Author: Ardra

നടിയെ ആക്രമിച്ച കേസ്: മെമ്മറികാർഡ് പുനരന്വേഷണ ഹർജി ഇന്ന് പുതിയ ബെഞ്ച് പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയെന്ന കേസിലെ പ്രധാന തെളിവായ മെമ്മറികാർഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കേ അനധികൃതമായി പരിശോധിച്ചതിൽ പുനരന്വേഷണം ആവശ്യപ്പെട്ട് നടി നൽകിയ ഹർജി ബുധനാഴ്ച ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ച് പരിഗണിക്കും. ഹർജി പരിഗണിക്കുന്നതിൽനിന്ന് ജഡ്ജി ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ കഴിഞ്ഞദിവസം പിന്മാറിയിരുന്നു. ഹൈക്കോടതി മേൽനോട്ടത്തിൽ സൈബർ ഫൊറൻസിക് വിദഗ്ധർ ഉൾപ്പെട്ട പ്രത്യേക അന്വേഷണസംഘത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണമാണ് നടി ആവശ്യപ്പെടുന്നത്.
Read more

നീറ്റ് പുന:പരീക്ഷ: പരീക്ഷ എഴുതാൻ ഇടക്കാല ജാമ്യം തേടി പരീക്ഷ പേപ്പർ ചോർച്ചയിലെ പ്രതി

ഡൽഹി : നീറ്റ് പുന:പരീക്ഷ എഴുതാൻ ഇടക്കാല ജാമ്യം തേടി പരീക്ഷ പേപ്പർ ചോർച്ചയിൽ അറസ്റ്റിലായ പ്രതി കോടതിയിൽ. ഗുരുഗ്രാം സ്വദേശി യഷ് യാദവാണ് ഇടക്കാല ജാമ്യാപേക്ഷ നൽകിയത്. ജൂൺ 21ലെ പരീക്ഷ എഴുതാൻ അനുവാദം വേണമെന്നും പഠനത്തിനായുള്ള പുസ്തകങ്ങൾ ജയിലിൽ ലഭ്യമാക്കണമെന്നുമാണ് ആവശ്യം. ഇതിനിടെ പുനപരീക്ഷയുടെ ചോദ്യപേപ്പർ ചോരാതെയിരിക്കാൻ കർശന ജാഗ്രതയിലാണ് ദേശീയ പരീക്ഷ ഏജൻസി. അധ്യാപക സംഘം പൂർണ്ണ സമയ നിരീക്ഷണത്തിലാണ്. മൊബൈൽ ഫോൺ, സ്വകാര്യ ലാപ്ടോപ് എന്നിവ ഉപയോഗിക്കുന്നതിന് നിയന്ത്രണമുണ്ട്. ചോദ്യപേപ്പർ തയ്യാറാക്കുന്നവരെയും […]
Read more

ഡൽഹിയിൽ 111 കി.മീ വേഗത്തില്‍ വരെ കാറ്റ് വീശാമെന്ന് മുന്നറിയിപ്പ് നൽകി ഐഎംഡി

ഡൽഹി: നഗരത്തിൽ ശക്തമായ പൊടിക്കാറ്റ് വീശി. സൗത്ത് ഡൽഹി , സൗത്ത് ഈസ്റ്റ് ഡൽഹി , സൗത്ത് വെസ്റ്റ് ഡൽഹി, ന്യൂഡൽഹി , നോർത്ത് വെസ്റ്റ് ഡൽഹി എന്നിവിടങ്ങളിലാണ് പൊടിക്കാറ്റ് വീശിയത്. മണിക്കൂറിൽ111 കിലോമീറ്റർ വേഗതയിൽ കാറ്റടിക്കാൻ സാധ്യതയെന്നും മുന്നറിയിപ്പ്. ഇവിടങ്ങളിൽ മിതമായ മഴയും ശക്തമായ ഇടിമിന്നലും ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു. എന്നിരുന്നാലും, വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിലവിൽ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ടെങ്കിലും പഞ്ചാബ്, ഹരിയാന, ഡൽഹി, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ വിവിധ […]
Read more

ആർട്ടെമിസ് 3 ദൗത്യം: ക്രൂ അം​ഗങ്ങളെ പ്രഖ്യാപിച്ച് നാസ

വാഷിംഗ്‌ടൺ: ആർട്ടെമിസ് 3 ദൗത്യത്തിന്റെ ക്രൂ അം​ഗങ്ങളുടെ പേര് പ്രഖ്യാപിച്ച് നാസ. ആൻഡ്രെ ഡഗ്ലസ്, ഫ്രാങ്ക് റൂബിയോ എന്നിവരാണ് ആർട്ടെമിസ് 3 ദൗത്യത്തിലെ മിഷൻ സ്പെഷ്യലിസ്റ്റുമാർ. യൂറോപ്യൻ സ്പേസ് ഏജൻസിയുടെ ലൂക പെർമിറ്റാനോ മിഷൻ പൈലറ്റാകും. ഇറ്റാലിയൻ ബഹിരാകാശ ഏജൻസി അം​ഗമാണ് പൈലറ്റായ ലൂക പർമിറ്റാനോ. നാസ ആസ്ട്രോനോട്ട് റാൻഡി ബ്രെസ്നിക് ആണ് മിഷൻ കമാൻഡർ. ഭ്രമണപഥത്തിൽ വെച്ച് മറ്റ് പേടകങ്ങളുമായി ഡോക് ചെയ്യുന്നതടക്കമുള്ള നിർണായക പരീക്ഷണങ്ങളാണ് ആർട്ടിമിസ് ത്രീയുടെ ലക്ഷ്യം. മനുഷ്യനെ ചന്ദ്രനിൽ ഇറക്കുന്ന ആർട്ടെമിസ് […]
Read more

സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ആരംഭിച്ചു; ജൂലൈ 31 വരെ നീളും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ ട്രോളിംഗ് നിരോധനം ആരംഭിച്ചു. 52 ദിവസങ്ങളിലായി നടപ്പിലാക്കുന്ന ട്രോളിംഗ് നിരോധനം ജൂലൈ 31 വരെ നീളും. കേരളതീരത്ത് കരയില്‍ നിന്നും കടലിലേക്ക് 12 നോട്ടിക്കല്‍ മൈല്‍ ദൂരം മത്സ്യബന്ധനം പാടില്ല. പരമ്പരാഗത മത്സ്യബന്ധന വള്ളങ്ങളെ നിയന്ത്രണം സാധിക്കില്ല. ട്രോളിങ്ങിന്റെ ഭാഗമായി നീണ്ടകര പാലത്തിന്റെ പടിഞ്ഞാറുഭാഗം, തങ്കശ്ശേരി, അഴീക്കല്‍ ഹാര്‍ബറുകള്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ യന്ത്രമത്സ്യബന്ധന ബോട്ടുകളുടെ സഞ്ചാരവും നങ്കൂരമിടലും പൂര്‍ണ്ണമായി നിരോധിക്കും. ഇന്‍ബോര്‍ഡ് എഞ്ചിന്‍ ബോട്ടുകള്‍ ഒഴികെയുള്ള മറ്റെല്ലാ പരമ്പരാഗത ബോട്ടുകള്‍ക്കും നീണ്ടകര […]
Read more

മാസപ്പടി കേസ്: വീണ ടിയെ ചോദ്യം ചെയ്യാന്‍ വിശദമായ ചോദ്യാവലി തയാറാക്കി ഇഡി

തിരുവനന്തപുരം: മാസപ്പടി കേസില്‍ വീണ ടി യെ ചോദ്യം ചെയ്യാന്‍ വിശദമായ ചോദ്യാവലി തയാറാക്കി ഇ ഡി. സിഎംആര്‍എല്ലില്‍ നിന്ന് ലഭിച്ച 2.78 കോടി വിനിയോഗിച്ചതെങ്ങനെയെന്ന് വ്യക്തത വരുത്തും. പണം ഉപയോഗിച്ച് സ്വത്തുക്കള്‍ സമ്പാദിച്ചെങ്കില്‍ അത് കണ്ടുകെട്ടാനും നീക്കമുണ്ട്. കുറ്റപത്രത്തിനൊപ്പമുളള 134 രേഖകള്‍ വേഗത്തില്‍ വേണമെന്നും എസ്എഫ്‌ഐയോട് ഇഡി ആവശ്യപ്പെട്ടു. ശശിധരന്‍ കര്‍ത്തയുടെ കമ്പനിയായ EicPLല്‍ നിന്നും ലക്ഷങ്ങള്‍ വായ്പ ലഭിച്ച സാഹചര്യവും തിരിച്ചടവും വീണക്ക് വിശദീകരിക്കേണ്ടിവരും. പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ മകള്‍ വീണ രണ്ടുകോടി 78 […]
Read more

പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു, കൃത്യ നിര്‍വഹണം തടസപ്പെടുത്തി; ബിജെപി കൗണ്‍സിലര്‍ സുഗതനെതിരെ വീണ്ടും കേസ്

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപി കൗണ്‍സിലര്‍ സുഗതനെതിരെ വീണ്ടും കേസ്. പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും കൃത്യ നിര്‍വഹണം തടസപ്പെടുത്തിയതിനുമാണ് കേസ്. സുഗതനെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. കാപ്പാ കേസ് ആയതുകൊണ്ടാണ് വിചാരണയില്ലാതെ ജയിലിലേക്ക് മാറ്റിയത്. പ്രതിയെ പിടികൂടാന്‍ പോയപ്പോള്‍ സംഘര്‍ഷാവസ്ഥ ഉണ്ടായിരുന്നു വെന്നും അതുകൊണ്ട് വട്ടിയൂര്‍ക്കാവ് ഇന്‍സ്‌പെക്ടര്‍ ആകാശത്തേക്ക് വെടിവെച്ചുവെന്നും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ കെ കാര്‍ത്തിക് പറഞ്ഞു.പ്രതിയെ റിമാന്‍ഡ് ചെയ്തു. എസിപിയോട് വിശദമായ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. പ്രതിയെ പോലീസുകാര്‍ക്ക് മര്‍ദനമേറ്റിട്ടുണ്ട്. സുഗതന്റെ ഭാര്യയുടെ […]
Read more

മഴയുടെ തീവ്രത കുറയുന്നു; ഇന്ന് തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പുകളില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയുന്നു. ഇന്ന് ഒരു ജില്ലകളിലും തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പുകൾ ഇല്ല. അതേസമയം, വടക്കൻ കേരളത്തിൽ മഴ തുടരും. അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. മറ്റു ജില്ലകളിൽ സാധാരണ കാലവർഷ മഴ എല്ലാ ജില്ലകളിലും തുടരും. കഴി‌ഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയെ തുടർന്ന് വടക്കൻ മേഖലയിൽ കെടുതികൾ തുടരുകയാണ്. നദികളിലും പ്രധാന അണക്കെട്ടുകളിലും ജലനിരപ്പ് സുരക്ഷിത നിലയിലാണ്. […]
Read more

പ്രശസ്ത സംവിധായകന്‍ പി ഭാരതിരാജ അന്തരിച്ചു

ചെന്നൈ: പ്രശസ്ത സംവിധായകൻ ഭാരതിരാജ അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കുറച്ച് കാലമായി ചെന്നൈയിലെ വീട്ടിൽ തന്നെയായിരുന്നു. 84 വയസായിരുന്നു. മകൻ മനോജിന്റെ മരണത്തിന് ശേഷം ഭാരതിരാജയുടെ ആരോഗ്യസ്ഥിതിയും മോശമായിരുന്നു. 16 വയതിനിലെ, കിഴക്കേ പോകുമെയിൽ, നിഴൽഗൽ, സിഗപ്പു റോജകൾ, അലൈകൾ ഓയിവതില്ലൈ, മുതൽ മര്യാദൈ തുടങ്ങീ നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്തു. രാജ്യം പത്മശ്രീ നൽകി ആദരിച്ചു. ആറ് തവണ ദേശീയ പുരസ്കാരം നേടിയിട്ടുണ്ട്. 1977 ൽ പതിനാറ് വയതിനിലെ എന്ന ചിത്രം സംവിധാനം […]
Read more

പ്രവിശ്യകൾ തമ്മിൽ ബന്ധിപ്പിക്കുന്ന ഹൈവേകളിൽ ലൈറ്റുകൾ സ്ഥാപിക്കണം; സുരക്ഷ വർധിപ്പിക്കാൻ സൗദി

റിയാദ്: സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകൾ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന ഹൈവേകളിൽ സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കണമെന്ന് സൗദി ശൂറാ കൗൺസിൽ. റോഡ് സുരക്ഷ വർധിപ്പിക്കണമെന്നും, അതുവഴി അപകടനിരക്ക് കുറക്കണമെന്നും, സൗദി ശൂറാ കൗൺസിൽ ജനറൽ അതോറിറ്റി ഫോർ റോഡ്സിനോട് ആവശ്യപ്പെട്ടു. സാമ്പത്തിക സുസ്ഥിരത കൈവരിക്കുന്നതിനും ചെലവുകൾ കാര്യക്ഷമമാക്കുന്നതിനുമായി റോഡുകളിൽ പുതിയ നിക്ഷേപ അവസരങ്ങൾ സൃഷ്ടിക്കുന്നതിനെക്കുറിച്ച് പഠനം നടത്തുക, വൈദ്യുതി മൊത്തവ്യാപാരം പ്രോത്സാഹിപ്പിക്കുക, പദ്ധതികൾ പാതിവഴിയിൽ മുടങ്ങിക്കിടക്കുന്നത് മുൻകൂട്ടി കണ്ടെത്തുന്നതിനായി എഐ ഉപയോ​ഗിക്കുക തുടങ്ങിയവയൊക്കെയാണ് റോഡുമായി ബന്ധപ്പെട്ട മറ്റു […]
Read more

Recent News