Author: Ardra

15ന് കെഎസ്ആർടിസി തടയും, ഫ്രീയായി യാത്ര ചെയ്യും; പ്രഖ്യാപനവുമായി മെൻസ് അസോസിയേഷൻ

തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് നൽകുന്ന സൗജന്യ യാത്രക്കെതിരെ ഓൾ കേരള മെൻസ് അസോസിയേഷൻ എന്ന സംഘടന രംഗത്ത്. സൗജന്യ യാത്ര ആരംഭിക്കുന്ന ജൂൺ 15ന് സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധിക്കുമെന്നും ബസുകൾ തടയുമെന്ന് പ്രഖ്യാപിച്ചു. കൂടാതെ ബസിൽ കയറി ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുമെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു. റേഷൻ കാര്‍ഡ് നോക്കി സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ളവർക്ക് സൗജന്യ യാത്ര കൊടുക്കുന്നത് കൊണ്ട് പ്രശ്നമില്ല. ലക്ഷങ്ങൾ ശമ്പളം വാങ്ങിക്കുന്നവർക്ക് പോലും എന്തിനാണ് സൗജന്യ യാത്രയെന്നാണ് ഓൾ […]
Read more

എഥനോൾ ചേർത്ത പെട്രോളിന് നികുതി ഇളവ്; പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ

ഡൽഹി: രാജ്യത്ത് എഥനോൾ ചേർത്ത പെട്രോളിന് നികുതി ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. 22 മുതൽ 30 ശതമാനം വരെ എഥനോൾ ചേർത്ത പെട്രോൾ വിഭാഗങ്ങൾക്ക് എക്സൈസ് നികുതി പൂർണമായും ഒഴിവാക്കി. രാജ്യത്ത് ക്രൂഡ് ഓയിൽ ഇറക്കുമതി കുറച്ച് ബദൽ ഇന്ധനം പ്രോത്സാഹിപ്പിക്കാനുള്ള കേന്ദ്രത്തിൻ്റെ നീക്കങ്ങളുടെ ഭാഗമാണ് സുപ്രധാന പ്രഖ്യാപനം. ഇ22, ഇ25, ഇ27, ഇ30 പെട്രോളുകൾക്കാണ് നികുതി ഇളവ് ബാധകമാകുക. ഇ22 ഇന്ധനത്തിൽ 78 ശതമാനം പെട്രോളും 22 ശതമാനം എഥനോളുമാണ് ഉൾപ്പെടുന്നതത്. ഇ25ൽ 75 […]
Read more

സംസ്ഥാന സര്‍വകലാശാലകളിലെ ഗവര്‍ണറുടെ ഇടപെടലുകളെ വിമർശിച്ച് മന്ത്രി റോജി എം ജോണ്‍

തിരുവനന്തപുരം: സംസ്ഥാന സര്‍വകലാശാലകളിലെ ഗവര്‍ണറുടെ ഇടപെടലുകള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോണ്‍. എം ജി സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍, സെനറ്റ് തിരഞ്ഞെടുപ്പുകളിൽ സര്‍ക്കാരുമായി ഗവര്‍ണര്‍ കൂടിയാലോചിച്ചിട്ടില്ല. ഒരു തരത്തിലുള്ള കാവിവല്‍ക്കരണത്തോടും സംസ്ഥാന സര്‍ക്കാരിന് യോജിപ്പില്ല. മുന്‍ മുഖ്യമന്ത്രിയും ഗവര്‍ണറും ചായകുടിച്ച് ധാരണയുണ്ടാക്കിയതിന്റെ ഫലം അനുഭവിക്കുന്നത് ഇപ്പോഴത്തെ സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, നമ്മള്‍ പ്രതിപക്ഷത്തിരുന്നുകൊണ്ട് ഇക്കാര്യത്തിലെടുത്ത നിലപാടാണ് ഇപ്പോള്‍ ഭരണപക്ഷത്തിരിക്കുമ്പോഴും ഉള്ളത്. ഗവര്‍ണര്‍ സര്‍വകലാശാലകളിലെ പ്രവര്‍ത്തനങ്ങളില്‍ കൈകടത്താന്‍ തുടങ്ങിയത് കഴിഞ്ഞ സര്‍ക്കാരിന്റെ […]
Read more

സുഗതൻ്റെ അറസ്റ്റ്: ‘പോലീസ് ടെൻഷനുണ്ടാക്കേണ്ടതില്ല.’; മന്ത്രി കെ മുരളീധരൻ

തിരുവനന്തപുരം: ബിജെപി കൗൺസിലർ ആർ സുഗതൻ്റെ അറസ്‌റ്റിൽ പ്രതികരിച്ച് മന്ത്രിയും സ്ഥലം എംഎൽഎയുമായ കെ മുരളീധരൻ. വട്ടിയൂർക്കാവിൽ വെടിയൊച്ചയുടെ ആവശ്യമില്ലായിരുന്നു. പോലീസ് ടെൻഷനുണ്ടാക്കേണ്ടതില്ല. പോലീസ് വെടിയൊച്ചകൾ ഒഴിവാക്കാൻ സമയമായെന്നും മന്ത്രി പറഞ്ഞു. കാപ്പാ ചുമത്തി ജില്ലാ കളക്ടർ കരുതൽ തടങ്കലിലിടാൻ നിർദേശിച്ച ആളാണ് വാഴോട്ടുകോണം കൗൺസിലർ ആർ സുഗതൻ. ബിജെപി പ്രവർത്തകർ പോലീസിനെ വളഞ്ഞതോടെ SHO ആകാശത്തേയ്ക്ക് നിറയൊഴിക്കുകയായിരുന്നു. പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും സുഗതനെതിരെ വീണ്ടും കേസെടുത്തു. സുഗതനെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റി. […]
Read more

ഇറാനെതിരെ വീണ്ടും അമേരിക്കൻ വ്യോമാക്രമണം; ഹോർമുസ് പൂർണമായി അടച്ചു

ഇറാൻ: ഇറാനെതിരെ വീണ്ടും അമേരിക്കൻ വ്യോമാക്രമണം. സൗത്ത് പാർസിലെ പെട്രോ കെമിക്കൽ പ്ലാന്റ് തകർത്തു. യുഎസ് സൈനിക ഹെലികോപ്റ്റർ ആക്രമിച്ചതിനുള്ള മറുപടിയെന്ന് പെന്റഗൺ. ആവശ്യമെങ്കിൽ ബോംബുകൾ ഉപയോഗിച്ചാകും ഇനി ചർച്ചയെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് വ്യക്തമാക്കി. അമേരിക്കൻ ആക്രമണങ്ങൾക്ക് പിന്നാലെ ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചെന്ന് ഇറാൻ സൈന്യം അറിയിച്ചു. ബോംബാക്രമണം നിർത്തണമെന്ന് ഇറാനിയൻ പ്രതിനിധികൾ തന്നോട് ആവശ്യപ്പെട്ടതായി ട്രംപ് അവകാശപ്പെട്ടു. സമാധാന കരാറിലെത്താനുള്ള ചർച്ചകളിൽ പുരോഗതിയില്ലെന്ന് ചൂണ്ടിക്കാട്ടി ഇറാനെ വീണ്ടും ആക്രമിക്കുമെന്ന് ട്രംപ് […]
Read more

നിപ ബാധ: കോഴിക്കോട് ജില്ലയിൽ അതീവ ജാഗ്രത

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ നിപ സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്തും ജില്ലാ കളക്ടറുടെ സാന്നിധ്യത്തിൽ കോഴിക്കോടും ഇന്ന് ഉന്നതതലയോഗം ചേരും. രോഗ ബാധിതൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ വെന്റിലേറ്ററിൽ ആണ്. സമ്പർക്കപ്പട്ടികയിൽ ഉള്ളവർക്ക് ക്വാറന്റൈനിൽ പോകാൻ നിർദേശം നൽകി. കോഴിക്കോട് മെഡിക്കൽ കോളജിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. ആരോഗ്യമന്ത്രി കെ മുരളീധരൻ്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കും. മെഡിക്കൽ പ്രോട്ടോകോൾ നിശ്ചയിച്ച് നിപ ബാധിതന് ആവശ്യമായ […]
Read more

മമത ബാർജിയെ കോൺഗ്രസിലേക്ക് ക്ഷണിച്ചിട്ടില്ല, വാർത്തകൾ നിഷേധിച്ച് ജയറാം രമേശ്

ഡൽഹി: മമത ബാർജിയെ കോൺഗ്രസിലേക്ക് ക്ഷണിച്ചെന്ന വാർത്തകൾ തള്ളി കോൺഗ്രസ് നേതാവ് ജയറാം രമേശ്. സോണിയ ഗാന്ധിയും മമത ബാനർജിയും തമ്മിൽ നടന്നത് വ്യക്തിപരമായ വിഷയങ്ങളടക്കം ചർച്ച ചെയ്ത സൗഹൃദ കൂടിക്കാഴ്ചയായിരുന്നു എന്ന് ജയറാം രമേശ് വ്യക്തമാക്കി. മമത ബാനർജി ഇന്ന് സോണിയ ഗാന്ധിയെ കണ്ടത് ഏറെ അഭ്യൂഹങ്ങൾക്ക് ഇടയാക്കിയിരുന്നു. മമതയെ സോണിയ കോൺഗ്രസിലേക്ക് തിരികെ വരാൻ ക്ഷണിച്ചെന്ന് വാർത്തകളും പ്രചരിച്ചു. ഇതോടെയാണ് വാർത്തകൾ നിഷേധിച്ച് ജയറാം രമേശ് രംഗത്ത് വന്നത്. 2021 ന് ശേഷം ആദ്യമായാണ് […]
Read more

സംസ്ഥാനത്ത് മഴ തുടരും; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരും. മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലും നാളെ കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലുമാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. നാളെ വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. വടക്കൻ കർണാടകയിലെ ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ശക്തമാകാൻ കാരണം. ഞായറാഴ്ച വരെ തീവ്രവും ശക്തവുമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനിൽക്കുന്നത്. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള […]
Read more

വയനാട്ടിലെ ഷിഗല്ല വ്യാപനം: രോഗത്തിന്റെ ഉറവിടം കണ്ടെത്താനാവാതെ ആരോഗ്യവകുപ്പ്

വയനാട്: വയനാട് ജില്ലയിലെ ഷിഗല്ല വ്യാപനത്തിൽ രോഗത്തിന്റെ ഉറവിടം കണ്ടെത്താനാവാതെ ആരോഗ്യവകുപ്പ്. ഏറ്റവും അധികം കുട്ടികൾ രോഗ ലക്ഷണങ്ങൾ കാട്ടിയ മാർ ബസേലിയോസ് യുപി സ്കൂളിലെ കിണറിലെ ജലത്തിൻറെ പരിശോധനയിൽ ഷിഗല്ല സാന്നിധ്യം കണ്ടെത്താനായില്ല. വയനാട്ടിലെ സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുവെന്നും ആവശ്യമെങ്കിൽ കേന്ദ്രസംഘത്തെ കേരളത്തിലേക്ക് അയക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രലയം അറിയിച്ചു. ജില്ലയിൽ 13 വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജൂൺ 14വരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എട്ട് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. വിവിധ ആശുപത്രികളിലായി 44 പേർ രോഗലക്ഷണങ്ങളോടെ ചികിത്സയിലും ഇതുവരെ […]
Read more

പിണറായിക്കൊപ്പം ജോലി ചെയ്ത ഉദ്യോഗസ്ഥനെ വേണ്ടെ; ഉദ്യോ​ഗസ്ഥന് സ്ഥലം മാറ്റം നൽകി ഷിബു ബേബി ജോൺ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ജോലി ചെയ്ത ഉദ്യോഗസ്ഥനെ വേണ്ടെന്ന് പറഞ്ഞു വനം മന്ത്രി ഷിബു ബേബി ജോൺ. തുടർന്ന് പിആർഡിയിൽ അസാധാരണ സ്ഥലം മാറ്റമുണ്ടായി. വനം വകുപ്പ് പിആർഒ സ്ഥാനത്തുനിന്നാണ് അഭിലാഷ് എസിയെ മാറ്റിയത്. പിആർഒ ആയി നിയമിച്ച് അഞ്ചുദിവസത്തിനുള്ളിലാണ് സ്ഥലംമാറ്റം. പിണറായി വിജയന്റെ ഓഫീസിൽ പത്തുവർഷം പിആർ വിഭാഗത്തിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥനായിരുന്നു അഭിലാഷ്.
Read more

Recent News