രാഷ്ട്രീയത്തിലേക്കെന്ന ചർച്ചകൾ തള്ളി നടൻ സൂര്യ
ചെന്നൈ: രാഷ്ട്രീയപ്രവേശനത്തെ കുറിച്ചുള്ള ചർച്ചകൾ തള്ളി നടൻ സൂര്യ. കക്ഷി രാഷ്ട്രീയത്തിലേക്ക് താനില്ലെന്നും ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടരുമെന്നും വ്യക്തമാക്കി സൂര്യ രാഷ്ട്രീയ പ്രവേശന റിപ്പോർട്ടുകൾ തള്ളി വാർത്താക്കുറിപ്പ് പുറത്തിറക്കി. ആരാധകകൂട്ടായ്മ യോഗത്തിൽ ഭാരവാഹിയുടെ പ്രതികരണം ചർച്ച ആയതിനു പിന്നാലെയാണ് സൂര്യ ഔദ്യോഗികമായി വിശദീകരണം നൽകിയത്. ‘കാലവും സമയവും ആയാൽ സൂര്യയെ തടയാനാകില്ലെന്നും സാഹചര്യം അനുകൂലം ആകുമ്പോൾ സൂര്യ നയിക്കു’മെന്ന് ആയിരുന്നു സൂര്യ ഫാൻസ് അസോസിയേഷൻ ഭാരവാഹിയുടെ പ്രസംഗം. യോഗത്തില്‍ പങ്കെടുത്ത ഭാരവാഹികളും ഈ പ്രസ്താവനയെ പൂര്‍ണ്ണമായും പിന്തുണയ്ക്കുകയുണ്ടായി. […]
Read more

