എണ്ണയിതര കയറ്റുമതിയിൽ മുന്നേറ്റവുമായി ഒമാൻ
മസ്‌കത്ത്: എണ്ണയിതര കയറ്റുമതിയിൽ മുന്നേറ്റവുമായി ഒമാൻ. 2026 ആദ്യ പാദത്തിൽ മാത്രം സുൽത്താനേറ്റിന്റെ എണ്ണയിതര കയറ്റുമതി 1.611 ബില്യൺ ഒമാനി റിയാലിൽ എത്തി. 17 ശതമാനം വർധനവോടെ കെമിക്കൽ ഇൻഡസ്ട്രി മേഖലയിലാണ് ഏറ്റവും ഉയർന്ന വളർച്ച രേഖപ്പെടുത്തിയത്. നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് ഇൻഫർമേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഒമാൻ വിഷൻ 2040-ന്റെ ലക്ഷ്യങ്ങൾ യാഥാർഥ്യമാക്കി എണ്ണയിതര കയറ്റുമതിയിൽ സുൽത്താനേറ്റ് കുതിക്കുകയാണ്. കെമിക്കൽ ഇൻഡസ്ട്രി മേഖലയിൽ 216 മില്യൺ റിയാലിന്റെ കയറ്റുമതിയാണ് നടന്നത്. ബേസ് മെറ്റൽസ് […]
Read more

