ഹിജാബ് ധരിക്കാത്തവര്‍ക്ക് ജയില്‍; അഫ്ഗാനില്‍ സ്ത്രീകളുടെ പ്രതിഷേധത്തിനു നേര്‍ക്ക് വെടിവെപ്പ്
കാബൂള്‍: അഫ്ഗാനിസ്താനില്‍ സ്ത്രീകളുടെ പ്രതിഷേധ പ്രകടനത്തിനു നേരെ വെടിയുതിർത്ത് പോലീസ്. രണ്ട് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റു. പലരും അറസ്റ്റിലായി. പടിഞ്ഞാറന്‍ നഗരമായ ഹെരാത്തിലാണ് പ്രതിഷേധത്തിനു നേര്‍ക്ക് വെടിവെപ്പുണ്ടായത്. ഇസ്‌ലാമിക വസ്ത്രധാരണ നിയമം കര്‍ശനമാക്കിയതിനെ തുടര്‍ന്ന് താലിബാനും പോലീസും സ്ത്രീകളെ തടഞ്ഞുനിര്‍ത്തി പരിശോധന നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി, ഹിജാബ് ശരിയായ വിധത്തില്‍ ധരിച്ചില്ലെന്ന് പറഞ്ഞ് താലിബാന്‍ നിരവധി സ്ത്രീകളെ അറസ്റ്റ് ചെയ്ത് ജയിലിലടക്കാന്‍ തുടങ്ങി. ഇതില്‍ പ്രതിഷേധിച്ചാണ് ഹെരാത്ത് നഗരത്തില്‍ സ്ത്രീകളുടെ പ്രതിഷേധം ഉണ്ടായത്. […]
Read more

