Author: Ardra

സ്വർണ്ണംപൊട്ടിക്കൽ സംഘങ്ങളുമായി ബന്ധമുള്ള നേതാക്കൾ ഇപ്പോഴും പാർട്ടിയിലുണ്ട്; മനു തോമസ്

കണ്ണൂര്‍: സ്വർണ്ണംപൊട്ടിക്കൽ സംഘങ്ങളുമായി ബന്ധമുള്ള നേതാക്കൾ ഇപ്പോഴും പാർട്ടിയിലുണ്ടെന്ന് മനു തോമസ് പറഞ്ഞു.സ്വര്‍ണം പൊട്ടിക്കല്‍ സംഘങ്ങളുമായി ബന്ധപ്പെടുന്ന സംസ്ഥാന ജില്ലാ ഏരിയാ ലോക്കല്‍ നേതാക്കള്‍ ഇപ്പോഴും തെറ്റുതിരുത്താതെ പാര്‍ട്ടിയില്‍ തുടരുകയാണെന്നും സ്വര്‍ണം പൊട്ടിക്കല്‍, രാഷ്ട്രീയ ഗുണ്ടാക്രിമിനല്‍ സംഘത്തിനെതിരായി തുറന്നുപറഞ്ഞതിന്റെ പേരില്‍ ഒരു സംസ്ഥാന കമ്മിറ്റി അംഗം തന്നെ തനിക്കെതിരെ പാര്‍ട്ടിക്കതീതമായി ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത് ഓര്‍മ്മയുണ്ടോയെന്നും മനു ചോദിക്കുന്നു. കരിപ്പൂര്‍ സ്വര്‍ണം പൊട്ടിക്കലില്‍ വട്ടപ്പൊയില്‍ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിലായതിന്റെ പശ്ചാത്തലത്തിലാണ് മനു തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പാര്‍ട്ടിയിലെ […]
Read more

2025 അവസാനം വരെയുള്ള വാർഷിക പുരോഗതി റിപ്പോർട്ട് പുറത്തുവിട്ട് സൗദി നാഷണൽ ട്രാൻസ്ഫോർമേഷൻ

റിയാദ്: സൗദി വിഷൻ 2030-ന്റെ ലക്ഷ്യങ്ങൾ യാഥാർഥ്യമാക്കുന്നതിൽ മുൻപന്തിയിലുള്ള നാഷണൽ ട്രാൻസ്ഫോർമേഷൻ പ്രോഗ്രാം, 2025-ലെ വാർഷിക പുരോഗതി റിപ്പോർട്ട് പുറത്തിറക്കി. പരിസ്ഥിതി സംരക്ഷണവും ഭക്ഷ്യ-ജല സുരക്ഷയും ഉറപ്പാക്കുക, സ്വദേശികൾക്ക് തൊഴിൽ വിപണിയിൽ കൂടുതൽ അവസരങ്ങൾ നൽകുക, ഡിജിറ്റൽ പരിവർത്തനം വേഗത്തിലാക്കുക എന്നീ മേഖലകളിലാണ് പോസിറ്റീവായ മാറ്റങ്ങളുണ്ടായത്. തുടർച്ചയായ രണ്ടാം വർഷവും, ഈ പരിവർത്തനത്തിന്റെ സാമൂഹിക, സാമ്പത്തിക, പാരിസ്ഥിതിക സ്വാധീനം വ്യക്തമാക്കുന്നതിനായി വിവിധ സ്ഥാപനങ്ങളുടെ നേട്ടങ്ങൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മറ്റുള്ളവർക്ക് പ്രചോദനമേകാൻ ലക്ഷ്യമിട്ടാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. ‘ഞങ്ങൾ കൈവരിച്ചു, […]
Read more

മലപ്പുറത്ത് ബ്രൗണ്‍ഷുഗർ ശേഖരവുമായി മൂന്ന് അസം സ്വദേശികള്‍ പിടിയില്‍

മലപ്പുറം: മലപ്പുറത്ത് വന്‍ ബ്രൗണ്‍ഷുഗർ ശേഖരവുമായി മൂന്ന് അസം സ്വദേശികള്‍ പിടിയില്‍. 333 ഗ്രാം ബ്രൗണ്‍ഷുഗറുമായി അസം നാഗോണ്‍ സ്വദേശികളായ സദാം ഹുസൈന്‍ (32), ഇസാസുല്‍ ഹഖ് (31), റഷീദുല്‍ ഇസ്ലാം (32)എന്നിവരെയാണ് പോലീസ് പിടികൂടിയത്. ജീപ്പില്‍ രഹസ്യ അറയുണ്ടാക്കി ബ്രൗണ്‍ഷുഗര്‍ ഒളിപ്പിച്ചു കടത്തുകയായിരുന്നു. അസമില്‍നിന്നുമാണ് പ്രതികൾ ലഹരിമരുന്ന് ഒളിപ്പിച്ച് കടത്തിയത്. പരിശോധനകളിൽ പെടാതെ കേരളത്തിൽ വരെ എത്തിയെങ്കിലും വളാഞ്ചേരി പൊലീസും ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സ്‌ക്വാഡിന്‍റെ ഓപറേഷന്‍ തൂഫാനിൽ അസം സ്വദേശികൾ കുടുങ്ങി. […]
Read more

മംഗലാപുരം സ്വദേശി സൗദിയിലെ ജിസാനിൽ മരിച്ചു

ജിസാൻ: സൗദി തെക്കുപടിഞ്ഞാറൻ പ്രവിശ്യയിലെ ജിസാനിൽ ദീർഘകാലമായി പ്രവാസിയായിരുന്ന കർണാടക മംഗലാപുരം സ്വദേശി ഇസ്​മാഈൽ മജാൽ (71) ഹൃദയാഘാതം മൂലം മരിച്ചു. ഞായറാഴ്ച രാവിലെ ജിസാൻ ജനറൽ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ജിസാനിലെ സാലിം ബാബിക്കി ടൊയോട്ട കമ്പനിയിൽ പാർട്‌സ് ജനറൽ മാനേജരായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. കഴിഞ്ഞ 44 വർഷക്കാലമായി പ്രവാസി സമൂഹത്തിന് ഏറെ സുപരിചിതനായിരുന്ന വ്യക്തിയായിരുന്നു. ഭാര്യയും മൂന്ന് ആൺമക്കളുമുണ്ട്. മക്കളിൽ ഒരാൾ ജിസാനിലെ ബാബിക്കി കമ്പനിയിലും മറ്റ് രണ്ടുപേർ ജിദ്ദയിലുമാണ് ജോലി ചെയ്യുന്നത്. മരണാനന്തര […]
Read more

വീട്ടിലെ വാട്ടര്‍ ടാങ്കില്‍ വിരിഞ്ഞത് 27 പാമ്പിന്‍ കുഞ്ഞുങ്ങള്‍

ഹരിദ്വാര്‍: ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ വാട്ടര്‍ടാങ്ക് പരിശോധിക്കുന്നതിനിടയില്‍ 27 പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടെത്തി. ഹരിദ്വാറിലെ സാരായി ഗ്രാമത്തിലെ വീട്ടില്‍ ടാങ്കിനുള്ളിലെ അസാധാരണ അനക്കം കണ്ട് പരിശോധിച്ചതോടെയാണ് അപ്രതീക്ഷിത കാഴ്ച കണ്ടത്. തുടർന്ന് വീട്ടുകാര്‍ വനം വകുപ്പിനെ വിവരം അറിയിച്ചു. തുടര്‍ന്ന് പാമ്പ് പിടിത്തക്കാരായ താലിബ്, ഭോല എന്നിവര്‍ വീട്ടിലെത്തി ഇവയെ സുരക്ഷിതമായി ടാങ്കില്‍ നിന്നും പുറത്തെടുത്തു. 27 പാമ്പിന്‍ കുഞ്ഞുങ്ങളാണ് ടാങ്കില്‍ ഉണ്ടായിരുന്നതെന്ന് റേഞ്ച് ഓഫീസര്‍ ശിവ്പാല്‍ സിങ് മാധ്യമങ്ങളോട് പറഞ്ഞു. പാമ്പിന്‍കുഞ്ഞുങ്ങളെ സുരക്ഷിതമായ ഇടത്തേക്ക് മാറ്റിയിട്ടുണ്ട്. പാമ്പുകളെ […]
Read more

‘ആർക്കും ഉപദ്രവകരം അല്ലാത്ത കാര്യങ്ങൾ പോലും ചിലർക്ക് വലിയ പ്രശ്‌നം ആണ്’; സൈബർ ആക്രമണങ്ങളോട് പ്രതികരിച്ച് റിനി

കൊച്ചി: സാമൂഹികമാധ്യമങ്ങളിലെ സൈബർ ആക്രമണത്തോട് പ്രതികരിച്ച് നടിയും മോഡലുമായ റിനി ആൻ ജോർജ്. നടൻ സലിംകുമാറിനെ അവസാനമായി കാണാനെത്തിയ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കപ്പെട്ടതിന് പിന്നാലെയാണ് റിനിയുടെ പ്രതികരണം. ആർക്കും ഉപദ്രവകരമല്ലാത്ത ചെറിയ കാര്യങ്ങൾപ്പോലും ചിലർക്ക് മഹാപരാധമാണെന്ന് നടി തന്റെ സോഷ്യൽ മീഡിയയിൽ കുറിച്ചു. ‘ഞാൻ വളരെ ചെറുപ്പം മുതൽ ശ്രദ്ധിച്ചിരിക്കുന്ന ഒരു കാര്യമാണ്, വളരെ ചെറിയ, ആർക്കും ഉപദ്രവകരം അല്ലാത്ത കാര്യങ്ങൾ പോലും ചിലർക്ക് വലിയ പ്രശ്‌നം ആണ്. മഹാ അപരാധമാണ്. ഉദാഹരണത്തിന് കാലിന്മേൽ കാൽ കയറ്റി […]
Read more

MSC എൽസ കപ്പൽ മുങ്ങിയ കേസ്: മൂന്ന് നാവികർക്ക് നാട്ടിലേക്ക് മടങ്ങാം

തിരുവനന്തപുരം: കേരളാ തീരത്ത് കടലിൽ MSC എൽസ കപ്പൽ മുങ്ങിയ കേസിൽ, മൂന്ന് നാവികർക്ക് നാട്ടിലേക്ക് മടങ്ങാം. പത്ത് ലക്ഷം രൂപയുടെ ജാമ്യ ബോണ്ട് അടക്കം കർശന വ്യവസ്ഥകളോടെ ആണ് ഹൈക്കോടതി അനുമതി നൽകിയത്. അന്വേഷണത്തോട് സഹകരിക്കണമെന്നും ആവശ്യപ്പെടുമ്പോൾ എത്തണമെന്നും നിർദേശിച്ചിട്ടുണ്ട്. ഹോർദിയേവ് വലേരി (ഇലക്ട്രോ ടെക്നിക്കൽ ഓഫീസർ),കാസ്റ്റനെഡ റൊണാൾഡ് പുൻസലാൻ(കപ്പലിലെ ഡെക്ക് ജീവനക്കാരൻ), വെലാസ്കോ റയാൻ ഒന്റോളൻ(എഞ്ചിൻ റൂം ജീവനക്കാരൻ) എന്നിവർക്കാണ് നാട്ടിലേക്ക് മടങ്ങാൻ അനുമതി നൽകിയത്. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ചാണ് നാവികരുടെ […]
Read more

ദുബായിലേക്ക് ബസ് ടിക്കറ്റ് നൽകി കണ്ടക്റ്റർ, വില 10,000 രൂപ !

ചെന്നൈ: കോയമ്പത്തൂർ-ബെംഗളൂരു ബസിൽ കയറിയ യാത്രക്കാരന് ‘ദുബായിലേക്ക്’ ടിക്കറ്റ് നൽകി തമിഴ്‌നാട് സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ. കഴിഞ്ഞദിവസം ഭവാനി ബൈപ്പാസിൽനിന്ന് ഹൊസൂരിലേക്ക് യാത്രചെയ്ത പി. ദാമോദരൻ എന്നയാൾക്കാണ് ‘ദുബായിലേക്ക്’ ടിക്കറ്റ് ലഭിച്ചത്. ടിക്കറ്റ് മെഷീനിലെ സോഫ്റ്റ് വെയർ തകരാർ ആണ് കാരണം. ടിക്കറ്റ് തുകയായി പതിനായിരം രൂപയും ഇതിൽ രേഖപ്പെടുത്തിയിരുന്നു. തിങ്കളാഴ്ചയാണ് ദാമോദരനും സുഹൃത്തായ രാജയും ഭവാനി ബൈപ്പാസിൽനിന്ന് ബസിൽ കയറിയത്. തമിഴ്‌നാട് സർക്കാരിന്റെ കോയമ്പത്തൂർ-ബെംഗളൂരു ബസിലായിരുന്നു യാത്ര. ഹൊസൂരിലേക്കുള്ള ടിക്കറ്റ് തുകയായി 150 രൂപയും നൽകി. […]
Read more

ശക്തമായ മഴ, കണ്ണൂരിൽ മതിലും കെട്ടിടവും തകർന്നുവീണു

കണ്ണൂർ: ശക്തമായ മഴയെത്തുടർന്ന് ജില്ലയുടെ പലയിടത്തും നാശനഷ്ടങ്ങളും അപകടസംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തളാപ്പിൽ കെട്ടിടം ഇടിഞ്ഞുവീണു പഴയ കെട്ടിടത്തിന്റെ മേൽക്കൂരയുൾപ്പെടെ ഇടിഞ്ഞ് റോഡിലേക്ക് വീഴുകയായിരുന്നു. ആർക്കും പരിക്കില്ല. സാധാരണ ഗതാഗതം കൂടുതലുള്ള റോഡാണിതെങ്കിലും തലനാരിഴയ്ക്കാണ് വലിയ അപകടം ഒഴിവായത്. പയ്യാമ്പലം ബീച്ച് മേഖലയിൽ ശക്തമായ തിരമാലയെ തുടർന്ന് കടൽ കാണാനെത്തിയ സഞ്ചാരികളെ ഒഴിപ്പിച്ചു. കെട്ടിടവും മതിലും ഇടിഞ്ഞുവീഴുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കണ്ണൂരിലെ ബല്ലാർഡ് റോഡിലും സമീപത്തെ കടകളിലും വെള്ളം കയറി. ഓടകൾ നിറഞ്ഞുകവിഞ്ഞു. ശക്തമായ മഴയിൽ നഗരത്തിൽ പലയിടത്തും […]
Read more

ഭിന്നശേഷി തടവുകാരുടെ അവകാശങ്ങൾ: വിദേശമാതൃകകൂടി പരിഗണിക്കണമെന്ന് നിർദേശം

ന്യൂഡൽഹി: ഭിന്നശേഷിക്കാരായ തടവുകാർക്ക് നിയമപരമായ അവകാശങ്ങൾ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വിദേശരാജ്യ മാതൃകകൾ പിന്തുണമെന്നാണ് നിർദേശം നൽകി. ഭിന്നശേഷിക്കാരായ തടവുകാരുടെ അവകാശങ്ങൾ നടപ്പാക്കുന്നത് പരിശോധിക്കാൻ ജസ്റ്റിസ് എസ്. രവീന്ദ്ര ഭട്ടിന്റെ നേതൃത്വത്തിൽ സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാരസമിതിക്ക് മുൻപാകെയാണ് ഹർജിക്കാരുടെ ഭാഗത്തുനിന്ന് നിർദേശങ്ങളെത്തിയത്. യു.കെ.യിലെ ജയിലുകളിൽ ഭിന്നശേഷിക്കാരുടെ ക്ഷേമം നടപ്പാക്കുന്നത് സർക്കാരിതര സംഘടനകൾ സ്വതന്ത്രമായി വിലയിരുത്താറുണ്ടെന്ന് സുപ്രീംകോടതിയിലെ ഹർജിക്കാരനായ സത്യൻ നരവൂരിനുവേണ്ടി അഡ്വ. കാളീശ്വരം രാജ് സമർപ്പിച്ച നിർദേശങ്ങളിൽ ചൂണ്ടിക്കാട്ടി. യു.എസിൽ പരിശീലനം കിട്ടിയ സഹതടവുകാരുടെ സഹായം ഭിന്നശേഷിക്കാർക്ക് ലഭിക്കും. […]
Read more

Recent News