തിരുവനന്തപുരം: വി ഡി സതീശൻ സർക്കാർ അധികാരത്തിലേറി ആദ്യമാസം പിന്നിടുമ്പോൾ ജനകീയ ആവശ്യങ്ങൾ നടപ്പാക്കാനായാത് നല്ല കാര്യമെന്ന് എഴുത്തുകാരൻ സണ്ണി എം കപിക്കാട്. കെ റെയിലിലും ആശാ സമരത്തിലും ജനകീയ നിലപാടാണ് സ്വീകരിച്ചത്. സ്ത്രീകൾക്കുള്ള സൗജന്യ യാത്രയും ഗുണകരമായി. എന്നാൽ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള പുതിയ പദ്ധതികൾ കൊണ്ടുവരേണ്ടതുണ്ടെന്നും സണ്ണി എം കപിക്കാട് പറഞ്ഞു.
ഭരണപക്ഷത്തിന് ആനന്ദിക്കാനും, പ്രതിപക്ഷത്തിന് ആയുധമാക്കാനും അവസരങ്ങൾ ധാരാളം നൽകിയ ഒരു മാസമാണ് കടന്നുപോയതെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി സ്‌റ്റാഫിലെ ബന്ധുനിയമനവും, പ്ലീഡർ നിയമന വിവാദവും പി എം ശ്രീ പദ്ധതിയിലെ മുൻ നിലപാടിൽ നിന്നുള്ള മലക്കംമറിച്ചിലും ആദ്യമാസത്തിലെ കല്ലുകടിയായി ശേഷിക്കുന്നുവെന്നും സണ്ണി എം കപിക്കാട് പറഞ്ഞു .
