സർക്കാർ സ്ഥാപനങ്ങളിൽ ‘ഇഖാം ജിപിടി’ അവതരിപ്പിച്ച് യുഎഇ
ദുബൈ: സർക്കാർ സ്ഥാപനങ്ങളിൽ ഡിജിറ്റൽ പരിവർത്തനം വേഗത്തിലാക്കുന്നതിനും സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും ‘ഇഖാം ജിപിടി’ അവതരിപ്പിച്ച് ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജി.ഡി.ആർ.എഫ്.എ). ജീവനക്കാർക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത ആദ്യത്തെ ആഭ്യന്തര ജനറേറ്റീവ് എ.ഐ പ്ലാറ്റ്ഫോമാണിത്. സർക്കാർ സ്ഥാപനങ്ങളിൽ ഇത്തരം സംവിധാനങ്ങൾ നടപ്പിലാക്കുന്നതിലൂടെ ജീവനക്കാരുടെ ഡിജിറ്റൽ പരിവർത്തനം കൂടിയാണ് അധികൃതർ ലക്ഷ്യമിടുന്നത്. ജനറൽ ഡയറക്ടറേറ്റിന്റെ ഡിജിറ്റൽ സർവീസസ് സെക്ടറാണ് ഈ പ്ലാറ്റ്ഫോം അവതരിപ്പിച്ചത്. കണ്ടന്റ് ക്രിയേഷനും മെച്ചപ്പെടുത്തലും, ഡോക്യുമെന്റുകളുടെ സംഗ്രഹം, ഡാറ്റ […]
Read more

