Author: Ardra

കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത്തിനു വിലക്ക് ഏർപ്പെടുത്തി യുഎഇ

ദുബായ്: കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് വിലക്ക് ഏർപ്പെടുത്തി യുഎഇ. 15 വയസിൽ താഴെയുള്ള കുട്ടികൾക്കാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. യുഎഇ ക്യാബിനെറ്റിന്റേതാണ് തീരുമാനം. 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യക്തിഗത അക്കൗണ്ടുകൾ സൃഷ്ടിക്കാനോ ഉപയോഗിക്കാനോ അല്ലെങ്കിൽ മറ്റുള്ളവരുടെ അക്കൗണ്ടുകൾ ഉപയോഗിക്കാനോ അവയുടെ പൂർണ്ണ സവിശേഷതകൾ ആക്‌സസ് ചെയ്യാനോ അനുവാദമില്ലെന്ന് വ്യക്തമാക്കുന്ന ഈ പുതിയ പ്രമേയത്തിലെ നിരവധി വ്യവസ്ഥകൾ മന്ത്രിസഭ പ്രഖ്യാപിച്ചു. മാതാപിതാക്കൾ തങ്ങളുടെ കുട്ടിക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ആക്‌സസ് ചെയ്യാൻ സമ്മതം നൽകിയാലും, […]
Read more

പിഎം ശ്രീ: കേന്ദ്രഫണ്ട് വേണ്ടെന്ന് വയ്ക്കാനാകില്ല; മന്ത്രി ഷാജി

തിരുവനന്തപുരം: പിഎം ശ്രീ’യുമായി ബന്ധപ്പെട്ട് നടത്തിയ നിലപാട് മാറ്റി മന്ത്രി കെ.എം. ഷാജി. പ്രതിപക്ഷത്തായിരുന്നപ്പോൾ, പിഎം ശ്രീ പദ്ധതി സി.പി.എമ്മും ആർ.എസ്.എസും തമ്മിലുണ്ടാക്കിയ ഒരു ‘ഡീൽ’ ആണെന്നായിരുന്നു ഷാജിയുടെ ആരോപണം. എന്നാൽ മന്ത്രിസ്ഥാനത്തെത്തിയപ്പോൾ, കഴിഞ്ഞ സർക്കാർ എടുത്ത ഒരു സമീപനത്തിൽ നിന്നും പെട്ടെന്ന് മാറിനിൽക്കാൻ കഴിയില്ലെന്നാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. പിഎം ശ്രീ പദ്ധതി വലിച്ചു ചവറ്റുകൊട്ടയിലെറിയുമെന്ന് മുൻപ് ഷാജി പ്രസംഗിച്ചിരുന്നു. എന്നാൽ, നിലവിൽ താനൊരു ഉത്തരവാദിത്വപ്പെട്ട മന്ത്രിയാണെന്നും മുൻ സർക്കാർ എടുത്ത തീരുമാനങ്ങളിൽ നിന്ന് പെട്ടെന്ന് […]
Read more

‘പൗഡർ കുട്ടികളുടെ ദേഹത്ത് വീണു’; തിരുവനന്തപുരത്ത് 9 സ്കൂൾ വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്കൂൾ വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം. വട്ടപ്പാറ LMS സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് ആരോഗ്യ പ്രശ്നം ഉണ്ടായത്. 9 സ്കൂൾ വിദ്യാർത്ഥികൾക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. സ്‌കൂളിൽ ക്‌ളാസ് നടക്കുന്നതിനിടെയാണ് സംഭവം ഉണ്ടായത്. 9 വിദ്യാർത്ഥികളെ ആശുപത്രിയിലേക്ക് മാറ്റി. ഒരു കുട്ടി കൊണ്ട് വന്ന പൗഡർ ദേഹത്ത് വീണുണ്ടായ ബുദ്ധിമുട്ടെന്ന് പ്രാഥമിക വിവരം. കുട്ടികളിൽ ആരുടേയും നില ഗുരുതരമല്ല. കുട്ടികളെ പേരൂർക്കട ആശുപത്രിയിലേക്ക് മാറ്റി.
Read more

ആകാശ് തില്ലങ്കേരിയെ മികച്ച തിരകഥാകൃത്താക്കി പ്രസിദ്ധികരിച്ച സംഭവം; മുഖ്യമന്ത്രിക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ്

തിരുവനന്തപുരം: ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയെ മികച്ച തിരകഥാകൃത്താക്കി പിഎസ്‍സി ബുള്ളറ്റിനിൽ ഫോട്ടോ പ്രസിദ്ധികരിച്ച സംഭവത്തിൽ പരാതിയുമായി യൂത്ത് കോൺഗ്രസ്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ വിയാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. വീഴ്ച പറ്റിയവർക്കെതിരെ കർശന നടപടി വേണമെന്നാണ് പരാതിയിൽ പറയുന്നത്. പിഎസ്‍സിയിലെ ഇടതുപക്ഷ അനുകൂല ഉദ്യോഗസ്ഥർ ദേശാഭിമാനി പ്രസിൽ നിന്നും പ്രസിദ്ധീകരിച്ചതാണെന്നു സംശയിക്കുന്നതായും പരാതിയിൽ പറയുന്നു. പിഎസ്‍സി ബുള്ളറ്റിനിൽ മികച്ച തിരക്കഥാകൃത്തിൻ്റെ പേരിൻ്റെ ഭാ​ഗത്താണ് കൊലക്കേസ് പ്രതിയുടെ ഫോട്ടോ വന്നത്. മികച്ച […]
Read more

ഡോക്ടറെന്ന പേരിൽ മനുഷ്യക്കടത്ത്; യുവതി അടക്കം 12 പേർ പിടിയിൽ

ഡൽഹി: ഡോക്ടർ എന്ന പേരിൽ മനുഷ്യക്കടത്ത്. ഡൽഹിയിൽ വൻ മനുഷ്യക്കടത്ത് സംഘം പിടിയിലായി. സംഘത്തിന്റെ സൂത്രധാരയായ യുവതി അടക്കം 12 പേരാണ് പിടിയിലായത്. അഞ്ച് നവജാത ശിശുക്കളെ പോലീസ് രക്ഷിച്ചു. അറസ്റ്റിലായ പ്രധാന പ്രതിയായ സ്ത്രീക്ക് സ്വന്തമായി ഒരു നഴ്സിംഗ് ഹോം ഉണ്ട്. ഇവർ സ്വയം ഒരു ഡോക്ടറാണെന്നാണ് മറ്റുള്ളവരോട് പറഞ്ഞിരുന്നതെന്നാണ് പോലീസ് നൽകുന്ന വിവരം. എന്നാൽ ഇവർ യഥാർത്ഥത്തിൽ യോഗ്യതയുള്ള ഒരു മെഡിക്കൽ പ്രാക്ടീഷണറാണോ എന്ന് സ്ഥിരീകരിക്കാൻ പോലീസ് ഇവരുടെ വിദ്യാഭ്യാസ, പ്രൊഫഷണൽ രേഖകൾ പരിശോധിച്ചുവരികയാണ്. […]
Read more

വർക്കലയിൽ ഇരുചക്രവാഹനം നിയന്ത്രണംവിട്ട് മറിഞ്ഞു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

വർക്കല: വർക്കല കണ്ണംബ ജംഗ്ഷനിൽ വാഹനാപകടത്തിൽ വീട്ടമ്മ മരിച്ചു. കണ്ണംബ കല്ലാഴിവിള വീട്ടിൽ പ്രമീള (51) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 10.15-ഓടെയായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനത്തിന്റെ ബ്രേക്ക് തകരാറായതിനെ തുടർന്നാണ് അപകടം സംഭവിച്ചത്. മകനോടൊപ്പം സഞ്ചരിക്കുകയായിരുന്നു പ്രമീള. വാഹനത്തിൽനിന്ന് പ്രമീള റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. തലയിടിച്ച് ഗുരുതരമായി പരിക്കേറ്റ പ്രമീളയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. നഗരസഭ മുൻ കൗൺസിലർ പ്രദീപിന്റെ സഹോദരിയാണ് പ്രമീള. അപകടത്തിൽ പരിക്കേറ്റ മകൻ ആശുപത്രിയിൽ ചികിത്സയിലാണ്. വർക്കലയിൽ ഇരുചക്രവാഹനം നിയന്ത്രണംവിട്ട് […]
Read more

മുല്ലപ്പെരിയാർ വിഷയം; ‘പുതിയ അണക്കെട്ട് കെട്ടില്ല’; കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ

ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ. പുതിയ അണക്കെട്ട് അനുവദിക്കില്ലെന്നും കേരള സർക്കാരിന്റെ ശ്രമങ്ങൾ തടയുമെന്നും സർക്കാർ വ്യക്തമാക്കി. നയപ്രഖ്യാപന പ്രസം​ഗത്തിലാണ് പ്രസ്താവന. മിഴ്നാട് നിയമസഭ സമ്മേളനം തുടങ്ങി. കീഴ്‌വഴക്കം പിന്തുടർന്ന് വിജയ് സർക്കാർ നടപടികള്‍ ആരംഭിച്ചത്. പുതിയ അംഗങ്ങളെ അഭിനന്ദിച്ചാണ് ഗവർണർ പ്രസംഗം ആരംഭിച്ചത്. ടിവികെ ജാതിക്കും മതത്തിനും പണത്തിനും അതീതമായ പാർട്ടി എന്ന് നയപ്രഖ്യാപനത്തിൽ ഗവര്‍ണര്‍ പറഞ്ഞു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ വിട്ടുവീഴ്ചയില്ലെന്നും, ദ്വിഭാഷനയം തുടരുമെന്നും നയപ്രഖ്യാപനത്തിൽ ഗവര്‍ണര്‍ വ്യക്തമാക്കി. […]
Read more

‘പി എം ശ്രീ ദേശീയ നയമാണ്’; കേന്ദ്രമന്ത്രി സുരേഷ് ഗോപി

തിരുവനന്തപുരം: പി എം ശ്രീ വിഷയത്തിൽ രാഷ്ട്രീയ തർക്കങ്ങൾ ഉണ്ടെങ്കിൽ എൽഡിഎഫും യുഡിഎഫും തീർക്കട്ടെയെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഒപ്പിട്ടു ഒപ്പിട്ടില്ല എന്നൊക്കെ പറയുന്നത് വാദപ്രതിവാദങ്ങൾ മാത്രമാണ്, പി എം ശ്രീ ദേശീയ നയമാണ്, നടപ്പാക്കിയാൽ അത് കുഞ്ഞുങ്ങൾക്ക് ഉപകരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. പദ്ധതിയെക്കുറിച്ച് പഠിക്കുന്നതിന് നാല് മന്ത്രിമാരെ ഉൾപ്പെടുത്തിയുള്ള ഉപസമിതിയെയാണ് നിലവിൽ ചുമതലപ്പെടുത്തിയിട്ടുള്ളത്. നേരത്തെ എൽഡിഎഫ് സർക്കാറിന്റെ കാലത്ത് അന്നത്തെ വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ ഒരു സമിതി രൂപീകരിച്ചിരുന്നെങ്കിലും അതിന്റെ നടപടിക്രമങ്ങൾ മുന്നോട്ടു പോയില്ല. […]
Read more

യുഡിഫ് സർക്കാരിന്റെ ആദ്യ ബജറ്റ് നാളെ മുഖ്യമന്ത്രി വി ഡി സതീശൻ അവതരിപ്പിക്കും

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ആദ്യബജറ്റ് നാളെ മുഖ്യമന്ത്രി വി ഡി സതീശൻ അവതരിപ്പിക്കും. അടിസ്ഥാന സൗകര്യവികസനവും ക്ഷേമപ്രവർത്തനങ്ങളും ഒരുമിച്ച് കൊണ്ടുപോകുകയെന്ന യുഡിഎഫ് പ്രഖ്യാപിത നയം യാഥാർഥ്യമാക്കുന്നതിന് ബജറ്റ് തുടക്കമിടും. കർഷകരുടെ ആവശ്യങ്ങൾ പരിഗണിക്കപ്പെടുമെന്നാണ് പ്രതീക്ഷ. റബ്ബറിന്റെ താങ്ങു വില 250 രൂപയാക്കുമെന്നും കാലക്രമേണ അത് 300 ആയി ഉയർത്തുമെന്നും യുഡിഎഫ് തിരഞ്ഞെടുപ്പ് കാലത്ത് പ്രഖ്യാപിച്ചിരുന്നു. ആരോഗ്യ മേഖല അടക്കമുള്ള സേവനരംഗത്തും കൂടുതൽ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തെ തുറമുഖ നഗരമാക്കാൻ വേണ്ടിയുള്ള മിഷൻ സമുദ്ര പദ്ധതി ബജറ്റിൽ […]
Read more

‘സർക്കാർ സ്വീകരിച്ചത് ജനകീയ നിലപാട്’; സണ്ണി എം കപിക്കാട്

തിരുവനന്തപുരം: വി ഡി സതീശൻ സർക്കാർ അധികാരത്തിലേറി ആദ്യമാസം പിന്നിടുമ്പോൾ ജനകീയ ആവശ്യങ്ങൾ നടപ്പാക്കാനായാത് നല്ല കാര്യമെന്ന് എഴുത്തുകാരൻ സണ്ണി എം കപിക്കാട്. കെ റെയിലിലും ആശാ സമരത്തിലും ജനകീയ നിലപാടാണ് സ്വീകരിച്ചത്. സ്ത്രീകൾക്കുള്ള സൗജന്യ യാത്രയും ഗുണകരമായി. എന്നാൽ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള പുതിയ പദ്ധതികൾ കൊണ്ടുവരേണ്ടതുണ്ടെന്നും സണ്ണി എം കപിക്കാട് പറഞ്ഞു. ഭരണപക്ഷത്തിന് ആനന്ദിക്കാനും, പ്രതിപക്ഷത്തിന് ആയുധമാക്കാനും അവസരങ്ങൾ ധാരാളം നൽകിയ ഒരു മാസമാണ് കടന്നുപോയതെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി സ്‌റ്റാഫിലെ ബന്ധുനിയമനവും, പ്ലീഡർ […]
Read more

Recent News