കണ്ണൂർ: ശക്തമായ മഴയെത്തുടർന്ന് ജില്ലയുടെ പലയിടത്തും നാശനഷ്ടങ്ങളും അപകടസംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തളാപ്പിൽ കെട്ടിടം ഇടിഞ്ഞുവീണു പഴയ കെട്ടിടത്തിന്റെ മേൽക്കൂരയുൾപ്പെടെ ഇടിഞ്ഞ് റോഡിലേക്ക് വീഴുകയായിരുന്നു. ആർക്കും പരിക്കില്ല. സാധാരണ ഗതാഗതം കൂടുതലുള്ള റോഡാണിതെങ്കിലും തലനാരിഴയ്ക്കാണ് വലിയ അപകടം ഒഴിവായത്. പയ്യാമ്പലം ബീച്ച് മേഖലയിൽ ശക്തമായ തിരമാലയെ തുടർന്ന് കടൽ കാണാനെത്തിയ സഞ്ചാരികളെ ഒഴിപ്പിച്ചു. കെട്ടിടവും മതിലും ഇടിഞ്ഞുവീഴുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കണ്ണൂരിലെ ബല്ലാർഡ് റോഡിലും സമീപത്തെ കടകളിലും വെള്ളം കയറി. ഓടകൾ നിറഞ്ഞുകവിഞ്ഞു. ശക്തമായ മഴയിൽ നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് തുടരുന്ന സ്ഥിതിയാണുള്ളത്.
Related Posts
കേരള സിലബസ് കാലഹരണപ്പെട്ടെന്ന പരാമർശം; മുഖ്യമന്ത്രി വി. ഡി സതീശനെതിരെ വി.ശിവൻകുട്ടി
തിരുവനന്തപുരം: കേരള സിലബസ് പരിഷ്കരിക്കുമെന്ന മുഖ്യമന്ത്രി വി. ഡി സതീശന്റെ പ്രഖ്യാപനത്തിൽ പ്രതികരിച്ച് മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.…
കള്ളാടി മണ്ണിടിച്ചിൽ: മനുഷ്യ നിർമിത ദുരന്തമെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ
കൽപ്പറ്റ: വയനാട്ടിലെ കള്ളാടി മണ്ണിടിച്ചിൽ ദുരന്തം മനുഷ്യനിർമ്മിതമാണെന്നാണ് സർക്കാരിൻ്റെ പ്രാഥമിക വിലയിരുത്തലെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. സംഭവത്തിൽ വീഴ്ച വരുത്തിയ…
വിതുര താലൂക്ക് ആശുപതിയിൽ നിന്ന് അണലിയെ പിടികൂടി
തിരുവനന്തപുരം: വിതുരയിലെ താലൂക്ക് ആശുപത്രിയിൽ അണലി. ആശുപത്രിയിലെ ക്യാഷ്വാലിറ്റിയിൽ ആണ് അണലിയെ കണ്ടത്. ഇന്ന് രാവിലെ ആശുപത്രി ജീവനക്കാരാണ് പാമ്പിനെ…
