്രെയിനുകളിലെ യാത്രക്കാരുടെ എണ്ണത്തിൽ വർധന രേഖപ്പെടുത്തി. 229 സ്പെഷ്യൽ ട്രെയിനുകൾ ഉപയോഗിച്ചു നടത്തിയ 2,513 ട്രിപ്പുകളിൽ 32.98 ലക്ഷം യാത്രക്കാർ യാത്ര ചെയ്തതായി ദക്ഷിണ റെയിൽവേ വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇക്കാലയളവിൽ 243.22 കോടി രൂപ വരുമാനമായി ലഭിച്ചു. ദക്ഷിണ റെയിൽവേയ്ക്ക് കീഴിൽ സർവീസ് നടത്തുന്ന സ്പെഷ്യൽ ട്രെയിനുകളിൽ ഓരോ […]
Read more

ചമ്പത് റായ് രാജിവെച്ചു; വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി അയോധ്യ ക്ഷേത്രം ട്രസ്റ്റ്

ഡൽഹി: അയോധ്യ ക്ഷേത്രക്കൊള്ളയിൽ ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിയും അനിൽ മിശ്രയും രാജിവച്ചതായി ട്രസ്റ്റ് വാർത്താകുറിപ്പിലൂടെ സ്ഥിരീകരിച്ചു. ഇവർ രാജിവെച്ചെന്നും ഇല്ലെന്നും അഭ്യൂഹം പ്രചരിച്ചിരുന്നു. പിന്നാലെയാണ് വ്യക്തത വരുത്തി വാർത്താകുറിപ്പ് പുറത്തിറക്കിയത്. ഇരുവരുടെയും രാജി ട്രസ്റ്റിൻ്റെ അടുത്ത യോഗത്തിൽ ചർച്ച ചെയ്യും. ക്ഷേത്രത്തിലെ സംഭവങ്ങൾ അത്യന്തം ദുഃഖകരമാണെന്നും ക്ഷേത്രത്തിലേക്ക് നൽകിയ സംഭാവനകൾ സുരക്ഷിതമായിരിക്കുമെന്നും ഭാവിയിൽ ഇത്തരം നിർഭാഗ്യകരമായ സംഭവങ്ങൾ അവർത്തിക്കാതിരിക്കാൻ ജാഗ്രത പുലർത്തുമെന്നും വാർത്താകുറിപ്പിൽ പറയുന്നു. അയോധ്യ ക്ഷേത്രക്കൊള്ളയിൽ ചമ്പത് റായിയെ നേരിട്ട് അതൃപ്തി അറിയിച്ച് […]
Read more

ആരോഗ്യ ഇൻഷുറൻസിൽ കൂടുതൽ പേർക്കും താൽപര്യം ക്യാഷ്‌ലസ് ക്ലെയിമെന്ന് റിപ്പോർട്ട്

ചികിത്സാച്ചെലവ് സ്വയം വഹിച്ച ശേഷം പിന്നീട് തുക നേടിയെടുക്കുന്ന റീഇംബേഴ്‌സ്‌മെന്റ് രീതിയില്ല, ക്യാഷ്ലെസ് സംവിധാനത്തിനാണ് ഉപഭോക്താക്കള്‍ക്കിടയില്‍ വന്‍ സ്വീകാര്യതയുള്ളതെന്ന് റിപ്പോര്‍ട്ട്. പോളിസിബസാറിന്റെ ഏറ്റവും പുതിയ ‘ഹെല്‍ത്ത് ക്ലെയിംസ് എക്‌സ്പീരിയന്‍സ് ഇന്‍ഡക്‌സ്’ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്. ഓഗസ്റ്റ് 2024 മുതല്‍ സെപ്റ്റംബര്‍ 2025 വരെയുള്ള കാലയളവില്‍ ആശുപത്രിയിലാകുകയും ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യുകയും ചെയ്ത 2,228 പേരിലാണ് സര്‍വേ നടത്തിയത്. വന്‍നഗരങ്ങള്‍ക്ക് പുറമെ ടയര്‍-2, ടയര്‍-3 നഗരങ്ങളില്‍ നിന്നുള്ളവരും ഇതില്‍ ഉള്‍പ്പെടുന്നു. സര്‍വേയില്‍ പങ്കെടുത്ത പത്തില്‍ ഏഴുപേരും ക്യാഷ്ലെസ് ചികിത്സയാണ് […]
Read more

ബൈക്കോടിച്ച് പോകുന്നതിനിടെ ഉണങ്ങിയ മരക്കൊമ്പ് തലയിൽ വീണ് 53കാരൻ കോമയിലായി

ബംഗളൂരു: ബംഗളൂരുവിൽ ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ ഉണങ്ങിയ മരക്കൊമ്പ് തലയിൽ വീണ് 52കാരൻ കോമയിലായി. ശനിയാഴ്ച വൈകിട്ട് രാം മന്ദിർ റോഡിന് സമീപമാണ് സംഭവം. സ്വകാര്യ ധനകാര്യ കമ്പനിയിലെ ജീവനക്കാരനായ സുരേഷിനാണ് തലക്ക് ഗുരുതരമായി പരിക്കേറ്റത്. വായ്പ തിരിച്ചടവ് ശേഖരിക്കുന്നതിനായി ഫീൽഡ് ജോലിയുടെ ഭാഗമായി യാത്ര ചെയ്യുന്നതിനിടെ വൈകിട്ട് 5 മണിയോടെയാണ് അപകടം. സംഭവത്തിന്‍റെ മുഴുവൻ ദൃശ്യങ്ങളും പ്രദേശത്ത് സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകളിൽ പതിഞ്ഞു. ഹെൽമെറ്റ് ധരിക്കാതെ സുരേഷ് റോഡിലൂടെ ബൈക്ക് ഓടിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ഈ സമയത്ത് […]
Read more

Recent News