Author: Ardra

നിപ: കോഴിക്കോട് കൺട്രോൾ റൂം തുറന്നു, 43കാരന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

കോഴിക്കോട്: കോഴിക്കോട് നിപ സ്ഥിരീകരിച്ച 43കാരന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. രോഗി ഐസൊലേഷൻ വാർഡിൽ വെന്റിലേറ്ററിലാണ് ചികിത്സയിലുള്ളത്. രോഗിയുടെ റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് ഇന്നലെ പുറത്തുവിട്ടിരുന്നു. മെയ് 30 മുതൽ ജൂൺ 10 വരെയുള്ള രോഗിയുടെ സഞ്ചാരപാതയാണ് പുറത്തുവിട്ടത്. രോഗിയുമായി അടുത്ത് സമ്പർക്കം പുലർത്തിയ ഹൈയസ്റ്റ് റിസ്ക്, ഹൈറിസ്ക് വിഭാഗത്തിൽ ഉൾപ്പെട്ട 15 പേരെ ഹോം ക്വാറന്റൈനിലാക്കി. ക്ലസ്റ്ററുകൾ തിരിച്ചുള്ള നിരീക്ഷണവും ആരോഗ്യവകുപ്പ് ശക്തമാക്കിയിട്ടുണ്ട്. ജില്ലയിൽ നിപ രോഗബാധ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ […]
Read more

യൂത്ത് കോൺ​ഗ്രസ് നേതാക്കളെ മർദിച്ച കേസ്: പ്രതികളുമായി തെളിവെടുപ്പ് നടത്താൻ SIT

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് നേതാക്കളെ മർദ്ദിച്ച സംഭവത്തിൽ പ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും. മർദന രീതി പുനരാവിഷ്കരിക്കാനാണ് എസ്ഐടി നീക്കം. പ്രതികളുടെ തിരിച്ചറിയൽ പരേഡും ഇന്ന് നടക്കും. മർദനമേറ്റ എ.ഡി തോമസിനോടും അജയ് ജുവൽ കുര്യാക്കോസിനോടും ക്രൈം ബ്രാഞ്ച് ഓഫീസിലെത്താൻ നിർദേശം. സാക്ഷികളും തിരിച്ചറിയൽ പരേഡിന്റെ ഭാഗമാകും. സുരക്ഷ പ്രശ്നങ്ങൾ ഉള്ളതിനാൽ എല്ലാക്രമീകരണങ്ങളും പൂർത്തിയാക്കിയ ശേഷമായിരിക്കും തെളിവെടുപ്പ്. അഞ്ചു പ്രതികളുടെയും ചോദ്യം ചെയ്യൽ ഇന്നും തുടരും. ഇന്നലെ പ്രതികളെ ഒറ്റയ്ക്കിരുത്തിയാണ് ചോദ്യം […]
Read more

ഇളകിവീണ പാറയ്ക്കടിയിൽ കുടുങ്ങി വയോധിക; രക്ഷാപ്രവർത്തനം വിജയം

തിരുവനന്തപുരം: പാറശ്ശാലയിൽ ഇളകിവീണ പാറയ്ക്കടിയിൽ വയോധിക കുടുങ്ങി. ഏറെ നേരം നീണ്ട രക്ഷാ പ്രവർത്തനത്തിനൊടുവിലാണ് വയോധികയെ പുറത്തെടുത്തത്. രാജകുമാരി എന്ന അമ്പത് വയസുകാരിയ്ക്കാണ് പാറ പതിച്ച് പരുക്കേറ്റത്. വയോധികയുടെ അരയ്ക്ക് താഴോട്ട് പാറയുടെ അടിയിൽ കുടുങ്ങിയ നിലയിലായിരുന്നു. പുലർച്ചെ പ്രാഥമിക ആവശ്യങ്ങൾക്കായി പുറത്തിറങ്ങിയപ്പോഴാണ് പാറ പതിച്ചത്. സ്ഥത്ത് ഫയർഫോഴ്സിന്റേയും പൊലീസിന്റേയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്. കനത്ത മഴയിലായിരുന്നു രക്ഷാപ്രവർത്തനം നടന്നത്. രാവിലെ അഞ്ചരമണിയോടുകൂടി വീടിനു സമീപത്ത് ശുചിമുറിയിൽ കയറുന്നതിനിടയിൽ പാറ മുകളിൽ നിന്നും അടർന്നു വീഴുകയായിരുന്നു. തുടർന്ന് […]
Read more

സംസ്ഥാനത്ത് പകർച്ചവ്യാധി: പകർച്ചപ്പനി ബാധിച്ച് ഇന്നലെ ചികിത്സ തേടിയത് 13,025 പേർ

തിരുവനന്തപുരം: പകർച്ചവ്യാധി ഭീഷണിയിൽ സംസ്ഥാനം. പകർച്ചപ്പനി ബാധിച്ച് 13,025 പേരാണ് ഇന്നലെ ആശുപത്രികളിൽ ചികിത്സ തേടിയത്. ഒരു ഡെങ്കിപ്പനി മരണവും ഒരു എലിപ്പനി മരണവും ഇന്നലെ റിപ്പോർട്ട് ചെയ്തു. ഇന്നലെ 134 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം നാലുപേർക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. മലപ്പുറം 2, കോഴിക്കോട് 1, വയനാട്-1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്.സംസ്ഥാനത്തെ ഷിഗെല്ല വ്യാപനത്തിന്റെ കണക്കുകളും ആശങ്കപ്പെടുത്തുന്നതാണ്. ഈ മാസം ഇതുവരെ 38 പേർക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. 6 മാസത്തിനുള്ളിൽ ഷിഗല്ല മൂലം […]
Read more

വീണാ ജോർജിനെതിരായ കരിങ്കോടി പ്രതിഷേധം: വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ഒഴിവാക്കി

കണ്ണൂർ: മുൻ ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരായ കരിങ്കൊടി പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിൽ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ഒഴിവാക്കി പോലീസ് റിപ്പോർട്ട്. ഇന്നലെയാണ് അന്തിമ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. കുറ്റപത്രത്തിൽ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ഇല്ല. കൊല്ലണമെന്ന ഉദ്ദേശത്തോടെയുള്ള വധശ്രമം, ആയുധം ഉപയോഗിച്ചുള്ള അക്രമം തുടങ്ങിയ ഗുരുതര വകുപ്പുകളാണ് ഒഴിവാക്കിയത്. കഴിഞ്ഞ ഫെബ്രുവരി 25നായിരുന്നു കണ്ണൂ‍ർ റെയിൽവേ സ്റ്റേഷനിൽവെച്ച് വീണാ ജോ‍ർജിനെതിരെ കെഎസ്‍യു പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധമുണ്ടായത്. സംഭവത്തിൽ അഞ്ച് കെഎസ്‍യു പ്രവർത്തക‍ർ അറസ്റ്റിലായിരുന്നു. മന്ത്രിക്ക് പരിക്കേറ്റതിനെ […]
Read more

കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര; സ്വകാര്യ ബസുകള്‍ സമരത്തിലേക്ക്

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിൽ സ്ത്രീകള്‍ക്ക് യാത്ര സൗജന്യമാക്കുന്നതിൽ പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമകള്‍. ബജറ്റില്‍ ഉള്‍പ്പടെ തങ്ങള്‍ക്ക് അനുകൂലമായ തീരുമാനമുണ്ടായില്ലെങ്കില്‍ സര്‍വീസ് നിർത്തി സമരം നടത്തുമെന്ന് ബസ് ഓപ്പറേറ്റേര്‍സ് അസോസിയേഷന്‍ അറിയിച്ചു. സ്ത്രീ യാത്രക്കാര്‍കൂടി ഇല്ലെങ്കില്‍ സര്‍വീസ് നടത്താന്‍ കഴിയില്ലെന്ന് ഉടമകള്‍ പ്രതികരിച്ചു. വന്‍ നഷ്ടമാണ് സഹിക്കേണ്ടി വരുക. സ്വകാര്യ ബസ് മേഖലയെ തകര്‍ക്കുന്ന പ്രഖ്യാപനമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. സര്‍വീസ് നിര്‍ത്തിയാല്‍ നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടമാകും. വിദ്യാര്‍ത്ഥികളുടെ നിരക്ക് വര്‍ധിപ്പിച്ചിട്ട് 15 വര്‍ഷമായി. ബജറ്റില്‍ പ്രതീക്ഷ അര്‍പ്പിക്കുന്നുവെന്നും […]
Read more

കുവൈത്തിൽ വ്യോമപാത തുറന്നു; സർവീസ് പുനരാരംഭിച്ച് കുവൈത്ത്-ജസീറ എയർവേയ്‌സുകൾ

കുവൈത്ത് സിറ്റി: താൽക്കാലികമായി അടച്ചിട്ടിരുന്ന വ്യോമപാത വീണ്ടും തുറന്നതോടെ കുവൈത്തിന്റെ ഔദ്യോഗിക വിമാനക്കമ്പനിയായ കുവൈത്ത് എയർവേയ്‌സും പ്രമുഖ ബജറ്റ് എയർലൈനായ ജസീറ എയർവേയ്‌സും തങ്ങളുടെ സർവീസുകൾ പൂർണതോതിൽ പുനരാരംഭിച്ചു. മേഖലയിലെ സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ഇന്ന് പുലർച്ചെ 4:50 മുതലായിരുന്നു കുവൈത്ത് വ്യോമപാതയിലൂടെയുള്ള വിമാന സർവീസുകൾക്ക് താൽക്കാലിക വിലക്കേർപ്പെടുത്തിയത്. വ്യോമയാന സുരക്ഷയും യാത്രക്കാരുടെ സുരക്ഷിതത്വവും മുൻനിർത്തിയായിരുന്നു ഈ അടിയന്തര നടപടി. വ്യോമപാത തുറന്ന പശ്ചാത്തലത്തിൽ തടസ്സപ്പെട്ട സർവീസുകൾ എത്രയും വേഗം പുനക്രമീകരിക്കാനുള്ള ശ്രമത്തിലാണ് എയർലൈനുകൾ. താൽക്കാലിക വിലക്ക് […]
Read more

ബഹ്റൈനിൽ വീണ്ടും ഇറാൻ ആക്രമണം

മനാമ: ബഹ്റൈനിൽ വീണ്ടും ആക്രമണം നടത്തി ഇറാൻ. ആക്രമണത്തിൽ 11 വയസ്സുള്ള പെൺകുട്ടിക്ക് പരിക്കേറ്റു. ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ച് ഹമദ് ടൗണിലെയും രാജ്യ തലസ്ഥാനമായ മനാമയിലെയും വാഹനങ്ങൾക്ക് തീപിടിത്തവുമുണ്ടായി. വീടുകൾക്കും കേടുപാടുകൾ സംഭവിച്ചതായി അധികൃതർ അറിയിച്ചു. രക്ഷാപ്രവർത്തനങ്ങൾക്ക് സിവിൽ ഡിഫൻസ് സംഘം നേതൃത്വം നൽകി. ഇന്ന് പുലർച്ചെ നാലുമണിയോടെയായിരുന്നു ബഹ്റൈനിലേക്ക് ഇറാൻ ആക്രമണം നടത്തിയത്. മൂന്ന് മണിയോടെ തന്നെ മുന്നറിയിപ്പ് എന്ന രീതിയിൽ അധികൃതർ സൈറൺ സന്ദേശങ്ങൾ നൽകിയിരുന്നു. പ്രധാനമായും ജുഫൈറിലെ അമേരിക്കൻ കപ്പൽ പടയുടെ ആസ്ഥാനം […]
Read more

വ്യോമാതിർത്തി വീണ്ടും തുറന്ന് കുവൈത്ത്

കുവൈത്ത് സിറ്റി: വ്യോമാതിർത്തി വീണ്ടും തുറന്ന് കുവൈത്ത്. ഇക്കാര്യം ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. ഇതോടെ കുവൈത്ത് വ്യോമാതിർത്തിയിലെ വ്യോമഗതാഗതം സാധാരണ നിലയിലായി. മുൻകരുതൽ നടപടികൾ ആവശ്യമായ സാഹചര്യം അവസാനിച്ചതോടെയാണ് സർവീസുകൾ പുനരാരംഭിച്ചത്. സ്ഥിതിഗതികൾ 24 മണിക്കൂറും നിരീക്ഷിക്കുന്നുണ്ടെന്നും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ വ്യക്തമാക്കി. യാത്രക്കാർക്ക് നിലവിൽ യാത്രാ തടസ്സങ്ങളില്ലെന്നും അധികൃതർ വ്യക്തമാക്കി. നേരത്തെ ഇറാൻ ആക്രമണ ഭീഷണിയെ തുടർന്ന് കുവൈത്ത് വ്യോമാതിർത്തി താൽക്കാലികമായി അടച്ചിരുന്നു. ഇന്ന് പുലർച്ചെ 4:50 മുതലാണ് […]
Read more

സൗദിയിലേക്ക് ലബനാൻ ഉൽപന്നങ്ങളുടെ കയറ്റുമതി പുനരാരംഭിക്കാം, അനുമതി നൽകി സൗദി കിരീടാവകാശി

റിയാദ്: സൗദി അറേബ്യയിലേക്ക് ലബനാനിൽ നിന്നുള്ള ഉൽപന്നങ്ങളുടെ കയറ്റുമതി പുനരാരംഭിക്കാൻ അനുമതി നൽകി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ്. കിരീടാവകാശിയുടെ തീരുമാനം സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ ലബനാൻ പ്രധാനമന്ത്രി ഡോ.നവാഫ് സലാമിനെ അറിയിച്ചു. കഴിഞ്ഞ ഒരു വർഷമായി ലബനാനിലെ വിദഗ്ദ്ധ സമിതികൾ കൈവരിച്ച പുരോഗതി, ഭരണഘടനാ സ്ഥാപനങ്ങൾ പുനർനിർമിക്കുന്നതിനായി ലബനാൻ സർക്കാർ സ്വീകരിച്ച നടപടികൾ, സൗദി ആവശ്യപ്പെട്ട സുരക്ഷാ വാ​ഗ്ദാനങ്ങൾ നടപ്പാക്കാൻ ലബനാൻ കാണിച്ച സഹകരണം, എന്നിവയാണ് നിരോധനം […]
Read more

Recent News