Author: Ardra

‘ആന വണ്ടിയിലെ ആറു പെണ്ണുങ്ങൾ’; ;പ്രിയദർശിനി; പദ്ധതി ആസ്പദമാക്കി സിനിമ ചെയ്യാൻ സന്തോഷ് പണ്ഡിറ്റ്

പ്രിയദർശിനി പദ്ധയുമായി ബന്ധപ്പെട്ട് സിനിമ ചെയ്യാൻ ഒരുങ്ങി സന്തോഷ് പണ്ഡിറ്റ്. ‘ആനവണ്ടിയിലെ ആറു പെണ്ണുങ്ങൾ’ എന്നാണ് സിനിമയുടെ പേരെന്ന് പറഞ്ഞ സന്തോഷ്, കഥ എല്ലാവർക്കും ഇഷ്ടമായാൽ സിനിമ ചെയ്യാമെന്നും പറഞ്ഞു. 26 വയസ്സുള്ള 6 യുവതികളുടെ കഥന കഥ ആണ് സിനിമയുടെ തീം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകൾ ഇങ്ങനെ KSRTC പ്രിയദർശിനി ബസ്സിൽ സ്ത്രീകൾക്ക് free യാത്ര എന്ന തീം വെച്ചു ഒരു സിനിമ ചെയ്താലോ എന്നാ ചിന്തയിൽ ആണേ.. പേര് “ആനവണ്ടിയിലെ […]
Read more

സംസ്ഥാന ചീഫ് സെക്രട്ടറി എ.ജയതിലക് ഇന്ന് വിരമിക്കും

തിരുവനന്തപുരം: സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. എ .ജയതിലക് ഇന്ന് വിരമിക്കും. 35 വർഷത്തെ സർവീസിന് ശേഷം വിരമിക്കുന്ന ചീഫ് സെക്രട്ടറി എ ജയതിലകിന് സർക്കാർ യാത്രയയപ്പ് നൽകും. ഉച്ചയ്ക്ക് മൂന്ന് മണിക്ക് ദർബാർ ഹാളിൽ നടക്കുന്ന യാത്രയയപ്പ് ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ പങ്കെടുക്കും. മാത്രമല്ല, ജയതിലകിന്റെ വിരമിക്കലിനെ തുടര്‍ന്ന് നിലവിലെ ആഭ്യന്തര സെക്രട്ടറിയായ ബിശ്വനാഥ് സിന്‍ഹ ഇന്ന് വൈകുന്നേരം പുതിയ ചീഫ് സെക്രട്ടറിയായി ചുമതലയേല്‍ക്കുന്നതോടെ ഐ എ എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി ഉണ്ടാകുമെന്നാണ് സൂചന. […]
Read more

‘എൻ ശേഷാദ്രിനാഥന് സംഘപരിവാർ ബന്ധമുണ്ട്; കെപിസിസി ജനറൽ സെക്രട്ടറി പി എം നിയാസ്

തിരുവനന്തപുരം: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി എൻ ശേഷാദ്രിനാഥനെ നിയമിച്ചിതിൽ എതിർപ്പ് പ്രകടിപ്പിച്ച് കെപിസിസി ജനറൽ സെക്രട്ടറി പി എം നിയാസ്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ നേരിൽ കണ്ട് അദ്ദേഹം അറിയിച്ചു. എൻ ശേഷാദ്രിനാഥന് സംഘപരിവാർ ബന്ധമുണ്ടെന്നും തദ്ദേശവകുപ്പ് മന്ത്രി കെ എം ഷാജിക്ക് ഇതൊന്നും ബോധ്യപ്പെട്ടിട്ടില്ലെന്നും തെരഞ്ഞെ​​ടു​​പ്പ് ക​​മ്മീ​​ഷന്റെ ന​​ഷ്‌​ട​​പ്പെ​​ട്ട വി​​ശ്വാ​​സ്യത ജനാ​​ധി​​പ​​ത്യ ഇ​​ന്ത്യ​​ക്ക് അ​​പ​​മാ​​ന​​മാ​​യി​​ട്ടു​​ണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത് കേരളത്തിലെ സുപ്രധാനമായ പദവിയാണ്. ഗവർണർ ഒപ്പ് വച്ചാൽ പിന്നെ മാറ്റാൻ കഴിയില്ല. ഇപ്പോൾ അദ്ദേഹത്തിന്റെ സമൂഹമാധ്യമ […]
Read more

തിരുവനന്തപുരം കോർപ്പറേഷനിലെ കയ്യാങ്കളി; ബിജെപി ബിജെപി കൗൺസിലർമാർക്കെതിരെ കേസ്

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷത്തിൽ ബിജെപി കൗൺസിലർമാർക്കെതിരെ കേസ് . കോൺഗ്രസ് വനിതാ കൗൺസിലർമാര്‍ നൽകിയ പരാതിയിലാണ് മ്യൂസിയം പൊലീസ് കേസെടുത്തത്. ബിജെപി കൗൺസിലർമാരായ ചെമ്പഴന്തി ഉദയൻ, ഗിരി, പാപ്പനംകോട് സജി, വയൽകട രതീഷ് എന്നിവർക്കെതിരെയാണ് കോൺഗ്രസ് വനിതാ കൗൺസിലർമാരായ ഷേർലി, അനിത അലക്സ്‌ എന്നിവർ പരാതി നൽകിയത്. ചെമ്പഴന്തി ഉദയനാണ് കേസിലെ ഒന്നാം പ്രതി. ഹാജർ രജിസ്റ്ററിനെ ചൊല്ലിയുള്ള പിടിവലിക്കിടെ കെ എസ് ശബരിനാഥാനും ചെമ്പഴന്തി ഉദയനും തമ്മിൽ ഏറ്റുമുട്ടി. കാപ്പാ കേസിൽ ജയിലിലുള്ള ആർ […]
Read more

‘നഴ്സസിന് മിനിമം വേതനത്തിനുള്ള നിയമം നടപ്പാക്കും; മന്ത്രി കെ മുരളീധരൻ

തിരുവനന്തപുരം: നഴ്സസിന് മിനിമം വേതനത്തിനുള്ള നിയമം നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ. സമരം ചെയ്യുന്ന നഴ്സുമാരുടെ ആവശ്യം സർക്കാർ പരിഗണിക്കും. ഒരാഴ്ചയ്ക്കകം നടപടിയെന്നും തൃശ്ശൂർ അമല, ജൂബിലി ആശുപത്രികളിൽ സമരം ചെയ്യുന്ന നഴ്സസ് സമരത്തിൽ നിന്ന് പിന്മാറണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ആശുപത്രികൾക്ക് കെട്ടിടങ്ങൾ ഉണ്ടെങ്കിലും സൗകര്യങ്ങൾ കുറവാണ്. പല കെട്ടിടങ്ങൾക്കും ഫിറ്റ്നസ് പോലും ഇല്ല.ഇത് എല്ലാം പരിഹരിക്കുമെന്ന് മന്ത്രി കെ മുരളീധരൻ വ്യക്തമാക്കി. നിയമസഭയിലായിരുന്നു കെ മുരളീധരന്റെ പ്രതികരണം. തൃശൂർ ജൂബിലി, അമല ആശുപത്രികളിലെ മാനേജ്മെന്റുകളുമായി യുഎൻഎ […]
Read more

മന്ത്രി കെ എം ഷാജിയെ അഭിനന്ദിച്ച് മേയർ വി.വി. രാജേഷ്

തിരുവനന്തപുരം: മന്ത്രി കെ എം ഷാജിയെ അഭിനന്ദിച്ച് തിരുവനന്തപുരം കോർപറേഷൻ. പിഎംഎവൈ എംബ്ലം പതിപ്പിക്കൽ വിഷയത്തിലാണ് പ്രതികരണം. ഇന്ന് ചേർന്ന കൗൺസിൽ യോ​ഗത്തിലായിരുന്നു അഭിനന്ദനം. പിഎംവൈഎ എംബ്ലം വീടുകളിൽ പതിപ്പിക്കുന്നതിൽ തെറ്റില്ലെന്ന് മന്ത്രി പറയുന്ന വീഡിയോ ടെലിവിഷനിൽ പ്രദർശിപ്പിച്ചായിരുന്നു മേയർ വി.വി. രാജേഷ് മന്ത്രിയെ അഭിനന്ദിച്ചത്. ബജറ്റ് അവതരണത്തിൽ കോർപ്പറേഷൻ ഭരണസമിതിയും എംബ്ലം വിഷയം ഉന്നയിച്ചിരുന്നുവെന്നും അതേ നിലപാട് സ്വീകരിച്ച തദ്ദേശമന്ത്രി ഷാജിക്ക് അഭിനന്ദനം അറിയിക്കുന്നതായും മേയർ പറഞ്ഞു. അതേസമയം വിവാദങ്ങൾക്കിടെ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി-യുഡിഎഫ് അംഗങ്ങള്‍ […]
Read more

പോഷണ്‍ അഭിയാന്‍ പദ്ധതി; കേന്ദ്ര ഫണ്ട് ലഭിക്കുന്നില്ല

ന്യൂഡൽഹി: കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പോഷന്‍ അഭിയാനില്‍ സംസ്ഥാനത്തെ അങ്കണവാടികള്‍ക്ക് കോടികളുടെ കുടിശിക. 26 കോടി രൂപയാണ് കുടിശിക ആയിട്ടുള്ളത്. ഇന്‍സെന്റിവുകളും കമ്മ്യൂണിറ്റി അധിഷ്ഠിത പരിപാടികളുടെയും തുകയാണ് മാസങ്ങളായി കുടിശികയുള്ളത്. കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണന അംഗണവാടികളുടെ കാര്യത്തിലും തുടരുന്നുവെന്നാണ് വിമര്‍ശനം. പോഷന്‍ അഭിയാന്‍ പദ്ധതിയില്‍ സംസ്ഥാനത്തെ 33120 അങ്കണവാടികളിലെ വര്‍ക്കര്‍മാര്‍ക്കും ഹെല്‍പ്പര്‍മാര്‍ക്കുമാണ് തുക കുടിശിക ഉള്ളത്. പോഷന്‍ അഭിയാന്‍ 2.0യില്‍ 22.77 കോടിയും കമ്മ്യൂണിറ്റി അധിഷ്ഠിത പരിപാടിയില്‍ 3.63 കോടിയുടെയുമാണ് കുടിശിക. കുടിശിക കൂടുതല്‍ കാസര്‍ഗോഡ് ജില്ലയിലാണ്. 3.9 […]
Read more

ഹാജർ രജിസ്റ്ററിനായി പിടിവലി; ചെമ്പഴന്തി ഉദയൻ കൗൺസിലർമാരെ മർദിച്ചെന്ന് യുഡിഫ്

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ സംഘർഷവും കയ്യാങ്കളിയും. ബിജെപി-കോൺഗ്രസ് കൗൺസിലർമാർ നേരിട്ട് ഏറ്റുമുട്ടി. സംഘർഷത്തിനിടെ ബിജെപി കൗൺസിലർ ചെമ്പഴന്തി ഉദയൻ കോൺഗ്രസ് കൗൺസിലർമാരായ കെ എസ് ശബരീനാഥനേയും ഷേർളിയേയും മർദ്ദിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ചെമ്പഴന്തി ഉദയൻ രാജിവെക്കണമെന്ന് ഷേർളി ആവശ്യപ്പെട്ടു. വാക്ക് തർക്കത്തിനിടെ കെ എസ് ശബരീനാഥന് നേരെ ചെമ്പഴന്തി ഉദയൻ കൈ വീശിയടിക്കാൻ ശ്രമിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. മിനിട്സ് പിടിച്ചുവാങ്ങാൻ ബിജെപി കൗൺസിലർമാർ ശ്രമിച്ചെന്ന് കോൺഗ്രസ് ആരോപിച്ചു. പിടിവലിയിൽ ചെമ്പഴന്തി ഉദയന്റെ ഷർട്ട് […]
Read more

മരിക്കുമ്പോൾ 7 വയസുകാരന്റെ ഭാരം 113 കിലോ, മാതാപിതാക്കൾക്കെതിരെ കേസെടുത്ത് പോലീസ്

മിഷിഗൺ: അമിതഭാരം കൊണ്ടുണ്ടാവുന്ന ഹൃദയരോഗം മൂലം 7 വയസുകാരൻ മരിച്ചു. മരിക്കുമ്പോഴുള്ള ഭാരം 113 കിലോഗ്രാം. മാതാപിതാക്കൾക്കെതിരെ കൊലപാതക കുറ്റത്തിന് കേസെടുത്ത് പൊലീസ്. അമേരിക്കയിലെ മിഷിഗണിലെ ടു ഫ്ലിന്റെ ടൌൺഷിപ്പിലാണ് 7 വയസുകാരന്റെ മരണത്തിൽ മാതാപിതാക്കൾക്കെതിരെ ഗുരുതര കുറ്റങ്ങൾ ചുമത്തിയത്. കൊലപാതകം, ദുരുപയോഗം, കുട്ടികൾക്കെതിരായ അവഗണന അടക്കമുള്ള കുറ്റങ്ങളാണ് മാതാപിതാക്കൾക്കെതിരെ ചുമത്തിയിട്ടുള്ളത്. 113 കിലോ ഭാരമുള്ള 7 വയസുകാരൻ കാസ്പർ ഒബ്രിയാൻ കഴിഞ്ഞ നവംബർ മാസമാണ് മരണപ്പെടുന്നത്. ശ്വസിക്കാനുള്ള ബുദ്ധിമുട്ട് രൂക്ഷമായതോടെയാണ് മാതാപിതാക്കൾ അവശ്യസഹായം തേടിയത്. ഓടിക്കളിക്കുന്നത് […]
Read more

കരിപ്പൂർ സ്വർണക്കടത്ത് കേസ്; ദുബായിൽ നിന്നും സ്വർണം കൊടുത്തയച്ച ആളുകളെ തിരിച്ചറിഞ്ഞ്‌ പൊലീസ്‌

മലപ്പുറം: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ വഴിത്തിരിവ്. ദുബായിൽ നിന്നും സ്വർണം കൊടുത്തയച്ച ആളുകളെ തിരിച്ചറിഞ്ഞ്‌ പൊലീസ്‌. മലപ്പുറം മഞ്ചേരി പയ്യനാട് സ്വദേശി ജാഫർ, മൂർഖനാട് കൊളത്തൂർ സ്വദേശി ശംസുദ്ധീൻ എന്നിവരാണ് സ്വർണം കൊടുത്തയച്ചതെന്ന് പൊലീസ് കണ്ടെത്തി. ഇവർ വിദേശത്താണുള്ളത്. അറസ്റ്റിലായ പ്രതികളിൽ നിന്നാണ് കരിപ്പൂർ ‌പൊലീസിന് നിർണായക വിവരം ലഭിച്ചത്. മുഹമ്മദ് സൽമാൻ സാലിഹിന്റെ കയ്യിൽ ഇവർ സ്വർണം കൊടുത്തയക്കുകയായിരുന്നു. അന്വേഷണത്തിലാണ് ഇരുവരിലേക്കും എത്തുന്നത്. ഇവരെ നാട്ടിൽ എത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരിക്കുകയാണ് പൊലീസ്. ഇക്കഴിഞ്ഞ ജൂൺ ഏഴിനാണ് […]
Read more

Recent News